Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഡീജ്യോതിഷത്തിന്റെ പൊരുൾ

Manuscripts Representative image

മനുഷ്യജന്മത്തിലെ അതിശയങ്ങൾക്കു കൃത്യമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. അതിശയകരമായ ചില ചോദ്യങ്ങളിന്നും ചോദ്യങ്ങൾ മാത്രമാണ്. ജനനവും ജീവിതവും മരണവും അനുഭവിച്ചുതീർക്കുകയാണോ തുടരുകയാണോ എന്നതൊക്കെ എങ്ങുമെത്താത്ത ചർച്ചാ വിഷയങ്ങളാണ്. വരുംകാലവും പോയ കാലവും പ്രവചിക്കുന്ന താളിയോലകൾ പ്രവചനങ്ങളുടെ ലോകത്ത് എന്നും വേറിട്ടു നിൽക്കുന്നവയാണ്. ജ്ഞാനദൃഷ്ടി കൊണ്ടു പൂർ‌വികർ‌ രേഖപ്പെടുത്തിയിരിക്കുന്ന താളിയോല ഗ്രന്ഥങ്ങൾ തേടിപ്പോകാനും നിയോഗം വേണമെന്നാണു വിശ്വാസം കൈ വിരലടയാളത്തിൽ നിന്നു വെളിവാകുന്ന ലോകം ജീവിതം കൂടുതൽ മെച്ചപ്പെടുത്തുമെന്ന വിശ്വാസമായിരിക്കണം ഏവർക്കും പകർന്നുനൽകേണ്ടത്.
നാഡീജ്യോതിഷത്തെക്കുറിച്ചു കൂടുതൽ വായിക്കാം.

മഹാശിവനാഡി ജ്യോതിഷം എന്നതു വിശേഷപ്പെട്ട ജ്യോതിഷശാഖയാണ്. തമിഴ്നാട്ടിലുളള തഞ്ചാവൂരിലെ വൈത്തീശ്വരം എന്ന സ്ഥലത്താണ് ഈ ജ്യോതിഷശാഖയുടെ ഉദ്ഭവം. മുനിമാർ അവരുടെ ജ്ഞാനദൃഷ്ടി കൊണ്ട്, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും ജനിക്കാൻ പോകുന്നവരുമായ എല്ലാ മനുഷ്യരുടെയും പേരുകൾ, മാതാപിതാക്കളുടെ പേരുകൾ, വിവാഹിതരാണെങ്കിൽ ഭാര്യയുടെ / ഭർത്താവിന്റെ പേരുകൾ തുടങ്ങി എല്ലാ കാര്യങ്ങളും താളിയോലകളിൽ നൂറ്റാണ്ടുകൾക്കു മുൻപ് എഴുതിവച്ചിരിക്കുന്നു. ഈ താളിയോലകൾ മനുഷ്യരുടെ കൈവിരലടയാളത്തിന്റെ അടിസ്ഥാനത്തിൽ 108 ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.

സ്ത്രീകളുടെ ഇടതുകയ്യിന്റെയും പുരുഷന്മാരുടെ വലതു കയ്യിന്റെയും പെരുവിരലിന്റെ അടയാളം എടുത്ത്, അതിന്റെ അടിസ്ഥാനത്തിൽ, മൂന്നു താളിയോലക്കെട്ടുകൾ തിരഞ്ഞെടുക്കും. ഇതിൽ ഏതെങ്കിലും ഒരു താളിയോലക്കെട്ടിനുളളിൽ, പ്രസ്തുത വിരലടയാളം, ഏതു വ്യക്തിയുടേതാണോ ആ വ്യക്തിയുടെ പേര്, അച്ഛൻ, അമ്മ, ഭാര്യ / ഭർത്താവ്, ഇത്രയും ആളുകളുടെ പേരുകൾ, ആ വ്യക്തിയുടെ സഹോദരീ സഹോദരന്മാരുടെ എണ്ണം, സഹോദരിമാർ എത്ര, സഹോദരന്മാർ എത്ര, മക്കൾ എത്ര, അതിൽ ആണെത്ര, പെണ്ണെത്ര, ആ വ്യക്തിയുടെ ജനന തീയതി, മാസം, വർഷം (ഇംഗ്ലിഷും മലയാളവും) ദിവസം, നാള്, രാശി, ലഗ്നം, ഗ്രഹനില, ഇപ്പോഴത്തെ ജോലി, ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ, വരാൻ പോകുന്ന ഭാവികാര്യങ്ങൾ മുഴുവനും, ആയുസ്സ് മുതലായ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞിരിക്കുന്നു. വ്യക്തി വിവാഹിതനല്ലെങ്കിൽ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിനെ / പുരുഷനെ സംബന്ധിക്കുന്ന ഏകദേശ വിവരങ്ങളും ഇതിലുണ്ടാവും. ഇതു കൂടാതെ ഭാവിയിൽ വരാൻ പോകുന്ന കാര്യങ്ങളിൽ എന്തെങ്കിലും ദോഷങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതിനുളള പരിഹാരവും ഈ ഓലകളിൽ പറഞ്ഞിട്ടുണ്ടാവും. ഓരോരുത്തർക്കും ഈ ഓല നോക്കുവാൻ ഒരു സമയം വിധിച്ചിട്ടുണ്ട്. എന്നു പറയപ്പെടുന്നു. ഈ സമയത്തിനു മുൻപോ പിൻപോ വന്നാൽ അവരുടെ ഓല കിട്ടുകയില്ല എന്നാണ് അനുഭവം. 18 സിദ്ധന്മാരും സപ്തഋഷികളും ചേർന്ന്‌ എഴുതിയ നാഡീജ്യോതിഷത്തിൽ അഗസ്ത്യ ശിവവാക്ക്യാർ എഴുതിയിട്ടുളള നാഡീ ശാസ്ത്രമാണിത്. തമിഴ്നാട്ടിലെ വൈത്തീശ്വരത്താണു താളിയോലകൾ സൂക്ഷിച്ചിരിക്കുന്നത്.

കാണ്ഡങ്ങളുടെ വിവരം:

1) തളളവിരൽ മുദ്രയിൽ (പുരുഷന്മാരുടെ വലതും സ്ത്രീകളുടെ ഇടതും) നിന്ന് പേര്, മാതാപിതാക്കളുടെ പേര്, ഇപ്പോഴത്തെ പ്രവൃത്തിവിവരങ്ങൾ, കുട്ടികൾ, ജീവിത പങ്കാളി എന്നിവയും 12 രാശികളും ഭാവി പ്രവചനവും.

2) ധനം, നേത്രം, കുടുംബം, വിദ്യാഭ്യാസം.

3) സഹോദരങ്ങളുടെ എണ്ണം, അവരുടെ സ്നേഹം, വിരോധം.

4) അമ്മ, വീട്, വാഹനങ്ങൾ, വസ്തു, സുഖങ്ങൾ.

5) കുട്ടികൾ, അവരുടെ ജനനം, കുട്ടികളുടെ ഭാവി.

6) രോഗം, കടങ്ങൾ, ശത്രുക്കൾ, കോടതി, കേസുകൾ.

7) വിവാഹസമയം, ലഗ്നം, ഗ്രഹനിലകൾ, വരന്റെയോ ‌വധുവിന്റെയോ വീടിന്റെ ദൂരം, വിവാഹാനന്തരജീവിത വിവരങ്ങൾ.

8) ആയുസ്സ്, അപകടം, ജീവനു ഭീഷണി, വയസ്സ്, മാസം, ദിവസം, സമയം, നക്ഷത്രം, ലഗ്നം, മരണ സ്ഥലവിവരം.

9) പിതാവ്, സമ്പത്ത്, ക്ഷേത്രദർശനം, വിശുദ്ധ മഹാന്മാരിൽ നിന്ന് ഉപദേശം, പുണ്യകർ‌മങ്ങൾ.

10) പ്രവൃത്തി പ്രവചനം സംബന്ധിച്ച വിവരം, സ്ഥലംമാറ്റം, പ്രവൃത്തി സംബന്ധമായ വരുംവരായ്കകൾ.

11) ലാഭങ്ങളും അടുത്ത വിവാഹവും.

12) ചെലവുകൾ, വിദേശയാത്ര, അടുത്ത ജന്മം, മോക്ഷപ്രാപ്തി‌.

13) പ്രശ്നങ്ങൾക്കു കാരണവും പരിഹാരവും, മുജ്ജന്മ പാപങ്ങളും അവയിൽ നിന്നുളള നിവൃത്തിമാർ‌ഗങ്ങളും.‌

14) ദീക്ഷാകാണ്ഡം: മന്ത്രജപം, ശത്രുദോഷം, അന്യദോഷങ്ങൾ എന്നിവയുടെ പരിഹാരത്തിനു തകിടുകൾ ധരിക്കൽ.

15) ഔഷധ കാണ്ഡം: മാറാവ്യാധികൾക്കുളള ഔഷധങ്ങളും അവയുടെ സേവനവിധിയും. രണ്ടു മുതൽ 12 വരെയുളള കാണ്ഡങ്ങളിൽ നോക്കുന്ന ദിവസം മുതൽ ഈ ജീവിതാന്ത്യം വരെയുളള ഭാവിപ്രവചനങ്ങൾ സാധ്യമാണ്. ഇവയ്ക്കു പുറമെ ജ്ഞാനകാണ്ഡം, പ്രശ്നകാണ്ഡം, ദിശാഭുക്തികാണ്ഡം എന്നിവയുമുണ്ട്. ഒരു ദിവസം മൂന്നു പേരുടെ പ്രവചനമേ സാധാരണ നടത്താൻ കഴിയൂ. ഇതിനെല്ലാം ഉപരി ഫലപ്രവചനത്തിന് എത്തുന്നവരുടെ ക്ഷമയും സഹകരണവും ഉണ്ടെങ്കിൽ മാത്രമേ താളിയോലച്ചുവട് കണ്ടെത്താനും ശരിയായ ഫലപ്രവചനം നടത്താനും സാധിക്കൂ.

കൂടുതൽ വിവരങ്ങൾക്ക്

A. B. Krishnan

Sreenivasa Iyer Road

Thirunakkara, Kottayam

Ph: 0481 2304188

Mobile - 9961173928

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.