Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസ്‌മ മാറാൻ ജ്യോതിഷവഴി

asthma

ശ്വാസം മുട്ടൽ അഥവാ ആസ്‌മ എന്ന രോഗം ഏറെ ഉപദ്രവകാരിയാണ്. പഠനകാലത്ത് ഈ രോഗം വരുത്തിവയ്ക്കുന്ന തകരാറുകൾ വളരെ വലുതാണ്. പ്രായം, ദേശം, ധനസ്ഥിതി, വ്യക്തിമാഹാത്മ്യം എന്നിവ ഒന്നും ഈ രോഗത്തിനു ബാധകമല്ല. നവജാതശിശു മുതൽ 1000 പൂർണചന്ദ്രനെ കണ്ടവരെ വരെ ഈ രോഗം പിടികൂടാം. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള ഒരു തരം ചക്രശ്വാസം വലിയാണ് ആസ്‌മ.

ജ്യോതിഷസിദ്ധാന്ത പ്രകാരം ചന്ദ്രൻ, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങൾക്കാണ്‌ ഈ രോഗവുമായി ബന്ധം. കർക്കടകം രാശിയാണു കാലപുരുഷന്റെ ശ്വാസകോശരാശി. ഹൃദയം, ശ്വാസകോശം എന്നിവയുടെ നിയന്ത്രണം ഈ രാശിക്കാണ്.

നിങ്ങളുടെ ജാതകത്തിലെ ചന്ദ്രന്റെ രാശി, സ്ഥിതി, യോഗങ്ങൾ എന്നിവ പരിശോധിച്ചാൽ ആസ്‌മ രോഗസാധ്യത മനസ്സിലാക്കാം. താഴെപ്പറയുന്ന ഗ്രഹസ്ഥിതികൾ ഉള്ളവരെ ആസ്‌മ രോഗം വേഗം പിടികൂടും.

∙ കൃഷ്ണപക്ഷ ചതുർദശി, അമാവാസി, അമാവാസി കഴിഞ്ഞു വരുന്ന പ്രഥമ (വെളുത്തപക്ഷ പ്രഥമ) എന്നീ ദിവസങ്ങളിൽ ജനിച്ചവർ.

∙ ചന്ദ്രൻ 6-12-8 രാശികളിൽ നിന്നാൽ ആസ്‌മ രോഗം വരാനുള്ള സാധ്യത കൂടും. ആറിൽ ശരിയായ രോഗസ്ഥിതിയും പന്ത്രണ്ടിൽ ശാരീരികാധ്വാനം കൂടുമ്പോൾ വരുന്ന ആസ്‌മയായും എട്ടിൽ മാനസിക സംഘർഷം ഉണ്ടാകുന്ന അവസരത്തിൽ വരുന്ന ആസ്‌മയായും വരാം.

∙ ചന്ദ്രനു ശനി, രാഹു എന്നീ ഗ്രഹങ്ങളുമായി ബന്ധം വരിക, ചന്ദ്രന്റെ ഇരുവശത്തുമായി ശനിയും രാഹുവും വരിക (ചന്ദ്രന്റെ പാപമധ്യസ്ഥിതി എന്നു പറയാം).

∙ സൂര്യൻ, ചൊവ്വ, ബുധൻ എന്നിവർക്ക് ഒപ്പം ചന്ദ്രൻ നിൽക്കുക.

∙ കേതു ജാതകത്തിലെ ആറാം രാശിയിൽ നിൽക്കുക. അതു കർക്കടകരാശിയിലായാൽ ഗുരുതരമായ ആസ്‌മ രോഗം വരാം.

∙ ജാതകത്തിലെ രണ്ടാം ഭാവത്തിൽ ചന്ദ്രനു രാഹു, ചൊവ്വ, ശനി, കേതു എന്നിവരുമായി യോഗം വന്നാൽ ബ്രോങ്കൈറ്റിസ് എന്ന തരം ആസ്‌മ വരും.

∙ ചന്ദ്രനും ശനിയും ചന്ദ്രനും രാഹുവും കൂടി കർക്കടകം, വൃശ്ചികം, മകരം, മീനം രാശികളിൽ നിന്നാലും ആസ്‌മ രോഗസാധ്യത പറയാം.

∙ ചൊവ്വ ദുർബലനായി (നീചത്വം) കർക്കടകം രാശിയിൽ നിന്നാലും ഈ രോഗസാധ്യത കൂടും.

∙ ലഗ്നത്തിൽ ചൊവ്വ നിന്നാലും ആസ്‌മ രോഗം വരും

∙ ജാതകത്തിന്റെ എട്ടാം രാശിയിൽ ബുധൻ നിന്നാലും ആസ്‌മ രോഗസാധ്യത പറയാം.

∙ശനിയും രാഹുവും ശനിയും കേതുവും കൂടി കർക്കടകം, വൃശ്ചികം, മീനം, മകരം രാശികളിൽ നിന്നാലും പരസ്പരം ദൃഷ്ടി ചെയ്താലും ഈ രോഗം വരും.

ആസ്‌മ രോഗത്തിനു ശരിയായ ചികിത്സാമാർഗം ഇപ്പോൾ നിലവിലുണ്ട്. രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ ജ്യോതിഷരത്നശാസ്ത്രപ്രകാരം ചന്ദ്രകാന്തം, മുത്ത്, മരതകം, ചുവന്ന പവിഴം, മഞ്ഞ പുഷ്യരാഗം എന്നീ രത്നങ്ങൾ ധരിക്കുക. ദൈവിക പരിഹാരമായി പരമശിവനു ജലധാര നടത്തുക. ഇളനീർ അഭിഷേകം നടത്തുക. മൃത്യൂഞ്ജയ അർച്ചന നടത്തുക. മറ്റു മതവിശ്വാസികൾ അവരവരുടെ ആചാരപ്രകാരം ഉള്ള പരിഹാര കർമങ്ങൾ അനുഷ്ഠിക്കുക. ജീവിതരീതിയിൽ രോഗശമനത്തിനായി അലർജി ഉണ്ടാക്കുന്ന സാഹചര്യങ്ങളും, പുകവലിയും തണുത്ത അന്തരീക്ഷം, തണുത്ത ഭക്ഷണസാധനങ്ങളായ തൈര്, മോര് എന്നിവയും ഒഴിവാക്കുക. സൂര്യോദയത്തിനു മുൻപും അസ്‌തമയത്തിനു ശേഷവും കുളിക്കുന്നത് ഒഴിവാക്കുക. ആശുപത്രികളിൽ കറുത്തവാവ്, വെളുത്തവാവ് ദിവസങ്ങളിലും അഷ്ടമി തിഥി വരുന്ന ദിവസങ്ങളിലും നെബുലൈയ്സേഷൻ ചികിത്സയ്ക്കായി എത്തുന്ന ആസ്‌മ രോഗികളുടെ എണ്ണം നിരീക്ഷിച്ചാൽ ആസ്‌മയും ചന്ദ്രനും തമ്മിലുള്ള ബന്ധം മനസ്സിലാക്കാം. കർക്കടകം രാശീനക്ഷത്രങ്ങൾ ആയ പുണർതം കാൽ, പൂയം, ആയില്യം നാളുകളിൽ രോഗം ശക്തി ആർജിക്കും. രോഗചികിത്സകർക്കും രോഗികൾക്കും ഈ വിവരങ്ങൾ പ്രകാരം ആസ്‌മ രോഗത്തെ നിരീക്ഷിക്കാവുന്നതാണ്.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087, 0471 2324553

email jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.