Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

7 നിറങ്ങൾ നിങ്ങൾക്കു ചുറ്റും!

aura

രണ്ടു പേർ മുഖത്തോടു മുഖം നോക്കി സംസാരിക്കുമ്പോൾ അവർ തമ്മിലുള്ള അകലത്തിനും ചില ബന്ധങ്ങളുണ്ട്. ഒരല്പം അകലം വിട്ടു നിൽക്കുന്നതും വളരെ അടുത്തോ വളരെ ദൂരെയോ നിൽക്കുന്നതും തമ്മിൽ വ്യത്യാസങ്ങളുണ്ട്. എല്ലാ ജീവജാലങ്ങളെയും ചുറ്റിയൊരു പ്രഭാവലയമുണ്ട് (തേജോവലയം). ജീവിത സാഹചര്യങ്ങൾ അനുസരിച്ച് ഇതിന്റെ വ്യാപ്തി കുറഞ്ഞും കൂടിയും ഇരിക്കും. മഹാത്മാക്കാളുടെ ചിത്രങ്ങളിൽ ഒരു പ്രഭാവലയമുള്ളതു ശ്രദ്ധിച്ചിട്ടില്ലേ? അതുപോലെ തന്നെ ചില ആൾക്കാർ അടുത്തേക്കു വരുന്നതു സന്തോഷകരമാണെങ്കിൽ ചിലരുടെ സാമിപ്യം മടുപ്പിക്കുന്നതായിരിക്കും. നിങ്ങളുടേതിൽ നിന്നു വിരുദ്ധമായ നിറങ്ങളാണെങ്കിൽ ആ വ്യക്തിയെ ഇഷ്ടപ്പെടണമെന്നില്ല.

മൂന്നു വയസ്സു മുതൽ കുട്ടികൾക്ക് ഈ പ്രഭാവലയങ്ങൾ കാണാൻ സാധിക്കുമെന്നാണു കരുതപ്പെടുന്നത്. ചില ആളുകൾ അടുത്തേക്കു വരുമ്പോൾ കുട്ടികൾ പേടിച്ചു നിലവിളിക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? ആ വ്യക്തി എത്ര സന്തോഷവാനായി ഇടപെട്ടാലും കുട്ടി മുഖത്തേക്കു നോക്കാൻ കൂട്ടാക്കിയെന്നുവരില്ല. കുട്ടി ഏറ്റവും കൂടുതൽ ഇടപെഴകുന്ന അച്ഛന്റെയോ അമ്മയുടെയോ ചുറ്റുമുള്ള നിറത്തിൽ നിന്നു വ്യത്യസ്തമായിട്ടായിരിക്കും ആ വ്യക്തിക്കു ചുറ്റുമുള്ള പ്രഭാവലയം കുട്ടിക്കു കാണാൻ പറ്റുന്നത്. ഇതു കുട്ടിയെ പേടിപ്പിക്കും.

കിർലിയൻ ഫോട്ടോഗ്രാഫിയിൽ തെളിയുന്ന പ്രഭാവലയം ആത്മാവിന്റെയും അഭൗതിക ശക്തികളുടെയും തെളിവാണെന്ന് ഒരു വിഭാഗം ആളുകൾ വാദിക്കുന്നുണ്ട്. പ്രഭാവലയത്തിന്റെ തെളിവുകളായാണു കിർലിയൻ ഫോട്ടോഗ്രഫിയിലെ കാന്തികവലയങ്ങളെ അവർ കാണുന്നത്.

leaf Kirlian photograph of a Chickweed leaf.

ഒരോ വ്യക്തിക്കു ചുറ്റുമുള്ള ഈ പ്രഭാവലയത്തിന്റെ അടിസ്ഥാന നിറങ്ങൾ മഴവിൽ നിറങ്ങൾ തന്നെ (VIBGYOR), വയലറ്റ്, ഇൻഡിഗോ, ബ്ലൂ, ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് എന്നിവ. മറ്റു നിറങ്ങളും കാണാം. ഓരോ നിറത്തിനും അർഥവും അതിനെ സൂചിപ്പിക്കുന്ന സംഖ്യയുമുണ്ട്. ഒരു വ്യക്തിയെ ചുറ്റിയുള്ള പ്രഭാവലയത്തിന്റെ നിറം കണ്ടെത്താൻ ആദ്യം ടാലന്റ് നമ്പർ കണ്ടെത്തണം. ജനിച്ച ദിവസവും തീയതിയും വർഷവും അറിഞ്ഞാൽ ടാലന്റ് നമ്പർ കണ്ടെത്താം. ഉദാഹരണത്തിന്, ജന്മദിനം 1951 ജൂലൈ 21 ആണെങ്കിൽ കണക്കുകൂട്ടേണ്ടത് ഇങ്ങനെ:

മാസം: ജൂലൈ = 7

ദിവസം: 21 = 2+1 = 3

വർഷം: 1951 = 1+9+5+1 = 1+6 =7

ആകെ = 7+3+7 =17 =1+7= 8 (ടാലന്റ് നമ്പർ)

8 എന്ന ടാലന്റ് നമ്പറിന്റെ നിറം പിങ്ക്.

ഓറ ഫീൽഡിലെ നിറങ്ങളും അവ സൂചിപ്പിക്കുന്ന നമ്പറും:

സംഖ്യ 1 ചുവപ്പ്

സ്വതന്ത്രമായ നിറമാണുചുവപ്പ്, ബാല്യത്തിൽ ഈ നിറം അത്ര ശക്തമായിരിക്കില്ല. പ്രായപൂര്‍ത്തിയാകുമ്പോഴാണു ചുവപ്പു വലയങ്ങൾ ഒരു വ്യക്തിയിൽ വരുന്നത്. ഈ പ്രഭാവലയമുള്ളവർ നേതൃപാടവമുള്ളവരും ജീവിതത്തിൽ ഉയർന്ന സ്ഥാനം വഹിക്കുന്നവരും ആയിരിക്കും.

സംഖ്യ 2 ഓറഞ്ച്

സമാധാനകാംക്ഷികളാണ് ഇവർ. നയതന്ത്രഞ്ജരും സമാധാനപ്രിയരും ആയിരിക്കും. സന്യാസജീവിതം നയിക്കാൻ സാധ്യതയുള്ളവരാണ്.

സംഖ്യ 3 - മഞ്ഞ

ശൂഭാപ്തിവിശ്വാസികളും എല്ലായ്പോഴും സന്തോഷം നിറഞ്ഞവരാണ്. ക്രിയാത്മക മേഖലയിൽ വിജയിക്കും.

സംഖ്യ 4 - പച്ച

വിനയമുള്ളവരും ഉത്തരവാദിത്തബോധത്തോടെ കർമങ്ങൾ ചെയ്യുന്നവരുമാണ്. മറ്റുള്ളവരോടുള്ള പരിഗണനയിലും ശുശ്രൂഷയിലും ഇവർ വിജയിക്കും.

സംഖ്യ 5 - നീല

ബുദ്ധിശക്തിയിൽ മുൻപിലാണിവർ. സ്വാതന്ത്ര്യവും മാറ്റവും ഇഷ്ടപ്പെടുന്നവരാണിവർ. മനസ്സിൽ യുവത്വം കാത്തുസൂക്ഷിക്കുന്ന ഇവർ പൊതുജനങ്ങളുമായി ഇടപെടുന്ന മേഖലയിൽ വിജയിക്കും.

സംഖ്യ 6 - ഇൻഡിഗോ

ക്രിയാത്മകതയുള്ളവരും ആശ്രയം തരുന്നവരുമാണ്. മനുഷ്യർക്ക് ഉപകാരം ചെയ്യുന്ന മേഖലയിൽ ഇവർ വിജയിക്കും.

സംഖ്യ 7 - വയലറ്റ്

കാര്യങ്ങൾ സൂക്ഷ്മമായി പഠിക്കുന്നവരും നിഗൂഢതയുള്ളവരുമാണ്. മാന്യമായ ജീവിതം നയിക്കുന്നവരുമാണ്. സാത്വികമായ വിഷയങ്ങളിൽ പാണ്ഡിത്യമുള്ളവരാണ്.

സംഖ്യ 8 - പിങ്ക്

കാര്യപ്രാപ്തിയുള്ളവരാണ്, നല്ല സംഘാടകരുമാണ്. കഠിനഹൃദയരും സ്ഥാനലബ്ധിക്കായി ആഗ്രഹിക്കുന്നവരുമാണ്.

സംഖ്യ 9 - ബ്രോൺസ്

ക്ഷമിക്കുന്നവരും സ്വതന്ത്ര ചിന്താഗതിക്കാരുമാണ്. മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവരാണ്.

സംഖ്യ 11 - സിൽവർ

മഹത്തായ ആശയങ്ങൾ ഉള്ളവരാണ്. ഈ ആശയങ്ങൾ പലപ്പോഴും പ്രാവർത്തികമാകില്ലെന്നു മാത്രം. ഗർഭിണികളായ സ്ത്രീകളിൽ സിൽവർ ഓറ ഫീൽഡ് കാണാറുണ്ട്.

സംഖ്യ 22 - ഗോൾഡ്

ശക്തരായ നേതാക്കളാണിവർ. ഇവർ ഏറ്റെടുക്കുന്ന പദ്ധതികളിൽ വിജയം ഉറപ്പാണ്. പ്രവർത്തനമേഖലയിൽ നേതൃത്വം കൊണ്ടു വിസ്മയിപ്പിക്കുന്നവരാണ്. അപൂർവമായി കാണപ്പെടുന്ന ചില പ്രഭാവലയങ്ങൾ:

വെള്ള നിറം

കാലത്തിന് അതീതരായി ജീവിക്കുന്നവരാണ്. എല്ലാ നിറങ്ങളും കൂടിയാണല്ലോ വെള്ളയാകുന്നത്. വളരെ അപൂർവമായി മാത്രമാണു വെള്ള പ്രഭവലയത്തോടെയുള്ള വ്യക്തികളെ കാണാൻ സാധിക്കുന്നത്.

ഗ്രേ

സിൽവർ ഗ്രേ പ്രഭാവലയമുള്ളവർ പ്രബോധനം ലഭിച്ചവരാണ്. ക്രിയാത്മകമായ ഭാവനാശേഷിയുള്ളവരും. എന്നാൽ കറുപ്പു കലർന്ന ഗ്രേ നിറമാണെങ്കിൽ രഹസ്യസ്വഭാവമാണു സൂചിപ്പിക്കുന്നത്.

ബ്രൗൺ

ഭൂമിയുടെ നിറമാണിത്. ആരോഗ്യപരമായ അസന്തുലിതാവസ്ഥയാണ് ഇതു സൂചിപ്പിക്കുന്നത്. ആഗ്രഹപൂർത്തീകരണത്തിനുള്ള സൂചനയായും ഇതിനെ കാണാം.

കറുപ്പ്

ഊർജമെല്ലാം നഷ്ടപ്പെട്ടതിന്റെ സൂചനയാണിത്. ഗുരുതരമായ രോഗവസ്ഥയെയും സൂചിപ്പിക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട് : All You Wanted to Know About Aura - book by Ravindra Kumar, Ph D (Swami Atmananda)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.