Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുഭകാര്യങ്ങൾക്ക് ശുഭ ഹോരയിലാവട്ടെ തുടക്കം...

time-

കാലഹോരനോക്കി ശുഭകാര്യങ്ങൾ തുടങ്ങിയാൽ നല്ലഫലം പ്രതീക്ഷിക്കാം. ഓരോ ഹോരവും ഓരോ ഫലത്തെ സൂചിപ്പിക്കുന്നു. അഹോരാത്രം എന്ന വാക്കിൽ നിന്നാണ് ഹോര എന്ന പദം ഉണ്ടായത് 2 1/2 നാഴികയാണ് കാലഹോര (1 മണിക്കൂർ). ഇതിന്റെ ഇംഗ്ലീഷ് വാക്കായ (hour) ഉണ്ടായത് ഹോര എന്ന സംസ്കൃത പദത്തിൽ നിന്നാണ്.

ഒരു ദിവസത്തിൽ 24 കാലഹോരകളാണ് ഉള്ളത്. കാലഹോരകൾ സൂര്യൻ, ചന്ദ്രൻ തുടങ്ങിയ ഗ്രഹങ്ങൾ അധിപന്മാരാകുന്നു. സൂര്യോദയ സമയത്തുള്ള കാലഹോരയുടെ ഒരു മണിക്കൂർ ആ ദിവസത്തെ വാരാധിപന്റെയാണ്. അല്ലെങ്കിൽ ഹോരാധിപനായ ഗ്രഹത്തിന്റെ പേരിലാണ് ഓരോ ദിവസവും അറിയപ്പെടുന്നത്. ഞായറാഴ്ച സൂര്യോദയത്തിൽ കാലഹോരാധിപൻ രവിയാരുന്നു. ആഴ്ചയുടെ നാമം-രവിവാരം (ഞായർ) തിങ്കളാഴ്ച ഉദയത്തിന് കാലഹോരാധിപൻ ചന്ദ്രനാകുന്നു. ചന്ദ്രവാരം (തിങ്കൾ) എന്നറിയപ്പെടുന്നു. ഇങ്ങനെ എല്ലാ ആഴ്ചയുടെയും ആദ്യകാല ഹോരാധിപൻ ക്രമേണ സൂര്യൻ-ചന്ദ്രൻ, കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങളാണ്. ഞായറാഴ്ച സൂര്യന്റെ കാലഹോരാസമയം കഴിഞ്ഞാൽ പിന്നീടു വരുന്ന ഓരോ മണിക്കൂറും ശുക്രൻ ബുധൻ, ചന്ദ്രൻ, മന്ദൻ, ജീവൻ, ധരാസുതൻ എന്നീ ക്രമത്തിലാണ്. ഒരു കാലഹോരാധിപൻ കഴിഞ്ഞാൽ ആഴ്ച തുടങ്ങി ആറാമത്തെ ദിനത്തിന്റെ അധിപനാണ് അടുത്ത കാലഹോരാധിപൻ.

പുതിയ ജോലിയിൽ പ്രവേശിക്കുകയാണോ? സൂര്യകാലഹോരയിലാവട്ടെ തുടക്കം. മേലാധികാരികളെയും രാഷ്ട്രീയ നേതാക്കളെയും കാണുന്നതിനും ഡോക്ടർ, ശസ്ത്രക്രിയാവിദഗ്ധൻ ഇവരെ സന്ദർശിക്കുന്നതിനും പ്രമാണം റജിസ്റ്റർ ചെയ്യാനും ഈ കാലഹോര ഉത്തമം.

ചന്ദ്രഹോര: ജലസംബന്ധിയായ വ്യാപാരം, ഹോട്ടൽ, കൃഷികാര്യങ്ങൾ, കിണർ കുഴിക്കൽ, സ്ത്രീ ജനങ്ങളെ സന്ദർശിക്കാൻ, പാൽ സംബന്ധമായ വ്യാപാരം, എണ്ണക്കച്ചവടം, ജല ഉൽപനങ്ങളുടെ വ്യാപാരം, മുത്ത്,ശംഖ് ഇവ വാങ്ങുന്നതിനും ഭഗവത് സേവയ്ക്കും ദേവീഭജനത്തിനും ചന്ദ്രഹോര ഉത്തമം

കുജഹോര: കുജൻ മേടം, വൃശ്ചികം മകരം രാശികളിൽ നിൽക്കുന്ന സമയം ചൊവ്വാഴ്ച എന്നീ സമയങ്ങളിൽ കുജഹോരയ്ക്ക് ബലമേറും. കോടതിയിൽ കേസ് കൊടുക്കുക, വാദിക്കുക, യുദ്ധാരംഭം ഭൂമി സംബന്ധമായ തർക്കങ്ങൾ സന്ധിസംഭാഷണം എൻജിനിയറിങ് ഇലക്ട്രോണിക്സ് എന്നീ വ്യവസായങ്ങൾ ആരംഭിക്കുന്നതിനും പൊലീസ്, പട്ടാളം വിഭാഗങ്ങളിൽ ചേരുന്നതിനും കുജഹോര നന്ന്.

ബുധഹോര: ബുധൻ ഉച്ചനായിരിക്കുമ്പോഴും ബുധനാഴ്ചയും ബുധന്റെ നക്ഷത്രത്തിലും (ആയില്യം, കേട്ട, രേവതി)( ബുധന് ബലമേറും. വിദ്യാരംഭത്തിനും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുന്നതിനും, ഗണിതാധ്യാപകൻ, ഓഡിറ്റർ, അക്കൗണ്ട് ഓഫീസർ ഈ വക തസ്തികകളിൽ ചേരുന്നതിനും പത്രപ്രവർത്തനം, പ്രസ്, പരസ്യം, പുസ്തക വ്യാപാരം ഇവ ആരംഭിക്കുന്നതിനും കമ്യൂണിക്കേഷൻ പോസ്റ്റർ വകുപ്പ് ഇവയിൽ ചേരുന്നതിനും ബുധഹോര ഉത്തമം.

ഗുരുഹോര: ഈ ഹോരയിൽ സാമ്പത്തിക ഇടപാടുകൾ പണം വായ്പയായി ലഭിക്കുന്നതിനും വേദാന്തം, ജ്യോതിഷം വേദം ഇവ പഠിക്കുന്നതിനും ബാങ്ക് ട്രഷറി ഇവയുടെ ആരംഭത്തിനും പുതിയ അക്കൗണ്ട് തുടങ്ങുന്നതിനും ഗുരുഹോര നന്ന്.

ശുക്രഹോര: വാഹനം വാങ്ങുന്നതിനും ദേഷ്യപ്രകൃതമുള്ള മേലധികാരിയെ സന്ദർശിക്കുന്നതിനും വിവാഹം നിശ്ചയിക്കുന്നതിനും ശുക്രഹോര നല്ലതാണ്. സാഹിത്യരചനയും പ്രണയലേഖനങ്ങളും ശുക്രഹോരയിലാവട്ടെ തുടക്കം. ആശയങ്ങളും വാക്കുകളും താനേ വരും. വസ്ത്രാഭരണാദികൾ വാങ്ങുന്നതിനും സുഗന്ധദ്രവ്യം, വജ്രം ഇവ വാങ്ങുന്നതിനും വസ്ത്രവ്യാപാരം ആരംഭിക്കുന്നതിനും സിനിമാ, സംഗീതം, നൃത്തം സ്ത്രീകൾക്കുവേണ്ടിയുള്ള സ്ഥാപനങ്ങൾ എന്നീ കാര്യങ്ങൾക്കും ശുക്രഹോര നല്ലതുതന്നെ.

ശനിഹോര: ധ്യാനത്തിനും പ്രാർഥനയ്ക്കും സന്യാസജീവിതാരംഭത്തിനും ഇരുമ്പുവ്യാപാരം, കിഴങ്ങുവർഗ്ഗങ്ങളുടെ കൃഷി, പെട്രോളിയം ഉൽപന്നങ്ങൾ തുകൽ എന്നിവയുടെ വ്യാപാരം ഇവയ്ക്കും ശാസ്ത്രാഭജനത്തിനും ഹനുമാൻ സ്വാമിയുടെ പ്രാർഥനയ്ക്കും ശനിഹോര ഉത്തമം.

ഓരോ കർമ്മവും അനുയോജ്യമായ കാലഹോരയിൽ ആരംഭിച്ചാൽ ശുഭാനുഭവം ഉണ്ടാകുമെന്നുള്ളത് നിസ്സംശയമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.