Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോറ്റാനിക്കര മകം മങ്കമാർക്ക്, പൂരം പുരുഷൻമാർക്ക്...

chottanikkara-temple

ചോറ്റാനിക്കര മകം തൊഴൽ മങ്കമാർക്ക് ഏറ്റവും പ്രധാനമാണ്. ഉച്ചകഴിഞ്ഞ് വേഗത്തിൽ നട അടയ്ക്കുകയും രണ്ടുമണി കഴിഞ്ഞ് നട തുറക്കുകയും ചെയ്യുന്നു. സർവ്വാലങ്കാര വിഭൂഷിതയായി നിൽക്കുന്ന അമ്മയെ ഒരു നോക്കു കണ്ടാൽ പൂർവ്വപുണ്യ സുകൃതമായി കരുതണം. മംഗല്യസൂത്രമണിഞ്ഞവരും അണിയാത്തവരും  ജീവിതവിജയത്തിന് മകം തൊഴൽ അത്യന്തം വിശേഷമായി കണ്ടു പോകണം.

ആകാശത്തു കൂടി സഞ്ചരിച്ചിരുന്ന വില്വമംഗലം സ്വാമി ഇവിടെ എത്തിയപ്പോൾ ഒരു തേജസ് വ്യാപിച്ചിരിക്കുന്നതു കണ്ട് ദേവിയെ സ്തുതിച്ച് സംതൃപ്തയാക്കി. ഈ ചൈതന്യം സമാഹരിച്ചത് ഈ ദിവസമാണ് . കുംഭമാസത്തിലെ മകം ഈ ദിവസം അമ്മയെ വിളിച്ച്  അപേക്ഷിക്കുന്നത് നല്ലതാണ്. വൈകിട്ട് സ്വാമി കിഴക്ക് ഭാഗത്തുള്ള ക്ഷേത്രകുളത്തിൽ ഇറങ്ങി സൂര്യപ്രഭപോലുള്ള തേജസ് കുളത്തിന്റെ അടിത്തട്ടിൽ നിന്ന് മുകളിലേക്ക് പ്രസരിക്കുന്നതായി തോന്നി. ദേവി വിഗ്രഹമാണ് അവിടെ കണ്ടത്. അത് കിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠ നടത്തി. സർവ്വകാര്യവിജയവും ദുർബാധാനിവാരണത്തിന് പ്രസിദ്ധിയാർജ്ജിച്ച കീഴ്ക്കാവില്‍ ദേവി ഉത്ഭവം ഇങ്ങനെയാണ്. 

കാമക്രോധ ലോഭ മോഹങ്ങൾക്കു വശംവദരായാൽ ക്ഷേത്രത്തിൽ നിന്നു പോകുന്നതിനു മുമ്പ് അവർ ശിക്ഷ അനുഭവിക്കുമത്രെ. കുംഭ രോഹിണി ദിവസം കൊടിയേറി ഉത്രം ആറാട്ടായി കൊണ്ടാടുന്നു.  ഓരോ ദിവസവും പ്രത്യേകം ആറാട്ടുണ്ട്. മകം തൊഴൽ മങ്കമാർക്ക് പ്രധാനമാണെങ്കിൽ പൂരം തൊഴൽ പുരുഷന്മാർക്ക് ശ്രേഷ്ഠമാണ്. അന്ന് ദേവിയെ കീഴ്ക്കാവിൽ നിന്ന് പൂരപ്പറമ്പിലേക്ക് എഴുന്നള്ളിക്കുന്നു ഏഴ് ആനകളുടെ  പൂരം എഴുന്നള്ളത്ത് ഉണ്ട്. അമ്മ കീഴ്ക്കാവിൽ അമ്മ, ഓണക്കൂർ അമ്മ, കൂഴേറ്റിൽ അമ്മയും വിഷ്ണുവിന്റെ രണ്ടു രൂപത്തിലുള്ള തിടമ്പും ശാസ്താവിന്റെ തിടമ്പും അങ്ങനെ ഏഴു ദേവിദേവൻമാരെയാണ് എഴന്നള്ളിക്കുന്നത്. മറ്റു ക്ഷേത്രത്തിൽ കാണാത്ത പ്രത്യേകത വിഗ്രഹ അഭിഷേക ജലം വടക്കു ഭാഗത്തെ ഓവു വഴി പ്രവഹിക്കാറില്ല. സ്വയംഭൂവായതുകൊണ്ട് അഷ്ടബന്ധനമില്ല. ഇത് മണലിൽ ആഴ്ന്നിറങ്ങി. ഓണക്കൂർ തീർത്ഥക്കുളത്തിൽ ചെന്നു പതിക്കുന്നു (ഒന്നര ഫർലോംഗ്), ജലാഭിഷേകം മാത്രമേ ഇവിടെ നടത്താ റുള്ളൂ. പാല്, തൈര്, പഞ്ചാമൃതം, മറ്റഭിഷേകങ്ങൾ പാടില്ല. സ്വയംഭൂവായ രുദ്രാക്ഷ ശിലയായതിനാൽ മറ്റഭിഷേകങ്ങൾ പാടില്ല. രുദ്രാക്ഷ ശിലയിലുള്ള ഉയർന്ന ബിംബം അമ്മയുടെയും കൃഷ്ണശില നാരായണന്റേതുമാണ്. ഇവർ രണ്ടു പേരും ശ്രീകോവിലിൽ ഉള്ളതിനാൽ അമ്മേ നാരായണ, ദേവീ നാരായണ എന്ന് ഉരുവിടുന്നത്. അമ്മയോടൊപ്പം നാരായണൻ ഉള്ളതിനാൽ അമ്മയ്ക്ക് നേദിക്കുന്നതു തന്നെ നാരായണന് ലഭിക്കുന്നു.  ഇവിടെ മകരത്തിൽ കൊടിയേറുന്നത് അപൂർവ്വമാണെന്ന് പറയണം 5 വർഷം കൂടുമ്പോഴാണ് അങ്ങനെ സംഭവി ക്കുന്നത്. മകം പോലെ  അമ്മയുടെ  പിറന്നാളായ വൃശ്ചികത്തിലെ കാർത്തികയും പ്രധാനപ്പെട്ട മറ്റൊരു ദിവസമാണ്. ഈ ദിവസങ്ങൾ അമൃതസ്വരൂപികൾ ആയ ആയിരക്കണക്കിന് ഭക്ത ജനങ്ങൾ എത്തി അനുഗ്രഹം വാങ്ങി മടങ്ങുന്ന നിർമ്മാല്യ സമയത്ത് സാക്ഷാൽ കൊല്ലൂർ മൂകാംബിക അഥവാ സരസ്വതിഭാവമാണ്. ഈ സമയത്ത് വെള്ളപ്പട്ടാണ് ഉടുപ്പിക്കുന്നത്. ഇവിടെ നട തുറന്ന ശേഷം ദേവി മൂകാംബികയിലേക്കു പോകുന്നു അതിനാൽ ഇവിടെ നട തുറന്ന ശേഷമേ മൂകാംബികയിൽ നട തുറക്കുകയുള്ളൂ. ഉഷാപൂജസമയത്ത് ദുർഗ്ഗാ ഭാവമാണ്. ഈ സമയത്ത് കടും ചുവപ്പ് പട്ടു സാരിയാണ് അമ്മ ധരിക്കുന്നത്. വൈകുന്നേരം ലക്ഷ്മി നാരായണ സമേതയായും ദേവി അനുഗൃഹം ചൊരിയുന്ന എന്ന് കഥകൾ പറയുന്ന ശങ്കരാചാര്യൻ മൂകാംബിക ദേവിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ വ്രതം അനുഷ്ഠിച്ചു. ദേവി നിബന്ധനയക്കു വിധേയമായി പോരാൻ തയ്യാറായി.  

‘‘ശങ്കരൻ മുന്നിൽ നടക്കണം അമ്മ പിന്നാലെ വരും എന്ന് ദേവി സമ്മതിച്ചു. കാൽ ചിലങ്കയുടെ ശബ്ദം കൊണ്ട് എന്റെ സാന്നിധ്യം അറിയണം. തിരിഞ്ഞ് നോക്കരുത്. നോക്കിയാൽ ഞാൻ അവിടെ അധിവസിക്കും’’

നിബന്ധനയ്ക്കനുസരണമായി സരസ്വതി മന്ത്രധ്യാനത്തോടെ ശങ്കരാചാര്യർ നടന്നു. പെട്ടെന്ന് ചിലങ്ക ശബ്ദം നിന്നു, ശങ്കരൻ തിരിഞ്ഞു നോക്കി. കരാർ ലംഘിക്കപ്പെട്ടതായി ദേവി പറഞ്ഞു. വിഷമിച്ചു നിൽക്കുന്ന ശങ്കരനോട് ദേവി പറഞ്ഞു. ‘‘മകനെ ശങ്കരാ ഞാനൊന്നു ചെയ്യാം അതിരാവിലെ കേരളത്തിലെ അമൃതസ്വരൂപികൾക്ക് ദർശനം നൽകി ഇവിടെ ഉണ്ട്. അങ്ങനെ ‘‘ജ്യോതിയാനക്കര’’ എന്ന പേരിൽ പ്രസിദ്ധമാകും’’.

ശങ്കരൻ നമ്പൂതിരി ആവാഹിച്ചുകൊണ്ടുവന്ന പ്രതിഷ്ഠയിൽ ദേവിയുടെ സമ്പൂർണ്ണ സാന്നിധ്യം ഉണ്ടായി. അവിടെയാണ് ഇന്നത്തെ ചോറ്റാനിക്കരയായി മാറിയത്. ദിവസവും ദേവിയെ അണിയിച്ചൊരുക്കുന്നത് വിശിഷ്ടമായ തങ്കഗോളക ഉപയോഗിച്ചാണ്. സാധാരണ ദിവസങ്ങളിൽ ഇടതു കൈയാലാണ് ദേവി ഭക്തിരെ അനുഗ്രഹിക്കുക. എന്നാൽ മകം,കാർത്തിക,വിഷു എന്നീ വിശേഷദിവസങ്ങളിൽ തങ്കഗോളക ദേവിയുടെ വലതു കൈയിലാണ്. ഈ ദിവസങ്ങളിൽ ദേവി വലതു കൈ കൊണ്ടാണ് അനുഗ്രഹം ചൊരിയുന്നത്. വലതു കൈകൊണ്ട് അനുഗ്രഹം നൽകുന്ന വിശേഷ ദിവസങ്ങളിൽ തൊഴുതു പ്രാർത്ഥിക്കുന്നവർക്ക് അഭിഷ്ടഫലസിദ്ധി ലഭിക്കും എന്നാണ് വിശ്വാസം.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.