Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാക്കുദോഷം ഫലിക്കുമോ?

Eye

ഒരു ചെറിയ സംശയം: പലരും പ്രാക്കുദോഷം എന്നു പറയുന്നു. ശരിക്കും ഈ പ്രാക്കുദോഷംകൊണ്ടു ദോഷങ്ങൾ ഉണ്ടാകുമോ? എന്താണു പ്രതിവിധി?

പ്രാക്കുദോഷം ഫലിക്കും... പക്ഷേ, അതോടൊപ്പം രണ്ടു കാര്യങ്ങൾകൂടി സംഭവിക്കണം. ഒന്ന് പ്രാക്ക് ഏൽക്കേണ്ട ആള് കേൾക്കെ പ്രാകണം. രണ്ട്, കേൾക്കുന്ന ആൾ അൽപമെങ്കിലും പ്രാക്ക് വിശ്വസിക്കുന്ന ആൾ ആകണം. കുട്ടികളെ പ്രാകരുത് എന്നു പണ്ടുള്ള ആളുകൾ പറയുമായിരുന്നു. നീ നന്നാവില്ല എന്നു നിരന്തരം ഒരു കുട്ടിയോടു പറഞ്ഞാൽ അതു ഫലിക്കാനുള്ള സാധ്യത കൂടുതലാണ്. കാരണം, ഒരാളുടെ മുഖത്തുനോക്കി നിന്നെ തല്ലും എന്നു ദേഷ്യത്തോടെ പറഞ്ഞാൽ തല്ലുകൊള്ളുമ്പോൾ എന്തൊക്കെ രാസമാറ്റങ്ങൾ തലച്ചോറിൽ ഉണ്ടാകുമോ അതൊക്കെ അതു കേൾക്കുമ്പോഴും ഉണ്ടാകും.

നിരന്തരം പ്രാക്ക് ഏൽക്കുന്ന ഒരാളുടെ ഭാവി എന്തായിരിക്കും എന്ന് ഊഹിച്ചൂടേ... പ്രാക്കിൽ വിശ്വസിക്കുന്ന ആളാണെങ്കിലേ ഇതു ബാധകമാകൂ എന്നുകൂടി ഓർക്കുക. അല്ലാതെ എവിടെയെങ്കിലും ഇരുന്നു പ്രാകിയാൽ അത് ഏൽക്കുമെന്നും, കാശുമുടക്കി ആരെങ്കിലും പരിഹാരം ചെയ്തു തരാമെന്നു പറഞ്ഞാൽ അതു മാറും എന്നും ചിന്തിക്കേണ്ട.

Your Rating: