Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴദോഷപരിഹാരം

വ്യാഴത്തിന്റെ അനുകൂലാവസ്ഥയ്ക്കു വിഷ്ണുപ്രീതിയാണു മുഖ്യം. വിഷ്ണുക്ഷേത്രങ്ങളിൽ ദർശനം നടത്തുക, പൂജാദികൾ നടത്തുക, വ്യാഴാഴ്ച വ്രതം എടുക്കുക, ഏകാദശി വ്രതം എടുക്കുക, നെയ്ദീപം, അർച്ചന, സഹസ്രനാമാർച്ചന, വിഷ്ണുപൂജ, നാരായണപൂജ, ശയനപ്രദക്ഷിണം, ഭാഗവതം, വിഷ്ണുസഹസ്രനാമം, നാരായണീയം തുടങ്ങിയവ പാരായണം നടത്തുക, സുദർശനഹോമം, സുദർശനപൂജ എന്നിവ നടത്തുക. അതീവ മോശമെന്നു തോന്നുന്നുവെങ്കിൽ ഒരു സുദർശനയന്ത്രം ധരിക്കുക ഇതെല്ലാം പോംവഴികളാണ്. തിരുപ്പതി, അനന്തപത്മനാഭസ്വാമിക്ഷേത്രം, ഗുരുവായൂർ തുടങ്ങിയ ക്ഷേത്രങ്ങളും തമിഴ്നാട്ടിൽ തിരുനെൽവേലി, തിരുച്ചെന്തൂർ റൂട്ടിൽ മുപ്പത് കിലോമീറ്റർ ചെല്ലുമ്പോൾ ഉള്ള ശ്രീവൈകുണ്ഠം മുതലുള്ള ഒൻപതു പൗരാണിക വിഷ്ണുക്ഷേത്രങ്ങളായ നവതിരുപ്പതിദർശനം ഗുണം ചെയ്യും. തമിഴ്നാട്ടിലെ കുംഭകോണം, ചുറ്റളവിലുള്ള നവഗ്രഹക്ഷേത്രങ്ങൾ ആലംകുടിയിലുള്ള വ്യാഴക്ഷേത്രം എന്നിവിടങ്ങളിൽ ദർശവും നല്ലതാണ്.

മഞ്ഞപുഷ്യരാഗം (Yellow Saphire) എന്ന കല്ല് ചൂണ്ടുവിരലിൽ ധരിക്കുന്നതു നല്ലതാണ്. ഏറ്റവും മനഃസംസ്കരണം ആണ്. മനസ്സിൽ അഴുക്ക് വരാത്ത വിധത്തിലുള്ള സങ്കൽപം, ചിന്ത, പ്രവൃത്തി, വാസം ഇത് വ്യാഴദോഷം മാറ്റാൻ സഹായിക്കും.

സ്വയം നിത്യജീവിതത്തിൽ അനായാസം ചെയ്യാവുന്ന ചില വ്യാഴദോഷപരിഹാരങ്ങളും സൂചിപ്പിക്കുന്നു. മഞ്ഞ നിറമുള്ള വസ്ത്രങ്ങൾ, കിടക്കവിരികൾ എന്നിവ ഉപയോഗിക്കാം, മഞ്ഞ പൂക്കൾ കൂടുതൽ ഉപയോഗിക്കാം. പിച്ചകം, വെൺകടുക്, ഇരട്ടിമധുരം, മുല്ലയില ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തിൽ കുളിക്കുക. മഞ്ഞൾ, മഞ്ഞ വസ്ത്രങ്ങൾ, പഞ്ചസാര, പുഷ്യരാഗം, സ്വർണ്ണം, ഉപ്പ്, കടല, ലഡ്ഡു, പഴവർഗ്ഗങ്ങൾ, പുസ്തകം- സാത്വികപുസ്തകങ്ങൾ എന്നിവ ദാനം ചെയ്യുക.

ബന്ധുക്കൾക്ക് ആതിഥ്യവും, നല്ലവർക്ക് ആഹാരവും, എല്ലാവർക്കുമായി അന്നദാനവും നടത്തണം. വീട്ടിൽ പൂജാസ്ഥാനത്തു സുദർശനചക്രം വരച്ച് പൂജിച്ചുവയ്ക്കാം. അരയാലിന്റെ ചുവട്ടിൽ വെള്ളമൊഴിക്കുക. മഞ്ഞപൂക്കൾ വളരും വിധം ചെടിനട്ടു പിടിപ്പിക്കുക. ദക്ഷിണാമൂർത്തി ക്ഷേത്രദർശനവും പ്രാർഥനയും പൂജയും നടത്തുക. ഒപ്പം പരദേവതാപ്രീതിയും. കുടുംബത്തിലെ പൂർവികമായ ഗുരുസ്ഥാനീയരുടെ പ്രീതിയും നേടണം.

ഗുരുമന്ത്രം: “ഓം ഗും ഗുരവേ നമഃ” എന്ന മന്ത്രം ഗുരുശ്രേഷ്ഠന്മാരുടെ അനുവാദത്തോടെ ദിവസം 108 പ്രാവശ്യമെങ്കിലും സ്വയം ജപിക്കുന്നതു നല്ലതാണ്.

**“ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്”**

എന്ന വിഷ്ണു ഗായത്രിയും വിഷ്ണുമൂലമന്ത്രമായ “ഓം നമോ നാരായണായ” എന്നതും ഉത്തമരുടെ അനുവാദത്തോടെ ദിനം ദിനം ജപിക്കുക.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം

പത്താംകല്ല് പുതിയ പാലത്തിനും ശാസ്താക്ഷേത്രത്തിനും ഇടത്‌വശം

നെടുമങ്ങാട്

തിരുവനന്തപുരം

കേരള

പിൻ 695541 ഫോൺ - 0472 - 2813401

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.