Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖം നന്നായാൽ ഭാവി നന്നായി

face reading

ഏതു മുഖത്തും നല്ല ലക്ഷണങ്ങളും അവലക്ഷണങ്ങളും കാണാം. ചിലരുടെ നോട്ടത്തിൽ തന്നെ ആരും ആകൃഷ്ടരാകും. ചിലർക്കു മറിച്ചാകും അനുഭവം. ചിലരുടെ നോട്ടം, ചുണ്ട് യോജിപ്പിക്കുന്ന രീതി, മീശ, താടി, തലമുടി, മുഖവുമായി ഇണങ്ങാത്ത അലങ്കാരം എന്നിവ മറ്റുളളവരിൽ അനുകൂലതരംഗം സൃഷ്ടിക്കണമെന്നില്ല. മറിച്ച് ആദ്യത്തെ നോട്ടത്തിൽ തന്നെ വികർഷണത്തിന്റെ തരംഗം ഉണ്ടാവുകയും ചെയ്യും.

പലരും ‘‘ഞാൻ ആരോട് ഇടപെട്ടാലും അവർ അകന്നു പോകുന്നു. ഞാൻ ഒരു തെറ്റും ചെയ്യുന്നില്ല. എന്നൊക്കെ പറയാറുണ്ട്. ഇവർ പറയുന്നതു ശരിയാണ്. ഇവർ തെറ്റുചെയ്തിട്ടില്ല. ജന്മനാ ചില നോട്ടപ്പിശകും വശപ്പിശകും ഇവർക്കുളളത് ഇതുവരെ മനസിലാക്കിയിട്ടില്ല, തിരുത്തിയിട്ടില്ല. അത്രമാത്രം. നമ്മുടെ ശബ്ദരീതി, നോട്ടരീതി, ഭാവരീതി, സമീപനരീതി എല്ലാം ശരിയാക്കാനും ലോകത്തിന് അങ്ങേയറ്റം പ്രിയപ്പെട്ടവരാകാനും മുഖലക്ഷണ നിരീക്ഷണം കൊണ്ടു സാധിക്കും. സ്വഭാവവും വിധിയും അഭിരുചികളും അറിയാൻ അനേകം മാർഗങ്ങളുണ്ടെങ്കിലും മുഖലക്ഷണത്തിന്റെ പ്രാധാന്യം ഒന്നു വേറെത്തന്നെയാണ്.

എല്ലാ രാജ്യങ്ങളിലും സാമുദ്രിക ശാസ്ത്രത്തിന്റെ ഭാഗമായി മുഖം നോക്കി ഫലം പറയുന്ന രീതി നിലവിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മുഖലക്ഷണം പ്രത്യേകം ശാഖയായിത്തന്നെ വളർന്നുകഴിഞ്ഞിരിക്കുകയാണ്. മുഖത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് അധികമാരും കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടാകില്ല. ഒരു ധാരണയുമില്ലാ ത്തവർക്കും മുഖം കാണുമ്പോൾ ഒരു ധാരണ വരാറില്ലേ? ആളുകളെ കാണുമ്പോൾ മുഖഭാവം, രൂപം എന്നിവ കൊണ്ട് ആളൊരു മാന്യനാണ്, അല്ലെങ്കിൽ മണ്ടനാണ്, കണ്ടിട്ട് ഒരു കളളനെപ്പോലുണ്ട്, ലക്ഷണം കെട്ടവനാണ്, വഞ്ചകനാണ്, കോമാളിയാണ്, വിഡ്ഢിയാണ് എന്നൊക്കെ തോന്നാറില്ലേ?

തേജസ്സുള്ള മുഖം കാണുമ്പോൾ കാണുന്നവരെല്ലാം തന്നെ മറ്റെല്ലാം മറന്ന് ആ മുഖത്തി ൽ വശീകരിക്കപ്പെട്ടു പോകുക സ്വാഭാവികമാണല്ലോ. വ്യക്തിത്വത്തിന്റെ പ്രധാന ക വാടമായ മുഖത്തിന് ഈ പ്രവചനശാസ്ത്രത്തിലുള്ള പങ്ക് വളരെയേറെ യാണ്. മുഖം കണ്ടാൽ അകം കാണാം. ആകെ കാണാം. അതാണു മുഖത്തിന്റെ പ്രത്യേകത. മനുഷ്യനെന്ന മഹാദ്ഭുതം ശരിക്കറിയാൻ സഹായിക്കുന്ന കണ്ണാടിയാണു മുഖം.

അനാദി കാലം മുതൽക്കേ മനുഷ്യർക്കു പരസ്പരം മുഖം ശ്രദ്ധിക്കുക ഒരാവശ്യമായിരുന്നു. മുന്നിൽ വന്ന മനുഷ്യൻ ദുഷ്ടനാണോ കോപിഷ്ഠനാണോ കൊല്ലുമോ ദയ കാണിക്കുമോ എന്നെല്ലാം പെട്ടെന്നു വിലയിരുത്തുന്നതു മുഖം നോക്കിയാണ്. അങ്ങനെ മുഖം കണ്ടപ്പോഴുളള നിഗമനവും അനുഭവവും ഒത്തുവന്നു തുടങ്ങിയതു മുതൽ ഈ മേഖലയിൽ മനുഷ്യർ കൗതുകത്തോടെ മുന്നേറി.

ഇപ്പോൾ മുഖത്തിന്റെ ആകൃതി, വ്യാസം, ചെവി, മൂക്ക്, പുരികം, വായ്, ചുണ്ടുകൾ, നെറ്റി, മുടി, മീശ, മുഖഭാവം, കണ്ണ്, കൃഷ്ണമണിയുടെ ഗതി, വിഗതി, മുഖവും ചെവിയും, മൂക്കും ചുണ്ടും, നാക്കും പല്ലും, മേൽത്താടിയും കീഴ്ത്താടിയും, ശബ്ദവും ശബ്ദത്തിന്റെ ഘടനയും നോട്ടവും നോട്ടത്തിന്റെ രീതിയും എല്ലാം മുഖലക്ഷണപ്രവചനത്തിനു സഹായകമാണ്.

ഉദാഹരണത്തിന്, ഒരാളുടെ നെറ്റിമധ്യവും മൂക്കിന്റെ അവസാനഭാഗവും ഒരേ രേഖയിൽ നിന്നാലും നെറ്റിയും മൂക്കും വ്യത്യസ്ത രേഖാസ്ഥാനങ്ങളിൽ നിന്നാലും മൂക്ക് മുഖ ത്തിനെ അപേക്ഷിച്ച് ചെറുതാണെങ്കിലും വലുതാണെങ്കിലും ഓരോ മുഖത്തിനും അതി ന്റേതായ പ്രത്യേകതകൾ ഉണ്ടായിരിക്കും. ചെവിയുടെ വ്യത്യസ്തതയും ആകൃതിയും പോലും ഓരോരുത്തരെയും വ്യത്യസ്തരാക്കുന്നു.

കൈ, കാൽ തുടങ്ങി മനുഷ്യരുടെ അവയവങ്ങളിൽ ഒരേ അളവും രൂപവും ഭാവവുമുളള അവയവങ്ങൾ അപൂർവമായെങ്കിലും മറ്റൊരാളിലും കണ്ടെന്നിരിക്കാം. എന്നാൽ ലോ കത്ത് ഒരു മനുഷ്യന്റെയും മുഖം മറ്റൊരു മനുഷ്യന്റെ മുഖത്തിനോടു നൂറു ശതമാനവും സദൃശമായിരിക്കില്ല. ഈ വ്യത്യസ്തതയിലാണ് അദ്ഭുതപ്പെടുത്തുന്ന ജീവിതാനു ഭവങ്ങളുടെ വ്യത്യസ്തത അനുഭവപ്പെടുന്നത്.

മുഖലക്ഷണ നിരീക്ഷണത്തിലൂടെ ഒരാളിന്റെ ബുദ്ധി, വീക്ഷണം, തീരുമാനമെടുക്കാനുളള ശേഷി, നേതൃത്വഗുണം, ആശയവിനിമയശേഷി, സദാചാരം, മൂല്യബോധം, സ്വഭാ വശുദ്ധി, സ്നേഹരീതി, യാഥാർഥ്യവുമായുളള പൊരുത്തപ്പെടൽ, അഭിപ്രായഗതി, വികാരനില, സഹായസഹകരണ രീതി, അധ്വാനശീലം, ധനവിക്രയരീതി, ലൈംഗിക വാസന, പ്രതിഭാശേഷി, വ്യക്തിത്വം എന്നിവയെല്ലാം വിലയിരുത്താം.

Address: Prof. Desikom Reghunadhen

Desikom, Southside Sastha Temple and New Bridge

Pathamkallu

Nedumangad P.O

Thiruvananthapuram 695 541 0472 2813401

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.