Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതിഷവും സത്യസന്ധതയും

fake-astrologers

സത്യത്തിന്റെ നൂലിൽ പിടിച്ച് വരുംവരായ്ക നിർദേശിക്കുന്ന ശാസ്ത്രമാണു ജ്യോതിഷം. ‘സത്യംവദ, ധർമം ചര എന്നതു ജ്യോതിഷത്തിന്റെ ശിലാരേഖയാണ്. എന്നാൽ ഇപ്പോൾ സത്യവും ജ്യോതിഷവും തമ്മിലുള്ള ബന്ധംചിന്തിക്കേണ്ടിയിരിക്കുന്നു. മാത്രവുമല്ല, അസത്യമേവ ജയതേ അധർമം ചര എന്നാക്കി മാറ്റിയിരിക്കുന്നു. വരുവിൻ രക്ഷിപ്പാം എന്ന ആകർഷണ മന്ത്രത്തിലൂടെ എന്തെല്ലാം തട്ടിപ്പും വെട്ടിപ്പും വെട്ടിപ്പിടിക്കലുമാണ് ഈ രംഗത്തെ പ്രവർത്തകർ കാട്ടിക്കൂട്ടുന്നത്.

ജ്യോതിഷം നോക്കീട്ടവർ പറഞ്ഞിടുന്ന കൈതവം കേട്ടാൽ കൊടുക്കും പല വസ്തു എന്നു പണ്ടു കവി പാടി. ഇന്നു ജ്യോതിഷവും പിന്തള്ളപ്പെട്ടിരിക്കുന്നു. ഇന്നു പരിഹാരം ചെയ്തു കൊടുക്കുന്നവരായി ജ്യോതിഷികളിൽ ഭൂരിപക്ഷവും മാറിയിരിക്കുന്നു. എന്തിനും ഏതിനും അവരിൽ ഇൻസ്റ്റന്റ് പരിഹാരം ഉണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോയി കയ്യിലുള്ളതും പോയി കടിച്ചുപിടിച്ചതും പോയിഎന്ന മട്ടിലാണ് ഭാഗ്യാന്വേഷികളുടെ സ്ഥിതി. മാനം കരുതി ഇത്തരം പരിഹാരോത്തമന്മാർ നടത്തുന്ന ക്രൂരത പലപ്പോഴും ലോകം അറിയുന്നില്ല. ഈ രംഗത്തു നിൽക്കുന്നവരായതിനാൽ ചിലരെങ്കിലും അനുഭവിച്ച വഞ്ചനയുടെ കഥകൾ ഞങ്ങളെപ്പോലുള്ളവരോടു മനസ്സു തുറക്കാറുണ്ട്.

ഇതുപോലെയോ അതിലുപരിയോ ആണ് വാസ്തുപരിഹാരികളുടെ കഥയും. നെല്ലും പതിരും തിരിച്ചറിയാത്ത ജനം ഇത്തരം ദൂഷിതസ്വഭാവക്കാരുടെ ആകർഷണ തന്ത്രത്തിൽ പെടുന്നു. ഇക്കൂട്ടർ പഴയ ഒരു കഥ ഓർക്കുന്നതു നന്നായിരിക്കും:

കൗരവരും പാണ്ഡവരും തർക്കത്തിൽ തർക്കം തീർക്കാൻ യുദ്ധത്തിനു തീരുമാനിച്ചു. നല്ല മുഹൂർത്തതിലാരംഭിക്കുന്ന കാര്യങ്ങൾ ഏതു വിപരീതാവസ്ഥയിലും വിജയത്തിലെത്തുമെന്ന് അന്നും ഭാരതം വിശ്വസിച്ചിരുന്നു. പാണ്ഡവരിൽ സഹദേവൻ അതിനിപുണനായ ജ്യോതിഷിയായിരുന്നു. ഇക്കാര്യം പാണ്ഡവരുടെ ശത്രുവായ ദുര്യോധനനറിയാമായിരുന്നു. ശത്രുതയ്ക്കുമപ്പുറം വിജയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ദുര്യോധനൻ ഉടൻ തന്നെ സഹദേവന്റെ അടുക്കലെത്തി. യുദ്ധത്തിൽ കൗരവർ വിജയിക്കുന്ന മുഹൂർത്തം കണ്ടെത്തിത്തരണമെന്ന് അപേക്ഷിച്ചു. സഹദേവൻ ധർമസങ്കടത്തിലായി. ശത്രുപക്ഷം വിജയിക്കാൻ മറുപക്ഷക്കാരനായ ഞാൻ മുഹൂർത്തം കുറിക്കുന്നത് എന്റെ പക്ഷത്തോടു ചെയ്യുന്ന ദ്രോഹമല്ലേ എന്നു ചിന്തിച്ചു. ദുര്യോധനനോട് ഒഴികഴിവു പറഞ്ഞു നോക്കി. എന്നാൽ സഹദേവന്റെ സത്യസന്ധതയിൽ ഉറച്ച വിശ്വാസമായിരുന്നു.

ഒടുവിൽ ‘സത്യമേവ ജയതേ എന്നു മനസ്സിൽ പ്രാർഥിച്ചുകൊണ്ട് സഹദേവൻ കൗരവർക്കു വിജയം വരുന്ന ഒരു ശുഭമുഹൂർത്തം കുരുക്ഷേത്രയുദ്ധാരംഭത്തിനായി കുറിച്ചു. ഈ മുഹൂർത്തം കൃഷ്ണനുൾപ്പെടെ മറുപക്ഷം അംഗീകരിക്കേണ്ടിവന്നു.

ഈ മുഹൂർത്തം പാണ്ഡവർക്കു പരാജയം ഉണ്ടാക്കുമെന്നു മനസ്സിലാക്കി കൃഷ്ണൻ സഹദേവനോട് അരിശപ്പെടാതെ ‘നല്ലവർക്കു ദൈവം സത്യം എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു.

ഒടുവിൽ യുദ്ധം തുടങ്ങുന്ന സമയമായി. സന്തോഷത്തോടെ ആത്മവിശ്വാസത്തോടെ കൗരവരും വിഷാദമഗ്നരായി പാണ്ഡവരും .യുദ്ധാരംഭത്തിന് എത്തി, ഈ മുഹൂർത്തം കൃഷ്ണൻ തന്റെ സ്വതസ്സിദ്ധമായ കഴിവുപയോഗിച്ച് ആ സമയത്ത് ശുഭരാശിയിൽ വരേണ്ട ഗ്രഹങ്ങളെ രാശി മാറ്റി കൗരവർക്കു പരാജയം ഉറപ്പിച്ചു. ദുര്യോധനൻ ഇതികർത്തവ്യതാമൂഢനായി നിന്നുപോയി.

ഇവിടെ സൂചിപ്പിച്ച കാര്യം സഹദേവന്റെ സത്യസന്ധതയാണ്. ഓരോ ജ്യോതിഷിയും വാസ്തുവിദഗ്ധനും തന്റെ തൊഴിലിനോടു കാണിക്കേണ്ടതാണിത്. അല്ലെങ്കിൽ അതിന്റെ തിക്തഫലം അതേ ജ്യോതിഷിയോ അയാളുടെവംശമോ അനുഭവിച്ചു തീർക്കേണ്ടിവരും. അതിനു ചരിത്രപരമായി എത്രയോ അനുഭവങ്ങൾ കൂട്ടിനുണ്ട്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer