Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രശസ്തരുടെ 'ജാതക'കഥകൾ

horoscope-report

ഭാഗ്യജാതകങ്ങളിലും രാജയോഗങ്ങളിലും സത്യമുണ്ടോ? കലാ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രശസ്തരായവരുടെ ജാതകകഥകൾ വായിക്കാം.   ടി.എൻ.ശേഷൻ, എം.കെ. നാരായണൻ, ഗായകൻ പി.ഉണ്ണിക്കൃഷ്ണൻ, ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ, വിധുബാല, മധു അമ്പാട്ട്, മഹാകവി അക്കിത്തം, നടി മീന ഗണേഷ്, ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻ എം.കെ. വെങ്കിടകൃഷ്ണൻ, കഥാകാരി സുമംഗല, തായമ്പകയുടെ തമ്പുരാൻ കല്ലൂർ രാമൻകുട്ടി മാരാർ, എ.കെ. ബാലൻ, ശ്രീദേവി ഒളപ്പമണ്ണ, ആഷാ മേനോൻ, മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ എന്നിവരാണ് നക്ഷത്ര-ജാതക ചിന്തകൾ പങ്കുവയ്ക്കുന്നത്.

ടി.എൻ.ശേഷൻ (മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്നർ ഓഫ് ഇന്ത്യ)

∙ നക്ഷത്രത്തിലും ജാതകത്തിലും വിശ്വാസമുണ്ടോ?

ഇടവത്തിലെ ഉത്രാടത്തിലാണു ജനനം. ജാതകം ഇന്നും സൂക്ഷിക്കുന്നുണ്ട്, അതിലെല്ലാം വിശ്വാസവുമുണ്ട്.

sheshan ടി.എൻ.ശേഷൻ ഭാര്യ ജയയ്ക്കൊപ്പം ചെന്നൈ സെന്റ് മേരീസ് റോഡിലെ നാരായണീയത്തിൽ

∙ വിവാഹം എപ്പോഴായിരുന്നു?

ഞങ്ങൾക്കു ജാതകപ്പൊരുത്തത്തിലൊക്കെ വലിയ വിശ്വാസമായിരുന്നു. അച്ഛനു ജ്യോതിഷവുമുണ്ടായിരുന്നു. ഞാനന്നു ഡിണ്ടിഗലിലായിരുന്നു. ചേരുന്ന ജാതകങ്ങൾ അച്ഛൻ ആഴ്ചതോറും അയച്ചു തന്നു. ജയയുടെ ജാതകം നോക്കി അതിന്മേൽ ‘പോരാ’ എന്നു മലയാളത്തിലെഴുതിയിരുന്നു. സന്താനഭാഗ്യം പോരാന്നായിരുന്നു അച്ഛന്റെ കണ്ടെത്തൽ. തൃശൂരിനടുത്തു പുതുക്കാട് രാപ്പാളിലുള്ള കുടുംബമാണു ജയയുടേത്. ജയയുടെ അച്ഛൻ ആർ.എസ് കൃഷ്ണൻ ശാസ്ത്രജ്​ഞനായിരുന്നു. സി.വി.രാമന്റെ കൂടെ ജോലി ചെയ്തയാൾ. കേരള സർവകലാശാലാ വൈസ് ചാൻസലറായിരുന്നു. 1958 ഡിസംബർ 30നു ബെംഗളൂരുവിൽ വച്ചു പെണ്ണുകാണൽ. അച്ഛനും ജ്യേഷ്ഠനും അദ്ദേഹത്തിന്റെ ഭാര്യയും മൂത്ത ചേച്ചിയും എനിക്കൊപ്പം കൂടെവന്നു. പത്തു മിനിറ്റ് സംസാരം. വൈകിട്ട് അഞ്ചിനായിരുന്നു പെണ്ണുകാണൽ. രാത്രി ഒൻപതോടെ ഇതു തന്നെയെന്നുറപ്പിച്ചു. 26–ാം വയസിൽ 1959 ഫെബ്രുവരി ഒൻപതിനു ബെംഗളൂരുവിൽ വച്ചു വിവാഹം.

∙ മക്കളില്ലാതെ പോയതിൽ ദുഃഖമുണ്ടോ?

അതെല്ലാം ദൈവനിശ്ചയമാണ്.നല്ല കുട്ടികളെ കാണുമ്പോൾ അവരെല്ലാം നമ്മുടെ കുട്ടികളാണെന്നു തോന്നും. ജാതകത്തിലൊക്കെ വിശ്വസിക്കുന്നതിൽ തെറ്റില്ലെന്നു തെളിയുകയാണല്ലോ. കുട്ടികളില്ലാതെ പോയതിൽ ദുഃഖമൊന്നും തോന്നിയിട്ടില്ല.

പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവും ബംഗാൾ ഗവർണറുമായിരുന്ന എം.കെ. നാരായണൻ 

narayanan-mk എം.കെ. നാരായണൻ

∙ നക്ഷത്രമേതാണ്, ജാതകമുണ്ടോ? 

82 വയസായി. 1934 മാർച്ച് പത്തിനാണു ജനനം. ഉത്രാടമാണു നക്ഷത്രം. ജാതകം മുത്തശ്ശി എഴുതിച്ചിട്ടുണ്ട്. അവർക്ക് അതിലൊക്കെ വലിയ വിശ്വാസമാണല്ലോ. പക്ഷേ, ഇപ്പോൾ ജാതകം എവിടെയെന്നറിയില്ല.

ഗായകൻ പി.ഉണ്ണിക്കൃഷ്ണൻ

ഉണ്ണിക്കൃഷ്ണനു പ്രായം അമ്പതായി. 1966 ജൂലൈ ഒൻപതിനു ചെന്നൈയിലായിരുന്നു ജനനം. ഉതൃട്ടാതിയാണു നക്ഷത്രം. 

കല കൊണ്ടു വളരുന്ന മാളവിക യോഗമുള്ള ജാതകം അച്ഛനാണ് ഇപ്പോഴും സൂക്ഷിക്കുന്നത്.

p-unnikrishnan പി.ഉണ്ണിക്കൃഷ്ണൻ

∙ അച്ഛൻ 

തൃശൂരിലെ കോമ്മാട്ടിൽ തറവാട്ടിൽ നിന്നു വർഷങ്ങൾക്കു മുൻപ് ചെന്നൈയിലെത്തിയവരാണ് അച്ഛൻ കെ.രാധാകൃഷ്ണന്റെ കുടുംബം. വക്കീലായ അച്ഛൻ മുത്തച്ഛന്റെ ബിസിനസ് നോക്കിനടത്താൻ ആർഎഎംപി കോഴ്സ് പൂർത്തിയാക്കി. അമ്മയുടെ ചേച്ചി രഞ്ജിനി വലിയമ്മയ്ക്കു വന്ന ആലോചനയായിരുന്നു അച്ഛന്റേത്. ജാതകം ചേരാതെ വന്നപ്പോൾ അമ്മയുമായി ഒത്തുനോക്കി വിവാഹം നടത്തുകയായിരുന്നു.

∙ വിവാഹം 

27–ാം വയസിലായിരുന്നു വിവാഹം. ജാതകം നോക്കി അന്വേഷിച്ചുറപ്പിച്ച കല്യാണം. ഭാര്യ പ്രിയ നർത്തകിയാണ്.

ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ

justice-chettur-sankaran-nair ഭാര്യ കമല ചേറ്റൂരും ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായരും

∙ പ്രായം

ധനുമാസത്തിലെ തിരുവാതിരയും ക്രിസ്മസും ബുധപൗർണമിയും ഒത്തുചേർന്ന ദിവസമായിരുന്നു എന്റെ ജനനം.

വിധുബാല

vidhubala.jpg വിധുബാല

∙ പ്രായം, ജനനം, ജാതകം ? 

1954 മേയ് 24നാണു ജനനം. 62 വയസായി. തിരുവോണമാണു നക്ഷത്രം. 16–ാം വയസിലാണു ജാതകം എഴുതിയത്. നടൻ രാഘവന്റെ അമ്മാവൻ തളിപ്പറമ്പിൽ വലിയ ജ്യോൽസ്യനായിരുന്നു. അദ്ദേഹമാണെന്റെ ജാതകം എഴുതിയത്. വിവാഹത്തിനു പക്ഷേ, ജാതകം നോക്കിയിട്ടേയില്ല. നോക്കേണ്ടി വന്നില്ല എന്നു പറയുന്നതാവും നല്ലത്.

മധു അമ്പാട്ട്

madhu-ambattu മധു അമ്പാട്ട്

ജനനം 1949ൽ ആയിരുന്നു. മീനത്തിലെ കാർത്തികയാണു നക്ഷത്രം.

മഹാകവി അക്കിത്തം

1926 മാർച്ച് 18ന് അക്കിത്തം ജനിച്ചപ്പോൾ മീനഭരണിയായിരുന്നു.

നടി മീന ഗണേഷ്

1945ൽ ആണു ജനിച്ചത്. ഇപ്പോൾ 72 വയസ്സായി. കന്നിമാസത്തിലെ അശ്വതിയാണു നക്ഷത്രം. ജാതകമൊന്നും ഉണ്ടായിരുന്നില്ല.

ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻ എം.കെ. വെങ്കിടകൃഷ്ണൻ

∙ പൂയ്യം നക്ഷത്രക്കാരൻ 

1942 ഡിസംബർ 15ന് ജനനം. ജാതകം ഓലയിലെഴുതിയതുണ്ട്. പൂയ്യമാണു നക്ഷത്രം.

കഥാകാരി സുമംഗല

രോഹിണിയാണു നക്ഷത്രം. 1934 മേയ് 16നു ജനനം.

തായമ്പകയുടെ തമ്പുരാൻ കല്ലൂർ രാമൻകുട്ടി മാരാർ

മലയാള വർഷം 1128ൽ വൃശ്ചികത്തിലെ തിരുവോണത്തിനാണു കല്ലൂരിന്റെ ജനനം.

∙ വിവാഹം 

കല്ലൂരാണു പ്രഭാവതിയോട് ഇഷ്ടം നേരിട്ടു പറഞ്ഞത്. ഉതൃട്ടാതി നക്ഷത്രക്കാരിയെ ചേരുമോ എന്നു ജാതകം പോലും നോക്കിയില്ല. ഒരു തുലാം മാസത്തിൽ പ്രഭാവതിയെ കല്ലൂർ രാമൻ കുട്ടി ഭാര്യയാക്കി.

എ.കെ. ബാലൻ

ചോതിയാണു നക്ഷത്രം

ശ്രീദേവി ഒളപ്പമണ്ണ

അശ്വതിയാണു നക്ഷത്രം.പൂന്താനം ദിനത്തിന്റെ അന്നാണു പിറന്നാൾ. അതിനാൽ എല്ലാ പിറന്നാളിനും ശ്രീദേവിയെ ഒളപ്പമണ്ണ ഗുരുവായൂരിൽ കൊണ്ടുപോയി.

ആഷാ മേനോൻ

∙ വിവാഹം 

ജാതകം ഉണ്ടായിരുന്നു. അവിട്ടത്തിലാണു ജനനം. ചൊവ്വാദോഷക്കാരനായിരുന്നുവത്രെ.ഒരിക്കൽ പോലും വിവാഹത്തിന് അമ്മ നിർബന്ധിച്ചിരുന്നില്ല. ഒറ്റപ്പാലത്തു ബാങ്കിൽ ജോലി നോക്കുമ്പോൾ അവിടെ വരാറുള്ള ഒരു കുട്ടിയോട് ഇഷ്ടം തോന്നിയിരുന്നു. ജാതകം നോക്കിയപ്പോൾ 51–ാം വയസ്സിൽ കൂട്ടുദശ പ്രതിസന്ധിയായി. രണ്ടു മൂന്നു വിവാഹാലോചനകൾ വന്നിരുന്നു. അതൊന്നും നടന്നില്ല.

◘∙മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ 

രാധയുടെ വിവാഹാലോചനയിൽ അമ്മ മുറുകെ പിടിച്ചു. ജാതകം നോക്കിയിട്ടില്ല. രാധയുടെ നക്ഷത്രം പോലും ഇന്നും നിശ്ചയമില്ല.

 ∙ ശങ്കരനാരായണൻ എന്ന പേരിനു പിന്നിൽ? 

ഒറ്റപ്പാലത്തിനടുത്തു തൃക്കങ്ങോട് ക്ഷേത്രത്തിൽ വച്ചായിരുന്നു പേരിടൽ. അവിടത്തെ ദേവതയാണു ശങ്കരനാരായണൻ. അതു കൊണ്ടാകാം എനിക്ക് ആ പേരുവീണത്. പൂരാടമാണു നക്ഷത്രം. ഇപ്പോൾ പ്രായം 82 ആയി. ജാതകം എഴുതിയിരുന്നു. ഞാനതു കളഞ്ഞു. രാജയോഗമാണെന്നൊക്കെ ജാതകത്തിൽ പറഞ്ഞിരുന്നൂന്ന് കേൾക്കുന്നു. എനിക്കതിലൊന്നും വിശ്വാസമില്ല.

Your Rating: