Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനായകചതുർഥിയും മഹാഗണപതിഹോമവും

ganapathy-homam

മഹാഗണപതിഹോമം സർവവിഘ്നനാശത്തിനും സർ‌വദുരിതനിവാരണത്തിനും സർവ ഐശ്വര്യങ്ങൾക്കും വേണ്ടി ചെയ്യുന്നതാണ്. കറുക ഹോമിക്കുന്നത് െഎശ്വര്യത്തിനും ആയുസ്സിനും വർധന ഉണ്ടാക്കും. നാളികേരവും കുരുമുളകും ഹോമിച്ചാൽ സുഖപ്രാപ്തിയും സമൃദ്ധിയും വരും. മുക്കൂറ്റി ഹോമിച്ചാൽ പൊതുജനം വശ്യത്തിലാകും.

അഷ്ടദ്രവ്യങ്ങൾ

  1. കരിമ്പ്

  2. അരിപ്പൊടി

  3. കദളിപ്പഴം

  4. ചിപ്പടം

  5. എള്ള്

6.മോദകം

  1. കൊട്ടത്തേങ്ങ

  2. മലര്

എന്നിവ അഷ്ടദ്രവ്യങ്ങളാകുന്നു. ഇവയോടൊപ്പം കറുകയും ജീരകവും ഇന്തുപ്പും കുരുമുളകും ഹോമിച്ചാൽ വൈശ്രവണനെ പോലെ ധനവാനായിത്തീരും. പാൽപ്പായസവും ശക്കരപ്പായസവും പഴങ്ങളും ഹോമിക്കാവുന്നതാണ്. താമരപ്പൂവും ഹോമിക്കാം.

ഗണേശപ്രീതിക്കുള്ള മറ്റു വ്രതങ്ങൾ:

ചതുർഥി വ്രതമാണു ഗണേശപ്രീതിക്കു പ്രധാനം. എല്ലാ മാസത്തിലെയും ചതുർഥി വിശേഷമാണ്. കറുത്ത പക്ഷത്തിലെയും വെളുത്ത പക്ഷത്തിലെയും ചതുർഥി ആചരിക്കാവുന്നതാണ്. ചിങ്ങത്തിലെ ചതുർഥിക്കു വിശേഷം കൂടുമെങ്കിലും മഹാഗണപതിയുടെ ജന്മദിനമല്ലേ. അന്നു വിഭവസമൃദ്ധമായ സദ്യകൾ നടത്തിയും നാമങ്ങൾ ജപിച്ചും നമ്മുടെ ജന്മദിനം പോലെ ആഘോഷിക്കാവുന്നതാണ്. കേരളത്തിലെ ആൾക്കാർ ഇത് ആഘോഷിക്കുന്നതു കുറവാണ്. ഉത്തരേന്ത്യയിൽ ഇതു 10 ദിവസത്തോളം ആഡംബരപൂർവം ആഘോഷിക്കാറുണ്ട്. ചൊവ്വാഴ്ചയും ചതുർഥിയും ചേർന്നു വരുന്നതു കൂടുതൽ മംഗളകരമാണ്.

മഹാഗണപതിയുടെ വഴിപാടുകൾ എന്തൊക്കെ?

മഹാഗണപതിഹോമം, പ്രത്യക്ഷ ഗണപതിഹോമം എന്നി ഗണപതിപ്രീതിക്കു നല്ലതാണ്. മോദകം, അപ്പം, നെയ്‌പായസം, ലഡു, എള്ളുണ്ട എന്നിവയും മറ്റു പഴവർഗ്ഗങ്ങളും ഗണപതിക്ക് ഇഷ്ടനിവേദ്യങ്ങളാണ്.

അഭിഷേകങ്ങൾ ഏതെല്ലാം.?

പാല്, തൈര്, തേൻ, നെയ്യ്, കരിമ്പിൻ നീര്, പനിനീര്, കരിക്കിന്‍ വെള്ളം, പഞ്ചദ്രവ്യം അഷ്ടഗന്ധ ജലം, പഞ്ചാമൃതാഭിഷേകം

അഭിഷേകം കൊണ്ട് എന്ത പ്രയോജനം?

മഹാഗണപതിയുടെ ആനയ്ക്ക് തണുപ്പ് ‌ഇഷ്ടമാണ്. വെള്ളം കണ്ടാൽ അതു തുമ്പിക്കൈ കൊണ്ടെടുത്ത് കുടിക്കുകയും പുറം നനയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഗണപതിക്കും അഭിഷേകം പ്രധാന വഴിപാടായി നടത്തുന്നത്. നെയ്യഭിഷേകം ആയുരാരോഗ്യസൗഖ്യത്തിനും തേന്‍ ആകർഷണത്തിനും രോഗശമനത്തിനും പഞ്ചദ്രവ്യം രോഗവിമുക്തിയ്ക്കും കാര്യസാധ്യത്തിനും പാൽ, കരിക്ക് എന്നിവ െഎശ്വര്യത്തിനും ധനവർധനയ്ക്കും നല്ലതാണ്.

ഗണപതിഹോമം എത്രവിധം?

വിവിധതരം ഗണപതിഹോമങ്ങൾ ഉണ്ട്. ഒാരോ ഗണപതിഹോമവും വ്യത്യസ്തമായ കാര്യസാധ്യത്തിനാണ് നടത്തുന്നത്.

ഗണപതിക്കു നാളികേരം ഉടയ്ക്കൽ:

പുറമെ നാരുകളോടു കൂടി ആവരണമുള്ള കട്ടിയുള്ള ചിരട്ടയുള്ളതും ഇതിനുള്ളിൽ മാംസളമായ ഭാഗവും അതിന്റെ ഉള്ളിൽ അമൃതമായ ജലവും ഉള്ള നാളികേരത്തെ മനുഷ്യശരീരത്തോടും ഉപമിക്കാം. നാളികേരം ഉടയ്ക്കുന്നതിലൂടെ ഭഗവാന് സ്വയം പൂര്‍ണ്ണമായും നമ്മെ സമർപ്പിക്കുകയാണ് ചെയ്യുന്നത്. നാളികേരം ഉടയ്ക്കുന്നതിന് ചില ലക്ഷണങ്ങളുണ്ട്. അത് ശരിയായില്ല എങ്കിൽ അടുത്ത രണ്ടു പ്രാവിശ്യം കൂടി അന്നു മുട്ടിറക്കാം അതിലും ശരിയായില്ലെങ്കിൽ മറ്റൊരു ദിവസം ആ ക്രിയ ചെയ്യേണ്ടതാണ്.

മഹാഗണപതിയുടെ വാഹനം എലിയായതെങ്ങനെ?

വാമദേവ മഹർഷിയുടെ ശാപത്താൽ മൂഷികനായിതീര്‍ന്ന ക്രൗഞ്ചൻ എന്ന ഗന്ധർവശ്രേഷ്ഠനെ ശാപവിമുക്തനാക്കാൻ ഗണപതി തന്റെ പാശം കൊണ്ടു ബന്ധിച്ച് സ്വയം വാഹനമാക്കി മാറ്റിയെന്നു പുരാണം പറയുന്നു.

മഹാഗണപതി ഒറ്റക്കൊമ്പനായതെങ്ങനെ?

പരശുരാമനും ഗണപതിയും തമ്മിൽ ഒരിക്കൽ ഒരു യു‌ദ്ധം നടന്നു, ആ സമയത്ത് മഹാദേവന്റെ ശിഷ്യനായ പരശുരാമൻ ഭഗവാനെ ദർശിക്കാൻ കൈലാസത്ത് ചെന്നു. അപ്പോൾ അവിടെ കാവൽ നിന്നിരുന്ന മഹാഗണപതി പരശുരാമനെ അകത്ത് പ്രവേശിപ്പിക്കുന്നതിൽ നിന്നു തടസ്സപ്പെടുത്തി. അതിൽ കോപാകുലനായ പരശുരാമൻ മഹാഗണപതിയുമായി യുദ്ധം നടത്തി, അപ്പോൾ ഭാര്‍ഗവരാമന്റെ മഴു കൊണ്ടുള്ള ദണ്ഡനം ഏറ്റ് ഗണപതിയുടെ ഒരു കൊമ്പ് മുറിഞ്ഞുപോയി. ആ െകാമ്പ് താഴെ വീഴ്ത്തുന്നവന്റെ ശിരസ്സ് 100 ആയി നുറുങ്ങട്ടെ എന്നു ഗണപതി ശപിക്കുകയും ചെയ്തുവത്രേ. ഭാര്‍ഗവ രാമൻ കൊമ്പ് പഴത്തിനുള്ളിൽ വച്ച് മൂടിക്കെട്ടി മഹാഗണപതിയുടെ കയ്യിൽ തന്നെ ഏൽപ്പിച്ചതായി കഥ. ഇതിന്റെ സൂക്ഷ്മാർഥം വേറെയാണ്. എല്ലാം ഞാൻ തന്നെയാണ് എന്നതിനെയാണ് ഏകദന്തം പ്രതീകവൽക്കരിക്കുന്നത്. അതായത് എല്ലാവരെയും എല്ലാത്തിനെയും സമമായി കാണണം എന്നു പൊരുൾ. സുഖദുഃഖങ്ങളെ ഒരു പോലെ കാണണം എന്നും പൊരുൾ. ഉർവശീശാപം ഉപകാരപ്രദമായി. ഇൗ കൊമ്പ് കൊണ്ടാണ് വേദവ്യാസൻ പറഞ്ഞുകൊടുത്ത മഹാഭാരതം മുഴുവനും മഹാഗണപതി എഴുതിയത്. ഭാവിയിലും പ്രപഞ്ചത്തിലും ഏതുകാര്യം തുടങ്ങണമെങ്കിലും ഒരു നിമിത്തം ഉണ്ടായിരിക്കാം എന്നാണീ കഥ സൂചിപ്പിക്കുന്നത്.

പ്രശ്നപരിഹാരത്തിന് വിഘ്നേശ്വരനെ പ്രാർത്ഥിക്കേണ്ടതെങ്ങനെ?

സ്വാസ്തികപർവത്തിൽ നാളികേരവും കൂർച്ചവും വച്ച് ഗണപതിയെ പ്രാർഥിച്ച് ആവാഹിച്ച് പൂജിക്കുക.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.