Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഭരണങ്ങൾ ശരിയായി അണിഞ്ഞാൽ അഴകും ഐശ്വര്യവും; ഇല്ലെങ്കിലോ?...

women

അഴകിനും ആർഭാടത്തിനും മാത്രമല്ല ഐശ്വര്യത്തിനും, ആരോഗ്യത്തിനും, സമ്പൽസമൃദ്ധിക്കും, രോഗമോചനത്തിനും കൂടിയാണ് ആഭരണം ധരിക്കുന്നത്. പ്രപഞ്ച ചൈതന്യത്തെ ആകർഷിക്കുന്നതും, പ്രഥമസ്ഥാനം സ്വർണ്ണത്തിനും പിന്നെ വെള്ളിയ്ക്കുമാണ്. നവഗ്രഹപ്രീതിയും, ആത്മീയദർശനവും, പ്രകൃതി ചൈതന്യവും ലഭിക്കുന്നതിനും, ശരീരത്തിന്റെ ഉള്ളിൽതന്നെയാണ് 12 രാശികളും 27 നക്ഷത്രങ്ങളും നവഗ്രഹങ്ങളും സ്ഥിതിചെയ്യുന്നത്. മധുര മീനാക്ഷി ക്ഷേത്രത്തിൽ 14 ഗോപുരങ്ങളുണ്ട്. ഇവ ഈരേഴു 14 ലോകങ്ങളാണ്, അതുപോലെ മനുഷ്യശരീരത്തിൽ തന്നെയാണ് ഈരേഴു 14 ലോകങ്ങളും സ്ഥിതിചെയ്യുന്നത്. ആ സ്ഥാനങ്ങളിലാണ് ആഭരണങ്ങളണിയുന്നത്. അരയ്ക്കു മുകളിൽ സ്വർണ്ണാഭരണവും അരയ്ക്ക് താഴെ വെള്ളിയാഭരണങ്ങളും ധരിക്കണം. തല മുതൽ അരക്കെട്ടുവരെ സ്വർണ്ണാഭരണങ്ങളും, അരക്കെട്ടുമുതൽ പാദം വരെ വെള്ളിയാഭരണവുമാണ് ധരിക്കേണ്ടത്. കാലിൽ സ്വർണ്ണം ധരിക്കരുതെന്ന് പറയാൻ കാരണം സ്വർണ്ണത്തിൽ ശുഭഗ്രഹമായ വ്യാഴത്തിന്റെയും നാഡിപ്രകാരം ജീവകാരകൻ, രവി നാഡിപ്രകാരം ആത്മകാരകൻ, ചൊവ്വ നാഡിപ്രകാരം ഭർതൃകാരകനും സഹോദരകാരകനുമാണ്. ഇവയ്ക്കെല്ലാം സ്വര്‍ണ്ണവുമായി ബന്ധമുണ്ട്. 

ദൈവീകമായ സ്വർണ്ണത്തിന് ലക്ഷ്മീദേവിയുടെ കാരകത്വമുള്ളതിനാൽ അരമുതൽ ശിരസ്സുവരെ, ശരീരമാസകലം വ്യാപിച്ചു കിടക്കണം. വെള്ളിയിലാകട്ടെ ശുക്രന്റെ രജോഗുണമുള്ളതിനാലും തേജസ് അടങ്ങുന്നതിനാലും, അരയ്ക്ക് താഴോട്ടുള്ള ഭാഗത്ത് മാത്രമെ അത് വ്യാപിക്കാവൂ. ദേവീക്ഷേത്രങ്ങളിൽ കൊടിമരം, താഴികക്കുടം, ശ്രീകോവിൽ, വിഗ്രഹത്തിലങ്കിചാർത്തൽ ഇവ സ്വർണ്ണത്തിലും വെള്ളിയിലുമുണ്ടാക്കുന്നതുകൊണ്ട് അവിടെനിന്നും പുറപ്പെടുന്ന ചൈതന്യം ക്യാൻസർ പോലെയുള്ള മഹാരോഗങ്ങളിൽനിന്നും മുക്തി ലഭിക്കുമെന്നാണ് പുതിയ കണ്ടുപിടുത്തങ്ങൾ പറയുന്നത്.

ആഭരണങ്ങൾ ധരിക്കുന്നതിനും ശാസ്ത്രീയവശമുണ്ട്

ആഭരണങ്ങൾ അണിയേണ്ടതിന് ഉള്ള സ്ഥലങ്ങളിൽ അവ കൃത്യമായി ധരിച്ചാൽ രോഗമോചനം സൗന്ദര്യവർദ്ധനവും ഉണ്ടാകുന്നതാണ്. മംഗല്യവതികളായ സ്ത്രീകൾ കഴുത്തിനു താഴെ ഹൃദയഭാഗം സ്പർശിക്കുംവിധം വേണം മംഗല്യസൂത്രം ധരിക്കാൻ. സൂര്യന്റെ ഊർജ്ജം ലഭിക്കാൻ വേണ്ടിയാണ്. മംഗല്യസൂത്രം ധരിക്കുന്നതിലൂടെ വിപത്തുകൾ മാറികിട്ടുന്നതാണ്.

പാദസ്വരം അണിയുന്നതിലൂടെ കിട്ടുന്ന ചൈതന്യം

വെള്ളി പാദസ്വരം കാലിലണിഞ്ഞാൽ കാലിലൂടെയുള്ള രക്തഓട്ടം കൂടുകയും ശരീരകാന്തി വർദ്ധിക്കുകയും, പ്രതികൂല തരംഗങ്ങൾ കാലിൽ കൂടി ദേഹത്തു കടക്കുന്നത് തടയുകയും, സൂര്യന്റെ നല്ല ഊർജ്ജം ഭൂമിയുമായി അടുത്തു സ്പർശിക്കുന്നതിനാലും ഗർഭാശയരോഗങ്ങൾ അകറ്റുകയും, ഗർഭപാത്രം ശക്തിപ്പെടുകയും ചെയ്യും.

മോതിരം ധരിക്കുന്നതുകൊണ്ടുള്ള പ്രയോജനം

വിവാഹിതർക്ക് പ്രണയമുണ്ടാകാനും, ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം ഉത്തേജിപ്പിക്കുകയും, കഴിക്കുന്ന ഭക്ഷണത്തിൽ ഇതിന്റെ അംശം ഉള്ളിൽ പോകുകയും ചെയ്യും. നവഗ്രഹകല്ലുകൾ വെള്ളിയിലും സ്വർണ്ണത്തിലുമാണ് മോതിരമായി ധരിക്കുന്നത്. ബ്രാഹ്മണശ്രേഷ്ഠന്മാർ വെള്ളിപാത്രങ്ങളിലാണ് ഭക്ഷണം കഴിക്കുന്നത്.

വീടിന്റെ ഏതു ഭാഗത്താണ് സ്വർണ്ണം സൂക്ഷിക്കേണ്ടത്?

കന്നിമൂലയിലോ, ഈശാനകോണിലോ സൂക്ഷിക്കാം.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.