Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാമിന്റെ ഭാഗ്യജാതകം

abdul-kalam

Avul Pakir Jainulabdeen Abdul Kalam (1931-2015) നാമസംഖ്യ 96 = 6, ജന്മസംഖ്യ - 6, വിധിസംഖ്യ - 3.

96 നാമസംഖ്യ വരുന്നതിനാൽ വിദ്യാസമ്പന്നതയും ധനസമൃദ്ധിയും ആകർഷണീയമായ രൂപസൗഭാഗ്യവുമുള്ളവരായിരിക്കും. പൊതുജനം പെട്ടെന്നിവർക്കു വിധേയരായിത്തീരും. സർവകാര്യത്തിലും വിജയമുണ്ടാകും. കലാപാടവവും മനോബലവുമുള്ളവരായിരിക്കും. ശുക്രന്റെ സംഖ്യയായ 6 നാമജന്മസംഖ്യയായി വരുന്നതു നല്ലതാണ്. ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന സംഖ്യയും ഗ്രഹവുമാണു ശുക്രൻ. 1 സൂര്യനും, 5 ബുധനും, 2 ചന്ദ്രനും, 4 രാഹുവും, 3 വിധിസംഖ്യ 3+3 = 6, 3 ഗുരുവിന്റെ സംഖ്യയാണ്, ഇവയെല്ലാം ജാതകനെ സംബന്ധിച്ചിടത്തോളം നല്ല ഫലങ്ങൾ തരും. ദരിദ്രവിഭാഗത്തിന്റെയും പൊതുജനങ്ങളുടെയും കഷ്ടപ്പാടുകൾ മനസ്സിലാക്കി അവരെ സഹായിക്കാനുള്ള മനഃസ്ഥിതി ഉണ്ടായിരിക്കും. ലോകബഹുമാനാദിഫലങ്ങൾക്ക് അർഹനാകാനുള്ള ജാതകയോഗം ഉണ്ട്.

മുകളിൽ പറയുന്ന അദ്ദേഹത്തിന്റെ അക്ഷരഫലങ്ങൾ വായിക്കുക. ആടുവർഷഫലവും വായിക്കുക. വൃശ്ചികം, മകരം രാശി സ്വഭാവവും വായിക്കുക. ഏതു കാര്യം സ്വീകരിക്കണമെന്നുള്ള കഴിവ് ശുക്രൻ തുലാത്തിൽ നിൽക്കുന്നതിനാലും ഗുരു കർക്കടകത്തിൽ നിൽക്കുന്നതിനാലും ഉണ്ട്. കുജശുക്ര യോഗമുള്ളതിനാൽ ശുക്രന്റെ നവാംശകം ധനുവിലും നവാംശകനവാംശകം തുലാത്തിലും കുജന്റെ നവാംശകം ഇടവത്തിലും നവാംശകനവാംശകം കുംഭത്തിലും ആണ്. അഷ്ടവർഗത്തിൽ എല്ലാ ഭാവത്തിനും 25ൽ കൂടുതൽ കാണുന്നതിനാൽ നല്ലതാണ്. ഗ്രഹങ്ങളുടെ അവസ്ഥകളെല്ലാം നല്ലതാണ്, ജാതകപരിശോധനയിൽ സന്താനയോഗവും വിവാഹയോഗവും ഇല്ല എന്നതാണു സത്യാവസ്ഥ. സൈനിക സേവനത്തിനും വിമാനവുമായി ബന്ധപ്പെട്ട തൊഴിലിനും ശാസ്ത്രജ്ഞനാകാനും പ്രഥമപൗരനാകാനും യോഗമുണ്ടായിരുന്നു. ഒരു നല്ല കാര്യം ചെയ്യണമെങ്കിൽ 1000 നഷ്ടങ്ങൾ സഹിക്കേണ്ടിവരും. അതിനുള്ള മനക്കരുത്ത് ജാതകനുണ്ടായിരുന്നു. ജാതകനെ സംബന്ധിച്ചിടത്തോളം താൻ ചെയ്യുന്നതെന്താണെന്നുള്ള അറിവും ബോധവും ധാരാളമായി ഉണ്ടായിരുന്നു. സ്വന്തമായ പാതകൾ കണ്ടുപിടിച്ചു മുന്നേറുന്നയാളായിരുന്നു. ശുക്രന്റെ സംഖ്യക്കാർ തോൽവിയെ വിജയമായി കണ്ടു പരിശ്രമിച്ചു വിജയം നേടുന്നവരാണ്.

2007_abdul-kalam

ജാതകവിശദീകരണം

ലഗ്നാധിപനും രണ്ടാം ഭാവാധിപനുമായ ശനി 2 ൽ, വ്യാഴനും ബുധനും ഉച്ചൻ, ശുക്രൻ സ്വക്ഷേത്ര ബലവാൻ, ബുധ, കേതു ദശകൾ മോശമായിരുന്നു. അതാണ് ദരിദ്രകുടുംബത്തിൽ ജനിച്ച്, മണ്ണെണ്ണ വിളക്കിൽ പഠിക്കാനും, പത്രവിതരണത്തിലൂടെ ജീവിതം നയിക്കാനും ഇടയായത്.

1950ൽ St. Joseph College, Trichy, BSc പൂർത്തീകരിച്ചു. കേതുബുധ ബന്ധമാണിതിനു കാരണം. 9-ാം ഭാവാധിപൻ ബുധൻ, കേതു യോഗം.

1954ൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) ൽ ജോയിൻ ചെയ്തു. ശുക്രദശയിൽ ശുക്ര ഭുക്തി 10-ാം ഭാവാധിപൻ ശുക്രൻ 10-ാം ഭാവത്തിൽ നിൽക്കുന്നതിനാലാണ്.

1958ൽ DTD&P (Air) സീനിയർ സയന്റിഫിക് അസിസ്റ്റന്റ് ആയി ജോലി കിട്ടി. ശുക്രദശയിൽ രാഹു ഭുക്തി (രാഹു 3ൽ) വിവിധ സ്ഥലങ്ങളിൽ സഞ്ചാരഭാഗ്യം കിട്ടി.

1962ൽ തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിൽ ജോലി സെറ്റിൽ ചെയ്തു. ശുക്രദശയിൽ ഗുരുഭുക്തി. ജീവിതത്തിൽ ഇതൊരു വഴിത്തിരിവായി മാറി. അതു ഗുരുവാണു സമ്മാനിച്ചത്.

1963ൽ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണം സാധ്യമായി. 1967 രോഹിണി 75 വിക്ഷേപിച്ചു. 1968 ഇന്ത്യൻ റോക്കറ്റ് സൊസൈറ്റി ഫോം ചെയ്തു. 1981ൽ പത്മഭൂഷൺ ലഭിച്ചു. 1982 DRDL ലെ ഡയറക്ടറായി. 1990ൽ പത്മവിഭൂഷൺ ലഭിച്ചു, കൂടാതെ ഓണർ ഓഫ് ഡോക്ടർ ഓഫ് സയൻസ് ബഹുമതിയും ലഭിച്ചു. 91ൽ ഹോണററി ഡിഗ്രി ഓഫ് ഡയറക്ടറേറ്റ് ഓഫ് സയൻസ് IIT, ബോംബേ ലഭിച്ചു. 1997ൽ ഭാരതരത്ന അവാർഡ് ലഭിച്ചു. 2002ൽ ഇന്ത്യയുടെ പ്രസിഡന്റുമായിത്തീർന്നു. 5 ഗ്രഹങ്ങളായ ഗുരു, ബുധൻ, ശുക്രൻ, കുജൻ, രാഹു എന്നിവ വഴിയാണിതെല്ലാം കരസ്ഥമാക്കാൻ കാരണം.

ഇന്ത്യയുടെ 11-ാമത്തെ രാഷ്ട്രപതിയുമായി. മിസൈല്‍ പദ്ധതിയുടെ പിതാവെന്നാണറിയപ്പെട്ടിരുന്നത്. 1998ൽ ഇന്ത്യയുടെ 2-ാമത്തെ ആണവ പരീക്ഷണമായ ഓപ്പറേഷൻ ശക്തിക്ക് നേതൃത്വം നൽകി. ഭാരതരത്ന ലഭിച്ചു. പോർവിമാനത്തിൽ പറന്ന ആദ്യരാഷ്ട്രപതി എന്ന നിലയിലും ചരിത്രം സൃഷ്ടിച്ചു. രാഷ്ട്രപതി എന്ന നിലയിൽ ഏറ്റവും വലിയ സംഭാവന ഇന്ത്യയ്ക്ക് ഒരു വികസന അജൻഡ നൽകിയതാണ്. രാഷ്ട്രപതിഭവനിൽ വരെ ആധുനിക സാങ്കേതികവിദ്യകൾ അദ്ദേഹം പ്രാവർത്തികമാക്കിയിരുന്നു. അദ്ദേഹത്തെ കാണുവാൻ പ്രധാനമന്ത്രിയും മറ്റ് അധികാരികളുമെത്തുമ്പോൾ ലാപ്ടോപ്പ് തുറന്ന് ചെറിയൊരു പ്രസന്റേഷൻ നടത്തി. വാർഷിക നയപ്രഖ്യാപനപ്രസംഗത്തിൽ തന്റെ വാഗ്ദാനങ്ങൾ നടപ്പായതും നടപ്പാക്കാത്തതും സ്ക്രീനിൽ കാണിച്ച് ഓർമപ്പെടുത്തി ഭരണാധികാരികളെക്കൊണ്ട് നടത്തിക്കുമായിരുന്നു. ഇതദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.