Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗങ്ങൾ‌ കർമഫലം, പക്ഷേ പരിഹാരമുണ്ട്!

karma-vipaka

കർമനിരതരായ മനുഷ്യസമൂഹം ഓരോ ഗ്രഹപ്പിഴ ഘട്ടത്തിലും അതിന്റെ കാരണം, സ്വഭാവം, ഇവ എപ്പോൾ എങ്ങനെ അനുഭവിക്കും അതിന്റെ പരിഹാരം എന്ത് തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി അതനുസരിച്ചു ജീവിതം നയിക്കുന്നതിനാണു വേദാംഗമായ ജ്യോതിഷം രൂപപ്പെടുത്തിയിരിക്കുന്നത്. ഈ വിധത്തിൽ ജാതക പ്രശ്നാദികളിൽ കൂടിയുള്ള പരിഹാരത്തിനു ഫലസിദ്ധിയില്ലാതെ വരുമ്പോഴാണു കർമവിപാക ശാസ്ത്രങ്ങളുടെ പ്രയോജനം. കർമവിപാകത്തിൽ പറയുന്നത് പൂർ‌വജന്മത്തിൽ ചെയ്ത ദുരിതവും അതനുസരിച്ച് ഈ ജന്മത്തിൽ അനുഭവിക്കേണ്ടി വരുന്ന രോഗദുരിതങ്ങൾക്കുള്ള കാരണവും പ്രായശ്ചിത്ത വിധിയുമാണ്.

കുഷ്ഠരോഗം വിപ്രഹിംസയും, അതായത് പുരോഹിതവർഗത്തോടുള്ള നിന്ദ്യമായ പെരുമാറ്റവും, മറ്റുള്ളവരോടുള്ള വിശ്വാസവഞ്ചനയും ചികിത്സ അറിയാൻ വയ്യാതെ രോഗിയെ ചികിത്സിക്കുകയും ചെയ്യുന്നത് അടുത്ത ജന്മത്തിൽ കുഷ്ഠരോഗിയാക്കും.

രാജയഷ്മാവ് (ക്ഷയരോഗം) പുണ്യസമയങ്ങളിൽ, അതായത് ഉപവാസം, നോമ്പ്, ജപം, ദാനം, സ്നാനം, തർപ്പണം ഇവയെല്ലാം ചെയ്യേണ്ട കാലത്ത്, ഈ വക കാര്യങ്ങൾ അവഗണിച്ച് ലൗകികസുഖങ്ങളിൽ മുഴുകുകയും ഗുരുജന നിന്ദയും ബ്രഹ്മഹത്യയും (ബ്രഹ്മ ഹത്യ എന്നുദ്ദേശിക്കുന്നത് നല്ല അനുഷ്ഠാനങ്ങളോടെ സമൂഹത്തിനും ജനത്തിനും ഉപകാര പ്രദമായ ജീവിതം നയിക്കുകയും ചെയ്യുന്നവർ) അടുത്ത ജന്മത്തിൽ ക്ഷയരോഗം ഉണ്ടാകും

വിസർപ്പം അന്യർക്കു വിഷം കൊടുക്കുക മൂലം ഈ രോഗം ഉണ്ടാകും. വിഷം എന്നുദ്ദേശിക്കുന്നത് വിഷതുല്യമായ ഭക്ഷണസാധനങ്ങൾ, പാനീയങ്ങൾ, മരുന്നുകൾ ഇവയാണ്. ഉപഭോക്താവ് അറിയുന്നില്ലല്ലോ കഴിക്കുന്നതു വിഷമാണെന്ന്.

നേത്രരോഗം ഉപകാരം ചെയ്യുന്നവരെ മറക്കുക, പ്രത്യുപകാരം ചെയ്യാതിരിക്കുക, വ്യാജവാക്കുകളാൽ അന്യസ്ത്രീകളെ വശത്താക്കുക, അന്യന്റെ കണ്ണിനു കേടുവരുത്തുക ഇപ്രകാരമുള്ള പ്രവൃത്തി നേത്രരോഗത്തിനു കാരണമാകും.

പാണ്ടുരോഗം സജ്ജനങ്ങളുടെ ധനം അപഹരിക്കുക, ക്ഷേത്രങ്ങൾ, പള്ളികൾ തുടങ്ങിയ ആരാധനാലയങ്ങളുടെ സമ്പത്ത് കൈവശപ്പെടുത്തുക, നിന്ദ്യമായ ഭക്ഷണം കഴിക്കുക എന്നിവ അടുത്ത ജന്മത്തിൽ പാണ്ടുരോഗം വരുത്തും.

അർശോരോഗം നിരുപദ്രവകാരികളായ ജീവജാലങ്ങളെ കൊല്ലുന്നതും പ്രതികരിക്കാൻ കഴിവില്ലാത്ത സാധുമനുഷ്യരുടെ സ‍്വത്ത് കൃത്രിമരേഖയുണ്ടാക്കി തട്ടിയെടുക്കുന്നതും അടുത്ത ജന്മത്തിലേക്കുള്ള രോഗസമ്പാദ്യമാണ്.

അതിസാരം കിണർ, കുളം മുതലായവ പൊതുജനോപകാരപ്രദമായ ജലസ്രോതസ്സുകൾ നശിപ്പിക്കുന്നതും ജനമലിനീകരണവും ഈ രോഗത്തിനു കാരണമാകുന്നു.

മുഖരോഗം അന്യരെക്കുറിച്ച് അപവാദം പറയുക, കളളസാക്ഷി പറയുക, മറ്റുള്ളവരുടെ പല്ലുകൾക്കു കേടുവരുന്ന പ്രവൃത്തികൾ ചെയ്യുന്നതും മുഖം, നാവ്, ചുണ്ട് തുടങ്ങിയ അവയവങ്ങളിൽ വൈരൂപ്യം ഉണ്ടാകുന്ന രീതിയിലുള്ള കൃത്യങ്ങൾ ചെയ്യുന്നതും അടുത്ത ജന്മത്തിൽ മുഖരോഗം വരുത്തും.

ശിരോരോഗം അന്യരുടെ മനസ്സിനു ദുഖത്തിനു കാരണമാകുന്ന പ്രവൃത്തി ചെയ്യുക, തലയ്ക്കു ക്ഷതമേൽപിക്കുക. ഇതു ശിരോരോഗത്തിനു കാരണമാകും.

വ്രണരോഗം ഗുരുക്കന്മാരെ ഉപദ്രവിക്കുക, ഭ്രൂണഹത്യ ചെയ്യുക എന്നീ കാരണങ്ങളാൽ വ്രണരോഗം ഉണ്ടാകും.

ഭഗന്ദരം ഗുരുവായ സ്ത്രീയെ വശത്താക്കുക, ധാന്യങ്ങളുടെ പൊടികൾ സാധാരണ ജനങ്ങളിലേക്ക്‌ എത്താതെ മറിച്ചുവിൽക്കുക. ഇതു രോഗകാരണമാകും.

അപസ്മാരം സ്വാമി ദ്രോഹം: തന്നെ വിശ്വസിക്കുന്ന ഉടമയെ വഞ്ചിക്കുന്നത് അപസ്മാരത്തിനിടയാകും.

കരൾരോഗം ഗർഭിണിയായ സ്ത്രീയെ ദ്രോഹിക്കുന്നവർക്കു കരൾ രോഗം പിടിപെടും.

ഹൃദ്രോഗം മറ്റുള്ളവരെപ്പറ്റി മിഥ്യാപവാദം പറയുക, ഭക്ഷിക്കാൻ കൊള്ളാത്ത സാധനങ്ങൾ ജനങ്ങൾക്കു നൽകുക തുടങ്ങിയവ ചെയ്യുന്നവർ‌ അടുത്ത ജന്മത്തിൽ ഹൃദ്രോഗികളാകും.

ശ്വാസതടസ്സം കയറു കൊണ്ടു വരിഞ്ഞുമുറുക്കി ജീവികളെ കൊല്ലുന്നവർക്കും അന്തരീക്ഷ മലിനീകരണം നടത്തുന്നവർക്കും ഈ രോഗം പിടിപെടും.

വാതരോഗം മറ്റുള്ളവരുടെ ആഹാരം അപഹരിക്കുക, അനേകം ജനങ്ങൾക്കു കിട്ടേണ്ട സാധനങ്ങൾ പൂഴ്ത്തിവച്ചു കൃത്രിമക്ഷാമം സൃഷ്ടിക്കുക, അതിലൂടെ അധികമായ വിലവർധനയുണ്ടാക്കുകയും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുക, ഗുരുസ്ഥാനീയരെ നിന്നിക്കുക തുടങ്ങിയവ വാതരോഗത്തിനിടയാക്കും.

ജ്വര ധാന്യങ്ങൾ (കൃഷി) നശിപ്പിച്ചാൽ ജ്വരം പിടിപെടും.

ജിഹ്വാ (നാവ്) രോഗം ഏതെങ്കിലും വിധത്തിലുള്ള സ്വാധീനത്താൽ നിരപരാധികൾക്കു സത്യം തുറന്നുപറയാൻ അവസരം നിഷേധിക്കുക മൂലം ഈ രോഗം വരും.

വായുരോഗം അന്യരോടുള്ള അസൂയ, അന്യന്റെ മുതൽ നശിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുക എന്നിവ ശീലമാക്കിയവർ‌ വായുരോഗത്താൽ കഷ്ടപ്പെടും.

കർണ്ണരോഗം മറ്റുള്ളവരോടു പരുഷമായ വാക്കുപറയുക, അധികാരത്തിനോ സ്വന്തം താൽപര്യം സംരക്ഷിക്കുന്നതിനോ വ്യക്തിഹത്യ ചെയ്യുക.

നാസികാരോഗം ഉദ്യാനനാശം വരുത്തുക, കൃഷിസ്ഥലം, വനങ്ങൾ എന്നിവ നശിപ്പിക്കുക, വായു മലിനീകരണം എന്നിവ രോഗത്തിനു കാരണമായി പറയുന്നു.

ശൂലരോഗം കന്യകമാരെയും വിധവകളെയും അന്യസ്ത്രീകളെയും ഭീഷണിപ്പെടുത്തിയും കളവുപറഞ്ഞും ചതിയിൽ പെടുത്തുന്നതും തനിക്കു കീഴിൽ ജോലി ചെയ്യുന്ന സ്ത്രീകളെ പ്രലോഭനങ്ങളാൽ സ്വന്തം ഇഷ്ടത്തിനു വശംവദരാക്കുകയും ചെയ്യുന്നതു ശൂലരോഗത്തിനിടയാക്കും.

ഇപ്രകാരം മനുഷ്യശരീരത്തിലെ ഓരോ അവയവത്തെയും ബാധിക്കുന്ന രോഗത്തെക്കുറിച്ചും അതിന്റെ കാരണത്തെക്കുറിച്ചും പരിഹാരവും പ്രായശ്ചിത്തവും കർമവിപാകത്തിൽ പറയുന്നു. രോഗദുരിതങ്ങൾ അനുഭവിക്കാതെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ സമൂഹത്തോടും സഹജീവികളോടും അൽപം കാരുണ്യത്തോടെ പെരുമാറുക.

കൂടുതൽ വിവരങ്ങൾക്ക്

ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9446605051

geethavzhamala@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.