Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ്യം നേടാനുള്ള ആ രഹസ്യമന്ത്രം ഇതാ

ഭാഗ്യസൂക്തം

ഭാഗ്യം... മനുഷ്യനുണ്ടായ കാലം മുതല്‍ എന്നും അവന്‍ അന്വേഷിച്ചുപോന്നത് അതാണ്. എങ്ങനെങ്കിലും എനിക്ക് ഭാഗ്യം വന്നു ചേര്‍ന്നാല്‍ മതിയായിരുന്നു. ജീവിതത്തില്‍ ഇങ്ങനെ ചിന്തിക്കാത്തവരെ കണ്ടെത്തുക അത്യന്തം ശ്രമകരം. ഭാഗ്യത്തിനുവേണ്ടിയുള്ള അന്വേഷണമാണ് നമ്മളെ പല കുഴികളിലും ചാടിക്കുന്നത്. ഭാഗ്യം ലഭിക്കുകയാണ് സമ്പത്തുണ്ടാക്കാനുള്ള എളുപ്പവഴിയെന്ന് തെറ്റിദ്ധരിച്ചുവെച്ചിരിക്കുകയാണ് അവൻ.

എന്നാല്‍ ഇതില്‍ വല്ല കാര്യവുമുണ്ടോ. അങ്ങനെ വെറുതെ ഭാഗ്യം നമ്മേ തേടി എത്തുമോ. എത്തുമെന്ന് പ്രതീക്ഷിച്ചാണ് പലരും സ്ഥിരമായി ലോട്ടറി എടുക്കുന്നത്. ഒറ്റയടിക്കങ്ങ് പണക്കാരന്‍ ആകാമല്ലോ. പ്രാചീന ഭാരതത്തിന്റെ സത്ത ആവാഹിച്ച വേദങ്ങളിലും ഭാഗ്യത്തെക്കുറിച്ചും ഭാഗ്യം നേടാനുള്ള വഴികളെക്കുറിച്ചുമെല്ലാം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ നമ്മള്‍ മുകളില്‍ സൂചിപ്പിച്ച, കഷ്ടപ്പെടാതെ ഭാഗ്യം കൊണ്ട് എങ്ങനെ പണക്കാരനാകാം എന്ന് പഠിപ്പിക്കുന്ന ആശയസംഹിതകളുമായി വേദത്തിലെ ഭാഗ്യത്തിന് ബന്ധമില്ല.

വേദങ്ങളിലെ ഭാഗ്യം എന്താണെന്ന് നോക്കാം. യജുര്‍വേദത്തില്‍ നിന്നെടുത്ത ഭാഗ്യസൂക്തത്തിലാണ് ഇതിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ഭാഗ്യം സിദ്ധിക്കല്‍ തന്നെയാണത്. എന്നാല്‍ ലോട്ടറി എടുക്കുന്നതുപോലെയോ ഭാഗ്യം സിദ്ധിക്കാന്‍ കുറുക്കുവഴികള്‍ ഉപദേശിക്കുന്ന കപട ആത്മീയതയെപ്പോലെയോ അല്ല വൈദിക രീതി. 

അഞ്ച് മന്ത്രങ്ങളടങ്ങിയ ഭാഗ്യസൂക്തത്തിലെ ആദ്യമന്ത്രം ഇതാണ്:

ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം 

ഹവാമഹേ പ്രാതര്‍മ്മിത്രാ വരുണാ 

പ്രാതരശ്വിനാ പ്രാതര്‍ഭഗം പൂഷണം 

ബ്രാഹ്മണസ്പതിം പ്രാതസ്സോമമുത രുദ്രം ഹുവേമ

പ്രഭാതത്തില്‍ കരദര്‍ശനത്തിനും ഭൂമി വന്ദനത്തിനും ശേഷം കുളിച്ച് വൃത്തിയായി സംഘടനാസൂക്തം കൂടി കഴിഞ്ഞ് ചൊല്ലേണ്ട മന്ത്രമാണിത്. ഈ പ്രഭാതത്തില്‍ സ്വപ്രകാശം ചൊരുത്തുന്ന അഗ്‌നിയെയും പരമൈശ്വര്യദാതാവിനെയും  പ്രാണനെയും ഉദാനനെയും പോലെ സര്‍വവ്യാപിയായ ഈശ്വരനെ സ്തുതിക്കുന്നു എന്ന് മന്ത്രം പറയുന്നു.

സ്വന്തം കഴിവിലൂടെ നേരായ വഴിക്ക് നടന്ന് അതിമാനുഷനാകാനുള്ള വഴിയാണ് ഭാഗ്യസൂക്തം. അഗ്നി, ഇന്ദ്രൻ‍, മിത്രൻ‍, വരുണൻ, അശ്വിനീ ദേവതകൾ‍, ഭഗ, പൂഷൻ, ബ്രഹ്മണസ്പദിം, സോമൻ‍, രുദ്രന്‍ എന്നീ ദേവതകളുടെ ശക്തി ആവാഹിക്കുന്ന മന്ത്രമാണിത്. വൈദികാര്‍ത്ഥത്തില്‍ ദേവത എന്നാല്‍ അര്‍ത്ഥം പ്രകാശിപ്പിക്കുന്നത് എന്ന് മാത്രമാണ്. അതുകൊണ്ടുതന്നെ മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ ആവാഹിക്കുകയെന്നതാണ് ഉള്‍ക്കൊള്ളേണ്ടത്. ഈ ദേവതകള്‍ എന്തെല്ലാമാണെന്നും അതിന്റെ ഗുണങ്ങളും ഭാഗ്യസൂക്ത മന്ത്രങ്ങളുടെ രണ്ടാം ഭാഗത്തില്‍ ചര്‍ച്ച ചെയ്യാം. 

( തുടരും ) 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.