Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജന്മസംഖ്യയും ഭാഗ്യയോഗവും...

number

ലോകത്തിലോരോരുത്തർക്കും പലവിധ രോഗങ്ങൾ വരാറുണ്ട്. നക്ഷത്രമനുസരിച്ചും ജന്മസംഖ്യയനുസരിച്ചുമാണിത് വരുന്നത്. ഭക്ഷണ പദാർത്ഥങ്ങളുടെ രുചിയിലും, വ്യത്യാസങ്ങൾ വരാറുണ്ട്. കയ്പ്പും മധുരവും മനസ്സിന്റെ സൃഷ്ടിയാണെന്ന് പറയാം.

ജന്മ സംഖ്യ

ജനിച്ചത്  ഏഴാം തീയതി ആണെങ്കില്‍ ജന്മ സംഖ്യ  7 ആണ്. ജനിച്ച തീയതിക്ക്  പത്തിനും മുപ്പത്തി ഒന്നിനും മധ്യേ  ആണെങ്കില്‍ ജനന തീയതിക്ക്  രണ്ട്  അക്കങ്ങള്‍ ഉണ്ടാകുമല്ലോ . അപ്പോള്‍ ഈ രണ്ട്  അക്കങ്ങള്‍  കൂട്ടിക്കിട്ടുന്ന സംഖ്യയാണ്  നാമ സംഖ്യ.ഉദാഹരണം 25 - ാം തീയതി ജനിച്ച ആളുടെ ജന്മ സംഖ്യ  2+5 = 7 ആകുന്നു.

ജന്മസംഖ്യ1 ആയവരുടെ കാര്യം

ഇവർ കാഴ്ചയിൽ ഗാംഭീര്യമുള്ളവരായിരിക്കും. വിരിഞ്ഞ മാറിടവും വിസ്താരമേറിയ നെറ്റിയും, വിശാലമായ കണ്ണുകളും ഉണ്ടായിരിക്കും. ഹൃദ്രോഗം അജീർണ്ണം നെഞ്ചിടിപ്പ്, രക്തസ മ്മർദം ഇവ പരിമിതമായ അളവിലെങ്കിലും ഉണ്ടായിരിക്കുന്ന താണ്. ഒന്നിനധിപൻ സൂര്യനായതിനാൽ കാഴ്ച കുറവും വരാവുന്നതാണ്. പാലിൽ കുങ്കുമപൂവിട്ട് ദിനം പ്രതി സേവിക്കാ വുന്നതാണ്. വിറ്റമിൻ സി അടങ്ങിയ മധുരനാരങ്ങയും, ചെറു നാരങ്ങയും, പേരക്കയും, ആപ്പിൾ, ഇഞ്ചിയും ചേർക്കാവുന്ന താണ്. തേൻ വളരെ നല്ലതാണ്. എരിവില്ലാത്ത ഭക്ഷണം കഴി ക്കണം, മുളകിനും കുരുമുളകിനും എരിവുണ്ട്, പുളിക്ക് പുളിര സമാണ്. അതിനാൽ ചെറുനാരങ്ങ പുളിക്കും. അതിനാൽ പുളിയും മുളകും ഒഴിവാക്കി, ഭക്ഷണത്തിൽ ഇലക്കറികൾ ഉൾ പ്പെടുത്തണം. ദിവസവും രാവിലെ ഒരു ടീസ്പൂൺ അളവിൽ ശുദ്ധമായ ചെറുതേൻ, ചെറു ചൂടോടെ പാലിൽ ചേർത്തു കഴിക്കുന്നത് നന്ന്.

ശുഭദിനങ്ങൾ

ഏതു മാസത്തിലേയും 1,10,19 എന്നീ തീയതികളും, കാർത്തിക, ഉത്രം, ഉത്രാടം, ഞായറാഴ്ചയോ വരുന്നതുമുത്തമം. 2, 11, 20, 29 എന്നീ തീയതികളും, രോഹിണി, അത്തം, തിരുവോണവും, തിങ്കളാഴ്ച വരുന്നതും ശുഭകരമാണ്. സൂര്യദേവനെ(ശിവനെ) യാണ് ഭജിക്കേണ്ടത്, ആദിത്യ ദിക്ക് കിഴക്കാണ്, ഏതു കാര്യ ത്തിനും ഇറങ്ങിതിരിക്കുമ്പോൾ 4 ചുവട് കിഴക്കോട്ട് നടന്ന ശേഷം ഉദ്ദിഷ്ട ദിക്കിലേക്ക് നടക്കുന്നത് ഉത്തമം.

ഇവർക്കനുയോജ്യ വസ്ത്രങ്ങൾ

ചന്ദനകളർ, മഞ്ഞ, പച്ച, ഓറഞ്ച്, പിങ്ക്, വെള്ള, പർപ്പിൾ ഇവ ഞായറാഴ്ചയും മുൻ പറഞ്ഞ ദിവസങ്ങളിലും (സംഖ്യ, നക്ഷത്രം) ഉപയോഗിക്കാം.

അനുയോജ്യമല്ലാത്തവ– കറുപ്പ്, നീല, ബ്രൗൺ, ബിസ്ക്കറ്റ് കളർ

8, 17, 26 എന്നീ തീയ്യതികൾ ജന്മസംഖ്യ 1 ആയവര്‍ക്ക് തോൽവിയും ദുഃഖവും ഉളവാക്കൂ. പൂയം, അനിഴം, ഉതൃട്ടാതി, ദിവസങ്ങളും, ഈ തീയതി യാത്ര ഒഴിവാക്കണം. എല്ലാ കാര്യത്തിലും സൂക്ഷ്മത പുലർത്തണം. പേരിൽ A I J Q Y ഇവ വരുന്നവരും ഈ 1 ന്റെ ദിനചര്യ പാലിക്കേണ്ടാണ്. സ്വർണ്ണ ചെയിനോ മോതിരമോ ധരിക്കുന്നത് നന്മയുണ്ടാക്കും.

ജന്മസംഖ്യ 2 

അജീർണ്ണമോ പ്രമേഹമോ, ദേഹത്തിൽ നീരുമായി ബന്ധപ്പെട്ട അസുഖങ്ങളാണ് കാണുക. കരൾ രോഗം, വൃക്ക സംബന്ധ മായ അസുഖങ്ങൾ, ശരിക്ക് ദഹിക്കാത്തതു കാരണം കുടലിൽ പുണ്ണ് അതിനാൽ തന്നെ വായ്പുണ്ണും ഉണ്ടാകും, മധുരം ഉപേ ക്ഷിക്കണം. നേത്ര രോഗവുമുണ്ടാകും. കാബേജ്, ടർണിപ്പ്, വെള്ളരിക്ക, വത്തക്ക, വാഴപ്പഴം, ചീര, വെള്ളം ധാരാളം കുടി ക്കണം.  പഴവർഗ്ഗങ്ങളും, ചീരവർഗ്ഗങ്ങളും കൂടുതൽ ഭക്ഷി ക്കണം. മുരിങ്ങയുടെ ഇലയും, പൂവും കായും, ഇവരുടെ ആരോഗ്യം സംരക്ഷിക്കും, ഇഞ്ചി, ചുക്ക്, തൃഫലി എന്നിവ പൊടിയാക്കി ഭക്ഷണ ശേഷം കഴിക്കുന്നത് നന്ന്. കയ്പയ്ക്ക ഇടയ്ക്ക് ഭക്ഷിക്കുന്നത് നന്ന്, വേനൽക്കാലത്ത് വേപ്പ് പൂക്കുമ്പോൾ ആ പൂവ് ശേഖരിച്ചു വച്ച് അതിൽ ചുണ്ടയ്ക്ക യും തക്കാളിയും മറ്റും ചേര്‍ത്ത് നെയ്യിൽ വറുത്ത് പാക ത്തിനു ഉപ്പും ചേർത്ത് ഭക്ഷണത്തോടൊപ്പം കഴിക്കണം. ശരീര ത്തിലെ നീര്, പഞ്ചസാരയും കുറയുന്നതാണ്. വായ്പുണ്ണും ഉണങ്ങും. ഗോതമ്പ് കൂടുതൽ ഉപയോഗിക്കണം. ഓരോ മാസത്തിലേയും 2,11, 20, 29 എന്നീ തീയതികളും രോഹിണി, അത്തം, തിരുവോണം നക്ഷത്രവും തിങ്കളാഴ്ചയും നന്നായിരിക്കും. പേരിൽ B K R ഉള്ളവരും ഈ ദിനചര്യ സ്വീകരിക്കേണ്ടതാണ്. 1, 10, 19 കാർത്തിക, ഉത്രം, 6, 15, 24 ഭരണി, പൂരം, പൂരാടം, 7, 16, 25, അശ്വതി, മകം, മൂലം, തിങ്കള്‍, ഞായർ, വെള്ളി എന്നീ വാരങ്ങളും ഇതിൽ ഏതിനോടെങ്കിലും യോജിച്ചു വന്നാൽ അന്നത്തെ ഫലം അത്യന്തം ശുഭമായിരിക്കും.

അനുയോജ്യ നിറം– വെള്ള, ക്രീം, സിൽക്കി, ബ്ലൂ, പിങ്ക്, മഞ്ഞ വിപരീതഫലം തരുന്നവ– പച്ച, ബിസ്കറ്റ് കളർ ബ്രൗൺ ഓറഞ്ച്, ബ്ലാക്ക്. 

2 ന്റെ ദോഷവശം– ആത്മവിശ്വാസമില്ലായ്മ, അലസത, അസ്ഥിരത, ക്ഷിപ്രകോപം ഇവ ഒഴിവാക്കിയാൽ ജീവിത വിജയം കിട്ടും.

ജന്മസംഖ്യ 3

നല്ല ശരീരപുഷ്ടിയുണ്ടായിരിക്കും, ഗാംഭീര്യ  നല്ല രൂപദൃശ്യം, പെട്ടെന്ന് വിയർക്കുന്ന പ്രകൃതം, കരുണ ചൊരിയുന്ന ഉയർന്ന കണ്ണുകൾ, നീളമുള്ള പുരികങ്ങൾ, നിരയൊത്ത പല്ലുകൾ, തലമുടി നേർത്തതും നീണ്ടതും, ചുരുളുമുണ്ടാകില്ല.

ആരോഗ്യം– ത്വക്ക് രോഗവും, ശ്വാസതടസ്സവും ഉണ്ടാകും, തളർവാതവും ഉണ്ടാകാനിടയുണ്ട് ആയതിനാൽ കാലേകൂട്ടി തന്നെ രോഗപ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്. മാതളം, കൈതച്ചക്ക, മുന്തിരി, ചെറുനാരങ്ങ, ഓറഞ്ച്, ഗോതമ്പ്, നെല്ലിക്ക  ഇവ ധാരാളം ഭക്ഷിക്കണം. പച്ചനെല്ലിക്ക കിട്ടാത്ത അവസരത്തിൽ ഉണക്കനെല്ലിക്ക ഉപയോഗിക്കണം. നെല്ലിക്ക ത്വക്കു രോഗത്തെയും, പ്രമേഹത്തേയും കുറയ്ക്കും.

ഭാഗ്യ ദിനം– 3, 6, 9, 12, 15, 18, 30, 21, 24, 27 എന്നിവ ശുഭം.പുണർതം, വിശാഖം, പൂരുരുട്ടാതി

വാരങ്ങൾ– വ്യാഴം, വെള്ളി, ചൊവ്വ

നിറം– മഞ്ഞ, ഓറഞ്ച്, പിങ്ക്, ക്രീം, സ്റ്റീൽഗ്രേ, ഓഫ് വൈറ്റ്, ലൈറ്റ് ഗ്രീൻ.

പ്രതികൂല നിറങ്ങൾ– ബ്ലൂ, ബ്ലാക്ക്, ബിസ്ക്കറ്റ് കളർ, ബ്രൗൺ, വൈറ്റ് C G L S പേരുള്ളവർക്ക് ബാധകം.

ജന്മസംഖ്യ 4

ഇവരിൽ അധികം പേരും വണ്ണിച്ച ശരീരമുള്ള വരായിരിക്കും. ഇടത്തരം പൊക്കമായിരിക്കും, വട്ടമുഖവും വലിയ ശിരസ്സും കുഴിഞ്ഞ കണ്ണുകളുമായിരിക്കും.

ആരോഗ്യം– അജീർണ്ണം തുടങ്ങിയ ഉദരവ്യാധികൾ പിടിപെടാനിടയുണ്ട്. അതുകൊണ്ട് ആഹാരകാര്യത്തിൽ ക്രമീകരണം ആവശ്യമാണ്, രക്തക്കുഴലിനാലുള്ള വിളർച്ച, മനോവിഭ്രാന്തി,  വായു കോപം, വൃക്ക സംബന്ധമായ അസുഖങ്ങൾ എന്നിവയാണ്. എരിയും പുളിയും ഉപേക്ഷിക്കണം. വായുവിന്റെ ശല്യമുണ്ടാക്കുന്ന ചേമ്പ്, ഉരുളക്കിഴങ്ങ്, കായ്കൾ തുടങ്ങിയവ വർജ്ജിക്കണം. നല്ല വായു സഞ്ചാരമുള്ള സ്ഥലങ്ങളിൽ നടക്കുക. മനസ്സിൽ നിന്നും അനാവശ്യ ചിന്തകൾ നീക്കുക. നേരമ്പോക്കിനു വേണ്ടി ചില വിനോദങ്ങളിലേർപ്പെടുക. ഇഞ്ചി, ചുക്ക്, തൃപ്പലി എന്നിവ ഭക്ഷണത്തോടൊപ്പം ചേർക്കണം. വാതംകൊല്ലിയുടെ കുരുന്നില നന്നായി വൃത്തിയാക്കിയ ശേഷം ഉപ്പേരിയുണ്ടാക്കി കഴിക്കണം. വായുബന്ധം നീങ്ങും. രുചിയുണ്ടായിരിക്കുകയില്ല എങ്കിലും ഗുണകരമാണ്.

ഭാഗ്യദിനങ്ങളും, വാരങ്ങളും– 4,13,22,32 എന്നീ തീയതികൾ തിരുവാതിര, ചോതി, ചതയം നക്ഷത്രവും, 1, 10, 19 കാർത്തിക, ഉത്രം, ഉത്രാടം ദിവസവും ഭാഗ്യമുണ്ടായിരിക്കും. 9, 18, 27 തീയ തികളും മകയിരം, ചിത്തിര, അവിട്ടം ദിവസങ്ങൾ സാധാരണ ഫലം നൽകും. 7, 16, 25 എന്നീ തീയതികളും 8,17,26 തീയതി കളും അശ്വതി, മകം, മൂലം, പൂയം, അനിഴം, ഉതൃട്ടാതി, തിന്മ കൾ വിതക്കും. ശുഭകാര്യങ്ങൾ ചെയ്യരുത്. ഞായർ തിങ്കൾ ഒത്തു വരുന്നത് നന്ന്.

നിറം– ബ്ലൂ, സ്റ്റീൽ ഗ്രേ, ഓഫ് വൈറ്റ്, ബിസ്ക്കറ്റ്, ബ്രൗൺ, പിങ്ക് റെഡ്.

വിപരീതം– ബ്ലാക്, വെളള, മഞ്ഞ, ഓറഞ്ച് DMT  പേരിലുള്ള വരും ഈ നിബന്ധന പാലിക്കുന്നു.

ജന്മസംഖ്യ 5

ഐശ്വര്യമുള്ള മുഖം, പ്രകാശിക്കുന്ന കണ്ണുകൾ, ആരെയും വശീകരിക്കുന്ന നോട്ടവും, നടത്തവും. 

ആരോഗ്യം– നിദ്രാഭംഗവും, ഞരമ്പുസംബന്ധമായ രോഗങ്ങളും, പക്ഷാഘാതം, ബദാം, തേൻ, പാൽ, ഇവ കഴിക്കണം, ഭക്ഷണ ത്തിൽ പഴവർഗ്ഗങ്ങളും ധാതു പുഷ്ടി നൽകുന്ന ആഹാരവും ഔഷധവും, ആവശ്യമാണ്. എപ്പോഴും ചിന്തിച്ചിരിക്കുക. മാറി കൊണ്ടിരിക്കുക ഇവയെല്ലാം ഒഴിവാക്കണം. ഭക്ഷണത്തിൽ പലതരം ചീരകൾ, വാഴപ്പൂ, വെണ്ട, ബീറ്റ് റൂട്ട് എന്നിവ ഉൾക്കൊള്ളിക്കണം. ഇന്ദ്രിയ സുഖം കുറയ്ക്കണം.

ഭാഗ്യദിനങ്ങളും, വാരങ്ങളും – 5, 14, 23 ആയില്യം, കേട്ട, രേവതി 9, 18, 27 തീയതികളും മകയിരം, ചിത്തിര, അവിട്ടം നക്ഷത്രവും നല്ലതാണ്.

ബുധൻ വെള്ളി ദിവസങ്ങൾ നന്നായിരിക്കും. ബുധന്റെ ദിക്ക് വടക്കായതിനാൽ ഏതു കാര്യവും വടക്കു നോക്കി ചെയ്യേ ണ്ടതാണ്.   EHNX പേരിലുള്ളവർക്കും ബാധകം.

നിറം– ഗ്രീൻ, ക്രീം, ലൈറ്റ് ബ്ലൂ, കടുത്ത മഞ്ഞ, ഓറഞ്ച്, ക്രീം വൈറ്റ്, ബിസ്ക്കറ്റ്, ബ്രൗൺ.

വിപരീതം– കറുപ്പ്, വെള്ള

ജന്മസംഖ്യ 6 

പുരുഷന്മാരും, സ്ത്രീകളും സൗന്ദര്യമുള്ളവരായിരിക്കും. വാസന ദ്രവ്യങ്ങൾ ഉപയോഗിക്കുന്നവരാണ്. സൗന്ദര്യത്തിന് മാതൃകകളാണ്. എടുപ്പുള്ള മൂക്കും, സമൃദ്ധമായ തലമുടിയുമുണ്ടായിരിക്കും, പല്ലുകൾ നിരപ്പും ഉറപ്പുമുള്ളതും. കവിളുകൾ മാംസളമായിരിക്കും. കാന്തശക്തിയുള്ള നീണ്ട കണ്ണുകളും, പുഷ്ടിയുള്ള  ശരീരവും, ഒത്ത പൊക്കവും, വാർദ്ധക്യമായാലും സൗന്ദര്യത്തിൽ വാട്ടവും കോട്ടവും ഉണ്ടാകില്ല.

ആരോഗ്യം 

ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടാകും. രക്തസമ്മർദ്ദവും അജീർണ്ണവുമുണ്ടാകും. ജനനേന്ദ്രിയ രോഗങ്ങളുണ്ടായിരിക്കും. പഴവർഗ്ഗങ്ങളും, റോസാപ്പൂവിതളും നിത്യവും ഉപയോഗിക്കണം. വാത്തക്ക, കൈതച്ചക്ക, തേൻ, ചീര, എന്നിവ ഉപയോഗിക്കണം. പുകവലിയും ലഹരിയും പാടില്ല. സ്ത്രീ പുരുഷ സംയോഗം കുറയ്ക്കണം.

ഭാഗ്യ ദിവസം/വാരം 6,15,24 എന്നീ തീയതിയും, ഭരണി, പൂരം, പൂരാടം നക്ഷത്രവും, 9, 18,27 എന്നീ തീയതിയും മകയിരം, ചിത്തിര അവിട്ടം ദിവസങ്ങളും ശുഭകരമാണ്. ചൊവ്വ, വ്യാഴം, വെള്ളി വാരവും ഉത്തമം.

നിറം– വെള്ള, കറുപ്പ്, സിൽവർ, സ്റ്റീൽ ഗ്രേ, ക്രീം

വിപരീത നിറം– പിങ്ക്, ചുമപ്പ്, നീല, ഓറഞ്ച്, UVN അക്ഷര ക്കാർക്ക് ബാധകം, ശുക്രന്റെ ദിക്ക്– കിഴക്ക്, തെക്കു പടിഞ്ഞാറ്, ആ ദിശയിൽ കാര്യങ്ങൾ ചെയ്യാം.

ജന്മസംഖ്യ 7

നല്ല പൊക്കമുണ്ടായിരിക്കും, ഐശ്വര്യമുള്ള മുഖമായിരിക്കും. എന്തെങ്കിലും പ്രത്യേകതയുള്ള മൂക്കായിരിക്കും. ശരീര ബലത്തേക്കാൾ മനോബലമാണ് കൂടുതൽ കാണുന്നത്.

ആരോഗ്യം– വിയർപ്പു മൂലമുള്ള രോഗങ്ങളാണ്, മലബന്ധം, പക്ഷാഘാതം, മനോവിഷാദം വരാതെ ശ്രദ്ധിക്കണം. ചൂടു കുരു വരാതിരിക്കാനും ശ്രദ്ധിക്കണം. പഴവർഗ്ഗങ്ങൾ, ചീര, ജലാംശമുള്ള കുമ്പളങ്ങ, വെള്ളരിക്ക, മുന്തിരി, ചെറുനാരങ്ങ, കൈതച്ചക്ക, മധുരനാരങ്ങ, ഉള്ളി എന്നിവ ഉപയോഗിച്ച് പരിഹരിക്കണം.

ഭാഗ്യദിനം– വാരം– 7, 16, 25  എന്നീ തീയതികളും, അശ്വതി, മകം, മൂലവും നന്മ ചെയ്യും. 25 ഏറ്റവും ശുഭകരം. 16 രണ്ടാം സ്ഥാനവും, ഞായർ, തിങ്കൾ, നന്മ തരും, 2,11, 20, 29 തീയതികൾ ഏർപ്പെടുന്ന കാര്യം വിജയിക്കും, രോഹിണി, അത്തം, തിരുവോണം ശുഭകരമാണ്. പേരിന് O Z ഉള്ളവർക്കും ബാധകം. 

അനുകൂല നിറങ്ങൾ– പിങ്ക്, ചുമപ്പ്, നീല, ഓറഞ്ച്, വെള്ള ക്രീം, സ്റ്റീല്‍ ഗ്രേ.

പാടില്ലാത്തത്– കറുപ്പ്, ബ്രൗൺ, ബിസ്ക്കറ്റ്, ഗ്രീൻ, ഗ്രേ.

ജന്മസംഖ്യ 8

പൊക്കമുള്ള ശരീരമായിരിക്കും. നല്ല അവയവ ഘടനയുണ്ടായിരിക്കും. പല്ലുകൾ ക്രമമായിരിക്കില്ല. എന്തിനും പുഞ്ചിരി മാത്രം. തലമുടി ചുരുണ്ടതായിരിക്കും. പ്രായമാകുമ്പോൾ മുടി കൊഴിയും അധികം പേരും അര്‍ദ്ധ കഷണ്ടിയോ പൂർണ്ണ കഷണ്ടിയോ ആയിരിക്കും. പണം ചിലവഴിക്കുന്നതിൽ പരമ ലുബ്ധനായിരിക്കും.  ഇവരുടെ പക്കൽ ഒഴിയാത്ത പണമുണ്ടായിരിക്കും. പണം കടം കൊടുത്താൽ തിരികെ ലഭിക്കില്ല. ചെറുപ്പത്തിൽ പൊതുവെ ഉദരസംബന്ധമായ അസുഖവും, പിത്ത സംബന്ധമായ അസുഖവുമുണ്ടാകും. കുടൽ ബലക്ഷയമുള്ളതായിരിക്കും. പിത്തജ്വരം കരൾ രോഗം, മഞ്ഞപ്പിത്തം രക്തത്തിൽ വിഷാംശം കലർന്നിരിക്കും, വാത ഉപദ്രവമുണ്ടാകും. കൈകാലുകളിൽ മുട്ടിനു രോഗമുണ്ടായിരിക്കും. ഇഞ്ചി ചീര, വേപ്പിൻ പൂവ്, ചുണ്ടയ്ക്ക, മഞ്ഞത്തക്കാളി, പുളിയില്ലാത്ത മോര്, കാരറ്റ്, വാഴപ്പഴം ഇവ കഴിക്കണം. എണ്ണയിൽ വറുത്തതും, മാംസ ഭക്ഷണവും ലഹരി പദാർത്ഥവും ഉപേക്ഷിക്കണം. ബജി, പക്കാവട, കടയിലെ എണ്ണയിൽ പൊരിച്ചതും മധുരവും വർജ്ജിക്കണം. 

ഭാഗ്യ ദിനം– 8, 17, 26 പൂയം, അനിഴം ഉതൃട്ടാതി ശുഭകരം 1,10 19 തീയതി, കാർത്തിക, ഉത്രം, ഉത്രാടം, നന്മ ചെയ്യും. 4, 13, 22, 31 തീയതികൾ, തിരുവാതിര, ചോതി, ചതയം അനുകൂലം ഫലം തരും ശനി, ഞായർ, തിങ്കൾ അനുകൂലം. F,P അക്ഷരക്കാർക്കും ബാധകം.

ഭാഗ്യനിറം– നീല, സ്റ്റീൽ ഗ്രേ, ബിസ്കറ്റ്, ബ്രൗൺ, പിങ്ക്, ചുമപ്പ്.

വിപരീതം– കറുപ്പ്, വെള്ള, മഞ്ഞ, ഓറഞ്ച്.

ജന്മസംഖ്യ 9

ഒത്ത പൊക്കമായിരിക്കും, വണ്ണവുമുണ്ട്. കാഴ്ചയിൽ പൊക്കം കുറവായി തോന്നുമെങ്കിലും വാ വലുതായിരിക്കും, പല്ലും വലുതായിരിക്കും, മൂക്ക് നീളം കൂടിയിരിക്കും, അന്ന നടത്തക്ക് വേഗത കൂടും. കാഴ്ചയിൽ നല്ല കരുത്തും, ശരീരത്തിന് ചൂടുണ്ടായിരിക്കും.

ആരോഗ്യം– കുടൽ സംബന്ധമായ അസുഖം, അർശസ്സും, ഉഷ്ണരോഗങ്ങൾ, വസൂരി, ചൂടുകുരു, ക്ഷതങ്ങൾ, തണുപ്പു കിട്ടുന്ന ചന്ദന തൈലം പുരട്ടി കുളിക്കുന്നത് നന്നായിരിക്കും. മുളക് ഒഴിവാക്കണം. ഇളനീരും, ചുമന്നുള്ളിയും, വെളുത്തുള്ളിയും കൂടുതൽ കഴിക്കണം. മാംസ ഭക്ഷണവും മസാലയും ഉപേക്ഷിക്കുന്നത് നല്ലതാണ്. തേച്ചു കുളി നന്ന്. വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും, മൂർച്ചയുള്ള ആയുധങ്ങൾ കൈകാര്യം ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. പൊതുവെ ഭക്ഷ്യ വസ്തുക്കൾ  വാങ്ങുക എന്നത് സാമ്പത്തിക സ്ഥിതിയും, വിലക്കുറവും, രാസവസ്തുക്കളുടെ പ്രയോജനവും എല്ലാവർ ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. എളുപ്പത്തിൽ പോഷ കാംശങ്ങളുള്ള പെട്ടെന്ന് ലഭിക്കുന്നതുമായ സാധനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. ചീര എല്ലാ കാലത്തും ലഭിക്കും, ചുണ്ടയ്ക്ക, നെല്ലിക്ക, ചെറുനാരങ്ങ, തേൻ, പാൽ തൈര് എന്നിവ പൊതുവെ എല്ലാപേർക്കും ഗുണകരമാണ്. മുളകും, പുളിയും ആർക്കും ഗുണം ചെയ്യില്ല. നവഗ്രഹ സൃഷ്ടിയിൽ സൂര്യ ഊർജത്തിൽ ആരോഗ്യകരമായ വസ്തുക്കൾ സുലഭമായി ലഭിക്കും. 

അനുകൂല ദിവസം / വാരം– 9, 18, 27, 5, 14, 23

മകയിരം, ചിത്തിര, അവിട്ടം, ആയില്യം, കേട്ട, രേവതി 6, 15, 24. ഭരണി, പൂരം, പൂരാടം, 3, 12, 21, 30 എന്നീ തീയതിയും പുണർ തം, വിശാഖം, പൂരുരുട്ടാതി, ഇവർക്കനുകൂലം. 1, 10, 19, കാർ ത്തിക, ഉത്രം, ഉത്രാടം, മോശമല്ല. 27, നല്ല, ചൊവ്വ, വ്യാഴൻ, വെള്ളി അനുകൂലം. പിങ്ക്, ചുമപ്പ്, നീല, ഓറഞ്ച്, വെള്ള, ക്രീം, സ്റ്റീൽ ഗ്രേ അനുകൂലം. കറുപ്പ്, ബ്രൗൺ, ബിസ്കറ്റ്, ഗ്രീൻ, ഗ്രേ പ്രതികൂലം.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.