Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശത്രു ദോഷവും ദുരിതവും തീരാൻ

മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രം മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രം

മാമാനിക്കുന്നിലെ ദേവിയെ കണ്ട് തൊഴുത്  പരിഹാരങ്ങൾ ചെയ്താൽ എത്ര വലിയ ശത്രു ദോഷവും ദുരിതവും തീരും എന്നാണ് വിശ്വാസം. കാശ്മീരി ശൈവ സമ്പ്രദായത്തിലുളള കൗളമാർഗം അനുസരിച്ചുളള പൂജയാണ് ഇവിടെ നടക്കുന്നത്.

മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രം

തന്ത്ര വിദ്യാപീഠം പ്രസിദ്ധീകരിച്ച ‘രുരുജിദ്വിധാനവും ബഹു ബേര വിദാനവും’’ എന്ന ഗ്രന്ഥത്തിൽ പരാമര്‍ശിക്കുന്ന പതിനാല് ക്ഷേത്രങ്ങളിൽ ഒന്നാണിത്. 

സകല തടസങ്ങളും നീങ്ങുവാനായി തേങ്ങ കൊത്തുന്ന ചടങ്ങാണ് മറിസ്തംഭനം. ഒരു നാളികേരം തറയിൽ വച്ച ശേഷം പൂജാരി തരുന്ന തിരി മൂന്നു പ്രാവശ്യം തലയ്ക്കുഴിഞ്ഞ് നാളി കേരത്തിന് മുകളിൽ വയ്ക്കണം. അതിന് ശേഷം താഴെ ഉളള പടി മൂന്ന് പ്രാവശ്യം മുന്നോട്ടും പിന്നോട്ടും കവച്ചു വച്ച ശേഷം താഴെ ഇരിക്കുന്ന വാക്കത്തി എടുത്ത് രണ്ട് പ്രാവശ്യം ഓങ്ങിയ ശേഷം വെട്ടി പൊട്ടിക്കണം. പ്രാർത്ഥനാപൂർവ്വം ചെയ്യുന്ന ഈ ചടങ്ങ് കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിലും ഇല്ലെന്നുളളതും ഒരു വസ്തുതയാണ്. 

ശത്രുസംഹാര ഹോമം, ശക്തിപൂജ, കരിങ്കലശം, കലശപൂജ, മറിസ്തംഭനം നീക്കൽ എന്നിവയാണ് സാധാരണ ചെയ്യുന്ന പരിഹാര കർമ്മങ്ങൾ. ഗുരുതി തർപ്പണമാണ് പ്രധാന പൂജ. ഹോമകുണ്ഡത്തിലെ ഭസ്മവു മണലും വീടിന്റെ നാലു മൂലയ്ക്ക് കുഴിച്ചിട്ടാൽ ആഭിചാര ദോഷം സ്ഥലദോഷം എന്നിവ മാറി ഐശ്വര്യം ഉണ്ടാകും എന്നാണ് വിശ്വാസം. വിൽക്കാൻ കഴിയാത്ത വീടിന് ചുറ്റും ഈ ഭസ്മം ഇട്ടാൽ ഉടനെ വീട് വിറ്റു പോകും എന്നും ഭക്തർ പറയുന്നു.  കണ്ണൂർ ജില്ലയിലെ ഇരിക്കൂർ എന്ന സ്ഥലത്ത് മഹാമുനിമാർ തപസ്സ് ചെയ്ത് ദേവിയെ പ്രത്യക്ഷപ്പെടുത്തിയ സ്ഥലത്താണ് ക്ഷേത്രം നില കൊളളുന്നത്. ശ്രീകോവിലില്‍ കരിങ്കല്ലിൽ കൊത്തിയ ശ്രീചക്രമാണ്. പീഠത്തിന് മുകളിൽ ദേവിയുടെ വാൾ (നാന്ദകം) വച്ചിരിക്കുന്നു. 

അർത്ഥ വൃത്താകൃതിയിലുളള കുന്ന്. 30 മീറ്റർ ഉയരവും 60 മീറ്റർ വീതിയും ഉണ്ട്. മേരു ചക്രത്തിന്റെ ബിന്ദുവായും ഈ കുന്ന് അറിയപ്പെടുന്നു. 

പതിനെട്ട് പടികയറി ശിവനെ തൊഴുത് കഴിഞ്ഞ് ശാസ്താവ് അഷ്ടമാതൃക്കൾ എന്നിവരെ വണങ്ങിയ ശേഷമാണ് ഭഗവതിയുടെ മുന്നിലെത്തുന്നത്. വീണ്ടും ശിവനെ തൊഴുത് ക്ഷേത്ര പാലകനെയും നാഗത്തറയും തൊഴുത് മറിസ്തംഭനം നീക്കുന്നു. പിടാരർ എന്ന് വിളിക്കുന്ന കാശ്മീരി ബ്രാഹ്മണരാണ് ഇവിടുത്തെ പൂജാരിമാർ. 

മാതൃഗൃഹത്തിൽ 64 ദേവിമാരുടെ മദ്ധ്യത്തിലാണ് ദേവി ഇരിക്കുന്നതെന്നാണ് സങ്കൽപം. ഗണപതിയും വീരഭദ്രനെയും ദേവിയുടെ ഇരുവശത്തുമായി പ്രതിഷ്ഠിച്ചിരിക്കുന്നു. ദേവി വടക്കോട്ടും ശിവൻ കിഴക്കോട്ടുമായി ഇരിക്കുന്ന രണ്ട് ശ്രീകോ വിലുകളാണുളളത്. ശിവലിംഗം ശിലയിലുളളതാണ്.

വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ദേവിയുടെ ആരൂഢ സ്ഥാനം. മൂന്ന് കിലോമീറ്റർ ദൂരെയുളള കണ്ണൻകോട് വിഷ്ണു ക്ഷേത്ര മാണ് മഹാമുനിക്കുന്ന് ലോപിച്ചാണ്  മാമുനിക്കുന്നായി തീർന്നതത്രേ.

മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രം

രാവിലെ 5.30 ന് ഉഷപൂജയ്ക്ക് നട തുറക്കും. ഒന്നര മണിക്കൂറിന് ശേഷം 7 ന് നട അടയ്ക്കും. 7.45 ന് വീണ്ടും നട തുറക്കുകയും 10.45 വരെ തുറന്നിരിക്കും. 10.45 മുതൽ 12.15 വരെ ഉച്ച പൂജയ്ക്കായി നട അടയ്ക്കും. 12.45 മുതൽ 1.30 വരെ നട തുറ ന്നിരിക്കും. വൈകിട്ട് അഞ്ചരയ്ക്ക് നട തുറക്കും 6ന് ദീപാരാധനയോടെ നട അടയ്ക്കും. 7.15 ന് വീണ്ടും നട തുറന്ന് ശത്രു സംഹാര ശക്തി പൂജ, ഗുരുതി തർപ്പണം, കരിങ്കലശം എന്നിവ നടത്തുകയും 7.30 ന് നട അടയ്ക്കുകയും ചെയ്യും. ഭക്തർ അധികമുളള സമയങ്ങളിൽ മുഴുവൻ ആളുകളും ദർശനം ചെയ്ത ശേഷമായിരിക്കും നട അടയ്ക്കുക. 

പൗർണ്ണമിയിലും അമാവാസിയിലും വിശേഷ പൂജയുണ്ട്. കുടകിൽ നിന്നും മറ്റും ഈ ദിവസങ്ങളിൽ ധാരാളം  ആളുകള്‍ വന്നു ചേരുന്നു.  അന്യമതസ്ഥർക്കും പൂജകൾ ചെയ്യാനുളള പ്രത്യേക സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഗുരുതി കഴിഞ്ഞാൽ ക്ഷേത്രത്തിൽ ഇന്നും ആരും നിൽക്കാൻ ധൈര്യപ്പെടില്ല. അകത്ത് മണിയടിയുടെയും ഉരുളി നീക്കുന്നതിന്റെയും ഒക്കെ ശബ്ദം കേൾക്കുമായിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്.

മലബാർ ദേവസ്വത്തിന് കീഴിലുളള ക്ഷേത്രം ട്രസ്റ്റിയായി വരുന്നത് കല്ലാത്ത് താഴത്ത് വീട് കുടുംബത്തിലെ മുതിർന്ന അംഗമാണ്. കാട്ടു മഠം ഇളയിടത്ത് മഠത്തിലെ ഈശാനൻ നമ്പൂതിരിയാണ് ഇപ്പോഴത്തെ തന്ത്രി.

കണ്ണൂർ, ചാലോട്ട് വഴി ഇരിക്കൂർ എത്താം. തലശ്ശേരി, അഞ്ച രക്കണ്ടി, ചാലോട് വഴിയും ഇരിക്കൂർ വരാം. തളിപ്പറമ്പിൽ നിന്നും ഇരിക്കൂർ എത്തിച്ചേരാം. ഈ മൂന്ന് രീതിയിൽ വന്നാ ലും മുപ്പത് കിലോമീറ്റർ (30 km) ആണ് ദൂരം.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East 

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: