Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാമ്പത്യ വിജയത്തിന് വിവാഹപൊരുത്തം

indian-bride

വിവാഹാലോചന സമയത്ത്  കടന്ന് വരുന്ന ഒരു വൈതരണിയാണ് വിവാഹപൊരുത്തം. ഹിന്ദുമതവിശ്വാസികൾ അല്ലാത്ത മറ്റ് മതസ്ഥരും ഇപ്പോൾ പരസ്യമായും, രഹസ്യമായും പൊരു ത്തം നോക്കാറുണ്ട്. ആദ്യത്തേത് നാൾപ്പൊരുത്തം, നാൾ, ഗണം, നക്ഷത്രയോനി, രാശി, രാശ്യാധിപൻ, വശ്യം, മഹേന്ദ്രം, സ്ത്രീദീർഘം, മദ്ധ്യമരജ്ജു, വേധം ഇതിൽ അവസാനം പറ ഞ്ഞ മദ്ധ്യമരജ്ജുവും വേധവും ചേർത്ത് 60% പൊരുത്തം കിട്ടി യാൽ നാൾപ്പൊരുത്തം ശരിയാകും. ശതമാനം കൂടുന്തോറും ഗുണം കൂടും. 

തുടർന്ന് പാപദോഷം. ചൊവ്വാദോഷം, ദശാസന്ധി, സ്ത്രീ പുരുഷ ജാതകങ്ങൾ തമ്മിൽ വിവാഹപ്പൊരുത്തം നോക്കു മ്പോൾ പ്രധാനമായി വേണ്ടത് ഈ ദോഷസാമ്യതയാണ്. പാപദോഷത്തിനും, ചൊവ്വാദോഷത്തിനും തുല്യത വേണം എന്ന് ജ്യോതിഷം പറയുന്നു.

ഇരുവരുടെയും ജാതകങ്ങളിൽ ലഗ്നം (ഉദയരാശി), ചന്ദ്രൻ (ജനിച്ച കൂറ്), ശുക്രൻ എന്നീ സ്ഥാനങ്ങളിൽ 1–ാം ഭാവം, 2–ാം ഭാവം, 4–ാം ഭാവം, 7–ാം ഭാവം, 8–ാം ഭാവം, 12–ാം ഭാവം എന്നീ രാശികളിൽ ശനി (മ) രാഹു (സ) സൂര്യൻ (ര) എന്നീ ഗ്രഹങ്ങൾ നിന്നാൽ പാപദോഷം എന്നും. ചൊവ്വ (കു) നിന്നാൽ ചൊവ്വാ ദോഷം എന്നും പറയും, ഈ ഗ്രഹസ്ഥിതികൾക്ക് ഇരുവരു ടെയും ജാതകത്തിൽ തുല്യത വേണം.  തുല്യത വന്നാൽ ധന ധാന്യ സമ്പത് സമൃദ്ധിയോടെയും, സന്താനങ്ങളോടെയും സംതൃപ്ത കുടുംബജീവിതം നയിക്കാൻ ഭാഗ്യം ലഭിക്കും എന്ന് വിശ്വസിക്കുന്നു. എന്നാൽ ഒരു ജാതകത്തിൽ പാപ–ചൊവ്വാ ദോഷങ്ങൾ ഉണ്ടായിരിക്കുകയും, മറ്റേതിൽ ഇല്ലാതിരിക്കുക യും ചെയ്താൽ നിർഭാഗ്യങ്ങളുടെ ഘോഷയാത്രവരും. ഇവിടെ ദമ്പതികളുടെ മനോ നിലയ്ക്കോ, ജീവനോ, ഭൗതിക സമ്പ ത്തുക്കൾക്കോ നാശം വരും. സ്ത്രീ ജാതകത്തിലെ  ചൊവ്വാ– പാപദോഷങ്ങൾ ഭർത്താവിന്റെ നിലനിൽപിനേയും, പുരുഷ ജാതകത്തിലേത് ഭാര്യയുടെ നിലനിൽപിനേയും അപകട ത്തിൽ‌ ആക്കും. വൈധവ്യം, വിഭാര്യത്ത്വം എന്നിവ ഫലം. അല്ലെങ്കിൽ നിയമവിധേയമോ അല്ലാതെയോ ഉള്ള വേർപിരി യലുകൾക്ക്  ഇടവരുത്തും.

പാപസാമ്യ വിഷയത്തിൽ ശനി, സൂര്യൻ, രാഹു എന്നീ ഗ്രഹ ങ്ങളെ ജ്യോതിഷം പാപഗ്രഹങ്ങൾ ആയി വിവാഹപ്പൊരുത്ത വിഷയത്തിൽ പറയുന്നു. എന്നാൽ ജാതകത്തിലെ പക്ഷബല രഹിതനായ ക്ഷീണ ചന്ദ്രൻ, പാപയോഗം ഉള്ള ബുധൻ, കേതു, ഗുളികൻ (മാന്ദി) എന്നിവരെ  വിവാഹപ്പൊരുത്ത വിഷ യത്തിൽ പരിഗണിക്കാറില്ല. മേൽപ്പറഞ്ഞ ശനി, രവി, രാഹു, എന്നീ ഗ്രഹങ്ങൾ തുല്യപാപം ഉള്ളവരല്ല.

പാപദോ‌ഷത്തിൽ ശനിക്ക് ഒന്നാം സ്ഥാനവും, സൂര്യന് രണ്ടാം സ്ഥാനവും, രാഹുവിന് മൂന്നാം സ്ഥാനവും. എന്നാൽ ചില പണ്‌‍ഡിതൻമാർ സൂര്യന് ഒന്നാം സ്ഥാനവും ശനിക്ക് രണ്ടും, രാഹുവിന് മൂന്നും സ്ഥാനങ്ങൾ നൽകുന്നതായും കാണാം.

ലഗ്നത്തിൽ നിന്ന് 100% പാപദോഷവും, ചന്ദ്രനിൽ നിന്ന് 50% പാപദോഷവും, ശുക്രനിൽ നിന്ന് 25% പാപദോഷവും കണ ക്കാക്കണം ഇതാണ് പൊതുരീതി.

ഏറ്റവും അപകടകരമായ പാപം ലഗ്നാൽ 8 ൽ നിൽക്കുന്ന ചൊവ്വയ്ക്കാണ് ദോഷം കൂടുതൽ. 8 ലും, 7 ലും ഉള്ള ചൊവ്വ അതീവദോഷവാനാണ്. എന്നാൽ ചൊവ്വ സ്വന്തം രാശികൾ ആയ മേടം, വൃശ്ചികം, ഉച്ചരാശിയായ മകരം, ജലരാശി ആയ മീനം, കർക്കിടകം, ഉഭയരാശിയായ കന്നി, സ്ഥിരരാശിയായ ചിങ്ങം. എന്നിവിടങ്ങളിൽ നിന്നാലും മേടം, വൃശ്ചികം, ചിങ്ങം, കർക്കിടക ലഗ്നക്കാർക്കും, ചൊവ്വ ദോഷം ചെയ്യില്ല എന്ന വാദം നിലനിൽക്കുന്നതല്ല. ഉദാഹരണം– ശ്രീരാമന്റെ ജാതക ത്തിൽ ചൊവ്വ ഉച്ചരാശിയായ മകരത്തിൽ ഏഴിൽ ആണ് നിൽക്കുന്നത്. ശ്രീരാമൻ ഭാര്യാസുഖം അനുഭവിച്ചതായി പറയാമോ? സീതാദേവി അനുവിച്ച ദുരിതങ്ങൾ എത്ര?

സ്ത്രീ ജാതകത്തിലെ എട്ടിലെ പാപഗ്രഹത്തിന് പുരുഷജാത കത്തിൽഏഴിൽ പാപൻ നിന്നാൽ മതിയാവും, ചൊവ്വയുടെ കാര്യത്തിലും ഇത് തന്നെയാണ് നോക്കേണ്ടത്. എന്നാൽ 1–2–4–12 രാശികളിൽ നിൽക്കുന്ന ചൊവ്വ, ശനി, രവി, രാഹു എന്നീ ഗ്രഹങ്ങൾക്ക് അതേ രാശിയിൽ തന്നെ പാപൻ വേണം എന്നില്ല. മേൽപ്പറഞ്ഞ നാല് രാശികളിൽ ഏതിലെങ്കിലും പാപൻ, ചൊവ്വ നിന്നാൽ മതി.

ഭർതൃ നാശം സൂചിപ്പിക്കുന്ന സ്ത്രീ ജാതകവും, ഭാര്യാ നാശം സൂചിപ്പിക്കുന്ന പുരുഷജാതകവും തമ്മിൽ ചേർക്കണം. മൈനസ്സ് X മൈനസ്സ് = പ്ലസ്സ് എന്ന രീതി. ഒന്നുകിൽ രണ്ടും കള്ളന്മാർ അല്ലെങ്കിൽ രണ്ടും പോലീസ്. ഇതാണ് പാപസാമ്യ രീതി. ഒന്ന് പോലീസും, മറ്റേത് കള്ളനും ആകാൻ പാടില്ല. ആയാൽ സംഘർഷം ഉണ്ടാകും.

അഷ്ടമത്തിലെ പാപിക്ക് ലഗ്നത്തിലെ പാപിയേയും ലഗ്ന ത്തിലെ പാപിക്ക് അഷ്ടമത്തിലെ പാപിയെയും പരിഹാരമായി എടുക്കാം. ഒൻപതിലും രണ്ടിലും ശുഭൻ നിന്നാൽ മംഗല്യദോഷം വരില്ല എന്ന വാദത്തിനും വലിയ പ്രസക്തിയില്ല. ഒൻപതിൽ ശുഭൻ നിൽക്കുന്ന സ്ത്രീ പാപദോഷത്തിൽ വൈധവ്യം അനുഭവിക്കില്ല. പകരം അവൾ പുനർ വിവാഹിതയായി തുടർന്നും ജീവിക്കും.

പാപദോഷം, ചൊവ്വാദോഷം ഉള്ള ജാതകക്കാർ വിവാഹാ ലോചന നടത്തുമ്പോൾ ആ വിഷയത്തിന് കൂടുതൽ പ്രാധാ ന്യം കൊടുക്കുക മറ്റ് ഭൗതിക നേട്ടങ്ങൾ, സ്ഥാനമാനങ്ങൾ എന്നിവയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയാണ് അഭികാമ്യം.

വിവാഹവിഷയത്തിൽ യുക്തി ഭദ്രമായി തീരുമാനം എടുക്കാൻ പ്രാപ്തിയുള്ള ജോത്സ്യമാരിൽ നിന്ന് വേണം പൊരുത്ത വിഷ യത്തില്‍ ഉപദേശം തേടാൻ. പ്രധാനമായി ലഗ്നാലും, ചന്ദ്രാലും ഉള്ള പാപ ചൊവ്വാ ദോഷങ്ങൾക്ക് രണ്ട് ജാതകത്തിലും തുല്യ ത വന്നാൽ വിവാഹം നടത്താം. പുരുഷജാതകത്തിൽ അൽപ്പം പാപത്ത്വം കൂടി നിലൽക്കുന്നതുകൊണ്ട് ദോഷമില്ല. ശുക്രാൽ ഉള്ള പാപ  നിർണ്ണയം അത്ര ശക്തമല്ല. ശുക്രന്റെ 7,8 ൽ ചൊവ്വയോ, ശനിയോ നിന്നാൽ മാത്രമേ ശുക്രാൽ ഉള്ള ദോഷം പരിഗണിക്കേണ്ടതുള്ളൂ. ശുക്രാൽ പാപമദ്ധ്യസ്ഥിതി നോക്കണം അതായത് രണ്ട് പാപ ഗ്രഹങ്ങൾക്ക് ഇടയിലായി ശുക്രൻ നിൽക്കുന്നത് ദോഷമാണ്.

ഈ വിഷത്തിൽ രണ്ട് ജാതകങ്ങളും തമ്മിൽ തുല്യത വരുന്നത് നന്നായിരിക്കും പൊതുവായ പൊരുത്ത വിവരങ്ങൾ ആണ് ഇവ.

ദശാസന്ധിപ്പൊരുത്തം– ദമ്പതികൾക്ക് ഒരേ സമയം പരസ്പര ശത്രുക്കളായ ഗ്രഹങ്ങളുടെ ദശാകാലം ആറ് മാസത്തിനു ള്ളിൽ വന്നാൽ ദശാസന്ധിദോഷം. ഉദാഹരണമായി ഭാര്യക്ക് ശനി ദശ ആരംഭിക്കുന്ന സമയത്ത് തന്നെ ഭർത്താവിന് സൂര്യ ദശ വരിക. ചൊവ്വ – രാഹു, ശനി– ചൊവ്വ, രാഹു – സൂര്യൻ, കേതു– ചൊവ്വ ഈ വിധം വന്നാൽ ദോഷമാണ് ഫലം. മേല്‍പ്പ റ‍ഞ്ഞ ഗ്രഹങ്ങൾ പരസ്പരം ശത്രുക്കളാണ്. എന്നാൽ ഭാര്യക്ക് വ്യാഴ ദശ ആരംഭിക്കുകയും, ഭർത്താവിന് ചന്ദ്രന്റെ ദശ ആരംഭി ക്കുകയും ചെയ്യുന്നതുകൊണ്ട് ദോഷമില്ല. ദശാ  സന്ധിദോഷം അത്ര ഗൗരവമേറിയ ഒരു പൊരുത്തമല്ല എന്ന് പണ്ഡിതൻ മാർക്ക് അഭിപ്രായം ഉണ്ട്. പൊരുത്ത വിഷയത്തിൽ ജ്യോത്സ ന്മാരുടെ അഭിപ്രായ വ്യത്യാസം മൂലം ഇപ്പോഴും ഒരു പൊതു ധാരണവരുത്താൻ സാധിച്ചിട്ടില്ല എന്നത് ഖേദകരമാണ്. പ്രധാ നമായി ലഗ്നാലും– ചന്ദ്രാലും ഉള്ള പാപ–ചൊവ്വാദോഷങ്ങൾ ക്ക് സാമ്യതയും മറ്റ് പൊരുത്തങ്ങളും സാമാന്യമായി കിട്ടിയാൽ വിവാഹം തീരുമാനിക്കാം. പ്രേമവിവാഹത്തിന് ജ്യോതിഷം എതിരല്ല. ‘‘മനഃപ്പൊരുത്തം പ്രഥമം പ്രധാനം’’ എന്നാൽ വിവാ ഹപ്പൊരുത്തം കൂടി ഉണ്ടെങ്കിൽ നന്ന്. സത്യസന്ധമായി വിവാ ഹപ്പൊരുത്തം നോക്കി വിവാഹിതരായാൽ ദാമ്പത്യ സൗഖ്യ വും ഉണ്ടാകും. സമൂഹത്തിൽ ധാരാളം സുമംഗലികളും– സുമംഗളന്മാരും ഉണ്ടാകാൻ അത് ഇടയാക്കും.

ലേഖകൻ

R.Sanjeev Kumar PGA

Jyothis Astro: Research Centre

Lulu Apartments, Thycaud P.O.

Opp. Police parade ground

Trivandrum-14

Email: jyothisgems@gmail.com

Mob: 9447251087, 0471- 2324553

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.