Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൃദംഗ ശൈലേശ്വരി ക്ഷേത്രം

മൃദംഗ ശൈലേശ്വരി ക്ഷേത്രം മൃദംഗ ശൈലേശ്വരി ക്ഷേത്രം

അസാധ്യ കാര്യങ്ങൾ പോലും ഇവിടെ പ്രാർഥിച്ചാൽ നടക്കുമെന്ന് വിശ്വസിക്കുന്ന ഒരു അപൂർവ്വ ക്ഷേത്രമാണ് കണ്ണൂർ ജില്ലയിലെ തലശേരി മുഴക്കുന്നത്തുള്ള ഈ ദുർഗ്ഗാക്ഷേത്രം പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗാക്ഷേത്രങ്ങളിൽ ഒന്നാണിത്. രണ്ട് ഭാവത്തിലാണ് ദേവീ സങ്കൽപം മൃദംഗശൈലേശ്വരിയും ശ്രീപോർക്കിലിയും. കലാവാസനകൾ വളരാനായി ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉത്തമമാണ്. അന്തരിച്ച സംഗീത സംവിധായകൻ വി.ദക്ഷിണാമൂർത്തി സ്വാമികൾ ഇവിടത്തെ സ്ഥിരം സന്ദർശകനായിരുന്നു.

പഞ്ചലോഹ നിർമ്മിതമായ വിഗ്രഹത്തിന് വളരെ ശക്തിയാണ് ഉള്ളത്. ഇവിടെ അഭിഷേകം ചെയ്ത തീർഥം കുടിച്ചാൽ മാറാരോഗങ്ങൾ വരെ മാറും എന്ന് പറയപ്പെടുന്നു. മഹാകവി ഉള്ളൂരിന്റെ മഹാകാവ്യമായ ഉമാകേരളം രചിക്കാൻ പ്രചോദനമായത് ഈ ക്ഷേത്രമാണ് എന്നും കരുതുന്നു. പി കുഞ്ഞിരാമൻ പഴശിരാജയെ വർണിക്കുന്ന കവിതയാണ് പുരളിമലയിലെ പൂമരങ്ങൾ.

പുരളിമല ആസ്ഥാനമാക്കി ഹരിശ്ചന്ദ്ര പെരുമാൾ സ്ഥാപിച്ച രാജവംശമാണ് പിൽക്കാലത്ത് മലബാർ കോട്ടയം രാജവംശമായി അറിയപ്പെടുന്നത്, ഈ പരമ്പരയിലാണ് പഴശ്ശിരാജയും. അദ്ദേഹത്തിന്റെ കുടുംബ പരദേവതയാണ് ഈ ദേവി. യുദ്ധത്തിന് പോകും മുൻപ് ദേവിക്ക് ഗുരുതിയും വഴിപാടുകളും നടത്തുക ഇവിടെ പതിവായിരുന്നു.

രാമനാട്ടത്തെ പരിഷ്ക്കരിച്ചാണ് കഥകളി ചിട്ടപ്പെടുത്തിയത് കോട്ടയം തമ്പുരാനാണ്. ലോകത്തെവിടെയും കഥകളി ആടിയാൽ പാടുന്ന വന്ദനശ്ലോകം ഈ ക്ഷേത്രത്തിലെ ദേവിയുടെ ധ്യാന ശ്ലോകമാണ്. ക്ഷേത്രകുളത്തിൽ നിന്നും ദേവി ഉയർന്നുവെന്നാണ് കഥകളിയുടെ സ്ത്രീരൂപം രാജാവിന് മനസിലാക്കി കൊടുത്തു എന്ന് ഐതിഹ്യം. ഇവിടെ അടുത്തു തന്നെയാണ് പിണ്ഡാലി കളരി ക്ഷേത്രം പഴശ്ശിരാജ ഉൾപ്പെടെയുള്ളവർ ഇവിടുത്തെ കളരിയിലാണ് ആയുധമുറകൾ പഠിച്ചത്. തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മയും ഇവിടെ കളരി പഠിച്ചിരുന്നു.

ദേവിയുടെ ഉപദേവൻമാരായി മഹാഗണപതിയും ദക്ഷിണാമൂർത്തിയും അമൃതകലശമേന്തിയ ശാസ്താവും നാഗവുമാണ് ഉള്ളത്.നവരാത്രിയും മീനമാസത്തിലെ പൂരവും ആണ് ഇവിടത്തെ ഉത്സവങ്ങൾ. മകരസംക്രാന്തിയും വിശേഷ ദിവസമായി ആഘോഷിക്കുന്നു.

ഇത്രയൊക്കെ പ്രത്യേകതകൾ ഉള്ള ക്ഷേത്രം ഇന്നും പുരാതനമായ രീതിയിലാണ് നിലകൊള്ളുന്നത്. ഇവിടത്തെ വിഗ്രഹം മൂന്ന് പ്രാവശ്യം മോഷണം പോയിട്ടുണ്ട്. മൂന്ന് തവണയും കള്ളന്മാർക്ക് പാതി വഴിയിൽ അത് ഉപേക്ഷിക്കേണ്ടിവന്നു. വിഗ്രഹം മോഷ്ടിച്ച ഉടനെ അവർക്ക് സ്ഥലകാല ഭ്രമം സംഭവിച്ചു. തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറ് ഏതാണ് എന്ന് അറിയാൻ വയ്യാത്ത അവസ്ഥ. അതിനാൽ തന്നെ അതുമായി എങ്ങോട്ടാണ് പോകുന്നത് എന്നുപോലും അറിയാതെ ആകുന്നു. പിന്നെ നിയന്ത്രണമില്ലാതെ മലമൂത്രവിസർജ്ജനം നടക്കുന്നു. അങ്ങനെ വശം കെട്ട് ആണ് മൂന്ന് പ്രാവശ്യവും ഈ വിഗ്രഹം ഉപേക്ഷിച്ച് പോയത്. പൊലീസിനെ ഒരു പ്രാവശ്യം കള്ളന്മാർ തന്നെ വിളിച്ചു പറഞ്ഞു സംഭവവും ഇതിൽപെടുന്നു എന്നതും അത്ഭുതമായി ഭക്തജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East 

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: