Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓരോ സ്വപ്നവും ഓരോ സൂചനയാണ്!

Dream

നിത്യവും കാണുന്ന സ്വപ്നങ്ങളുടെ അർഥം അറിയാൻ നാം ശ്രമിക്കാറുണ്ട്. ചിലതിന്റെ ഒക്കെ അർത്ഥം അറിയുകയും ചെയ്യാം. എന്നാൽ ഇതിലൊക്കെ എത്രമാത്രം സത്യമുണ്ട്? ചില സ്ഥലങ്ങൾ, അവസ്ഥകൾ ഇവയുടെ ഒക്കെ ഫലം എന്താണ്? ഇയാൻ വാലസ് എന്ന ഗവേഷകനെ പരിചയപ്പെടൂ, ഏതാണ്ട് ഒരുലക്ഷത്തിഅൻപതിനായിരത്തോളം  സ്വപ്നങ്ങൾക്ക് വ്യാഖ്യാനം നല്കിയ വ്യക്തിയാണ് ഇയാൻ . തന്റെ 30 വർഷത്തെ അനുഭവങ്ങളാണ് അദ്ദേഹത്തിനെ ഇത്തരമൊരു നിർവച്ചനങ്ങളിലെയ്ക്ക് നയിച്ചത്. ചിലത് വായിക്കൂ

1. ഉപയോഗ ശൂന്യമായ മുറി നിങ്ങൾ സ്വപ്നത്തിൽ കണ്ടുവോ?

നിങ്ങളുടെ സ്വഭാവത്തിലെ തന്നെ ചില പ്രത്യേകതകൾ വെളിവാക്കപ്പെട്ടിരിക്കുകയാണതിലൂടെ. നിങ്ങളിൽ തന്നെയുള്ള ഇതുവരെ തിരിച്ചറിയപ്പെടാത്ത ഒരു കഴിവ് തിരിച്ചറിയാൻ ഇനിയും വൈകരുത് എന്ന് അത് സൂചിപ്പിക്കുന്നു. അത് എന്താണെന്ന് ശ്രദ്ധിച്ചു വളർത്തിയെടുത്താൽ ജീവിതത്തിലെ മറ്റു പല വാതിലുകളും മുന്നിൽ തുറക്കുന്നത് അറിയാം.

2. വാഹനത്തെ നിയന്ത്രിയ്ക്കാൻ പറ്റാതെ തോന്നുക   നിങ്ങളുടെ വാഹനം നിയന്ത്രിയ്ക്കാൻ ആകാതെ അപകടം ആയി കണ്ടെങ്കിൽ സ്വന്തം സ്വഭാവം ഒന്ന് പുനപരിശോധിയ്ക്കുക . സ്വഭാവത്തിൽ നിയന്ത്രാതീതമായ എന്തോ ഒന്നുണ്ടെന്നു അത് കുറിയ്ക്കുന്നു. ജീവിതത്തിൽ വിജയിക്കാൻ സഞ്ചരിക്കേണ്ട വഴികളിലും ഈ സ്വയം നിയന്ത്രണക്കുറവു അനുഭവപെടാം. ഇത്തരം സന്ദർഭങ്ങളിൽ അമിതമായി നിയന്ത്രണം ഏർപ്പെടുത്താതെ ഇരിക്കുക. സുഗമമായ് പാത കണ്ടെത്തുന്നതുവരെ ഏറ്റവും പതുക്കെ മാത്രം മുന്നോട്ടു പോവുക.

3. ഉയരത്തിൽ നിന്ന് താഴെ വീഴുന്നതായി കണ്ടുവോ?

വളരെ ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയിൽ ആണ് ഇപ്പോൾ നില്ക്കുന്നതെന്ന് സൂചിപ്പിയ്ക്കുന്നു. തീർച്ചയായും സ്വയം നിയന്ത്രിയ്ക്കാനും ശാന്തമായി ഇരിക്കാനും പരിശീലിയ്ക്കുക. നിയന്ത്രണം നഷ്ടപ്പെടുനതിനെ കുറിച്ച് അമിതമായി വ്യാകുലപ്പെടാതെ ഇരിക്കാൻ ശ്രദ്ധിക്കുക. പോകുന്നത് നമ്മുടെതായിരുന്നില്ല . അതിലും മികച്ചത് ലഭിക്കും എന്ന് കരുതുക. 

4. ഉയരത്തിൽ പറക്കുന്നതായി സ്വപ്നം കണ്ടാൽ

എത്ര ബുദ്ധിമുട്ടുള്ളതുമായി ജീവിത സാഹചര്യങ്ങളിൽ നിന്ന് മനസ്സിനെ എടുത്തു മാറ്റി സ്വതന്ത്രമായി നടക്കാൻ നിങ്ങളെ കൊണ്ട് കഴിയും. ഒരുപക്ഷേ യാദൃശ്ചികമായോ ഭാഗ്യമോ ഒക്കെ ആകാം ഇത്തരം ഒരു സ്വയം രക്ഷപെടൽ നടത്താൻ നിങ്ങൾക്ക് കഴിയുന്നതിനു കാരണം. ഒരുപക്ഷേ വളരെ വലിയ ഒരു ഉത്തരവാദിത്വത്തെ നന്നായി ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ നിന്ന് രൂപപ്പെട്ട ചിന്ത ആയിരിക്കാമത്.

5. പരീക്ഷയ്ക്ക് തയാറായില്ലേ ?

പരീക്ഷ എന്നത് ജീവിതത്തെ അളക്കുന്ന ഒന്നാണ്. ഇത്തരം ഒരു സ്വപ്നം കണ്ടെങ്കിൽ അതിന്റെ അർത്ഥം ജീവിതത്തിലെ നിങ്ങളുടെ സാഹചര്യങ്ങളിൽ നിങ്ങൾ നിശിതമായി വിമർശിക്കപ്പെടുന്നു എന്നതാണ്. ഇതിൽ ഒന്നേ ചെയ്യാനുള്ളൂ, ഒന്നിലും , പ്രത്യേകിച്ച് സ്വഭാവത്തിലോ ജീവിതത്തിലോ വിധികർത്താക്കൾ ആകാതെ ഇരിക്കുക. സ്വന്തം കഴിവുകളെ സ്വീകരിച്ചു അവയെ ആഘോഷിയ്ക്കുക 

6. ആൾക്കൂട്ടത്തിൽ നഗ്നനായിരികുക

നമ്മുടെ മുന്നിലുള്ള സമൂഹത്തിൽ നാം എന്താണ് എന്ന് കാണികുന്നതിനാണ് വസ്ത്രങ്ങള ഉപയോഗിയ്ക്കുന്നത് അല്ലാതെ നാണം മറയ്ക്കാൻ മാത്രം അല്ലല്ലോ. അങ്ങനെ വരുമ്പോൾ നഗ്നനായി എല്ലാവരുടെയും മുന്നിൽ നിൽകുന്നതായി തോന്നുമ്പോൾ മറ്റുള്ളവരുടെ മുന്നിൽ സ്വന്തം ജീവിതം കൊണ്ട് വല്ലാതെ തുറന്നു വയ്ക്കപ്പെടുന്നു എന്ന തോന്നൽ നിങ്ങൾക്കുണ്ടാകുന്നുണ്ടു എന്ന് പറയാം. ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും അടുത്ത കുറച്ചു പെരോടെങ്കിലും മനസ്സിനെ തുറന്നു വയ്ക്കുക. അവർ നിങ്ങളിലെ നിങ്ങളെ തിരിച്ചറിയട്ടെ.

7. ഒരു ടോയിലട്റ്റ് കണ്ടെത്താൻ കഴിയുന്നില്ലേ?

പ്രാഥമിക ആവശ്യങ്ങൾക്ക് ഉള്ളതാണല്ലോ ശുചിമുറികൾ  അതിനെ കണ്ടെത്താൻ ആകാത്ത അവസ്ഥ സ്വപ്നം കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ചില അത്യാവശ്യ സന്ദർഭങ്ങളെ മറ്റുള്ളവരുടെ മുന്നിൽ തുറന്നു കാണിയ്ക്കുവാൻ, ആവശ്യങ്ങളെ വേറെ ഒരാളോട് വ്യക്തമാക്കുവാൻ നിങ്ങൾക്ക് കഴിയുന്നില്ലാ എന്നാണ് അർത്ഥം. മറ്റുള്ളവരുടെ ആവശ്യങ്ങള പോലെ അല്ലെങ്കിൽ അതിലേറെ പ്രാധാന്യം സ്വന്തം ആവശ്യങ്ങൾക്കും കൊടുക്കാൻ ശ്രമിക്കുക. 

8. പല്ല് കൊഴിയുന്നതായി സ്വപ്നം കണ്ടാൽ

എത്രത്തോളം ആത്മവിശ്വാസവും ആത്മവീര്യവും ഉണ്ടെന്നു പല്ലുകൾ വ്യക്തമാക്കുന്നു. അത് കൊഴിയുന്നതായി സ്വപ്നം കണ്ടാൽ ആത്മവിശ്വാസത്തിന് ഇടിവ് തട്ടി എന്ന് മനസ്സിലാക്കണം. ഇത്തരം സന്ദർഭം ഉണ്ടായാൽ അസ്വസ്ഥനാകാതെ കാര്യങ്ങളെ പതുക്കെ മനസ്സിലാക്കാൻ ശ്രമിച്ചു അനുകൂലമാക്കാനായി കാത്തിരിക്കുക. 

9. ആരെങ്കിലും പിന്തുടരുന്നു എന്ന തോന്നൽ

ജീവിത്തിൽ വളരെ വലിയ ഒരു പ്രശ്നത്തെ പക്ഷേ അതും എന്തെന്നറിയാത്ത ഒരു പ്രശ്നത്തെ നിങ്ങൾ അഭിമുഖീകരിക്കുന്നു. 

Your Rating: