Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂക്കു നോക്കി സ്വഭാവമറിയാം

astro-nose

പഞ്ചേന്ദ്രിയങ്ങളിൽ പ്രധാനിയാണു മൂക്ക്. ശ്വസിക്കാനും മണക്കാനുമുള്ള ഇന്ദ്രിയമാണു നാസിക അഥവാ മൂക്ക്. മൂക്കിന്റെ ആകൃതി നോക്കി വ്യക്തികളുടെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കുമെന്നാണു പഠനങ്ങൾ പറയുന്നത്. വിവിധ തരത്തിലുള്ള മൂക്കുകളും സ്വഭാവവിശേഷങ്ങളും നോക്കാം.

Concave-Nose Concave Nose

അകത്തേക്കു വളഞ്ഞ മൂക്ക് (Concave Nose)

മൂക്കിന്റെ അറ്റം ഉയർന്നിരിക്കുന്ന തരത്തിലുള്ള മൂക്കുള്ളവർ ദയാലുവായിരിക്കും. വികാരഭരിതരും ശുഭാപ്തിവിശ്വാസികളുമായിരിക്കും ഇവർ. തങ്ങൾക്കു ചുറ്റുമുള്ളവർക്കു സഹായസഹകരണങ്ങൾ നൽ‌കാൻ‌ ഇവർ താത്പര്യം പ്രകടിപ്പിക്കും.

Straight-Nose Straight Nose

നേരെയുള്ള മൂക്ക് (Straight Nose)

ഗ്രീക്ക് നോസ് എന്നാണു വളവുകളില്ലാത്ത മൂക്ക് അറിയപ്പെടുന്നത്. വളരെ ചെറിയ നാസാദ്വാരമാണ് ഗ്രീക്ക് നോസിന്റെ പ്രത്യേകത. ബുദ്ധിശാലികളാണിവർ. വളരെ ക്രിയാത്മകമായി കാര്യങ്ങൾ ചെയ്യുന്നവരാണിവർ. മറ്റുള്ളവർ‌ക്കു പ്രചോദനമാകുന്ന ജീവിതം നയിക്കുന്നവരായിരിക്കും. വികാരങ്ങൾ പ്രകടിപ്പിക്കാതെ ഉള്ളിലടക്കുന്ന പ്രകൃതക്കാരാണിവർ. തങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളെ യുക്തിപൂർ‌വം കൈകാര്യം ചെയ്യാൻ മിടുക്കരാണിവർ.

Convex-Nose Convex Nose

ഉരുണ്ട്, പുറംവളവുള്ള മൂക്ക് (Convex Nose)

റോമൻ നോസ് എന്നും ഇത് അറിയപ്പെടാറുണ്ട്. ഇത്തരത്തിലുള്ള മൂക്കുള്ളവർ നേതാക്കൻമാരായിരിക്കും. എടുത്തുചാടി തീരുമാനം എടുക്കുന്നവരായിരിക്കില്ല. മികച്ച സംഘാടകമികവുള്ളവരാണ്.

Flat-Nose Flat Nose

പരന്ന മൂക്ക് (Flat Nose)

പരന്ന നാസാന്ധ്രങ്ങളും നീളം കുറഞ്ഞതുമായ മൂക്കുള്ളവർ പറയുന്നതിനു മുൻപു ചിന്തിക്കുന്ന പ്രകൃതക്കാരാണ്. സാധാരണ ഇങ്ങനെയുള്ളവർ മറ്റുള്ളവരെ സഹായിക്കുന്ന പ്രകൃതക്കാരാണ്. പെട്ടെന്നു ദേഷ്യപ്പെടുന്നവരുമാണ്.

Nubian-Nose Nubian Nose

നൂബിയൻ (Nubian Nose)

നാസാരന്ധ്രങ്ങൾ വിടർന്നിരിക്കുന്ന നീളമുള്ള മൂക്കാണിത്. പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ വഴികൾ കണ്ടെത്താൻ ഇവർ ഇഷ്ടപ്പെടുന്നു. എല്ലാറ്റിനെക്കുറിച്ചും എല്ലാം അറിയാൻ ഇവർ ആഗ്രഹിക്കുന്നു. സാമൂഹിക പ്രവർത്തകരായിരിക്കും ഇവർ. തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ‌ ഇവർ മടിക്കാറില്ല.

Hooked-Nose Hooked Nose

കൊളുത്തുപോലെ വളഞ്ഞ് (Hooked Nose):

ദൃഢമായതും മധ്യഭാഗത്ത് അൽപം വളവോടു കൂടിയതുമാണ്. പരുന്തിന്റെ ചുണ്ട് പോലെയാണ് ഒറ്റനോട്ടത്തിൽ തോന്നുക. ഇത്തരത്തിൽ വളഞ്ഞ മൂക്ക് ഉള്ളവർ മറ്റുള്ളവരുടെ അഭിപ്രായങ്ങളിലോ സ്വാധീനത്തിലോ എളുപ്പത്തിൽ വീഴില്ല. സ്വയം വെട്ടിത്തെളിച്ച പാതയിലൂടെ മുന്നേറുന്നവരാണിവർ. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ഇവർ ലവലേശം വകവയ്ക്കാറില്ല. തങ്ങളുടെ ആശയങ്ങൾ നടപ്പാക്കാൻ ഇവർ ആരുടെയും അനുമതിക്കായി കാത്തിരിക്കാറില്ല.

SnubSmall-Nose Small Nose

ചെറിയമൂക്ക് (Snub, Small Nose)

നീളം കുറഞ്ഞതും എന്നാൽ മൂക്കിന്റെ അറ്റം അൽപം ഉയർന്നും കാണപ്പെടുന്നവർ ഗർ‌വു കൂടുതലുള്ളവരാണ്. ഉത്സാഹത്തോടെ കാര്യങ്ങൾ ചെയ്യുന്നവരാണിവർ. നർ‌മബോധമുള്ളവരും എളുപ്പത്തിൽ പ്രതികരിക്കുന്നവരുമാണിവർ.

Wavy-Nose Wavy Nose

തരംഗാകൃതി(Wavy Nose)

അപകടങ്ങളിൽ പെട്ടോ എന്തെങ്കിലും അംഗവൈകല്യമായോ തരംഗാകൃതിയിലുള്ള മൂക്ക് ചിലർ‌ക്കു കാണാറുണ്ട്. ഉത്സാഹശീലരും വിനോദപ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ ഇഷ്ടപ്പെടുന്നവരുമാണിവർ.

മൂക്ക് പറയും സത്രീകളുടെ സ്വഭാവം

ചെറിയ വിരൽത്തുമ്പിന്റെ വണ്ണമുളള ദ്വാരവും അധികം കൂർത്തിരിക്കാതെയും പരക്കാതെയുമുളള അഗ്രഭാഗവുമുള്ള നാസിക ഉത്തമമാണ്. ഇത്തരം നാസികയുടെ ദ്വാരങ്ങൾ വികസിച്ചു രണ്ടു ഭാഗങ്ങളിലെയും മൊട്ടുകള്‍ തടിക്കാതെയിരുന്നാൽ ആ സ്ത്രീ ഭർതൃസൗഭാഗ്യത്തോടു കൂടിയവളും ഉന്നതകുലത്തിൽ പിറന്നവളുമായിരിക്കും. അഗ്രം കൂര്‍ത്തതും വികസിച്ച ദ്വാരങ്ങളുളളതുമായ മൂക്കോടു കൂടിയ സ്ത്രീ ചിന്താശക്തിയുളളവളായിരിക്കും. ആകർഷകമായ സംസാരശൈലി ഇവരുടെ പ്രത്യേകതയാണ്‌. മേൽഭാഗം ഉയർന്നതും അറ്റം നീണ്ടുമിരിക്കുന്ന നാസികയോടു കൂടിയ സ്ത്രീ, പുരുഷന്മാരെ വകവയ്ക്കാത്തവളും കലയിൽ താത്പര്യമുളളവളുമായിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.