Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2017 എങ്ങനെ? സംഖ്യാശാസ്ത്രമനുസരിച്ചുള്ള ഫലം ഒരോരുത്തർക്കും

numerology

2017 സൂര്യന്റെ നിരീക്ഷണത്തിലാണ്, സംഖ്യ ഒന്ന് (1) ആണ്. ഒന്നിന്റെ നാഥൻ സൂര്യനാണ്. സൂര്യപ്രീതി, സൂര്യഭജനം നല്ലതാണ്. ഒപ്പം ശിവൻ, ക്രൂസിഫൈഡ് ജീസസ്, അല്ലാഹു പ്രാർത്ഥനയും നന്ന്. എനിക്കും സന്യാസിയാകണം, എനിക്കും ആത്മീയമായി ഉയരണമെന്ന് ഉള്ളിനോട് കള്ളം കാണിക്കാതെ, ആത്മാർത്ഥമായി ചിന്തിക്കുന്നവർക്ക് അതിനുള്ള വർഷമാണ്.  ഉള്ളുമോഷ്ടിക്കുന്നവർക്ക് രക്ഷയില്ല. ഉള്ളിൽ അത്യാഗ്രഹം പുറത്ത് വേഷവും ഭൂഷയും ഭാഷയും ആത്മീയം. ഇവർക്ക് ഈ വർഷം അനുയോജ്യമായ തട്ടും കിട്ടും.

1, 10, 19, 28 തിയതികളിൽ ജനിച്ചവരും ഭാഗ്യസംഖ്യ 1 (ഒന്ന്) ആയിട്ടുള്ളവർക്കും മുന്നേറ്റത്തിന്റെ വർഷമായിരിക്കും. ഭാവിയിൽ എടുത്തുകാട്ടാൻ പറ്റിയവിധം ഒരു നല്ല മാറ്റം ജീവിതത്തിൽ സംഭവിക്കാം.

2 ജന്മസംഖ്യയോ ഭാഗ്യസംഖ്യയോ ആയവർക്ക് മിതമായ മുന്നേറ്റമുണ്ടാകും. 2 ജന്മസംഖ്യയോ ഭാഗ്യസംഖ്യയോ ആയവർക്കും, അതിലൊന്നു ഒന്ന് ആയവർക്ക് കൂടുതൽ മെച്ചം.

3 ജന്മസംഖ്യയോ ഭാഗ്യസംഖ്യയോ ആയവർക്ക് അവിടെയുമിവിടെയുമായുള്ള അവസ്ഥ. എന്നാൽ അതിലൊന്ന് ഒന്നാണെങ്കിൽ പുരോഗതി.

നാല് ജന്മസംഖ്യയോ, ഭാഗ്യസംഖ്യയോ ആയവർ നാണം കെടാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിലൊന്ന് ഒന്ന് എന്ന സംഖ്യ വന്നാൽ ശ്രദ്ധിച്ചാൽ ഒന്നുകാരെപ്പോലെ അടിസ്ഥാന പുരോഗതി ഉണ്ടാകും. നാലുകാരിൽ ചിലർ ശ്രദ്ധിച്ചില്ലെങ്കിൽ നാണക്കേടാകും ഫലം.

അഞ്ച് സംഖ്യക്കാർ ആത്മസംയമനം പാലിച്ചാൽ സുപ്രധാനമായ ചില ജീവിതവഴിത്തിരിവുകള്‍ പ്രയോജനപ്പെടുത്താം. അതിലൊന്നു ഒന്ന് വന്നാൽ അത് ‘സമ്പത്തുകാലത്ത് തൈ പത്ത് വച്ചാൽ ആപത്തുകാലത്ത് കാ പത്തെടുക്കാം’ എന്ന നിലയിൽ ഈ വർഷത്തെ വരുംകൊല്ലത്തേക്ക് പ്രയോജനപ്പെടുത്താം.

6 ജന്മസംഖ്യയോ ഭാഗ്യസംഖ്യയോ ആയവർ യുദ്ധമുഖത്ത് നിൽക്കുന്ന സൈനികനെപ്പോലെ സൂക്ഷ്മത സദാ പാലിക്കണം. ഇതിൽ ഒരു സംഖ്യ ‘ഒന്ന്’ വന്നാൽ വേദനാജനകമായ ഒരു പശ്ചാത്തലത്തിൽ ശാശ്വത ഗുണത്തിലേക്ക് നീങ്ങുന്ന ഒരു മാറ്റത്തിന് തുടക്കം കുറിക്കും.

7 ജന്മഭാഗ്യസംഖ്യയായവർക്ക് അനുകൂല വർഷമാണ്. സമ്പത്തിനല്ല. ശാശ്വതസമ്പത്തായ ഈശ്വരാനുഭവത്തിലൂടെ മഹത്വത്തിലേക്ക് ഉയരാൻ. ഇതിൽ ഒരു സംഖ്യ ഒന്ന് വന്നാൽ അപ്രതീക്ഷിതമായ ഒരു കൊട്ട് ലഭിക്കുകയും, തുടർന്ന് സത്യം ഇതുവരെ കണ്ടതല്ല എന്ന് ബോധ്യമാവുകയും, ശരിയായ ജീവിതദിശ കണ്ടെത്തുകയും ചെയ്യും.

8 ജന്മഭാഗ്യസംഖ്യയുള്ളവർ ശ്രദ്ധിക്കണം. ശ്രദ്ധിച്ചേ പറ്റൂ. അല്ലെങ്കിൽ കുരങ്ങൻ തൊണ്ടാംകുടുക്കയിൽ ഇരുകയ്യും ഒരുമിച്ചിട്ടതുപോലെ എന്ന് കേട്ടിട്ടില്ലേ. ചിലപ്പോൾ ചിലതിൽ കുടുങ്ങി, ഊരാൻ പ്രയാസം അനുഭവപ്പെടാം. ഇതിൽ ഒരു സംഖ്യ ‘ഒന്ന്’ വന്നാൽ ആദ്യം വരുന്ന വേദന തുടർന്ന് ഗുണകരമാകും. ‘ക്ലേശം ഫലിയ്ക്കിലതുതാൻ പുതുതായ സൗഖ്യം’ – കഷ്ടപ്പാട് അനുഭവിച്ചെങ്കിലും അതൊരു ഗുണത്തിലെത്തി എന്ന് ആശ്വസിക്കാം.

9 ജന്മഭാഗ്യസംഖ്യയുള്ളവരോട് പറയാനുള്ള ഒരു കാര്യം ഒതുങ്ങുക – ആവോളം ഒതുങ്ങുക, മിതത്വം പാലിക്കുക. മിടുക്ക് കാട്ടി ഒടക്ക് വിളിച്ചു വരുത്തരുത്. ഇതിൽ ഒരു സംഖ്യ ‘ഒന്ന്’ ഉള്ളവർ കുടുംബബന്ധം ഉൾപ്പെടെ എല്ലാം നഷ്ടപ്പെടാതെ സൂക്ഷിക്കണം. അല്ലെങ്കില്‍ ‘കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക തട്ടി പറിച്ചു’ എന്ന് പാടേണ്ടി വരും.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് സമീപം

നെടുമങ്ങാട് പി.ഒ.

തിരുവനന്തപുരം, കേരള

പിൻ – 695541

ഫോൺ : 0472 2813401

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.