Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വയം അറിയാനും മറ്റുള്ളവരെക്കുറിച്ചറിയാനും സംഖ്യാശാസ്ത്രം...

Numerology

സ്വയം അറിയാനും മറ്റുള്ളവരെക്കുറിച്ചറിയാനുമുള്ള ആഗ്രഹം എല്ലാ മനുഷ്യരിലുമുണ്ട്. ഭാവി, ഭൂത, വർത്തമാനകാല സംഭവങ്ങൾ, സ്വഭാവം, പെരുമാറ്റരീതികൾ അങ്ങനെ പല വിധ കാര്യങ്ങൾ അറിയാൻ നാമാഗ്രഹിക്കുന്നു. ചില ശാസ്ത്രങ്ങൾ നമ്മുടെ ഈ ആഗ്രഹങ്ങൾക്ക് പരിഹാരം കാണിച്ചു തരുന്നുമുണ്ട്. ജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, കയ്യക്ഷര വിശകലനം മുതലായവ ഇവയിൽ ചിലതാണ്. എന്നാൽ സംഖ്യാശാസ്ത്രത്തെക്കുറിച്ച് ചിലർ അധികം കേട്ടിരിക്കാനിടയില്ല

സംഖ്യകളുടെയും അവയുടെ തരംഗങ്ങളുടെയും ശാസ്ത്രമാണ് സംഖ്യാശാസ്ത്രം. പുരാതനകാലം മുതൽ തന്നേ പണ്ഡിതൻമാർ ഇതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയിരുന്നു. എല്ലാ വസ്തുക്കളും തരംഗനിർമിതങ്ങളാണെന്ന് അവർ മനസിലാക്കിയിരുന്നു. ഓരോ സംഖ്യയ്ക്കും പ്രത്യേക തരംഗഗതിയും സ്വഭാവ സവിശേഷതകളുമുണ്ട്. നമ്മളെ കൂടുതലറിയാനും നമ്മളിലെ കഴിവുകളെയും പ്രതിഭയെയും തിരിച്ചറിയാനും സംഖ്യാശാസ്ത്രം നമ്മെ സഹായിക്കുന്നു. കൂടാതെ നമ്മുടെ പരിമിതികളെയും പോരായ്മകളെയും കുറിച്ച് പറയുകയും ചെയ്യുന്നു. അതിനാൽ നമുക്ക് ഇവ പരിഹരിക്കാൻ അവസരം ലഭിക്കുന്നു.

ഏതു ജോലിയാണ് നമുക്ക് കൂടുതലിണങ്ങുക? ഈ ജീവിതകാലത്തിൽ നിന്ന് നാമെന്ത് പഠിക്കണം? എന്തൊക്കെ കടങ്ങൾ നമുക്ക് വീട്ടാനുണ്ട്? ഇതിനെല്ലാം ഉത്തരം നൽകും അവസരങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും പഠിയ്ക്കാൻ ഈ ശാസ്ത്രം നമ്മെ പ്രാപ്തരാക്കും. നമ്മുടെ ശക്തമായ മേഖല ഏതാണ്? നമ്മുടെ ജീവിത ചക്രങ്ങൾ, അവയുടെ തരംഗങ്ങൾ, നമ്മുടെ വെല്ലുവിളികൾ, ഓരോ വർഷവും നമുക്കുവേണ്ടി എന്തൊക്കെ കാത്തുവച്ചിട്ടുണ്ട്. നമുക്ക് നല്ലതേതാണ് ചീത്തയേതാണ് ചെയ്യേണ്ടതെന്നത്? ചെയ്യരുതാത്തതെന്ത്? തുടങ്ങിയ ചോദ്യങ്ങൾക്കൊക്കെ സംഖ്യാശാസ്ത്രം ഉത്തരം നൽകും. നമ്മെകുറിച്ചു മാത്രമല്ല. നമുക്കു ചുറ്റുമുള്ളവരെക്കുറിച്ച് കൂടി നമുക്ക് മനസിലാക്കാൻ പറ്റും

സംഖ്യാശാസ്ത്രം അറിയുന്ന മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ നേർവഴിക്ക് നയിക്കാനാകും. നിങ്ങൾക്ക് സ്വയവും സ്നേഹിക്കുന്നവരുമായും കൂടുതൽ ഐക്യത്തോടെ സഹവസിക്കാൻ ഇതിലൂടെ സാധിക്കുന്നു. അനുയോജ്യമായ തൊഴിൽ മേഖല കണ്ടെത്താൻ സാധിക്കുന്നതിലൂടെ അനാവശ്യമായി സമയം ചെലവഴിക്കപ്പെടുന്നില്ല. അധ്യാപകർക്ക് കുട്ടികളെ കൂടുതൽ അറിയാനും അവരെ നേർവഴിയിൽ നയിക്കാനുമാകും. നമ്മൾ ആരാണെങ്കിലും എന്താണെങ്കിലും അതിലൊക്കെ സഹായിക്കാൻ സംഖ്യാശാസ്ത്രത്തിനാകും.

വളരെയധികം ഒന്നും പഠിക്കാനില്ലാത്തതാണ് സംഖ്യാശാസ്ത്രത്തിന്റെ സൗന്ദര്യം. വളരെ പെട്ടെന്നു തന്നെ ഇതിന്റെ അടിസ്ഥാന പാഠങ്ങൾ പഠിക്കാൻ സാധിക്കും. ഇതിലൂടെ തങ്ങളെപറ്റിയും മറ്റുള്ളവരെ പറ്റിയും മനസിലാക്കാൻ സാധിക്കും. ആഗ്രഹിക്കുന്നിടത്തോളം കൂടുതൽ ഇതിനെപ്പറ്റി പഠിക്കാൻ സാധിക്കും. കണക്കുകൂട്ടാൻ അറിയുന്ന ഏതൊരാൾക്കും പഠിക്കാവുന്നത്ര ലളിതമായ ഒന്നാണ് സംഖ്യാശാസ്ത്രം.

1 മുതൽ 9 വരെയുള്ള അക്കങ്ങളും 11, 22, 33 തുടങ്ങിയ മാസ്റ്റർ നമ്പറുകളും ഉപയോഗിച്ചാണ് സംഖ്യാശാസ്ത്രം ഗണിക്കുന്നത്. മാസ്റ്റർ നമ്പറുകളെ ചെറുതാക്കാൻ സാധിക്കില്ല. മറ്റു നമ്പരുകളെ ചെറുതാക്കാം. ഉദാ 11,22,33 അപ്രകാരം തന്നെ ഉപയോഗിക്കണം. മറിച്ച് 23,14, 28 തുടങ്ങിയ നമ്പറുകൾ 5(2+3), 5(1+4), 10 (2+8) =1 ഇപ്രകാരം ഉപയോഗിക്കണം. വർഷങ്ങൾ 1941 = 1+9+4+1 = 15, 1+5=6, 1948 = 1+9+4+8 = 22 ഇതൊരു മാസ്റ്റർ നമ്പർ ആയതിനാൽ ഇതിനെ വീണ്ടും കൂട്ടരുത്. മാസങ്ങളെ സംബന്ധിച്ചാണെങ്കിൽ 2 മുതൽ 9 വരെയുള്ള മാസങ്ങൾ അപ്രകാരം തന്നെ ഉപയോഗിക്കാം. എന്നാൽ 10,11,12 എന്നിവ 1,11,3 ആയി യഥാക്രമം പരിഗണിക്കണം.

അക്ഷരമാലയിലെ ഓരോ അക്ഷരത്തിനും ഓരോ നമ്പറുണ്ട്. 1_ A, J, S 2- B, T 3_ C, L, U 4_ D, M 5_ E, N, W 6_ F, O, X 7_ G, P, Y 8_ H,Q,Z 9_ I, R 11_ K 22_ V

OHIO 6+8+9+6=29=11

NEW YORK 5+5+5=15 7+6+9+11=33 1+5=6 33 6+33=39 3+9=12 ; 1+2=3

ഓരോ നമ്പറിനും പോസിറ്റീവ് വശങ്ങളും നെഗറ്റീവ് വശങ്ങളും ഉണ്ട്. മാസ്റ്റർ നമ്പറുകളുടെ പോസിറ്റീവ് വശവും നെഗറ്റീവ് വശവും മറ്റുള്ളവയേക്കാൾ ശക്തിമത്താണ്. ഇവയുടെ നെഗറ്റീവ് വശം മറ്റുള്ളവയുടെ നെഗറ്റീവ് വശത്തേക്കാൾ വിനാശകമാണ്.

സഹജീവികൾക്ക് സേവനം നൽകുക എന്ന മഹത്തായ കർത്തവ്യമാണ് മാസ്റ്റർ നമ്പറിൽ നിക്ഷിപ്തം. ഇതിനു വിപരീതമായി പ്രവർത്തിക്കുകയാണെങ്കിൽ നമ്പർകാരന് വളരെ മോശഫലം അനുഭവിക്കേണ്ടിവരും. ഇത്തരത്തിലുള്ള തരംഗങ്ങൾ ഉള്ളതിനാൽ ഈ നമ്പരുകൾ ഉയർന്നതും പഴക്കമേറിയതും അനുഭവസമ്പത്തുള്ളതുമായ ആത്മാക്കൾക്കു മാത്രമേ ലഭിക്കാറുള്ളൂ. ഇവരറിയാതെ തന്നെ ഇവർ നേതാക്കന്മാരും ഗുരുക്കന്മാരുമാകുന്നു. ഇവർക്കും ഭൗതികതയിൽ കണ്ണഞ്ചിയേക്കാം. എന്നാൽ ഇത് താൽക്കാലികം മാത്രമാണ്. അപാരമായ ശക്തിനിറഞ്ഞതാണ് ആ നമ്പറുകൾ. കൂടാതെ ഇവർക്ക് ധാരാളം ടെൻഷനും അനുഭവിക്കേണ്ടിവരുന്നു. ജീവിതം വളരെ എളുപ്പമുള്ളതാകില്ല. ഒരുപാട് നിയന്ത്രണങ്ങൾ വേണ്ടിവരും. ഓരോ നമ്പറിന്റെയും തരംഗങ്ങളെ കുറിച്ച് പഠിക്കേണ്ടതും നെഗറ്റീവ് വശങ്ങൾക്കെതിരെ പൊരുതാൻ തയാറെടുക്കേണ്ടതുമാണ്.

33- വളരെ അപൂർവമായി കാണുന്ന നമ്പരാണ് ‘3 ആയതിനാൽ തന്നെ സംഖ്യാശാസ്ത്ര പുസ്തകങ്ങളിലും ഇതിന്റെ വിവരണമില്ല. വളരെ വളരെ ശക്തമാണ് ഇതിന്റെ തരംഗങ്ങൾ. മാസ്റ്റർ നമ്പറുകളുടെ മാസ്റ്റർ എന്നാണ് 33 അറിയപ്പെടുന്നത്. 11 ന്റെയും 22ന്റെയും ശക്തികൾ ഇത് കാണിക്കുന്നു. വളരെ ഉന്നതിനേടിയ ആത്മാക്കൾക്കു മാത്രമേ ഇത് ലഭിക്കാറുള്ളൂ. ശരിയായവിധം വിനിയോഗിച്ചില്ലെങ്കിൽ വളരെ വിനാശകാരമാണ്. മനസിലാക്കാനും വിശദീകരിക്കാനും പ്രയാസം ഈ നമ്പർ. നമ്മളെ സഹായിക്കാൻ പല ഉന്നത ആത്മാക്കളും ഈ കാലഘട്ടത്തിൽ പിറവിയെടുക്കുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും ഈ നമ്പറുകാരാണ.്

നമ്പറുകളെക്കുറിച്ചു പഠിക്കുമ്പോൾ പല നമ്പറുകൾക്കും പൊതു സ്വഭാവങ്ങൾ കാണാൻ കഴിയും. ഇരട്ട സംഖ്യക്കാർ പ്രവർത്തന നിരതയും ഭൗതിക നേട്ടത്തിനും പ്രാധാന്യം നൽകുന്നതുമായി കാണാം. ഒറ്റ സംഖ്യാക്കാർ സ്വപ്ന ജീവികളും കാണാത്ത ലോകത്തിൽ അഭിരമിക്കുന്നവരുമാണ്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer