Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

27 നക്ഷത്രങ്ങൾക്ക് 5 പക്ഷികൾ

Peacock മയിൽ

പുരാണ പ്രസിദ്ധങ്ങളായ അനേകം പക്ഷി പ്രമുഖരുണ്ട്. ഇവരെക്കുറിച്ചുള്ള വീരഗാഥകളും ഏറെ കേട്ടിട്ടുണ്ടാകും. ഗരുഡനാണല്ലോ പക്ഷി രാജാവ്. രാമായണത്തിലൂടെ ശ്രദ്ധേയരായ പക്ഷി സഹോദരരെ പരിചയപ്പെട്ടിട്ടുണ്ടാകും. അശരണയായ സീതാദേവിയെ, രാവണനിൽനിന്നും രക്ഷിക്കാൻ പക്ഷദ്വയങ്ങൾ ബലികൊടത്തു ജഡായു. അതുപോലെ സീതയെ വീണ്ടെടുക്കാനെത്തുന്ന വാനര ശ്രേഷ്‌ഠർക്ക് ഉപദേശം നൽകി സമ്പാതി. അശ്വതി മുതൽ രേവതി വരെ 27 നാളുകൾക്ക് അനുസരിച്ചുള്ള സസ്യമൃഗാദികളുണ്ട്. എന്നാൽ പക്ഷികൾ അഞ്ചേ നിശ്‌ചയിച്ചിട്ടുള്ളൂ.
പുള്ള് , ചകോരം, കാക്ക, കോഴി , മയിൽ എന്നിവയാണ് നക്ഷത്ര പക്ഷികൾ. ഏതൊക്കെ നാളുകൾക്ക് ഏതൊക്കെ പക്ഷിയെന്ന് അറിയാം.

പുള്ള് (Falcon) 

നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി ഇന്നും കണ്ടുവരുന്നു. രൂപത്തിലും ഭാവത്തിലും പുരുന്തുമായി ഏറെ സാമ്യമുണ്ട്. ചെമ്പുള്ള്, ചെന്തലയൻ എന്നിങ്ങനെ അനേകമിനമുണ്ട്. ഇരപിടിക്കാൻ പ്രത്യേക വൈഭവമുണ്ട്. കാഴ്‌ചശക്‌തിയും കൂടുതലാണ്.

∙അശ്വതി

∙ഭരണി

∙കാർത്തിക

∙രോഹിണി

∙മകയിരം

ചകോരം (Crow Pheasant) 

ചെമ്പോത്ത്, ഉപ്പൻ, ഈശ്വരൻ കാക്ക എന്നൊക്കെ മറുനാമങ്ങളുണ്ട്. കറുത്ത ശരീരവും ചാര നിറമുള്ള ചിറകുകളും ചോരച്ചുവപ്പുള്ള കണ്ണുകളും സ്വഭാവങ്ങളാണ്. പ്രേമത്തിന്റെ പ്രതീകങ്ങളായി ഇവയെ പരിഗണിച്ചുവരുന്നു. ആണും പെണ്ണും അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിക്കുന്ന പ്രത്യേകത ഇതിനുണ്ട്.

Crow Pheasant ഉപ്പൻ

∙തിരുവാതിര

∙പുണർതം

∙പൂയം

∙ആയില്യം

∙മകം

∙പൂരം

കാക്ക (Crow)

‘കാക്കേ, കാക്കേ കൂടെവിടെ...” എന്ന വരികൾ ഓർമയില്ലേ? ബലിക്കാക്കകളും പേനക്കാക്കകളും രണ്ടിനമാണ്. ഒന്നാന്തരം അയൽക്കാരനും പരിസരശുചീകാരിയുമാണ് കാക്കകൾ. ‌കാക്കകളെ പാശ്‌ചാത്യർക്ക് ഭയമാണത്രേ.

Crow കാക്ക

∙ഉത്രം

∙അത്തം

∙ചിത്തിര

∙ചോതി

∙വിശാഖം

∙അനിഴം

കോഴി (Hen) 

കോഴിയെപ്പറ്റി ഏറെ പറയേണ്ടതില്ലല്ലോ. അംഗലാവണ്യത്തിൽ അനുപമങ്ങളാണ് പൂവനും പിടയും എന്ന ആൺകോഴിയും പെൺകോഴിയും. താക്കോൽ കൊടുക്കാതെ അരുണോദയം അറിയിക്കുന്നു കോഴി.

Crow കോഴി

∙തൃക്കേട്ട

∙മൂലം

∙പൂരാടം

∙ഉത്രാടം

∙തിരുവോണം

മയിൽ (Peacock) 

നമ്മുടെ ദേശീയപക്ഷി കൂടിയാണ് മയിൽ. പാലക്കാട് ജില്ലയിലെ ചൂലന്നൂരിൽ ഇവയ്‌ക്കുവേണ്ടി സംരക്ഷിതപ്രദേശം തന്നെയുണ്ട്. പീലിത്തണ്ടുകൊണ്ട് ഔഷധം മുതൽ ആലവട്ടം വരെ നിർമിക്കുന്നു. മഴ പെയ്യുമ്പോൾ മയിലുകളുടെ പാദചലനങ്ങൾ പ്രകൃതി നൃത്തം തന്നെ. മയിലാട്ടം എന്നൊരു കലാരൂപം തന്നെയുണ്ട്.

∙അവിട്ടം

∙ചതയം

∙പൂരുരുട്ടാതി

∙ഉത്രട്ടാതി

∙രേവതി

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.