Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടും ഓഫിസും പോസിറ്റീവാകാൻ

വീടും ഓഫിസും പോസിറ്റീവാകാൻ

ചില വീട്ടിലേക്കു  കയറിയാൽ തന്നെ നമുക്കു  നെഗറ്റീവ് ഫീലിംങ് അറിയാൻ സാധിക്കും. അതു പോലെ മറിച്ചും. വീട്ടിൽ നിന്നു പുറത്തു പോകുമ്പോൾ സന്തോഷം, തിരിച്ച് എത്തിയാൽ കലഹവും സമാധനക്കുറവും. ഇതൊക്കെ സാധാരണ ആളുകൾ പറയുന്ന പരാതികളാണ്. പുതിയ വീട്ടിലേക്കു താമസം മാറിയതു മുതൽ കഷ്ടകാലമാണ്. ഇങ്ങനെ നീളുന്നു ആ കഥകൾ ഇതിന് എന്താണു പരിഹാരം? വാസ്തു, ജ്യോതിഷം, ഫെങ്ഷ്യൂയി എന്നിവയിൽ പലതും ഗുണകരമാണ്. ചിലപ്പോൾ ഒന്നു  മതിയാകും. മറ്റു  ചിലർക്ക് എല്ലാം കൂടി ചെയ്യുന്നതാകും ആവശ്യം. 

സ്ഥലദോഷം 

വീട് നിൽക്കുന്ന സ്ഥലം മുൻപ് സർപ്പക്കാവായിരിക്കുക. അല്ലെങ്കിൽ പരിസരത്ത് സർപ്പസാന്നിധ്യം ഉണ്ടാവുക, സ്ഥലരക്ഷസിന്റെയും ദുർമൃതി പ്രേതങ്ങളുടെയും ബാധോപദ്രവങ്ങൾ ഉണ്ടാവുക. ശ്മശാന ഭൂമി എന്നിവയൊക്കെയാണു സാധാരണയായി ദോഷമായി തീരുന്നത്. ഇതിനു ഗണപതിഹോമം, മഹാസുദർശന ഹോമം, ഭഗവതി സേവ എന്നിവ നടത്തി ബാധോപദ്രവങ്ങളെ ആവാഹിച്ച് ഒഴിവാക്കണം. ആദ്യം ഒരു ജ്യോത്സ്യനെ സമീപിച്ച് പ്രശ്നം വയ്പിച്ച് പരിഹാര നിർദേശങ്ങൾക്ക് അനുസൃതമായി വേണം കർമം ചെയ്യിക്കാൻ. കർമങ്ങൾ ചെയ്യുമ്പോൾ ബാധ ഒഴിഞ്ഞോ എന്നു നോക്കാൻ ജ്യോത്സ്യൻ ഉണ്ടായിരിക്കുകയും വേണം. അറിയാവുന്നതും അറിയാത്തതും ആയ ബാധകളെ മുഴുവൻ ഇങ്ങനെ ആവാഹിച്ച് ഒഴിവാക്കിയാൽ ദുരിതങ്ങൾ തീരും.  

വാസ്തു ദോഷം 

വീടിന്റെ ചുറ്റളവ് തെറ്റായി വരിക, വായുസഞ്ചാരം ശരിയായി ഇല്ലാതിരിക്കുക, കതകും വാതിലുമൊക്കെ തെറ്റായി സ്ഥാപിക്കുക കന്നിമൂലയിലും അഗ്നിമൂലയിലും കക്കൂസും കുളിമുറിയും വരിക, ‌മുറികളുടെ അളവു തെറ്റായി വരിക. വീടിന്റെ ദർശനം തെറ്റാവുക, കിണർ തെറ്റായ സ്ഥലത്തു വരിക തുടങ്ങിയവയാണ് സാധാരണ ദോഷമായി വരുന്നത്. ഇതിനു വാസ്തുവിദഗ്ധന്റെ നിർദേശപ്രകാരം തെറ്റുകൾ തിരുത്തുക തന്നെയാണ് പരിഹാരം. നമ്മുടെ നാട്ടാചാരവും വാസ്തു ശാസ്ത്രത്തിനാണു പ്രാധാന്യം നൽകുന്നത്. 

ഫെങ് ഷ്യൂയി 

നമ്മുടെ വാസ്തുശാസ്ത്രം പോലെ തന്നെ വായുവിനും വെളിച്ചത്തിനും വെള്ളത്തിനും പ്രാധാന്യം നൽകുന്നതാണ് ഈ ശാസ്ത്രം. പക്ഷേ പരിഹാരങ്ങൾ ലളിതമാണ്. വീടിന്റെ പ്രധാന വാതിലിനു നേരെ വൃക്ഷം വരാൻ പാടില്ല. വാതിൽ തുറക്കുമ്പോൾ കണ്ണാടി നേരെ ആകരുത്. വാതിലുകൾ നേർക്കുനേർ വരണം അല്ലെങ്കിൽ ഒരു വാതിലിന്റെ പകുതി മാറി മറ്റൊന്നു വരാൻ പാടില്ല. കിടക്കയിൽ കിടക്കുമ്പോൾ കണ്ണാടിയിൽ കിടക്കുന്നയാളെ കാണാൻ പാടില്ല. മുൻവശത്തെ ജനാലകളിലും വാതിലിലും കണ്ണാടി പാടില്ല. ഇതൊക്കെയാണു സാധാരണ ദോഷങ്ങൾ. തെറ്റായി വരുന്ന കാര്യങ്ങൾ ഒഴിവാക്കണം. ചില കാര്യങ്ങൾക്ക് ഒരു കണ്ണാടി എതിർവശത്തു സ്ഥാപിച്ചാൽ മതിയാകും. ചിലപ്പോൾ ഒരു കുബേര പ്രതിമയോ പണവുമായി വരുന്ന തവളയെയോ വച്ചാൽ മതിയാകും. ഫെങ്ഷ്യൂയി അറിയാവുന്നവരുടെ ഉപദേശം തേടുകയാണു വേണ്ടത്. 

പൊതുവേ ഐശ്വര്യം ഉണ്ടാകാനായി ആദ്യമേ ചെയ്യേണ്ട കാര്യങ്ങൾ നെഗറ്റീവ് ആയവ മാറ്റുക എന്നതാണ്. മരിച്ച ആളിന്റെ ചിത്രം ചുമരിൽ വയ്ക്കാതിരിക്കുക. അതു നിങ്ങളുടെ ആൽബത്തിലും മനസ്സിലും മതി. പിന്നെ മരിച്ചവരുടെ ചിത്രത്തിൽ പൂമാല ചാർത്തുക, പൂക്കൾ വയ്ക്കുക, ഭക്ഷണം വയ്ക്കുക ഇതൊക്കെ തെറ്റാണ്. ഇതിലൂടെ മരിച്ചവരെ വിടാതെ നിങ്ങൾ അവിടെ പിടിച്ചു നിർത്തുകയാണു ചെയ്യുന്നത് എന്ന് ഓർക്കുക. അവസാനം അത് ഒരു വ്യാപാരസ്ഥാപനമാണെങ്കിൽ കട പൂട്ടിപ്പോകും. അടച്ചുപോയതും പോകാൻ പോകുന്നതും ആയ ധാരാളം സ്ഥാപനങ്ങൾ ഇതു തിരുത്തിയാൽ മതിയാകും. 

പുറത്തോട്ടൊഴുകുന്ന വെള്ളം, വീടിന്റെ മുകളിൽ നിന്നും വീഴുന്ന വെള്ളം ഒക്കെ വടക്കു വശത്തേക്കു പോയാൽ ഐശ്വര്യം ഉണ്ടാകും. തെക്കോട്ടായാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വരും. ചുമരിൽ വച്ചിരിക്കുന്ന ക്ലോക്ക് തെറ്റായി ആണു പ്രവർത്തിക്കുന്നത് എങ്കിൽ ഒരു കാര്യവും സമയത്തിനു നടക്കുകയില്ല. പൈപ്പിൽ നിന്നു വെള്ളം ഇറ്റിറ്റ് പോകുന്നതെങ്കിൽ പണം ഒഴുകിപ്പോകും. അലമാരയുടെ താക്കോൽ ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ പണം ആവശ്യത്തിനു തികയില്ല. ഇതൊക്കെ ശരിയാക്കുക. കാര്യങ്ങൾ താനേ ശരിയാകും. ഓഫിസിലെ പ്രധാന മുറിയിൽ ഒരു മണി പ്ലാന്റ് വയ്ക്കുന്നതും അക്വേറിയം വയ്ക്കുന്നതും നല്ലതാണ്. വടക്കുകിഴക്ക് മൂലയിൽ മുളകൾ വയ്ക്കുന്നതും നല്ലതാണ്. അക്വേറിയം വയ്ക്കാൻ പറ്റാത്തവർ മത്സ്യങ്ങളുടെ ചിത്രം വച്ചാലും മതിയാകും. ഓഫിസിലും വീട്ടിലും പഞ്ചശിരസ്സ്,  സുദർശനചക്രം മുതലായവ സ്ഥാപിക്കുന്നത് മറ്റു ബാധകൾ  വരാതെ സംരക്ഷണം നൽകുന്നതാണ്. ഐശ്വര്യം ഉണ്ടാകാനായി ശ്രീചക്രം സ്ഥാപിക്കുന്നതും നന്ന്. 

ഓഫിസിൽ മുഴുവൻ സ്റ്റാഫിന്റെയും ചിത്രങ്ങൾ വയ്ക്കാം. വീട്ടിൽ കുടുംബാംഗങ്ങൾ മുഴുവനും ചിരിച്ചുകൊണ്ട് നിൽക്കുന്ന ഫോട്ടോ സ്ഥാപിക്കാം. ദൈവങ്ങളുടെ ചിത്രങ്ങളും നല്ലതാണ്. 

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh, Rama Nivas, Poovathum parambil

Near ESI Dispensary, Eloor East 

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: