Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

12 ഭാവങ്ങളിലൂടെ അറിയാം ഭാവി...

Rashi Indian Astrology

ആകെ പന്ത്രണ്ടു രാശികൾ. മേടം, ഇടവം, മിഥുനം കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം. ഇതിൽ ഏതെങ്കിലും ഒരെണ്ണമായിരിക്കും നമ്മുടെ ലഗ്നം. ഈ ലഗ്നം മുതൽ 12 രാശികളെയും 12 ഭാവമായി ജ്യോതിഷം കണക്കാക്കിയിരിക്കുന്നു. ലഗ്നം ഒന്നാംഭാവം അങ്ങനെ 12 ഭാവങ്ങൾ. ചിങ്ങം ലഗ്നമായ വ്യക്തിക്ക് ഒന്നാം ഭാവം ചിങ്ങം. അങ്ങനെ 12 ഭാവങ്ങൾ. ചിങ്ങം ലഗ്നമായ വ്യക്തിക്ക് ഒന്നാം ഭാവം ചിങ്ങം, അങ്ങനെ 12 ഭാവം. ലഗ്നം മുതൽ ഒന്ന്, നാല്, ഏഴ്, പത്ത് എന്നിവ കേന്ദ്രഭാവവും ഒന്ന് അഞ്ച്, ഒൻപത് എന്നിവ ത്രികോണഭാവവുമായി കണക്കാക്കുന്നു. ഈ ഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങൾ, അവയുടെ നോട്ടം, ബലാബലം എന്നിവയിലൂടെ രൂപപ്പെടുന്ന ഭാഗ്യനിർഭാഗ്യയോഗങ്ങൾ ജീവിതാനുഭവത്തിൽ വളരെ നിർണായകമാണ്.ഉദാഹരണത്തിന് ഒരുവൻ ബലവാനായ ശുക്രദശ അനുഭവിക്കുന്നു. ധാരാളം ധനം ലഭിക്കുന്നു. പക്ഷേ ഇയാളുടെ ധനഭാവവും ഭാഗ്യഭാവവും ദുർബലമാണെങ്കിൽ മണലിൽ മഴ പെയ്തിറങ്ങിയ പോലെ അതു ശേഖരിക്കാൻ കഴിയില്ല. അതുപോലെ കണ്ടകശ്ശനിയും അഷ്ടമശ്ശനിയും ഏഴരാണ്ടശ്ശനിയുമൊന്നുമില്ലാത്ത നല്ല കാലം, നല്ല ദശ. ഇക്കാലം പേടിക്കാനില്ലെന്നു പൊതുധാരണ. എന്നാൽ ജാതകന്റെ ആയുർഭാവവും ആറാംഭാവവും ബലഹീനമാണെങ്കിൽ മറിച്ചുള്ള അനുഭവം സംഭവിക്കാം.

ഭാവബലം ഭാവിയെ കരുപ്പിടിപ്പിക്കുന്നതിൽ നിർണായകമാണ്. മന്ത്രിമാർക്കു വകുപ്പു തിരിച്ച് നൽകുന്നതു പോലെ, പന്ത്രണ്ടു ഭാവങ്ങൾക്കു പ്രത്യേകം പ്രത്യേകം ചുമതല നിക്ഷിപ്തമാണ്. ഈ ചുമതല കർത്തവ്യത്തെ കാരകത്വം എന്നു പറയുന്നു.

ലഗ്നമാണ് ഒന്നാംഭാവം. ഈ ഒന്നാംഭാവം ശരീരം, സ്വഭാവം, കീർത്തി, അധികാരം, അവയവങ്ങൾ, രൂപം, ഭാവം എന്നിവയുടെ കാരകത്വമാണ് ഉൾക്കൊള്ളുന്നത്.

രണ്ടാം ഭാവത്തെ ധനഭാവം എന്നു പറയുന്നു. ഈ ഭാവം ധനം, വാക്ക്, കുടുംബം, സത്യധർമം, കണ്ണിന്റെ കാഴ്ചശേഷി എന്നിവയുടെ കാരകത്വം വഹിക്കുന്നു.

മൂന്നാംഭാവത്തെ സഹോദരഭാവം എന്നു പറയുന്നു. സഹോദരന്മാർ, സൗഹൃദം, ധൈര്യം, ഭക്ഷണം ഇവയുടെ കാരകത്വം മൂന്നിനാണ്.

നാലാംഭാവത്തെ സുഖഭാവം എന്നറിയപ്പെടുന്നു. സുഖാനുഭവം, ബന്ധുബന്ധം, മാതാവ്, ഗൃഹം, ആടുമാടുകൾ, വാഹനം, വീട് എന്നിവയുടെ കാരകത്വമാണ്.

അഞ്ചാം ഭാവത്തെ സാധാരണ പുത്രഭാവം എന്നാണ് അറിയപ്പെടുന്നത്. സന്താനങ്ങളുടെ ജനനം, സ്വഭാവം, ഭാവി എന്നിവയിൽ ഈ ഭാവത്തിനു മുഖ്യപങ്കുണ്ട്.

സന്താനങ്ങൾ, ബുദ്ധിശക്തി, ആത്മശുദ്ധി എന്നിവയാണ് ഈ ഭാവത്തിന്റെ കാരകത്വം.

ആറാംഭാവം ശത്രുഭാവം എന്നാണ് അറിയപ്പെടുന്നത്. ശത്രുത, രോഗം, മുറിവ് എന്നിവയുടെ കാരകത്വമാണ് ആറിനുള്ളത്.

ഏഴാംഭാവത്തിനെ കളത്രഭാവം എന്നാണു പറയുന്നത്. ജീവിതപങ്കാളിയുടെ ഭാവമാണിത്. വിവാഹം, ഭാര്യ, ഭർത്താവ്, പ്രതീക്ഷ, മോഹം, ഉദാരത, നൈർമല്യം

തുടങ്ങിയവയുടെ കാരകത്വമാണ് ഏഴിനുള്ളത്.

എട്ടാം ഭാവത്തെ ആയുർഭാവം എന്നാണ് അറിയപ്പെടുന്നത്. ഈ അഷ്ടമഭാവമാണ് ആയുസ്സിന്റെയും ജീവിതദൈർഘ്യത്തിന്റെയും കാരകത്വം സ്വീകരിച്ചിരിക്കുന്നത്.

ഒൻപതാം ഭാവം. ഭാഗ്യഭാവം എന്നാണ് അറിയപ്പെടുന്നത്. ഭാഗ്യം, പ്രവൃത്തികളിലെ സത്വ-രജസ്തമോഭാവങ്ങൾ, പിതാവ്, ഗുരു, ചികിത്സാഗുണം

എന്നിവയെല്ലാം ഒൻപതിന്റെ കാരകത്വമാണ്.

പത്താം ഭാവത്തെ കർമഭാവം എന്നു പറയുന്നു. കർമം, തൊഴിൽ, ആത്മീയനില, വിജ്ഞാനം, ആഭിജാത്യം, ബഹുമാന്യത, വസ്ത്രം, ജീവിതരീതി എന്നിവയുടെ കാരകത്വമാണു പത്തിനുള്ളത്.

പതിനൊന്നാം ഭാവത്തെ ലാഭഭാവം അഥവാ ലാഭസ്ഥാനം എന്നു പറയുന്നു. ലാഭം, സമ്പാദ്യം, മിച്ചം എന്നിവയുടെ കാരകത്വമാണു പതിനൊന്നിന്റേത്.

പന്ത്രണ്ടാംഭാവം വ്യയദുരിതഭാവം എന്നാണ് അറിയപ്പെടുന്നത്. വ്യയം-ചെലവ്, നഷ്ടം, ദുഷ്കർമങ്ങൾ, ആഭിചാരം, മന്ത്രവാദം, സഞ്ചാരം, നശിപ്പിക്കൽ എന്നിവയുടെ കാരകത്വമാണു പന്ത്രണ്ടാം ഭാവത്തിനുള്ളത്.

ഇങ്ങനെയുള്ള ഭാവബലവും ഗ്രഹബലവും യോഗബലവും ഊടും പാവും നെയ്തെടുക്കുന്നതാണ് ഓരോരുത്തരുടെയും ഭാവി.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം

പത്താംകല്ല് പുതിയ പാലത്തിനും ശാസ്താക്ഷേത്രത്തിനും ഇടത്‌വശം

നെടുമങ്ങാട്

തിരുവനന്തപുരം

കേരളം

പിൻ 695541

ഫോൺ - 0472 - 2813401

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.