Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയുടെ പ്രാധാന്യം

sabarimala-0011

ശാസ്താക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണു ശബരിമല. പരശുരാമൻ പ്രതിഷ്ഠ നടത്തിയ ധർ‌മശാസ്താ ക്ഷേത്രം എന്ന്‌ ഐതിഹ്യങ്ങൾ പറയുന്നു. ശാസ്താവിന്റെ അവതാരമായ ശ്രീ അയ്യപ്പൻ പന്തളം രാജകുമാരനായി നേരിട്ടവതരിച്ച പുണ്യഭൂമിയാണു കേരളം. നൈഷ്ഠിക ബ്രഹ്മചാരിയായാണ് അയ്യപ്പൻ ശബരിമലയിൽ കുടികൊളളുന്നത്. കലിയുഗവരദായകനായ അയ്യപ്പൻ തന്റെ അവതാരോദ്ദേശ്യത്തിനു ശേഷം ശബരിമലയിലെ ശാസ്താവിഗ്രഹത്തിൽ വിലയം പ്രാപിക്കുകയാണു ചെയ്തത്. അതുകൊണ്ടു തന്നെയാണ് ആചാരാനുഷ്ഠാനങ്ങൾ കൊണ്ടു ശബരിമല മറ്റു ശാസ്താക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമാകുന്നത്.

ധർ‌മശാസ്താവും ശ്രീ അയ്യപ്പനും

പുരാണപ്രകാരം നാലു യുഗങ്ങൾ ഉണ്ട്. കൃതയുഗം, ത്രേതാ യുഗം, ദ്വാപരയുഗം, കലിയുഗം. ഇതിൽ കൃതയുഗത്തിലാണു ധർ‌മശാസ്താവിന്റെ ജനനം. മഹാവിഷ്ണുവിന്റെയും മഹാ ദേവന്റെയും പുത്രനാണു ധർ‌മശാസ്താവ്. പൂർ‌ണ, പുഷ്കല എന്നീ രണ്ടു സങ്കല്പഭാര്യമാർ‌ ശാസ്താവിനുണ്ട്. സത്യവും ധർ‌മവും പരിപാലിക്കാനാണു ശാസ്താവിന്റെ ജനനം തന്നെ. ഭൂതഗണങ്ങളുടെ അധിപനായതു കൊണ്ടു ഭൂതനാഥൻ എന്നും അറിയപ്പെടുന്നു.

ശാസ്താവിന്റെ വാഹനമാണു കുതിര. ശാസ്താവിനെയും അയ്യപ്പനെയും ഒന്നായി ആരാധിക്കുന്നതു കൊണ്ടാണു ശാസ്താക്ഷേത്രങ്ങളിലെ കൊടിമരത്തിനു മുകളിൽ കുതിരയെ സ്ഥാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ ശാസ്താവാണു കുടികൊളളുന്നത്. ഇവിടെ ഒൻ‌പതാം ഉത്സവത്തിനു ഭഗവാനോടൊപ്പം ദേവിമാരെയും എഴുന്നളളിക്കുന്നു. കോട്ടയം പാണ്ഡവം ധർ‌മശാസ്താ ക്ഷേത്രത്തിലും ഭാര്യമാരോടു കൂടിയ ധർ‌മശാസ്താവാണു ളളത്. കലിയുഗത്തിലാണ് ശ്രീ അയ്യപ്പന്റെ ജനനം. ധർ‌മശാസ്താ വിന്റെ മനുഷ്യാവതാരമാണു ശ്രീ അയ്യപ്പൻ. പന്തളം രാജാവിനു പമ്പാതീരത്തു നിന്നു കിട്ടിയ കുഞ്ഞാണു മണികണ്ഠൻ എന്ന നാമധേയത്തിലറിയപ്പെടുന്ന സാക്ഷാൽ ശ്രീ അയ്യപ്പൻ. മഹി ഷീനിഗ്രഹത്തിനും (അഹിംസയിൽ നിന്നു ജനങ്ങളെ രക്ഷിക്കു ന്നതിനും) സനാതനധർ‌മത്തെ സംരക്ഷിക്കുന്നതിനും വേണ്ടി യാണ് അയ്യപ്പൻ‌ അവതരിച്ചതു തന്നെ.

പന്തളം രാജ്യത്തെ മാത്രമല്ല നിരവധി നാട്ടുരാജ്യങ്ങളെയും അയ്യപ്പൻ ശത്രുക്കളിൽ നിന്നു രക്ഷിച്ചു. അസ്ത്രവിദ്യയിലും ഹഠയോഗത്തിലും പ്രാഗല്ഭ്യം നേടിയിരുന്നു. അതിനു സാക്ഷ്യമായി നിലകൊളളുന്നതാണു ചേർത്തലയിലെ ചീര പ്പൻചിറ കളരിയും ആലങ്ങാട് കളരിയും. പ‍ട്ടയാൽ ബന്ധിച്ച വീരാസനത്തിലാണു ശബരിമലയിലെ പ്രതിഷ്ഠ. അമ്പലപ്പുഴ ക്കാർക്കും ആലങ്ങാട്ടുകാർക്കും ശബരിമലയിലുളള സ്ഥാ നങ്ങൾ അവരുടെ അവകാശമായാണു കാണുന്നത്. തലമു റകളായി കൈമാറി വന്ന കീഴ്‌വഴക്കങ്ങൾ ഇന്നും പരിപാവ നമായി അവർ ആചരിക്കുന്നു. അമ്പലപ്പുഴ കൃഷ്ണന്റെയും (പാർഥസാരഥി) ആലങ്ങാട് ശിവന്റയും സന്നിധിയിൽ നിന്നാണ് ഇരുകൂട്ടരും യാത്ര തിരിക്കുന്നത്. ഇതിൽ നിന്നു തന്നെ മാതൃപിതൃസാന്നിധ്യം അറിയാൻ കഴിയും.

ശബരിമലയും വിശ്വാസങ്ങളും

ശബരിമലയിൽ കുടികൊളളുന്ന മൂർത്തി നിത്യബ്രഹ്മചാരി യാണ്. ഇരുമുടിക്കെട്ടും തലയിൽ വച്ചു കറുപ്പു വസ്ത്രമുടുത്തു ശരണം വിളികളുമായി വ്രതശുദ്ധിയോടെ (ദേഹശുദ്ധിയും മനശ്ശുദ്ധിയും) ആണു മല ചവിട്ടുന്നത്. ഒരാൾ മലയ്ക്കു പോകാൻ മാലയിട്ടാൽ പിന്നീട്‌ ആ വ്യക്തിയെ സ്വാമിയായാണ് ഏവരും കാണുന്നത്. ഒരുപാടു നിഷ്ഠകൾ അനുശാസിക്കുന്നതാണു മണ്ഡലകാലവ്രതം. അതു തന്നെയാണ് ആ വ്രതത്തിന്റെ മഹനീയതയും വിശുദ്ധിയും. ഇതു ശബരിമലയ്ക്കു മാത്രമുളള പ്രത്യേകതയാണ്.

പണ്ട് നിബിഡമായ വനമേഖല ആയതിനാൽ ശബരിമലയിലെ അഞ്ചു ദിവസത്തെ മകരവിളക്കുത്സവം പെരുനാട് കക്കാടു കോയിക്കൽ ധർ‌മശാസ്താ ക്ഷേത്രത്തിൽ ആചരിച്ചിരുന്ന തായി പറയപ്പെടുന്നു. ശബരിമലയിൽ മകരവിളക്കിനു ചാർ ത്തുന്ന തിരുവാഭരണം മടക്കവഴിയിൽ പെരുനാട്ടിലെ ശാസ്താ വിഗ്രഹത്തിലും ചാർത്തുന്നു. ശബരിമലയിൽ തൊഴാൻ കഴിയാത്ത സ്ത്രീകൾക്കു പെരുനാട്ടിൽ വന്ന്‌ അയ്യപ്പനെ തൊഴാം. പന്തളം രാജാവ് ശബരിമല ക്ഷേത്രം പണിതതു പെരുനാട്ടിൽ വന്നു താമസിച്ചാണ്. പെരുനാട് പഞ്ചായത്തിലാണു ശബരിമല സ്ഥിതിചെയ്യുന്നത്. അയ്യപ്പൻ ഉഗ്രമൂർത്തിയാണ്. ശാസ്താവ് ശാന്തസ്വരൂപനും. സ്ത്രീകൾ ശബരിമലയിൽ കയറരുത് എന്നു പറഞ്ഞിട്ടില്ല. ഒരു പ്രത്യേക പ്രായപരിധിയിലുളളവർ മാത്രമാണു ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്നു പറഞ്ഞിട്ടുളളത്. അതു ദൈവജ്ഞരായ ജ്യോതിഷ പണ്ഡിതന്മാർ വിധിച്ചതായാണു പറയപ്പെടുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ക്ഷേത്രത്തിലെ ആചാരാനുഷ്ഠാ നങ്ങൾ ദേവനു ഹിതമാണോ അഹിതമാണോ എന്നു നിശ്ചയിക്കുന്നതു ജ്യോതിഷപണ്ഡിതന്മാരാണ്. ദേവപ്രശ്നം നടത്തിയാണു ദേവഹിതം അറിയുന്നത്. സ്ത്രീകളുടെ ശാരീരിക സ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾ അതു ശരിയാണെന്നും മനസ്സിലാക്കിത്തരുന്നു. കഠിനമായ മലകയറ്റവും കൊടുംതണുപ്പിനെ അതിജീവിച്ചുകൊണ്ടുളള യാത്രയും നിബിഡമായ വനമേഖലയും സ്ത്രീകളുടെ യാത്രയിലെ വെല്ലുവിളികളാണ്. സ്ത്രീകളുടെ സംരക്ഷണവും ക്ഷേത്രത്തിന്റെ വിശുദ്ധിയും ഒരുപോലെ കാത്തു സൂക്ഷിക്കുകയും വേണം. ഇക്കാരണങ്ങൾ കൊണ്ടു ഭഗവാൻ തന്നെ പ്രശ്നവിധിയിൽ ഇങ്ങനെ കാണിച്ചുതന്നതായാണു ഭക്തജനങ്ങൾ വിശ്വസിക്കുന്നത്. ഇതൊരിക്കലും സ്ത്രീകളോടുളള വിവേചനമല്ല. അവരോടുളള ആദരം ആണ്‌.

ആചാരങ്ങളെ മാനിക്കുന്നവരാണു വിശ്വാസികൾ. അന്യനു ദോഷം ചെയ്യുന്ന ആചാരങ്ങളാണ് അനാചാരങ്ങൾ, പുരുഷ ന്മാരെക്കാൾ ഭക്തി സ്ത്രീകൾക്കാണെന്നോ സ്ത്രീകളെക്കാൾ ഭക്തി പുരുഷന്മാർക്കാണെന്നോ ആർക്കും നിശ്ചയിക്കാൻ കഴിയില്ല. വിശ്വാസിയുടെ ഉളളിലെ ഭക്തിയെ ആർക്കും ചോദ്യം ചെയ്യാനാകില്ല. അവനവനു മാത്രമേ അവന്റെ ഭക്തിയുടെ ആഴം അറിയാൻ കഴിയൂ.

ശബരിമല ഒരു ജനതയുടെ മുഴുവൻ വിശ്വാസമാണ്. ആ വിശ്വാസത്തിൽ ജാതിയോ മതമോ ഇല്ല. സ്ത്രീ എന്നോ പുരുഷൻ എന്നോ ഇല്ല. ക്ഷേത്രാചാരങ്ങളെ ഭക്തിയോടെ കാണുന്നവരാണു ക്ഷേത്രവിശ്വാസികൾ. ആധ്യാത്മിക വിശ്വാസം, അച്ചടക്കം, ധർ‌മാചരണം, ഐക്യം എന്നിവ എല്ലാം ചേർന്നതാണു ശബരിമലയും ശബരിമല തീർഥാടനവും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.