Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല ക്ഷേത്രത്തിലെ പൂജാക്രമവും ആചാരങ്ങളും

pooja-sabarimala

ധര്‍മശാസ്താ പ്രതിഷ്ഠയാണു ശബരിമലയിലേത്. ധർമശാ സ്താവിൽ അയ്യപ്പൻ വിലയം പ്രാപിച്ചു എന്നാണു കഥ സങ്കട മോചകനാണ് അയ്യപ്പൻ. വ്രതനിഷ്ഠയോടെ വേണം ദർശനം നടത്താൻ. കന്നി അയ്യപ്പ ന്മാർ മുതൽ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണു പാലിക്കേണ്ടത്. 41 ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദർശനം.

തീർഥാടനത്തിനായി സൂര്യദേവൻ മോക്ഷപദത്തിലേക്കു പ്രയാണം തുടങ്ങുന്ന വൃശ്ചികം ഒന്നിനു വ്രതം തുടങ്ങണം. അരുണോദയത്തിനു മുമ്പു സ്നാനം. വ്രതാനുഷ്ഠാനത്തിന്റെ അടയാളമായി കഴുത്തിൽ അയ്യപ്പമുദ്രയോടുകൂടിയ മാല ധരിക്കണം. നിത്യ ജീവിതത്തിലെ സുഖഭോഗങ്ങളെല്ലാം പരിത്യജിച്ച് പ്രകൃതിക്കനുസരിച്ച ദിനചര്യ വേണം. ക്ഷൗരം പാടില്ല. ബ്രഹ്മചര്യം കർശനമാണ്. സസ്യാഹാരമേ പാടുളളൂ. മൽസ്യ മാംസാദികള്‍ വർജിക്കണം.

മാലയിട്ടാൽ എല്ലാവരും അയ്യപ്പന്മാരാണ്. സർവചരാചരങ്ങളെയും സ്വാമിയായി കാണണം. ശ്രീകോവിൽ പോലെ പരമപ്രധാനമാണ് പതിനെട്ടാം പടി. ഇരുമുടിക്കെട്ടുമായി വേണം പടി ചവിട്ടാൻ. ഇരുമുടിക്കെട്ടിൽ അഭിഷേകത്തിനുളള നെയ്ത്തേങ്ങ, വഴി പാട് സാധനങ്ങൾ എന്നിവ ഉണ്ടാകണം. ദർശനത്തിനും വേണം ചിട്ട. പതിനെട്ടാം പടി കയറി തിക്കും തിരക്കും കൂട്ടാതെ ദർശനം നടത്തണം. കന്നിമൂല ഗണപതി, നാഗരാജാവ് എന്നിവിടങ്ങളിൽ തൊഴുത് മാളികപ്പുറത്ത് ദർശനം നടത്താം. കൊച്ചു കടുത്ത, മണിമണ്ഡപം, നാഗര്, നവഗ്രഹങ്ങൾ, മലദൈവങ്ങൾ എന്നിവർക്കു ശേഷം മാളികപ്പുറത്തമ്മയെ തൊഴാം. ദർശനത്തിനു ശേഷം വഴിപാട്. നെയ്യഭിഷേകം പ്രധാന വഴിപാടാണ്. ഉച്ചപൂജ കഴിഞ്ഞാൽ നെയ്യഭിഷേകം ഇല്ല.

ഓരോ പൂജയ്ക്കും ഓരോ നിവേദ്യങ്ങളാണ്. നിർമാല്യത്തിന് അഷ്ടാഭിഷേകമുണ്ട്. ത്രിമധുരമാണു നിവേദിക്കുക. എല്ലാ ദിവസവും 25 കലാശത്തോടെയാണ് ഉച്ചപൂജ. ഇടിച്ചു പിഴിഞ്ഞ പായസം, അരവണ, വെളള എന്നിവയാണു നിവേദ്യം. ദീപാരാ ധനയ്ക്കു വെളളയും അത്താഴപൂജയ്ക്ക് അപ്പം, പാനകം, വെളള എന്നിവയും നിവേദ്യമായി ഉണ്ട്.

ആചാരങ്ങളും അനുഷ്ഠാനങ്ങളും കർശനമായി പാലിക്കേണ്ടതുണ്ട്. പത്തിനും അൻപതിനും മധ്യേ പ്രായമുളള സ്ത്രീകൾ ശബരിമല ദർശനം നടത്താൻ പാടില്ലെന്നത് ആചാരമാണ്. ബ്രഹ്മചര്യ നിഷ്ഠയോടു കൂടിയ ശാസ്താ സങ്കല്പമായതിനാലാണിത്. പന്തളത്തു രാജാവിന്റെ പ്രതിനിധിക്കു പതിനെട്ടാം പടി കയറാൻ ഇരുമുടിക്കെട്ടു വേണ്ട മകരവിളക്കിനു ശേഷമുളള കളഭാഭിഷേകം തമ്പുരാന്റെ സാന്നിധ്യത്തിലാണ്. മകരവിളക്കു പൂജകൾക്കായി എത്തുന്ന തന്ത്രിയെ ആചാരപ്രകാരം പതിനെട്ടാം പടിക്കു താഴെ മേൽശാന്തി കാൽകഴുകി സ്വീകരിക്കും. മണ്ഡല പൂജയും മകരവിളക്കുമാണു പ്രധാനം. എല്ലാ വർഷവും ധനു മാസം 11 നാണു മണ്ഡലപൂജ വരിക. തിരുവിതാംകൂർ മഹാരാജാവ് നടയ്ക്കു വച്ച തങ്ക അങ്കി ചാർത്തി അന്ന് ഉച്ചയ്ക്കാണു മണ്ഡലപൂജ. മകരസംക്രമദിവസമാണു മകരവിളക്ക്. അന്നു മകര സംക്രമപൂജയും സന്ധ്യക്കു തിരുവാഭരണം ചാർത്തി ദീപാരാധ നയും ഉണ്ട്. പന്തളത്തു കൊട്ടാരത്തിൽ നിന്ന് ആഘോഷമായി കൊണ്ടു വരുന്ന തിരുവാഭരണമാണു മകരസംക്രമസന്ധ്യയിൽ ദീപാരാധനയ്ക്കായി ചാർത്തുക. മകരവിളക്കു മുതൽ മൂന്നു ദിവസം മാളികപ്പുറത്ത് എഴുന്നെളളത്തുണ്ട്.

‌വിഷുക്കണി ദർശനം, നിറപുത്തരി, ചിത്തിര ആട്ടത്തിരുനാൾ, പ്രതിഷ്ഠാദിനം, പൈങ്കുനി ഉത്രം എന്നിവയും വിശേഷങ്ങളാണ്. മീന മാസത്തിലെ പൈങ്കുനി ഉത്രമാണ് ഭഗവാന്റെ പിറന്നാൾ. അന്ന് ആറാട്ട് വരത്തക്കവിധത്തിലാണ് 10 ദിവസത്തെ ഉൽസവം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.