Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാക്ക പറയും, നമ്മുടെ ഫലം!

crow

ഭാരതീയ ജ്യോതിശാസ്ത്രജ്ഞനായിരുന്ന വരാഹമിഹിരാചാര്യന്റെ ബൃഹത്സംഹിത എന്ന ഗ്രന്ഥത്തിൽ, നിമിത്തശാ—സ്ത്രത്തിൽ കാക്കകൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചു പറയുന്നുണ്ട്.ഹൈന്ദവാചാര പ്രകാരം ബലിക്കാക്കകൾ എന്ന റോയൽ കറുപ്പുള്ള കാക്കകൾ ബലികർമങ്ങളുടെ ഫലപ്രാപ്തിക്ക് ഒഴിച്ചുകൂടാനാവാത്തവയാണ്.

മരണാനന്തരചടങ്ങുകളിൽ ബലിക്കാക്ക ബലിച്ചോറ് തിന്നാതിരുന്നാൽ പരേതൻ തൃപ്തനല്ല എന്നാണു വിശ്വാസം. അതിന് ജ്യോതിഷപണ്ഡിതന്മാർ നിശ്ചയിക്കുന്ന പരിഹാരം ചെയ്തു കഴിഞ്ഞ് വീണ്ടും ബലി ഇടുമ്പോൾ അവ സ്വീകരിക്കപ്പെടുന്നതും കാണപ്പെടുന്നു.

ശ്രാദ്ധങ്ങൾക്കും 16 അടിയന്തിരം വരെയുള്ള ബലികർമങ്ങൾക്കും ബലിഭോക്താവായ കാക്കയ്ക്കു കേരളത്തിൽ പ്രധാന്യം വളരെയേറെയാണ്. ബലിക്കാക്കയുടെ സ്ഥാനം കഴിഞ്ഞേ കടൽപ്പുറം കാക്ക എന്നു വിളിക്കപ്പെടുന്ന ചാരനിറം ഉള്ള കാക്കകൾക്കു പ്രധാന്യം ഉള്ളൂ.

ചില കാക്കശകുനങ്ങൾ ചുരുക്കി പറയുന്നു:

1. ഒരു പ്രധാന ആവശ്യത്തിനായി പോകുമ്പോൾ യാത്രികന്റെ ചെവിയോളം പൊക്കത്തിൽ കാക്ക കരഞ്ഞുകൊണ്ട് പറന്നാൽ ഭാവിയിൽ ഗുണം വരും, എങ്കിലും പോകുന്ന കാര്യം സാധിക്കില്ല ന്നു പറയണം.

2. യാത്ര പോകുമ്പോൾ കാക്കകൾ ആകാശത്തിൽ പ്രദക്ഷിണമായി പറന്നാൽ സ്വജനങ്ങളിൽ നിന്നു ദോഷം ഉണ്ടാകും എന്നു പറയാം. എന്നാൽ അപ്രദക്ഷിണമായിട്ടാണു പറക്കുന്നത് എങ്കിൽ ശത്രുക്കളിൽ നിന്നു നാശം വരും എന്നു പറയണം.

3. വ്യാകുലതയോടെ ചിറകിട്ടടിച്ച് കാക്ക കരഞ്ഞുകൊണ്ട് പറന്നാൽ കൊടുങ്കാറ്റോ പ്രകൃതി ക്ഷോഭമോ ഉണ്ടാകും എന്നു കരുതാം.

4. യാത്രികന്റെ നേരെ കാക്ക മണ്ണ്, ധന്യക്കതിർ, വേവിച്ച ധാന്യം, പൂവ് എന്നിവ കൊത്തിക്കൊണ്ട് പറന്നുവന്നാൽ യാത്രയിൽ ധനലാഭം ഉണ്ടാകും എന്നു പറയണം.

5. യാത്ര പുറപ്പെടുമ്പോൾ യാത്രികന്റെ ഇടതുവശത്തു കൂടി കാക്ക കരഞ്ഞുകൊണ്ട് പറക്കുകയും പിന്നോട്ട് വലതുവശത്തുകൂടി കരഞ്ഞുകൊണ്ട് പറക്കുകയും ചെയ്താൽ ധനനാശത്തെ സൂചിപ്പിക്കുന്നു എന്ന് പറയാം. ഇതിന് നേരെ വിപരീതമായി ആദ്യം വലതുവശത്തും പിന്നെ ഇടതുവശത്തും വന്ന് പറന്നാൽ അത് ധനലാഭത്തെ സൂചിപ്പിക്കുന്നു.

6. യാത്രസമയത്ത് കാക്ക മുന്നിൽവന്ന് കരഞ്ഞിട്ട് അവിടെ നിന്ന് പറന്ന് പോയാൽ യാത്ര കൊണ്ട് ധനലാഭം ഉണ്ടാകും എന്ന് സൂചന.

7. ഇടതുവശത്തുകൂടി യാത്രികനു നേരെ കാക്ക കരഞ്ഞുക്കൊണ്ട് പറന്നാൽ യാത്രയ്ക്കു തടസ്സങ്ങൾ വരും എങ്കിലും യാത്രചെയ്യാതെ തന്നെ പിന്നീട് കാര്യം സാധിക്കും എന്ന് പറയണം.

8. യാത്രികന്റെ ഇടതുവശത്തു കൂടി കാക്ക തുടർച്ചയായി കരഞ്ഞുകൊണ്ട് പറന്നാൽ കാര്യലാഭം ഫലം.

9. യാത്ര സമയത്ത് കാക്കകൾ പരസ്പരം ഭക്ഷണം കൊടുക്കുന്നതു കണ്ടാൽ ഉദ്ദിഷ്ടകാര്യലാഭം ഫലം.

10. ഇണകൾ ആയ കാക്കകൾ യാത്രസമയത്ത് ഒരുമിച്ച് തുടർച്ചയായി കരഞ്ഞാൽ ദാമ്പത്യസൗഖ്യം സ്ത്രീലാഭം എന്നിവ ഫലം.

കാക്കവിശേഷങ്ങൾ ഇതുപോലെ ധാരാളമുണ്ട്.

കാക്കകൾ വളർത്തുപക്ഷികൾ അല്ലെങ്കിലും തങ്ങൾക്ക് ആധിപത്യം ഉള്ള വീടുകളിൽ അവർ പതിവുകാരാണ് എന്നു കാണാം. നിമിത്തഫലങ്ങൾ നോക്കുമ്പോൾ ഒരു കാക്കയ്ക്ക് പകരം ഒന്നിലധികം കാക്കകൾ ഉണ്ടായാലും ഫലത്തിൽ വ്യത്യാസം ഇല്ല. വീടിന് മുന്നിൽ ഇരുന്ന് കാക്ക കുറുകിയാൽ വിരുന്നുകാരൻ വരും എന്ന വിശ്വാസം ഇപ്പോഴും തുടരുന്നു. കാക്ക കുറുകുന്നത് കദളി വാഴ കൈയിലിരുന്ന് ആയാൽ അത് അതിവിശേഷമാണ്. വിരുന്നുകാരൻ ഭാവിവരനോ വധുവോ ആകാം. ചില അവരസര ങ്ങളിൽ കാക്കകൾ വ്യത്യസ്ത ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതിനും നിമിത്തശാസ്ത്രത്തിൽ ഫലങ്ങൾ ഉണ്ട്.

കാക്കയുടെ യാത്രാശകുന ഫലങ്ങൾ നിരീക്ഷിക്കുന്നത് ഒരു ഹോബിയായിട്ടും എടുക്കാം. വീട്ടിൽ വളർത്താത്ത ഈ വീട്ടുപക്ഷിയെ നിരീക്ഷിക്കുന്നതും ഒരു വിനോദം തന്നെ. അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടത് കാക്കയാണ് കൊത്തി കടലിൽ ഇട്ടത്. അല്ലാതെ മറ്റ് ശ്രേഷ്ഠപക്ഷികൾ അല്ല എന്ന് ഓർക്കുക. പാരിസ്ഥിതിക പ്രശ്നങ്ങളെ അതിജീവിച്ച് ഇപs്പോഴും ജീവിക്കുന്ന കാക്ക ശ്രേഷ്ഠപക്ഷി തന്നെ.

ലേഖകന്റെ വിലാസം:

R. Sanjeev Kumar P.G.A

Jyothis Astrological Research Centre

Lulu Appartments, Opp. Thycaud Police Ground

Thycaud P.O. Trivandrum-14

Phone : 0471-2324553,

Mob : 9526480571, 9447251087

E-mail : jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.