Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിൻ പോളിയുടെ ഭാഗ്യരാശി?

മകൻ ജനിച്ചതോടെയാണ് നിവിന് ഭാഗ്യം തെളിയുന്നതെന്ന് സിനിമയ്ക്കുള്ളിൽ പറച്ചിലുണ്ട്? {നിവിൻ പോളി ഇൻറർവ്യൂ - വനിത}

അതിലൊക്കെ എത്ര മാത്രം കാര്യമുണ്ട് എന്നറിയില്ല. പക്ഷേ, സംഗതി സത്യമാണ്. തട്ടത്തിൻ മറയത്ത് ഇറങ്ങുന്നതിനു തൊട്ടു മുമ്പാണ് അവൻ ജനിക്കുന്നത്. ഉച്ചയ്ക്കു 12 മണിക്ക്. സൂര്യൻ ഉച്ചിയിൽ നിൽക്കുമ്പോൾ കുഞ്ഞ് ജനിച്ചാൽ അച്ഛന് അഭിവൃദ്ധിയുണ്ടാകുമെന്നും വിശ്വാസമുണ്ട്.ചോതിയാണ് അവന്റെ നക്ഷത്രം. ചോതി ചോദിക്കാതെ കിട്ടുമെന്നൊരു ചൊല്ലുണ്ടത്രേ...


ചോതി നക്ഷത്രത്തിൽ ജനിച്ചാൽ...

ബാബു നായർ, പാലാ

27 നക്ഷത്രങ്ങളിൽ ഉള്ളതിൽ സ്വാതിയെന്നും ഇംഗ്ലിഷിൽ ആൽഫബൂട്ടിസ് എന്നും പറയുന്നു. മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കുകൊള്ളുന്നവരും ദയാലുക്കളുമാണ് ഈ നാളുകാർ. വളരെ വിശ്വസ്തതയോടെ പെരുമാറും. വളരെ നീതിന്യായപ്രിയരും ഉള്ളതു തെളിച്ചു പറയുന്നവരുമാണ്. സന്ദർഭമനുസരിച്ച് ബുദ്ധിശക്തി ഉപയോഗിക്കാൻ ഇവർക്കു കഴിയും. ദീർഘദർശികളായ ഇവർ ഭാവിയെപ്പറ്റി നല്ലപോലെ അറിയാവുന്നവരാണ്. കാര്യങ്ങൾ മുൻകൂട്ടി അറിയാനുള്ള കഴിവും ഇവർക്കുണ്ട്. തന്റെ അഭിപ്രായം യുക്തിപൂർവം അവതരിപ്പിക്കാൻ കഴിയും. ജീവിതത്തിൽ വലിയ ഉയർച്ച വേണമെന്ന് ആഗ്രഹം ഉള്ളവരാണ് ഇവർ. നിസ്സാരകാര്യങ്ങളെപ്പറ്റി പെട്ടെന്നു പിണങ്ങിയെന്നു വരും. പൊതുജനോപകാരപ്രദമായ പ്രവർത്തനങ്ങളിൽ താൽപര്യം ഉണ്ടാകും.

ലാഭനഷ്ടങ്ങൾ കണക്കിലെടുത്തായിരിക്കും ഓരോ കാര്യത്തെപ്പറ്റിയും തീരുമാനമെടുക്കുക. നിർബന്ധബുദ്ധി കൂടുമെങ്കിലും പുറമെ അതു പ്രകടിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. കാര്യപ്രാപ്തിയും പരിശ്രമശീലവും ഉണ്ടാകും. വാക്കു പാലിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കും. കൊടുക്കൽ വാങ്ങലുകളിൽ കൃത്യത പാലിക്കും. അന്യർ പുകഴ്ത്തിപ്പറയണമെന്ന് ആഗ്രഹിക്കും. സ്നേഹിതരോടും ബന്ധുക്കളോടും സ്നേഹം കൂടും. സ്വന്തം കാര്യങ്ങൾക്ക് കുഴപ്പം വരാത്ത രീതിയിൽ എന്തു സഹായവും അന്യർക്ക് ചെയ്തുകൊടുക്കാൻ സന്നദ്ധത കാണിക്കും. ആരുടെയെങ്കിലും ആജ്ഞ അനുസരിച്ച് പ്രവർത്തിക്കാൻ തയാറാവുകയില്ല. എതിർപ്പുകളെ ധീരമായി നേരിടും. ആരെയെങ്കിലും ആശ്രയിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുകയില്ല. അതേ സമയം സ്വന്തം അഭിപ്രായങ്ങൾ അന്യരെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിക്കും. ഇഷ്ടത്തിനൊത്ത് നിൽക്കുന്നവർക്ക് എന്തു സഹായവും ചെയ്തുകൊടുക്കും. ന്യായവും സത്യവും ധർമവും കൈവിട്ട് ഇവർ ഒന്നും നേടാൻ ആഗ്രഹിക്കുകയില്ല.

മറ്റുള്ളവരുടെ താൽപര്യവും ആഗ്രഹവും ഇംഗിതവും അനുസരിച്ചു പ്രവർത്തിക്കുന്നതുകൊണ്ട് മറ്റുള്ളവർ ഇവരെ ഇഷ്ടപ്പെടുന്നു. സ്വന്തം കാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കാതെ തന്നെ മറ്റുള്ളവരുടെ കാര്യത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് മറ്റുള്ളവരുമായി ബന്ധം നിലനിർത്തുന്നു. വീട്ടിൽ ശാന്തിയും സമാധാനവും നിലനിർത്തുന്നതിനു വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും ഇവർ തയാറാകും. എന്തു വില കൊടുത്തും കലഹം ഒഴിവാക്കി സമാധാനം നിലനിർത്താനാഗ്രഹിക്കും. മറ്റുള്ളവരുമായി യോജിച്ചു കഴിയുന്നതിലാണ് ഇവർ ആനന്ദം കണ്ടെത്തുന്നത്.

ബാല്യകാലത്ത് ആരോഗ്യക്കുറവ് അനുഭവപ്പെടും. പത്തു വയസ്സിനു ശേഷം ആരോഗ്യം മെച്ചപ്പെടും. 25 വയസ്സുവരെയുള്ള കാലം ഗുണകരമായിരിക്കും. 25 വയസ്സു മുതൽ 45 വയസ്സുവരെ ചില നേട്ടങ്ങൾ ജീവിതത്തിൽ ഉണ്ടാകും. 45 മുതൽ 60 വയസ്സുവരെ ഗുണദോഷമിശ്രമായിരിക്കും. രോഗകാര്യങ്ങളിൽ ഈ കാലത്ത് കൂടുതൽ ശ്രദ്ധ വേണം. ചർമരോഗങ്ങൾ പിടിപെടാൻ എളുപ്പവുമാണ്.

ലേഖകൻ

Babu Nair,

Astro Vedic, 1st Floor, T. D. B. Buildings,

T.B. Road, Pala. Ph: 04822 214676, 9447136975

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.