Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ

new-year-superstitious

ലോകം എത്രയൊക്കെ പുരോഗമിച്ചാലും വിശ്വാസങ്ങൾക്കൊപ്പം അന്ധവിശ്വാസങ്ങളും മനുഷ്യ ജീവിതത്തിന്റെ ഭാഗമായി തന്നെ തുടരും. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ടും ഒട്ടേറെ കെട്ടുകഥകളും അന്ധവിശ്വാസങ്ങളും ലോകമെമ്പാടും പ്രചാരത്തിലുണ്ട്. അവയിൽ ചിലത് ഇവയാണ്.

പുതുവർഷത്തില്‍ വീടു വൃത്തിയാക്കരുത്

പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ വീട് അടിച്ചുവാരുന്നത് അശുഭ സൂചകമായ പ്രവൃത്തിയാണെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്. കുടുംബത്തിനു മുഴുവൻ വന്നു ചേരേണ്ട ഭാഗ്യം അടിച്ചുവാരുന്നതിലൂടെ നഷ്ടപ്പെടുമെന്നാണ് വിശ്വാസം.

പുതുവർഷത്തിൽ ചിക്കൻ വേണ്ട

പുതുവത്സരാഘോഷങ്ങളിൽ നിന്നും ചിക്കൻ വിഭവങ്ങളെ അകറ്റി നിർത്തുന്നതാണ് രസകരമായ മറ്റൊരു വിശ്വാസം. പുതുവർഷത്തിലെ ആദ്യ ദിനത്തിൽ ചിക്കൻ വിഭവങ്ങൾ കഴിച്ചാൽ അത് ആ വർഷം മുഴുവൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് കരുതുന്നത്.

പുതിയ വസ്ത്രങ്ങൾ ധരിക്കണം

പുതുവർഷത്തിൽ പുത്തൻ വസ്ത്രങ്ങൾ ധരിച്ചാൽ ആ വർഷം മുഴുവൻ പുതിയ വസ്ത്രങ്ങളും അഭിവൃദ്ധിയും വന്നു ചേരുമെന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ പുത്തൻ വസ്ത്രങ്ങളുടെ പോക്കറ്റുകൾ ഒഴി‍ഞ്ഞു കിടക്കുന്നത് ദോഷമാണെന്ന് കരുതുന്നവരും കുറവല്ല.

തുണി അലക്കുന്നതും ദോഷം തന്നെ

ഒരു വർഷത്തേക്കുള്ള ഭാഗ്യം മുഴുവനാണ് പുതുവത്സരം പിറക്കുമ്പോൾ വസ്ത്രങ്ങൾ വൃത്തിയാക്കുന്നതിലൂടെ കഴുകിക്കളയുന്നത് എന്നാണ് മറ്റൊരു വിശ്വാസം. ഇതു മാത്രമല്ല, കുടുംബത്തിൽ മരണം ഉണ്ടാകാനുള്ള സാധ്യത വരെ പുതുവത്സരദിനത്തിൽ വസ്ത്രങ്ങൾ കഴുകുന്നതിലൂടെ വന്നുചേരുമത്രേ !

ഇലവർഗ്ഗങ്ങൾ കഴിക്കാം

ചീര, കാബേജ് പോലെയുള്ള ഇലവർഗ്ഗങ്ങള്‍ പുതുവത്സരാഘോഷത്തിനായുള്ള വിഭവങ്ങളിൽ ധാരാളമായി ഉൾപ്പെടുത്തുന്നവർ ഏറെയാണ്. വർഷം മുഴുവൻ ഐശ്വര്യം നിറഞ്ഞു നിൽക്കാൻ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. ധാന്യവർഗ്ഗങ്ങൾ മാത്രം അന്നേ ദിവസം കഴിച്ചാൽ വേണ്ടത്ര പണവും നമ്മെ തേടിവരുമത്രേ..

പൂച്ച കരഞ്ഞാൽ

ഭക്ഷണവും വസ്ത്രവും മാത്രമല്ല ചുറ്റുമുള്ള ജീവികളും പുതുവത്സരവിശ്വാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഉദാഹരണത്തിന് പൂച്ചയുടെ കരച്ചിൽ കേട്ടാൽ അതിന് എതിർദിശയിലേക്ക് പോകരുതെന്നാണ് ഒരു വിശ്വാസം. അങ്ങനെ ചെയ്താൽ അത് ദുശ്ശകനുമാണെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്.

വിലപിടിപ്പുള്ളതൊക്കെ അകത്തിരിക്കണം

പുതുവർഷം പിറക്കുന്ന ദിനത്തിൽ പണമോ ആഭരണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ മറ്റാർക്കും കൈമാറരുത്. വിലപിടിപ്പുള്ളവയ്ക്കൊപ്പം ഐശ്വര്യവും സമ്പത്തും പുറത്തേയ്ക്ക് ഒഴുകിപ്പോകുമെന്നാണ് വിശ്വാസം.

ദുഷ്ടശക്തികളെ ഓടിക്കാൻ ഒച്ചവയ്ക്കാം

പടക്കങ്ങളും പാട്ടുകളുമെല്ലാം നമുക്ക് ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്തവയാണ്. എന്നാൽ ഇവ ദുഷ്ടശക്തികളെ അകറ്റി നിർത്താനുള്ള മാർഗ്ഗമാണെന്ന് ചിന്തിക്കുന്നവരും ഉണ്ട്. മറ്റു ചിലരാകട്ടെ ദുഷ്ടാത്മാക്കളെ ഓടിക്കാൻ പുതുവർഷത്തിൽ വീട്ടുപടിക്കൽ നാരങ്ങ കെട്ടിയിടാറുമുണ്ട്.

കഠിനാദ്ധ്വാനം ചെയ്യാം

തൊഴിൽരംഗത്ത് വിജയകരമായ വർഷമാകണം എന്ന ആഗ്രഹമുള്ളവർക്ക് ആത് സാധ്യാമാകാനുള്ള അവസരം തരുന്ന ദിനമായി പലരും പുതുവർഷപ്പിറവിയെ കാണുന്നു. പുതുവർഷം പിറക്കുന്ന ദിനത്തിൽ കഠിനാദ്ധ്വാനം ചെയ്താൽ തൊഴിൽ രംഗത്തെ അഭിവൃദ്ധി സുനിശ്ചിതമാണെന്നാണ് വിശ്വാസം.

കേടുപാടുകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം

പുതുവർഷദിനത്തിൽ ഒരു വസ്തുവിനും കേടുപാടുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം എന്നതാണ് മറ്റൊരു വിശ്വാസം. ഇനി അബദ്ധത്തിൽ എങ്ങാനും എന്തെങ്കിലും പൊട്ടിപ്പോയാലോ, പിന്നെ നോക്കണ്ട.. ആ വർഷം മുഴുവൻ വേദന നിറഞ്ഞതാകുമത്രേ. ദുരന്തങ്ങള്‍ വർഷം മുഴുവൻ വിടാതെ പിന്തുടരുമത്രേ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.