Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുളിക്കാൻ സമയം നോക്കണോ?

bath

നിത്യവും കുളിക്കുക എന്നതു മലയാളികളുടെ ശീലമാണ്. രാവിലെ സൂര്യനുദിക്കും മുൻപു കുളിക്കണം.വൈകിട്ട് സൂര്യാസ്തമയത്തിനു മുൻപു മേൽ കഴുകാം, തല കുളിക്കരുത് എന്നാണ് ആയുർവേദ വിധി. തണുത്ത വെള്ളത്തിൽ കുളിച്ചാൽ ഉന്മേഷം വർധിക്കും. പഴയ കാലങ്ങളിൽ കുളത്തിലും നദിയിലും മറ്റും ആയിരുന്നു ആളുകൾ അധികവും കുളിച്ചിരുന്നത്. കുളിയും സന്ധ്യാവന്ദനവും സൂര്യനമസ്കാരവും അന്നു പതിവായിരുന്നു. ഇന്ന് ഇതു കുളിമുറിയിലൊതുങ്ങി. മുങ്ങിക്കുളിക്കേണ്ടവർക്കു ബാത്ത് ടബ് ആകാം. പക്ഷേ ഷവറിലെ കുളി ശ്രദ്ധയോടെ വേണം. ശിരസ്സിലേക്ക് ആദ്യമേ തണുത്ത വെള്ളം ഒഴിക്കുന്നതു നന്നല്ല. ആദ്യം നനയേണ്ടതു പാദം മുതൽ മുട്ടു വരെയാണ്. കുളത്തിലേക്കും മറ്റും നാം ഇറങ്ങി ചെയ്യുമ്പോൾ ഉള്ളം കാലിൽ നിന്നു ശിരസ്സ് വരെയുള്ള നാഡിയിലൂടെ ശരീരം തണുക്കാൻ പോകുന്നു എന്ന സന്ദേശം ശിരസ്സിൽ എത്തിയിരിക്കും. ശരീരത്തിന്റെ റിഫ്ലക്സ് ആക്ഷൻ അനുസരിച്ച് ശിരസ്സ് തയാറായി ഇരിക്കുകയും ചെയ്യും. അതിനാൽ സ്ഥിരമായി ശ്വാസംമുട്ട്, വലിവ്, ജലദോഷം, പനി എന്നിവ ഉണ്ടാകുന്നവരും നീരുവീഴ്ച, മേലുവേദന എന്നിവ വരുന്നവരും കുളി ഈ രീതിയിൽ മാറ്റിയാൽ നന്ന്.

നളദമയന്തിക്കഥയിൽ നളനെ ശനി ബാധിച്ച കഥ പറയുന്നുണ്ട്. കാലു കഴുകിയപ്പോൾ ഉപ്പൂറ്റിയിൽ (കാലിന്റെ പിൻഭാഗം) വെള്ളം വീണില്ല എന്നും ശനി അതിലൂടെ അദ്ദേഹത്തിലേക്കു പ്രവേശിച്ചു എന്നുമാണു കഥ. ശരീരം ശുദ്ധമല്ലെങ്കിൽ രോഗങ്ങൾ മാത്രമല്ല വരുന്നത് എന്നും ഈ കഥ സൂചന നൽകുന്നു. ക്ഷേത്രദർശനം നടത്തും മുൻപു കുളിക്കുന്ന പതിവും നമ്മുടെ നാട്ടിൽ പതിവാണ്. ഇന്നും ചില ക്ഷേത്രങ്ങളിൽ ആളുകൾ കുളിച്ച് ഈറനോടെ ദർശനം നടത്തുന്നതു കാണാം.

എണ്ണതേച്ചു കുളിക്കാൻ പണ്ടൊക്കെ നല്ല ദിവസം നോക്കുമായിരുന്നു. ഇന്നത്തെപ്പോലെ നിത്യവും എണ്ണ തേച്ചു കുളി പണ്ടില്ലായിരുന്നു. തിങ്കളാഴ്ചയും ബുധനാഴ്ചയും ശനിയാഴ്ചയും എണ്ണ തേച്ചു കുളിക്കാം. മറ്റു ദിവസങ്ങൾ പാടില്ല. കറുത്ത വാവിനും വെളുത്ത വാവിനും എണ്ണ തേക്കാൻ പാടില്ല. ചതുർദശി, പ്രതിപദം, ഷഷ്ഠി, അഷ്ടമി, ദ്വാദശി എന്നിവ ഒഴിവാക്കണം. തിരുവാതിര, ഉത്രം, തൃക്കേട്ട, തിരുവോണം എന്നീ നക്ഷത്രങ്ങളും നന്നല്ല. ജന്മനക്ഷത്രം, അനുജന്മനക്ഷത്രം, ഉപവാസദിവസം എന്നിവയൊക്കെ എണ്ണ തേച്ചു കുളിക്കാൻ പാടില്ലാത്ത ദിവസങ്ങളാണ്.

കുട്ടികൾക്കും വൃദ്ധന്മാർക്കും രോഗികൾക്കും ഇതു നോക്കേണ്ടതില്ല. സ്ത്രീകൾക്കു ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും എണ്ണ തേച്ചു കുളിക്കാം. തിങ്കളാഴ്ചയും ഭർത്താവിന്റെ ജന്മനക്ഷത്രദിവസവും എണ്ണ തേച്ചു കുളിക്കാൻ പാടില്ല എന്നാണ് ആചാരം.

മരണവീട്ടിൽ പോയി വന്നാൽ ആദ്യം കുളിക്കണം എന്നതു പണ്ടു മുതലേ ഉള്ള ആചാരമാണ്. മൃതശരീരത്തിൽ നിന്നുള്ള അണുക്കൾ നമ്മുടെ ദേഹത്തു നിന്നു കളയാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. കുളിച്ചു വസ്ത്രം മാറി ധരിക്കുകയും വേണം. കുളികഴിഞ്ഞാൽ ആദ്യം തുടയ്ക്കേണ്ടതു മുതുകാണ്. അതു കഴിഞ്ഞേ മുഖം തുടയ്ക്കാവൂ.

ലേഖകൻ

Dr. P. B. Rajesh,

Rama Nivas,

Poovathum parambil,Near ESI Dispensary,

Eloor East ,

Udyogamandal.P.O,

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.