Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരുന്നുകൾ മാത്രമാണോ ആദ്യാക്ഷരം കുറിക്കേണ്ടത്?

vidyarambham

എല്ലാവരും വിദ്യാർഥികളാണ്. പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തിക്കൊണ്ടിരിക്കും. അജ്ഞാനമാകുന്ന ഇരുട്ടിനെ ഇല്ലാതാക്കുകയും ജ്ഞാനമാകുന്ന പ്രകാശത്തെ (വിദ്യ) ലഭിക്കുകയും വേണം. അതിനാൽ എല്ലാവരും വിദ്യാരംഭം കുറിക്കുന്നതു നല്ലതാണ്.

നവരാത്രിയുടെ പ്രാധാന്യം

കന്നിമാസത്തിലെ ശുക്ലപക്ഷപ്രഥമ മുതലുള്ള 9 ദിവസമാണ് നവരാത്രികൾ. 10-ാം ദിവസം വിജയദശമി. കുമാരി, ത്രിമൂർത്തി, കല്യാണി, രോഹിണി, കാളി, ചണ്ഡിക, സാംബവി, ദുർഗ, സുഭദ്ര, ഷോഡശി എന്നീ ദേവീഭാവങ്ങളിലാണ് ഓരോ ദിവസവും പൂജിക്കുന്നത്.

മഹാനവമിയുടെ പ്രാധാന്യം

സൃഷ്ടി, സ്ഥിതി, സംഹാരത്തിനു ത്രിമൂർത്തികളെയും ത്രിശക്തി ദേവിമാരെയും ആരാധിക്കുന്നു. ഈ ദിവസങ്ങളിൽ ദേവിയെ പ്രസാദിപ്പിച്ച് മനസ്സിലെ എല്ലാ വിഴുപ്പുകളും നശിപ്പിക്കണം. തുടർന്ന് കർമത്തിനു സഹായം അഭ്യർഥിക്കണം. പുസ്തകവും, പണിയായുധങ്ങളും പൂജയ്ക്കു വയ്ക്കുന്നതിന്റെ തത്വവും അതാണ്. അങ്ങനെ ദേവി പ്രസാദിച്ചു പുതിയ ചൈതന്യവും ഉന്മേഷവും നൽകുന്ന ദിവസമാണു മഹാനവമി.

മഹിഷാസുരമർദിനി ആരാണ്?

ദേവി മഹിഷാസുരനെ വധിച്ച ദിവസമാണു വിജയദശമി. മഹിഷൻ എന്ന ഒരു അസുരൻ ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി സ്ത്രീയാൽ മാത്രമേ മരണം സംഭവിക്കാവൂ എന്നു വരം നേടി. അനന്തരം മഹിഷൻ എല്ലാ ദേവന്മാരെയും കീഴ്പെടുത്തി ഭരണം നടത്തി. പൊറുതിമുട്ടിയ ദേവന്മാർ വിഷ്ണുവിനെ അഭയം പ്രാപിച്ചു. എല്ലാ ദേവീദേവന്മാരുടെയും ചൈതന്യം കൂടിച്ചേർന്ന് 18 കൈകളോടുകൂടിയ ദേവി ആവിർഭവിച്ചു എന്നു കഥ. ഈ ദേവിയാണു മഹിഷാസുരമർദിനി..

ശിവപത്നി സങ്കൽപം

പരാശക്തി തന്നെയാണു പാർവ‌തി, ദുർഗ, മഹാകാളി എന്നിങ്ങനെ മൂന്ന്‌ ആയത്. ഭോഗശക്തി ലോകമാതാവായ പാർവതിയും യുദ്ധശക്തി ദുർഗയും ക്രോധശക്തി മഹാകാളിയുമാണ്.‌ ഭഗവാന്റെ മൂന്നാം കണ്ണിൽ നിന്നു ദക്ഷയജ്ഞനാശത്തിനായി കാളി ജാതയായി.

ദുർഗ്ഗാദേവി എങ്ങനെ ഉണ്ടായി?

പണ്ട് ദുർഗമനെന്ന അസുരൻ വേദങ്ങൾ അപഹരിച്ചു കൊണ്ടുപോയി. ആത്മാക്കൾ അജ്ഞാനികളായി. പലവിധ ദുരിതങ്ങളും ഭൂമിയിലുണ്ടായി. മഹർഷിമാർ ഹിമാലയത്തിൽ ചെന്ന് ഉമയെ സങ്കടം ബോധിപ്പിച്ചു. ദേവി ദുർഗയായി അവതരിച്ചു ദുർഗമനെ വധിച്ചു വേദങ്ങൾ വീണ്ടെടുത്തു ലോകത്തിനു നൽകി. ദുർഗമനെ വധിച്ചതുകൊണ്ട് ദുർഗമന്റെ ഓർമ്മയ്ക്കായും ദുർഗതിനാശിനിയായതുകൊണ്ടും വലിയ സങ്കടത്തിൽനിന്നും മോചിപ്പിക്കുന്നതുകൊണ്ടും ഈ പേരുണ്ടായി. കാമം, ക്രോധം, മോഹം, ലോഭം, മദം, മത്സരം എന്നീ ദുർവികാരങ്ങളാണു ഷഡ്‌വൈരികളെന്ന് അറിയപ്പെടുന്നത്. അതു നശിപ്പിക്കാനും ദുർഗാദേവിക്കു കഴിയും.

പഞ്ചകൃതി ദേവിമാർ ആരെല്ലാം?

ദുർഗ, ലക്ഷ്മി, രാധ, സരസ്വതി, സാവിത്രി എന്നിവരെയാണു പഞ്ചകൃതികളെന്നു പറയുന്നത്. പഞ്ചഭൂതങ്ങളും, പഞ്ചേന്ദ്രിയങ്ങളുമാണ്.

ലളിതാസഹസ്രനാമ ഉൽപത്തിയെന്ന്?

അഗസ്ത്യർ കാഞ്ചിപുരത്ത് എത്തി ശിവനെയും കാമാക്ഷിയെയും തപസ്സനുഷ്ഠിച്ചുവത്രേ. അപ്പോൾ ശംഖ്, ചക്രം, അക്ഷരമാലാ പുസ്തകം എന്നിവ ധരിച്ച വിഷ്ണുവിന്റെ അവതാരമായ ഹയഗ്രീവമൂർത്തി പ്രത്യക്ഷപ്പെടുകയും അഗസ്ത്യമുനിക്കു ലളിതാസഹസ്രനാമം ഉപദേശിച്ചു കൊടുക്കുകയും ചെയ്തു.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.