Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷുക്കാലം

Vishu File Photo by Sameer A Hameed

ഈ വർഷം മേടം ഒന്നിനു തന്നെയാണു വിഷു. ചില വര്‍ഷങ്ങളിൽ അതു മേടം രണ്ടിനും ആകാറുണ്ട്. അതായത് ഏപ്രിൽ പതിനാലിനു തന്നെയാണ് ഈ കൊല്ലത്തെ വിഷു നമ്മൾ ആഘോഷിക്കുന്നത്.

സൂര്യോദയത്തിനു മുൻപു കണികാണുന്ന നേരം സൂര്യൻ മേടം രാശിയിൽ ആയാൽ മാത്രമാണ് ഒന്നാം തീയതി വിഷു കൊണ്ടാടുന്നത്. ചില വർഷങ്ങളിൽ മേടം ഒന്നിനു സൂര്യൻ ഉദിക്കുന്നതു മീനം രാശിയിലായിരിക്കും. കുറച്ചു കഴിഞ്ഞാകും മേടത്തിലേക്കു പ്രവേശിക്കുന്നത്. ഇങ്ങനെ വരുന്ന അവസരങ്ങളിൽ ഉദയത്തിനു മുൻപു കണി കണ്ടാൽ അതു മീനക്കണിയാകും. മേടക്കണി ആകില്ല.

സൂര്യൻ മേടം രാശിയിൽ വരുന്നതു മുതലാണു ഭാരതീയ സമ്പ്രദായ പ്രകാരം പുതുവർഷം ആരംഭിക്കുന്നത്. ചുരുക്കി പ്പറഞ്ഞാൽ നാം ഇപ്പോൾ ആഘോഷിക്കുന്നതു പുതുവർഷമാണ്. യഥാർ‌ഥത്തിൽ രാവും പകലും തുല്യമായി വരുന്ന ദിവസമായിരുന്നു പണ്ടു നമ്മൾ വിഷുവായി കണക്കാക്കിയിരുന്നത്. അതു മാർച്ച് 22നു കഴിഞ്ഞുപോയി. എല്ലാ വർ ഷവും മീനമാസത്തിലാണു രാവും പകലും തുല്യമായി വരുന്നത്. തിരുവനന്തപുരത്തും കണ്ണൂരും അത് ഒരേ ദിവസം തന്നെ ആയിക്കൊള്ളണമെന്നില്ല.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com...

Phone : 9846033337

Your Rating: