Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷുഫലം 2016: കാണിപ്പയ്യൂർ നാരായണൻ

മേടസംക്രമം

2016 ഏപ്രിൽ 13. 1191 മീനം 31. ബുധനാഴ്ച രാത്രി 7 മണി 48 മിനിറ്റിനു വിഷു സംക്രമം.

ചൈത്രാരംഭം വെളളിയാഴ്ചയായതിനാലും മേടസംക്രമം പുണർതം നക്ഷത്രത്തിലായതിനാലും സുരഭിക്കരണത്തിലായ തിനാലും തിരുവാതിര ഞാറ്റുവേലയായതിനാലും മറ്റും ഈ വർഷം ആദ്യത്തിൽ വർഷഗുണവും ഒടുവിൽ വർഷക്കുറവും അനുഭവപ്പെടും. കാലോചിതമായ വർഷമാണു ഫലത്തിൽ വന്നു ചേരുക. ഏപ്രിൽ ഇരുപത്തഞ്ചു മുതൽ മേയ് പത്തൊൻപതു വരെ പലപ്പോഴുമായി മഴ ലഭിക്കും. പിന്നീട് ഇടവേളയ്ക്കു ശേഷം ജൂൺ എട്ടു മുതൽ പന്ത്രണ്ടു വരെ കാലവർഷത്തിനു തുടക്കമാകും.

ജൂൺ പതിനേഴു മുതൽ ജൂലൈ പന്ത്രണ്ടു വരെ ശക്തമായ മഴ ലഭിക്കും. ഓഗസ്റ്റ് പതിനൊന്നു വരെ ഏറെക്കുറെ മഴ ഉണ്ടാകും. തുലാവർഷം കുറവായിരിക്കും. നവംബർ ഇരുപത്തിയെട്ടു മുതൽ ഡിസംബർ മൂന്നുവരെയും ചെറിയ തോതിൽ മഴയുണ്ടാകും.

തിരുവാതിര ഞാറ്റുവേല പൂരാടം നക്ഷത്രത്തിലാകയാൽ ധാരാളം ജലം ഉണ്ടാകുന്ന പ്രകൃതി വിശേഷങ്ങൾ വന്നു ചേരും. കാർഷിക മേഖല അഭൂതപൂർവമായ വളർച്ച നേടുന്നതു വഴി സസ്യ–ക്ഷീര സമൃദ്ധിയുണ്ടാകും. ധാന്യ വിളകൾക്കും ഏറെക്കുറെ അനുകൂലമായ വര്‍ഷമാണ്. എളള് ഉൽപാദനം കുറയും.

വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും വിദേ ശബന്ധമുളള പദ്ധതികളും അവസരങ്ങളും വന്നു ചേരും. മേഘത്തിന്റെ അധിപൻ കുജനാകയാൽ ശക്തിയായ കാറ്റ് പലവിധത്തിലുളള നാശനഷ്ടങ്ങളെയും ജലവാഹനാപകടത്തെയും സൂചിപ്പിക്കുന്നു.

ജനങ്ങൾക്കു തൃപ്തികരമാകും വിധത്തിൽ ഭരണം കാഴ്ച വയ്ക്കുന്ന സംവിധാനം വന്നു ചേരും. ചില ഭരണാധികാരി കൾക്ക് അപമൃത്യു ഭീതിയും ഉണ്ടാകും. ഒരു മുതിർന്ന നേതാവിന്റെ അകാല വിയോഗവും പ്രതീക്ഷിക്കാം.

സേനാനായകൻ ചൊവ്വയാകയാൽ ലോകത്തിൽ പലവിധത്തി ലുളള നാശനഷ്ടങ്ങളും സാമ്പത്തിക ക്ഷയാവസ്ഥയും ഉണ്ടാ കുമെങ്കിലും തിരുവാതിര ഞാറ്റുവേല ബ്രാഹ്മനാമനിത്യ യോഗത്തിലാകയാൽ ഭാരതരാഷ്ട്രത്തിന് ഉയർച്ച താഴ്ചക ളാണ് ഉണ്ടാകുക.

സാമ്പത്തിക സുസ്ഥിരതയ്ക്കു വേണ്ടതായ നിയമഭേദഗതികൾ അവലംബിക്കുന്നതു ക്രിയാവസ്ഥകളെ അതിജീവിക്കും. ആരോഗ്യ–ചികിത്സാമേഖലകളിൽ പൗരാണിക മേഖലകൾക്കു പ്രാധാന്യം അർഹിക്കുന്ന പദ്ധതികളും നിയമങ്ങളും അവലം ബിക്കും.

പൊതുവേ എല്ലാ മേഖലകളിലും വിലക്കയറ്റം അനുഭവപ്പെടും. എന്നാൽ പദാർഥങ്ങൾക്ക് മേടം, മിഥുനം, മകരം, മീനം, കർ ക്കടകം, മാസങ്ങളിൽ വിലക്കുറവും കന്നി, വൃശ്ചികം, തുലാം, ധനു, മകരം മാസങ്ങളിൽ സമനിലയുമായിരിക്കും.

വിഷുഫലങ്ങൾ

തിരുവാതിര, പുണർതം, പൂയം എന്നീ നക്ഷത്രങ്ങളിൽ ജനി ച്ചവർക്കു പലവിധത്തിലുളള മാർഗതടസ്സങ്ങളും ദേഹാരിഷ്ട തകളും ധനദ്രവ്യങ്ങൾക്കും കർമ്മമേഖലകൾക്കും ക്ഷയാവ സ്ഥയും ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, എന്നീ നക്ഷത്രക്കാർക്ക് ഈശ്വരാരാധനകളാൽ ആഗ്രഹസാഫല്യ വും പല പ്രകാരത്തിലുളള സൗഖ്യവും സ്വസ്ഥതയും സമാ ധാനവും പ്രതാപവും ഐശ്വര്യവും സർവാർഥലാഭവും ആരോ ഗ്യവും ഫലമാകുന്നു. ചോതി, വിശാഖം, അനിഴം എന്നീ നക്ഷ ത്രങ്ങളിൽ ജനിച്ചവർക്കു കുടുംബത്തിൽ കലഹവും വേണ്ടപ്പെ ട്ടവരിൽ നിന്നു വേർപെട്ടു താമസിക്കുന്ന അവസ്ഥ വന്നു ചേരുകയും അസുഖങ്ങളും വാഹനാപകടവും പണനഷ്ടവും മാനഹാനിയും ദാമ്പത്യസുഖക്കുറവും ഉദ്യോഗനഷ്ടവും, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം എന്നീ നക്ഷത്രക്കാർക്ക് വിശേഷസ്ഥാനമാനങ്ങളും കർമമേഖലക ളിൽ പുരോഗതിയും പ്രതാപവും ഐശ്വര്യവും സൗഭാഗ്യവും സൽക്കീർത്തിയും സമ്പൽസമൃദ്ധിയും ദാമ്പത്യസൗഖ്യവും ഉണ്ടാകുന്നതാണ്. ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് അപകടങ്ങൾ അശ്രദ്ധ കൊണ്ടും, അജ്ഞത കൊണ്ടും പണനഷ്ടം, പകർച്ചവ്യാധി, മനോവ്യഥ, ആലസ്യം, ചുമതലാബോധക്കുറവ്, അലസത, ഉൾഭയം, തൊഴിൽ ക്ഷയം തുടങ്ങിയവയും രേവതി, അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം എന്നീ നക്ഷത്രക്കാ ർക്ക് രാജഹബഹുമാനപ്രീതി, സർവകാര്യവിജയം, കുടുംബ സൗഖ്യം, സൽക്കീർത്തി, പ്രതാപം, കർമ്മവ്യാപാര വ്യാവസായ മേഖലകളിൽ പുരോഗതി, വിശേഷ സ്ഥാനമാനങ്ങൾ തുടങ്ങി യവയും അനുഭവിക്കാൻ യോഗമുണ്ട്.

ആരോഗ്യം

അശ്വതി, കാർത്തിക, തിരുവാതിര, ആയില്യം, പൂരം, ചിത്തിര, അനിഴം, മൂലം, തിരുവോണം, പൂരുരുട്ടാതി, രേവതി എന്നീ നക്ഷത്രക്കാർക്ക് ആരോഗ്യം തൃപ്തികരമായിരിക്കും. രോഗശമ നമുണ്ടാകും.

ഭരണി, മകയിരം, പുണർതം, മകം, അത്തം, ചിത്തിര, ചോതി, തൃക്കേട്ട, ഉത്രാടം, അവിട്ടം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ആരോഗ്യം കുറയും. രോഗങ്ങൾ വന്നു ചേരും. ശസ്ത്രക്രിയ വേണ്ടി വരും. അവർ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. രോഹിണി, പൂയം, ഉത്രം, വിശാഖം, പൂരാടം, ചതയം എന്നീ നക്ഷത്രക്കാർക്ക് ആരോഗ്യവും അനാ രോഗ്യവും തുല്യമായിരിക്കും.

സാമ്പത്തികം

അശ്വതി, മകയിരം, ആയില്യം, അത്തം, അനിഴം, ഉത്രാടം, പൂരു രുട്ടാതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്കു കർമമേഖലക ളിൽ പുരോഗതിയും സാമ്പത്തിക നേട്ടവും പ്രതാപവും ഉണ്ടാകും.

കാർത്തിക, പുണർതം, പൂരം, ചോതി, മൂലം, അവിട്ടം, രേവതി എന്നീ നക്ഷത്രക്കാർക്ക് സാമ്പത്തിക പരാധീനതകൾ വന്നു ചേരുന്നതിനാൽ വളരെ നിയന്ത്രണവും മുൻകരുതലും വേണം. ഭരണി, രോഹിണി, തിരുവാതിര, പൂയം, മകം, ഉത്രം, ചിത്തിര, വിശാഖം, തൃക്കേട്ട, പൂരാടം, തിരുവോണം, ചതയം, ഉത്തൃട്ടാതി എന്നീ നക്ഷത്രക്കാർക്കു വരവും ചെലവും തുല്യമായിരിക്കും.

Your Rating: