Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താളിയോലകള്‍ പറയുന്ന വിഷുഫലം

താളിയോല

ഭൂമിയുടെ ഭ്രമണം മൂലം സൂര്യന്റെ പ്രഭാകിരണങ്ങൾ മീനം രാശിയിൽ നിന്നു മേടം രാശിയിലേക്ക് പതിക്കുന്ന ദിവസമാണ് മേടവിഷു സംക്രമം. ഭൂമിയുടെ ഭ്രമണം ആരംഭിച്ചതും കലിയുഗം ആരംഭിച്ചതും ഈ ദിവസമാണെന്നു കരുതപ്പെടുന്നു.സൂര്യന്റെ പ്രഭാകിരണങ്ങൾ ഏറ്റവും സമാന്തരമായി ഭൂമിയിലേക്ക് പതിക്കുന്നത് മേടമാസത്തിലെ സംക്രമദിവസമാണ്. അതാണ് ഈ ദിവസത്തിന് ഇത്രയും പ്രാധാന്യം.

മേടസംക്രമം നടക്കുന്ന ആഴ്ച, നാൾ, പക്കം, കരണം ഇവയെ അടിസ്ഥാനമാക്കിയാണ് പൊതുെവ വിഷുഫലം പറയുന്നത്. എന്നാല്‍ സാമ്പ്രദായികമായ ഈ രീതി കൂടാെത േജ്യാതിഷ കുടുംബങ്ങള്‍ പിന്തുടര്‍ന്നു വന്ന ചില ചിട്ടകളും വിഷുഫലം ഗണിക്കാന്‍ ഉപയോഗിക്കുന്നു. ഓരോ വർഷവും വിഷുവത് സംക്രമം നടക്കുന്ന നക്ഷത്രത്തെ അടിസ്ഥാനമാക്കി യാണ് ഭാവിഫലം പറയുക. ഫലം എന്നതിലുപരി ഓരോ നക്ഷത്ര സ മൂഹത്തിലും ജനിച്ച ആളുകൾ ഓരോ വർഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിെട നിർദേശിക്കുന്നത്. പുതുവർഷത്തിൽ നേരിടാൻ സാധ്യതയുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള സൂചനകളും ഗ്രഹദോഷ ശാന്തിക്കായുള്ള ഔഷധ സ്നാന വിധിയുമാണ് ഇവിടെ പറയുന്നത്. നേട്ടങ്ങൾ വർധിപ്പിക്കാനും ദോഷങ്ങൾ അകറ്റാനും ഇത് സഹായിക്കുമെന്നാണ് വിശ്വാസം. പ്രഭാതത്തിൽ ഔഷധ സ്നാനം നടത്തുന്നതാകും ഉത്തമം. ഇതിനാവശ്യമായ മരുന്നുകൾ അങ്ങാ‍ടി മരുന്ന് കടകളിൽ ലഭിക്കും.

ഇനി ഫലം കണക്കാക്കുന്ന വിധം പറയാം. ഓരോരുത്തരുടെയും ജന്മനക്ഷത്രം മുതൽ സംക്രമ നക്ഷത്രം വരെ എണ്ണിയാ ൽ കിട്ടുന്ന സംഖ്യയെ 12 കൊണ്ട് ഗുണിച്ച് ഏഴു കൊണ്ട് ഹ രിക്കുക. അപ്പോള്‍ കിട്ടുന്ന ശിഷ്ടത്തെ അടിസ്ഥാനമാക്കിയാണ് ഒരു വർഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറയുന്നത്.

പന്ത്രണ്ട് രാശികളെ അടിസ്ഥാനമാക്കിയാണ് 12 െകാണ്ടു ഗുണിക്കുന്നത്. ഏഴ് െകാണ്ടു ഹരിക്കുന്നത് ഏഴ് ദിവസങ്ങൾ എന്ന അടിസ്ഥാനത്തിലും. ഇത്തവണ പുണർതം നക്ഷത്ര ദിവസമാണു വിഷു സംക്രമം. അതുകൊണ്ട് അവരവരുടെ ജന്മനക്ഷത്രത്തെ ഒന്ന് എന്ന് കണക്കാക്കി പുണർതം നക്ഷത്രം വരെ എണ്ണുക. ആ കിട്ടുന്ന സംഖ്യയെ 12 കൊണ്ട് ഗുണിച്ച് 7 കൊണ്ട് ഹരിക്കുക. ശിഷ്ടം കിട്ടുന്ന സംഖ്യ അനുസരിച്ചുള്ള ഫലം നോക്കാം.

ഉദാഹരണത്തിന് പൂരുരുട്ടാതി ആണ് നിങ്ങളുെട നാള്‍ എ ങ്കില്‍ പുണര്‍തം വരെ എണ്ണുമ്പോള്‍ സംഖ്യ പത്ത്. (പൂരുട്ടാതി, ഉതൃട്ടാതി, േരവതി, അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം) പത്തിെന 12 െകാണ്ടു ഗുണിക്കുമ്പോള്‍ 120. ഇതിെന ഏഴു െകാണ്ടു ഹരിക്കുമ്പോള്‍ ശിഷ്ടം ഒന്ന്. അപ്പോള്‍ ഒന്ന് ശിഷ്ടം വന്നാലുള്ള ഫലം േനാക്കണം.

മകം ആണ് നാള്‍ എങ്കില്‍ പുണര്‍തം വരെ എണ്ണുമ്പോള്‍ സംഖ്യ 25. ഇതിനെ 12 െകാണ്ടു ഗുണിക്കുമ്പോള്‍ 300. ഈ സംഖ്യയെ ഏഴു െകാണ്ടു ഹരിക്കുമ്പോള്‍ ശിഷ്ടം ആറ്. അപ്പോള്‍ ആറ് ശിഷ്ടം വന്നാലുള്ള ഫലം േനാക്കണം.

ശിഷ്ടം 1 വന്നാല്‍

‘സ്ഥാനച്യുതിം ബന്ധുജനൈർ വിരോധം

ഗതസ്യ ദുഃഖം സമുപൈതി ശോകം

കോപം നരേന്ദ്രസ്യ സുത പ്രണാശം

കളത്ര പാതിത്യമുപൈതി ദുഃഖം.’

ജാഗ്രത ഏറെ ആവശ്യമുള്ള കാലമാണ്. ജോലി മാറുന്നതി ന് ആഗ്രഹിക്കുന്നു എങ്കിൽ പൂർണമായി മറ്റൊരു ജോലിയുടെ ഉറപ്പ് ലഭിക്കാതെ ഉള്ള ജോലി നഷ്ടപ്പെടുത്തരുത്. അടുത്ത ബന്ധുക്കളുമായി സാമ്പത്തികം ഉൾപ്പെടെയുള്ള ഇടപാടു കൾ നടത്താതെ ശ്രദ്ധിക്കുക. അഥവാ നടത്തേണ്ടി വന്നാൽ തന്നെ കരുതലോടെ മാത്രം ചെയ്യുക.

സർക്കാർ തലത്തിലോ ഒൗദ്യോഗിക സ്ഥാനങ്ങളുമായോ ഉള്ള ഇടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. കേസുകളിലോ വഴക്കുകളിലോ അകപ്പെടാതെ നോക്കുക. കുടുംബജീവിതത്തിലെ ചെറിയ അസ്വസ്ഥതകളെ അപ്പോൾ തന്നെ
പറഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുക. തെറ്റിദ്ധാരണയുടെ പേരിൽ കലഹങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. വിശ്വസനീയമായ അറിവ് ലഭിക്കാത്ത കാര്യങ്ങളിൽ കഴിവതും അഭിപ്രായങ്ങൾ പറയാതെ നോക്കുക. സന്താനങ്ങളുടെ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തുക.

പരിഹാരമായി ഇരട്ടി മധുരം, മുത്തങ്ങ, പാച്ചോറ്റി, പുഷ്കരമൂലം, െചമ്പരത്തി എന്നീ മരുന്നുകൾ പൊടിച്ച് ഓരോ നുള്ള് ഇട്ട് തിളപ്പിച്ച ജലത്തിൽ മാസത്തിൽ രണ്ട് ബുധനാഴ്ച ദിവ സം വീതം സ്നാനം ചെയ്യുക.

ശിഷ്ടം 2 വന്നാല്‍

വ്യാപാരാംബര ഭൂഷണാദികമദോ

ഉദ്വാഹോf പി മാംഗല്യതാ

സൗഹാർദം നിജ വർഗ

ഭൂസുര സുരേ ശാദ്യാ സുഹൃത് മ്മാനതാ

ധാനാ ധന്യമതാ ധനാഗമ സുഖ

വ്യാപാര ഭോഗ പ്രദാ

സിദ്ധ്യർമേ ദ്വിജദേവ ഗോപുര

മനോൽ കർഷ പ്രദാ ശ്രീ നൃണാം.

വ്യാപാര വ്യവസായ മേഖലയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കൂടുതൽ പ്രയോജനങ്ങൾക്ക് ഇടയാകും. വിവാഹകാര്യത്തിൽ അനുകൂലമായ തീരുമാനങ്ങൾ ആകാതെ വിഷമസ്ഥിതിയിലായിരുന്നവർക്ക് സന്തോഷകരമായ കാര്യങ്ങൾ കേൾക്കുന്നതിന് ഇടയാകും. പിണക്കത്തിലായിരുന്നവരുമായി ഒത്തു തീർപ്പിൽ എത്താൻ ശ്രമിക്കണം. വസ്തു വകകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ശ്രമം നടത്തുന്നവർക്ക് ആ കാര്യങ്ങൾ സാധിക്കും. കുറേ കാലമായി മനസ്സിൽ ആഗ്രഹിച്ചിരുന്ന പദ്ധതികൾ നടപ്പിലാകും. ഉന്നതരായ ആളുകളുമായി സൗഹൃദം ഉണ്ടാവുകയും അത് മൂലം ഗുണങ്ങൾ ലഭിക്കുകയും ചെയ്യും. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും നേട്ടം ലഭിക്കും.

ശതകുപ്പ, മനയോല, രാമച്ചം, പതിമുഖം, പുഷ്കരമൂലം, കുറുന്തോട്ടി എന്നിവ ഉണക്കിപ്പൊടിച്ച് ഓരോ നുള്ള് ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ശനിയാഴ്ച വീതം സ്നാനം ചെയ്യുക.

ശിഷ്ടം 3 വന്നാല്‍

‘മാനാർത്ഥ നാശം നിഗളം നരാണാം

സ്ഥാനച്യുതിം മിത്ര വിരോധമേതി

നാശം വദേത്തത്ര സഹോദരാണാം

കൃഷ്യാദി ഗോവിത്ത വിനാശമാഹൂ’

വിവാഹ ത‍ടസ്സം മാറും. കുറേക്കാലമായി അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കളുമായി രമ്യതയിലാകും. ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കപ്പെടും. അഭിമാനക്ഷതത്തിന് സാധ്യത കൂടുതൽ ആയതിനാൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാകാതെ നോക്കുക. അടുത്ത ബന്ധുക്കൾക്കോ നിങ്ങൾക്കോ രോഗാവസ്ഥയ്ക്ക് സാധ്യതകളുള്ളതിനാൽ ആരംഭകാലത്തു തന്നെ മതിയായ ചികിത്സകൾ നടത്തുക. ജോലി സംബന്ധമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന് ഇടയുള്ളതിനാൽ മേലധികാരികളുമായി നല്ല ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുക. അടുത്ത സുഹൃത്തുക്കളുമായി കലഹത്തിന് സാധ്യതയുള്ളതിനാൽ തെറ്റിദ്ധാരണ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. പൂർവികരാൽ സമ്പാദിക്കപ്പെട്ട വസ്തു വകകളുടെ പേരിൽ ചില തർക്കങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ സഹോദരങ്ങളുമായി ഊഷ്മളമായ ബന്ധം നിലനിർത്താൻ ശ്രമിക്കുക. വളർത്തു മൃഗങ്ങൾക്ക് നാശങ്ങ ൾ നേരിടുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. സാമ്പത്തികമായ ഇടപാടുകൾ ശ്രദ്ധിക്കുക. ഞാഴൽപൂവ്, ജടാമഞ്ചി, പാച്ചൊറ്റിത്തൊലി, മുത്തങ്ങ, മനയോല എന്നീ മരുന്നകൾ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ മാസത്തിൽ മൂന്ന് ഞായറാഴ്ച വീതം കുളിക്കുക.

ശിഷ്ടം 4 വന്നാല്‍

‘വാണിജ്യ വൃത്തിം കൃഷി ഭൂമി വിത്തം

രാജാശ്രയം യാതി സുതാർഥ ഭാരാൻ

ഇഷ്ടാർഥ ബന്ധ്വാഗമ ഭൂപമാനം

കളത്ര പുത്ര ആത്മസുഖം പ്രയാതി’

വ്യാപാര മേഖലയിൽ കുറേക്കാലമായി നില നിന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സാധിക്കും. പണം നിക്ഷേപിക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണം. മുൻകാലത്ത് ആ മേഖലയിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ആളുകളുമായി ആശയവിനിമയം നടത്തുന്നത് ഗുണകരമാണ്. ഭൂമി സംബന്ധമായ തർക്കങ്ങൾ പരിഹരിക്കുന്നതിന് സാധിക്കും. അല്പം വിട്ടുവീഴ്ചക ൾ നമ്മുടെ ഭാഗത്തു കൂടി വരുത്തേണ്ടി വരും. സർക്കാരിൽ നിന്നോ ഔദ്യോഗിക സ്ഥാനത്തു നിന്നോ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം.

സന്താന ജനന കാര്യത്തിൽ ഇതേവരെ കുറച്ച് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നവർക്ക് സന്തോഷകരമായ ഫലങ്ങൾ പ്രതീക്ഷിക്കാം. കുറേക്കാലമായി കാണാൻ ആഗ്രഹിച്ചിരുന്ന ആളുകളെ കണ്ടു മുട്ടും. സ്വന്തം ഭവനത്തിലോ ബന്ധുജനങ്ങളുടെ ഭവനത്തിലോ മംഗളകർമങ്ങൾ നടക്കുന്നതിന് സാധ്യത. മാനസികമായി നിലനിന്നിരുന്ന ആശങ്കകൾ കുറയും. ജോലി നഷ്ടപ്പെട്ടതിനെ സംബന്ധിച്ച് ബുദ്ധിമുട്ടിലായിരുന്നവർക്ക് ജോലി തിരികെ ലഭിക്കുകയോ പുതിയ യാത്രകൾ സഫലമാവുകയോ ചെയ്യും.

മലര്, അരിതാരം, കുറുന്തോട്ടി, ശതാവരി, ത്രികോല്പന്നക്കൊന്ന, അല്പം ജാതിക്ക എന്നിവ ഉണക്കിപ്പൊടിച്ച് ഓരോ നുള്ള് ഇട്ട് വെള്ളം തിളപ്പിച്ച് ആഴ്ചയിൽ ചൊവ്വാഴ്ച വീതം സ്നാനം ചെയ്യുക.

ശിഷ്ടം 5 വന്നാല്‍

‘നരേന്ദ്രകോപം സ്വജനൈർ വിരോധം

ഭൂമ്യർഥ് ഭാരാത്മജ ഭൃത്യ പീഢാം

യുദ്ധം വിവാദം കൃഷിനഷ്ടമഗ്നി

മന്ദ്യാക്ഷി രോഗം ധന ചോരണം ച’

വിദേശയാത്രയ്ക്ക് യോഗമുണ്ട്. ആരോഗ്യപരമായ വലിയ പ്രശ്നങ്ങൾക്ക് ചെറിയൊരു ആശ്വാസം ലഭിക്കും. ദീർഘകാലമായുള്ള കിട്ടാക്കടം ലഭിക്കും. ഔദ്യോഗിക സ്ഥാനത്ത് നിന്നും ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മേലധികാരികൾ ഏൽപ്പിക്കുന്ന ജോലികൾ കൃത്യതയോടെയും സത്യസന്ധമായും ചെയ്തു തീർക്കാൻ ശ്രമിക്കുക. തെറ്റിദ്ധാരണയുടെ പേരിൽ ദീർഘകാല സൗഹൃദങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
പെട്ടെന്ന് അടുത്തു കൂടി ചങ്ങാത്തം സ്ഥാപിക്കാൻ എത്തുന്നവരെ കരുതലോടെ ശ്രദ്ധിക്കുക. വസ്തുവകകൾ ക്രയ വിക്രയം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അല്പം കൂടി തടസ്സങ്ങൾ ഉണ്ടാകും.

തെറ്റിദ്ധാരണയുടെ പേരിൽ കുടുംബജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാകും. കൂടെ നിന്നിരുന്ന ചില ആളുകളിൽ നിന്നും ചതി പറ്റാൻ സാധ്യതയുണ്ട്. രാഷ്ട്രീയ പൊതുരംഗത്ത് ഉള്ളവരും സുതാര്യത പുലർത്തുന്നത് ഗുണകരമാകും. ജാമ്യം നിൽക്കുന്നതു പോലെയുള്ള കാര്യങ്ങളിൽ നിന്നും അല്പം അകന്നു നിൽക്കുക.
രക്തദൂഷ്യത്താലുള്ള രോഗങ്ങളോ ശരീരം പൊള്ളുന്നതുപോലെയുള്ള അവസ്ഥയോ ഉണ്ടാകാം. യാത്രകൾ പോകുമ്പോൾ വിലപിടിപ്പുള്ള വസ്തുവകകൾ ശ്രദ്ധിക്കുക. കള്ളന്മാരിൽ നിന്നും മറ്റും ഉപദ്രവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഊഹക്കച്ചവടത്തിലും ഷെയർ മാർക്കറ്റിങ്ങിലും ശ്രദ്ധിക്കുന്നവർ അല്പം കൂടി കരുതൽ പുലർത്തുക.അഞ്ജനക്കല്ല്, പുഷ്കരമൂലം, കാട്ടുകച്ചോലം, ഏലത്തരി, പതിമുഖം എന്നീ മരുന്നുകൾ ഉണക്കിപ്പൊടിച്ച് വെള്ളം തിളപ്പിച്ച് ആഴ്ചയിൽ ഒരു വെള്ളിയാഴ്ച വീതം സ്നാനം ചെയ്യുക.

ശിഷ്ടം 6 വന്നാല്‍

‘മനോദൃഢത്വം സഹജാത്മ സൗഖ്യം

സൽപുത്ര സിദ്ധിം ശയനാസനാപ്തിം

ഇഷ്ടാർഥ ബന്ധ്വാഗമ ഭൂപമാനം

ഗോഭൂകൃഷി ദ്രവ്യ വിഭൂഷണാനി’

വസ്തുക്കൾ സംബന്ധിച്ച കേസുകൾ രമ്യമായി പരിഹരിക്കുന്നതിനു അവസരമുണ്ടാകും. അകാരണമായ ഭയം മൂലം രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. മനസ്സിന് ധൈര്യം നൽകി പ്രതിസന്ധികളിൽ നിന്നും കരകയറുക. സഹോദരങ്ങളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് സാധിക്കും. കടബാധ്യതയാൽ ബുദ്ധിമുട്ടിലായിരുന്ന സ്ഥിതി പരിഹരിക്കുന്നതിന് സാധിക്കും. സന്താനങ്ങളുടെ പഠനകാര്യത്തെ അലസത മൂലം ഉണ്ടായിരുന്ന പ്രശ്നങ്ങ ൾ ഒരു പരിധിവരെ മാറ്റുവാൻ കഴിയും. പരീക്ഷകളെ അഭിമുഖീകരിക്കുന്നവർ കുറച്ചുകൂടി ശ്രദ്ധയോടെ മുന്നൊരുക്കങ്ങൾ നടത്തുക. കിട്ടില്ല എന്നു കരുതി മനസ്സുകൊണ്ട് പോലും ഉപേക്ഷിച്ചിരുന്ന പണത്തിന്റെ ലഭ്യത ഉണ്ടാകും.

ഗൃഹനിർമാണം നടത്താൻ ആ ഗ്രഹിക്കുന്നവർക്കും കാര്യ സാധ്യത ഉണ്ടാകും. ആടയാഭരണങ്ങൾ സ മ്മാനങ്ങളായി ലഭിക്കും. ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പ്രയോജനം. ബിസിനസ് മേഖലയിൽ നിലനിന്നിരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഒട്ടൊക്കെ സാധിക്കും. സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നേതൃത്വത്തിലേക്ക് ഉയരാൻ സാധിക്കും. ബന്ധുജനങ്ങളി ൽ നിന്നും നേട്ടം. രക്തചന്ദനം, മാഞ്ചി, നിലമ്പരണ്ട, മുത്തെള്ള്, കുറുന്തോട്ടി എന്നിവ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ മാസത്തിൽ വ്യാഴാഴ്ച വീതം സ്നാനം ചെയ്യുന്നത് ഗുണകരമാണ്.

ശിഷ്ടം 0 വന്നാല്‍ (ശിഷ്ടം ഇല്ലാതിരുന്നാല്‍)

‘ക്രൂര സ്വഭാവം രുധിരേ ക്ഷണഞ്ച

ത്യാഗേന വാസ്വസ്യ പരാക്രമേണ

ഇഷ്ടൈർ വിയോഗം കലഹഞ്ച ദുഃഖം

ദൗർഭാഗ്യ ദോഷൈർ വിവിധൈ സമേത’

കുറച്ചു കാലമായി അലട്ടിയിരുന്ന അപവാദത്തിൽ നിന്നു മോചനം ഉണ്ടാകും. പെട്ടെന്നു ദേഷ്യം വരുന്ന സ്വഭാവം ഉണ്ടെങ്കിൽ കഴിവതും നിയന്ത്രിക്കുക. പ്രകോപനപ്പെടുന്ന സമയത്ത് പറയുന്ന വാക്കുകൾ മൂലം പിന്നീട് ദുഃഖിക്കേണ്ടി വരും. അതുകൊണ്ട് വാഗ്വാദങ്ങൾക്ക് കഴിവതും പോകാതെ നോക്കുക. ര ക്തദൂഷ്യത്താലുള്ള രോഗങ്ങൾ ബാധിക്കുന്നതിന് സാധ്യത കാണുന്നുണ്ട്. സ്വന്തം ജീവിതത്തിൽ ഉത്തരവാദിത്തം കാട്ടാതെ മറ്റുള്ളവരുടെ കാര്യത്തിൽ അമിത പ്രാധാന്യം നൽകാതിരിക്കുക. ആ സ്വഭാവം ചിലപ്പോൾ കുടുംബ ജീവിതത്തിൽ തന്നെ അസ്വസ്ഥതകൾക്ക് കാരണമാകും.

സാഹസികമായ കർമങ്ങളിൽ നിന്നും കഴിവതും അകന്നു നിൽക്കുക. വാഹനം ഓടിക്കുന്നവരും ശ്രദ്ധ പുലർത്തുക. അടുത്ത ബന്ധുജനങ്ങളുടെ ആക്സമിക വിയോഗം മൂലം മനോദുഃഖത്തിന് സാധ്യത കാണുന്നു. അടുത്തു വരെ വന്നിട്ട് ചില സുപ്രധാന കാര്യങ്ങൾ മാറിപ്പോകാൻ സാധ്യതയുണ്ട്. മനസ്സുകൊണ്ട് പതറാതെ കൂടുതൽ സജീവമായ പരിശ്രമം നടത്തുക.

പാച്ചൊറ്റിത്തൊലി, ശതകുപ്പ, കുറുന്തോട്ടി, നിലമ്പരണ്ട, കാരെള്ള്, മാഞ്ചി എന്നീ മരുന്നുകൾ ഉണക്കിപ്പൊടിച്ച് ഓരോ നുള്ള് ഇട്ട് വെള്ളം തിളപ്പിച്ച് ആഴ്ചയിൽ ഒരു തിങ്കളാഴ്ച വീതം സ്നാനം ചെയ്യുക.

Your Rating: