Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴം ധനസൗഭാഗ്യങ്ങളുടെ കാരകൻ‌

ജ്യോതിഷം ജാതകത്തിലെ ഭാഗ്യം, അവസരം, അനുഭവയോഗം എന്നിവയുടെ കാരക ഗ്രഹമാണു വ്യാഴം

ഒരു വ്യക്തി വളരെ ആത്മാർത്ഥമായി പരിശ്രമിച്ചിട്ടും ഗുണപരമായ മാറ്റങ്ങളും സാമ്പത്തിക ഉന്നതിയും അനുഭവപ്പെടാതിരുന്നാൽ പറയപ്പെടുന്ന ഒരു ഭാഷാ പ്രയോഗമാണ് ‘ആളൊരു 12–ാം വ്യാഴക്കാരനാ’ എന്നത്. ‘12–ാം വ്യാഴം കുലം മുടിക്കും’ എന്നും ഉണ്ട്. ജാതകത്തിലെ ഭാഗ്യം, അവസരം, അനുഭവയോഗം എന്നിവയുടെ കാരക ഗ്രഹമാണു വ്യാഴം. ധനസൗഭാഗ്യങ്ങളുടെ കാരകനാണു വ്യാഴം. ജാതകത്തിൽ വ്യാഴം 6,8, 12 രാശികളിൽ ലഗ്നാൽ നിൽക്കുന്നതും ചന്ദ്രനാൽ നിൽക്കുന്നതും ഗുണപ്രദമല്ല. ഈ വ്യാഴം ശത്രുരാശികളിൽ നിന്നാല്‍ കൂടുതൽ അപകടം.

വ്യാഴം 6 ൽ നിന്നാൽ ആരോഗ്യപ്രശ്നങ്ങൾ മൂലം ധനനാശം, ആതുരസേവന രംഗത്തു പ്രവർത്തനം, നിയമപരമായ പ്രതിസന്ധികൾ, കുടുംബബാധ്യതകൾ മൂലം ധനനഷ്ടം, ആഭിചാര പ്രയോഗത്താൽ നാശം, പരിഹരിക്കപ്പെടാത്ത ദുരിതങ്ങൾ, ശത്രുശല്യം, ദൈവാധീനം ഇല്ലായ്മ എന്നിവ ഫലം.‌

വ്യാഴം 8 ൽ നിന്നാല്‍ നിരന്തരമായ കടബാധ്യതകൾ‌, മറ്റുളളവരുടെ ധനം കൈകാര്യം ചെയ്യുന്നതു വഴി സാമ്പത്തികനേട്ടങ്ങൾ‌, തുടര്‍ന്ന് ബാധ്യതകൾ മൂലം നാശം, കുടുംബത്തിനു നാശം, നിരന്തരമായ കടക്കെണികൾ, നിയമപ്രശ്നങ്ങൾ, ജയിൽ വാസം, ബന്ധനാവസ്ഥ, കുടുംബബാധ്യതകളുടെ ഫലമായ ശത്രുതകൾ, ബാധ്യതകള്‍ മൂലം സ്ഥലം വിട്ടുപോകേണ്ട അവസ്ഥ, ദേശാടനം എന്നിവ ഫലം.

12 ൽ വ്യാഴം ജീവിതപ്രതിസന്ധികൾ മൂലം പ്രവാസജീവിതം. നാടു വിട്ടു പോകല്‍, കുടുംബത്തിന്റെ ആണിക്കല്ല് വരെ ഇളക്കി വിൽക്കുന്ന ഗതികെട്ട അവസ്ഥ, പാരമ്പര്യ സ്വത്തുക്കൾ അന്യാധീനപ്പെട്ടു പോകുന്നതു കാണേണ്ടിവരിക, ഭാര്യ, ബന്ധുക്കൾ, സുഹൃത്തുക്കൾ, മക്കൾ എന്നിവർ ചതിയിൽപ്പെടുത്തുക, ആര്‍ഭാട ജീവിതത്താൽ നാശം, അഴിമതിക്കേസുകളിൽപ്പെട്ടു നാശം, തട്ടിപ്പു സംഘങ്ങളിൽ പെട്ടു ധനനാശം, ഒറ്റപ്പെടൽ, ഭീഷണി, ദുരിതം നിറഞ്ഞ വാർ‌ധക്യം, ദൈവാധീനം തീരെ ഇല്ലാത്ത അവസ്ഥ എന്നിവ ഫലം.

എന്നാൽ വ്യാഴം സ്വന്തം രാശികൾ ആയ ധനു, മീനം, മിത്രരാശികൾ ആയ മേടം, കർ‌ക്കടകം, (ഉച്ചരാശി) ചിങ്ങം, വൃശ്ചികം എന്നീ രാശികളിൽ ആണു നിൽക്കുന്നത് എങ്കിൽ ദോഷം കുറയും. ചന്ദ്രനോട് ഒപ്പം ചേർന്നു ഗുരുചന്ദ്രയോഗം (ഗജകേസരിയോഗം) ഗുരുമംഗളയോഗം (ഗുരു + ചൊവ്വ), മൗഢ്യം ഇല്ലാത്ത ഗുരു + രവിയോഗം എന്നിവ വന്നാൽ ദോഷം കുറയും. രാഹുവും ഗുരുവും ചേർന്നാൽ ഗുരു ചണ്ഡാലയോഗം എന്നു പറയും. ഒരു പ്രവൃത്തിയും ചെയ്യാതെ അലസജീവിതം, ഭക്ഷണം, ഉറക്കം എന്നിവ മാത്രം ജീവിത ലക്ഷ്യം. 6–8–12 ൽ നിൽക്കുന്ന വ്യാഴം മൗഢ്യം, നീചം, ഗ്രഹണം എന്നീ അവസ്ഥകളെ പ്രാപിച്ചാൽ ദുരിതം കൂടും.

വ്യാഴദോഷത്തിനു ജ്യോതിഷ പരിഹാരങ്ങൾ

വിഷ്ണുസഹസ്രനാമ ജപം, ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭാഗ്യസൂക്ത അ‍ർച്ചന, തൃപ്പടിക്കു മുന്നില്‍ നെയ്യു വച്ചു നമസ്കരിക്കൽ‌,

വ്യാഴാഴ്ച തോറും നെയ്‌വിളക്ക്. ഭാഗവതത്തിലെ പ്രഹ്ളാദന്റെ നരസിംഹ സ്തുതി ദിവസേന അല്ലെങ്കൽ‌ വ്യാഴാഴ്ച തോറും പാരായണം ചെയ്യുക. മഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. വീടിനു ചുറ്റും മഞ്ഞ പുഷ്പങ്ങൾ ഉളള ചെടികൾ നട്ടു വളർത്തുക. ജാതക പരിശോധന നടത്തി മഞ്ഞ പുഷ്യരാഗം, ഗോൾഡൻ ടോപ്പാസ് എന്നീ രത്നങ്ങൾ ധരിക്കുക. മഞ്ഞ കലർന്ന വസ്ത്രം ധരിക്കുക എന്നിവ പൊതുവിൽ നിർേദശിക്കപ്പെടുന്നു. 

വിശേഷ ക്ഷേത്ര പരിഹാരം

ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു കയറും കുമ്പളങ്ങയും ആയി പടിഞ്ഞാറെ നടവഴി പ്രവേശിച്ച് കിഴക്കേനടയിലെ കൊടിമരച്ചുവട്ടിലെ ഭണ്ഡാരത്തിനു മുകളിൽ കയറും കുമ്പളങ്ങയും ഭക്തിപൂർ‌‌വം സമർപ്പിച്ച് ജാതക‌ത്തിലെ വ്യാഴദോഷം തീർത്ത് അനുഭവയോഗം ഉണ്ടാക്കിത്തരണമേ എന്നു ഭഗവാനോടു പ്രാർ‌ഥിക്കുക. തുടർന്ന് നമസ്കരിക്കുക. ശേഷം നാലു പ്രദക്ഷിണം, പ്രദക്ഷിണ വഴിയിൽ കൂടി നടത്തുക. എന്നിട്ടു ദർശനം നടത്തുക. തുടർന്ന് യഥാശക്തി വഴിപാടുകൾ നടത്തുക. ശേഷം ഭഗവതിനട വഴി പുറത്തു  പോകുക. ഈ അനുഷ്ഠാനം ഒരു തവണ നടത്തിയാൽ മതിയാകും. വർഷം തോറും നടത്തിയാൽ അത്യുത്തമം. യശോദ ഭഗവാനെ ബാല്യകാലത്ത് ഉരലിൽ കെട്ടിയിട്ടതിന്റെ ഓർമപ്പെടുത്തലാണ് ഈ ചടങ്ങ് എന്നു പറയപ്പെടുന്നു. ഭാഗവതത്തിലെ പ്രധാന  കഥാഭാഗം ആണ് ഇത്. ജാതകത്തിലെ വ്യാഴദോഷം, ശനിദോഷം എന്നിവ ഗുരുവായൂർ ക്ഷേത്ര ദർശനത്താൽ‌ പരിഹരിക്കപ്പെടും എന്നു വിശ്വാസം. ജാതക ഗ്രഹനിലയിലെ ദോഷവശങ്ങളെ നിർവീര്യമാക്കാൻ ഗുരുവായൂരപ്പനു സാധിക്കും. ഈ വിഷയത്തിൽ നിരവധി അനുഭവസ്ഥർ ഉണ്ട്. ആർക്കും സ്വീകരിക്കാവുന്ന ഒരു പരിഹാരമാർഗം വ്യാഴപ്രീതി വരാൻ വിഷ്ണുപ്രീതി വരുത്തുക എന്നതാണ്‌.

ലേഖകൻ

ആർ. സഞ്ജീവ് കുമാർ P.G.A

ജ്യോതിസ് ആസ്ട്രോളജിക്കൽ : റിസർച്ച് സെന്റർ

ലുലു അപ്പാർട്ട്മെന്റ്സ്

തൈക്കാട് പൊലീസ് ഗ്രൗണ്ടിന് എതിർ വശം

തൈക്കാട് പി.ഒ. തിരുവനന്തപുരം–14

ഫോൺ– 0471–2324553, 9447251087

email: jyothisgems@gmail.com

Your Rating: