Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്താനലബ്ധിക്ക് അർച്ചനകൾ

ജ്യോതിഷം

വിവാഹം കഴിഞ്ഞാൽ ദമ്പതിമാരുടെയും ബന്ധുക്കളുടെയും ഏറ്റവും വലിയ ആഗ്രഹം, വൈകാതെ സൽസന്താനത്തെ ലഭിക്കുക എന്നതാണ്. ചിലർക്ക് ആണോ പെണ്ണോ എന്നുള്ള പ്രത്യേക താൽപര്യവുമുണ്ടാകും.

സന്താനസാധ്യതയുള്ള ദമ്പതികൾക്ക് ആൺ, പെൺ സന്താനങ്ങളെ ലഭിക്കാൻ ജ്യോതിഷശാസ്ത്രം ചില നിർദേശങ്ങൾ നൽകുന്നുണ്ട്. ഇത് എല്ലാവർക്കും പ്രായോഗികമായിക്കൊള്ളണമെന്നില്ല. എന്നാല്‍ ആവശ്യക്കാർക്കു പരീക്ഷിച്ചറിയാം.

ഗർഭത്തിനു മുൻപുതന്നെ സന്താനത്തെക്കുറിച്ചു ഭാര്യാഭർത്താക്കന്മാർക്ക് വ്യക്തത വേണം- ആണ് വേണോ പെണ്ണ് വേണോ, ആ കുഞ്ഞ് എന്തായി തീരണം, എങ്ങനെയായിരിക്കണം എന്നിങ്ങനെ. ഈ സങ്കൽപത്തെ ഒരു ഇച്ഛാശക്തിയായി സദാ നിലനിർത്തി പ്രസവം വരെ കാത്തുസൂക്ഷിക്കണം. ആത്മജൻ എന്നു സന്താനത്തെ പറയുന്നതുതന്നെ ഇണകളുടെ ആത്മാംശമാണ്. അഥവാ ആത്മാവിലെ സ്ഥായീഭാവമാണ് സന്താനലബ്ധിയുടെ പ്രാഥമിക ഘടകം.

രണ്ടാമതായി, സന്താനജനനവുമായി ബന്ധപ്പെട്ട സൂക്തങ്ങളും അർച്ചനകളും പ്രാർഥനകളും അനുഷ്ഠിക്കുക-  സന്താനഗോപാലാർച്ചന, സന്താനഗോപാല പ്രാർഥന, സന്താനഗോപാല വ്രതം എന്നിങ്ങനെ.

ഒപ്പം, ജാതകരാൽ ക്ലിഷ്ടതയോ തടസ്സമോ ഉള്ളവർ അതിനുള്ള ദോഷപരിഹാരങ്ങളും ചെയ്ത്, ശാസ്ത്രീയ പരിശോധനകളും ചികിത്സയും സ്വീകരിക്കുന്നതിനൊപ്പം സന്താനഗോപാലയന്ത്രം തുടങ്ങിയ ദേഹരക്ഷാ യന്ത്രങ്ങൾ ഈശ്വരീയതയുള്ള വ്യക്തിയിൽനിന്നു സ്വീകരിച്ചു ധരിക്കുക.

മറ്റൊരു പ്രധാന കാര്യം, സന്താനപ്രാപ്തി എന്ന ലക്ഷ്യത്തിൽതന്നെ മനസ്സുറപ്പിച്ചു നിർത്തണം. സ്പർധ, അസൂയ, വൈരാഗ്യം, വാഗ്വാദം, ഏറ്റുമുട്ടൽ, സാഹസികത, നുണ പറച്ചിൽ, തട്ടിപ്പ്, വെട്ടിപ്പ് തുടങ്ങിയവ ഒഴിവാക്കണം. ഇവ വിപരീതഫലം ചെയ്യും. സദാ മനസ്സിനു പ്രസന്നത, വാക്കുകളിൽ രസികത്വം, ശുദ്ധി, വൃത്തി, മനസ്സിനിണങ്ങിയ സ്ഥലത്ത് താമസിക്കുകയും ശയിക്കുകയും ചെയ്യുക എന്നതൊക്കെ നല്ല സന്താനം ലഭിക്കാൻ സഹായകമാകും. 

ആൺകുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നവർ:

പൂയം നക്ഷത്രനാൾ വെള്ളി, ഇരുമ്പ്, സ്വർണം ഇതിൽ ഏതെങ്കിലും ഒരു ലോഹം കൊണ്ട് ആൾരൂപം ഉണ്ടാക്കി അതിനെ അഗ്നിയിൽവച്ച് പഴുപ്പിച്ച്, തീയുടെ നിറമാകുമ്പോൾ എടുത്ത് പശുവിൻ പാലിലിടുക. ആ പാൽ അൽപകാലം കുടിക്കുക.

പേരാലിന്റെ മൊട്ട് പാലിൽ അരച്ച് പൂയം നക്ഷത്രദിവസം കഴിക്കുക.

പെൺകുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നവർ:

ഇനി സ്ത്രീ സന്താനമാണ് വേണ്ടെതെങ്കിൽ പൗർണമിയിൽ (വെളുത്തവാവു ദിവസം) ഓരോ കൂവളത്തില (മൂന്ന് ഇതളുള്ള ഒരു ഇല) കറുകയുടെ നീരിൽ അരച്ചു കഴിക്കുക.

ആഴ്ചയിലൊരിക്കൽ ത്രിഫല കഴിച്ചശേഷം പിറ്റേദിവസം ജീരകം നെയ്യിൽ അരച്ചു കലക്കി കഴിക്കുക.

ജാതകവശാലുള്ള ദോഷങ്ങൾ മാറ്റി, ശാസ്ത്രീയ രീതിയിൽ ശാരീരിക യോഗ്യത വരുത്തിയവർക്ക് മേൽ സൂചിപ്പിച്ച കാര്യങ്ങൾ ഫലവത്തായി കണ്ടിട്ടുണ്ട്.

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.