ADVERTISEMENT

ചന്ദ്രദോഷശാന്തിക്ക് മുത്ത് ധരിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. എന്നാൽ ക‍ൃത്രിമ മുത്തുകളുടെ ഉപയോഗം കൊണ്ട് ഫലമൊന്നുമില്ല. മങ്ങിയ നിറമുള്ളതും കുഴിവും പൊട്ടലുമുള്ളതും കാക്കപ്പുള്ളി, വളയങ്ങൾ മുതലായവ ഉള്ള മുത്തുകൾ ധരിക്കരുത്. ഇത് വിപരീത ഫലങ്ങളുണ്ടാക്കാം.

നിറമില്ലാത്ത ഗ്ലാസിൽ വെള്ളം നിറച്ച്  നല്ല മുത്ത് ഇടുമ്പോൾ പ്രകാശ രശ്മികൾ വരുന്നതു പോലെ തോന്നും. ഇടതു കൈയിലെ ചെറുവിരലിലോ മോതിര വിരലിലോ വെള്ളിമോതിരത്തിൽ പിടിപ്പിച്ചാണ് മുത്ത് അണിയേണ്ടത്. 

അത്തം, തിരുവോണം, പൂയം എന്നീ നക്ഷത്ര ദിവസങ്ങളും തിങ്കളാഴ്ച, പൗർണമി ദിനങ്ങളും ആദ്യമായി മുത്ത് ധരിക്കാൻ നല്ലതാണ്.  ചിങ്ങം, ധനു, കുംഭം എന്നീ ലഗ്നങ്ങളിൽ ജനിച്ചവരും കഫദോഷം, ശ്വാസകോശരോഗങ്ങൾ, അമിതവണ്ണം എന്നിവയുള്ളവരും മുത്ത് ധരിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് പറയപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com