ഓരോ രത്നങ്ങളും ധരിക്കുന്നതിനുള്ള വിധികൾ
മാണിക്യം (Ruby)
സൂര്യന്റെ രത്നമാണ് മാണിക്യം. ജാതക പരിശോധന പ്രകാരം മാണിക്യം ധരിക്കുന്നത് സൂര്യന്റെ ദോഷത്തിന് പരിഹാരമായി ട്ടാണ് ജ്യോത്സന്മാര്‍ മാണിക്യം നിർദേശിക്കുന്നത്. മാണിക്യം അധികാരത്തിനും തൊഴിൽ ഉന്നതിക്കും, ആരോഗ്യത്തിനും നല്ലതാണ്. മാണിക്യരത്നം പുരുഷന്മാർ വലത് കയ്യിലെ മോതിരവിരലിൽ ഞായറാഴ്ച രാവിലെ ഉദയം മുതൽ 1 മണിക്കൂറിനകം (6.45–715) ധരിക്കുക. വീട്ടില്‍ ഒരു നിലവിളക്ക് കത്തിച്ച് കിഴക്ക് ദർശനമായി നിന്ന് സൂര്യഭഗവാനെയും, മഹേശ്വരനെയും ധ്യാനിച്ച് മാണിക്യരത്നം ധരിക്കുക. ശിവ ക്ഷേത്രത്തിൽ പൂജിച്ചും ധരിക്കാം. ശിവക്ഷേത്രത്തില്‍ ജലധാര നടക്കുന്ന സമയത്ത് തീർത്ഥകുഴലിൽ കൂടി ഒഴുകി വരുന്ന ജലപ്രവാഹത്തിൽ മാണിക്യരത്നം അഭിഷേകം ചെയ്യുന്നതും നല്ലതാണ്. സ്ത്രീകൾ മാണിക്യം ഇടത് കയ്യിലെ മോതിരവിര ലിൽ ധരിക്കുക. ഗുണമേന്മയുള്ള രത്നം ധരിക്കണം. ലാബ് സർട്ടിഫിക്കറ്റ് ഉള്ള രത്നമാണ് ഉത്തമം. ജ്യോതിഷ പരിഹാര നിർദ്ദേശത്തിലും രത്നശാസ്ത്രത്തിലും പാണ്ഡിത്യമുള്ള ജ്യോത്സ്യന്മാരിൽ നിന്ന് വേണം രത്നനിർദ്ദേശം സ്വീകരിക്കു വാൻ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
മുത്ത് (White Pearl)
ജാതകത്തിലെ ചന്ദ്രന്റെ ദോഷങ്ങൾക്ക് പരിഹാരമായി വെള്ള മുത്ത് ധരിക്കാം. പുരുഷന്മാർ വലത് കയ്യിലെ മോതിര വിര ലിലും, സ്ത്രീകൾ ഇടത് കയ്യിലെ മോതിര വിരലിലും ധരിക്കു ക. മാനസ്സിക രോഗങ്ങള്‍ക്കും, പ്രശ്നങ്ങൾക്കും മുത്ത് ശമനം നൽകും. തിങ്കൾ രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ധരിക്കുക. (ചന്ദ്രന്റെ ഹോര) ഏകദേശ സമയം 6.45–7.15. ചില ഉത്തരേന്ത്യൻ പണ്ഡിതന്മാർ ചെറുവിരലിലും മുത്ത് ധരിക്കാൻ ഉപദേശിക്കാറുണ്ട്. ഭഗവതി ക്ഷേത്രത്തിൽ പൂജിച്ച് ധരിക്കുന്ന തും നല്ലതാണ്.
ചുവന്ന പവിഴം (Red Coral)
ജാതകത്തിൽ ചൊവ്വയുടെ ദോഷങ്ങൾക്ക് പരിഹാരമായി ചുവന്ന പവിഴം ചൊവ്വാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം മോതിരവിരലിൽ ധരിക്കാം (കുജഹോര) പുരുഷന്മാർ വലത് കയ്യിലും, സ്ത്രീകൾ ഇടത് കയ്യിലും ധരിക്കുക. ശ്രീമുരുകന്റെ ക്ഷേത്രത്തിലോ, ഭദ്രകാളീക്ഷേത്ര ത്തിലോ പൂജിച്ച് ധരിക്കാം. ജാതകത്തിൽ ചൊവ്വാദോഷം ഉള്ളവർ ചുവന്ന പവിഴം അനുകൂലമെങ്കിൽ ധരിക്കാം. ചൊവ്വാ ദോഷം മാറാനായി ചുവന്ന പവിഴം ധരിക്കാൻ പാടില്ല. ആയ തിന് കൃത്യമായി ചൊവ്വാദോഷ സാധ്യത തന്നെ നോക്കണം. സ്ത്രീകൾക്ക് വിവാഹം വേഗത്തിൽ നടക്കാൻ ചുവന്ന പവിഴം സഹായിക്കും.
മരതകം (Emerald)
പച്ച നിറം പ്രസരിപ്പിക്കുന്ന വിദ്യാകാരനായ ബുധന്റെ രത്നം. ജാതക പരിശോധന നടത്തി ഈ രത്നം അനുകൂലം ആണ് എന്ന് കണ്ടാൽ പുരുഷന്മാർക്ക് വലത് മോതിരവിരൽ, നടു വിരൽ, ചെറുവിരൽ എന്നിവയിൽ ധരിക്കാം. മോതിര വിരലി ലും നടുവിരലിലും ഫലപ്രദമായി മരതകം പ്രവർത്തിക്കുന്നു. ചെറുവിരൽ അത്ര ഗുണപ്രദമായി കാണുന്നില്ല. സ്ത്രീകൾക്ക് ഇടത് കയ്യിലെ മേൽപ്പറഞ്ഞ വിരലുകളിൽ ധരിക്കാം. ബുധനാ ഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം (ബുധഹോര) അവതാര വിഷ്ണു ക്ഷേത്രത്തിൽ പൂജിച്ച് ധരിക്കാം. (ശ്രീകൃഷ്ണൻ, ശ്രീരാമൻ, പരശുരാമൻ, നരസിംഹമൂർത്തി, വരാഹമൂർത്തി ക്ഷേത്രങ്ങൾ) വീട്ടിൽ വച്ചും ധരിക്കാം. വിദ്യാഭ്യാസ പുരോഗതി ലഭിക്കാൻ മരതകം സഹായിക്കും.
മഞ്ഞപുഷ്യരാഗം (Yellow Saphire)
ദേവ ഗുരുവായ വ്യാഴത്തിന്റെ രത്നം. മഞ്ഞനിറം പ്രസരിപ്പി ക്കുന്ന ഈ രത്നം പൊതുവിൽ ധനം, ഭാഗ്യം, അവസരങ്ങൾ എന്നിവ ലഭിക്കാൻ സഹായിക്കുന്നു. വ്യാഴാഴ്ച രാവിലെ മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ച് ധരിക്കാം. ഉദയം മുതൽ ഒരു മണിക്കൂറിനകം (ഗുരുഹോരയിൽ) ധരിക്കുക. പുരുഷന്മാർ വലത് കയ്യിലെ ചൂണ്ടുവിരലിലും, സ്ത്രീകൾ ഇടത് കയ്യിലെ ചൂണ്ട് വിരലിലും ധരിക്കുക. സൗഭാഗ്യത്തിനും സത്സന്താന പ്രാപ്തിക്കും ഈ രത്നം സഹായിക്കും.
വജ്രം
അസുര ഗുരുവായ ശുക്രന്റെ രത്നമാണ് വജ്രം. വെയിലിന്റെ നിറം. ദാമ്പത്യസുഖം, വേഗത്തിലുള്ള വിവാഹം, ആഢംബര ജീവിതം എന്നിവയ്ക്കായി ധരിച്ച് വരുന്നു. ജാതകം സൂക്ഷ്മ മായി പരിശോധിച്ച ശേഷം മാത്രം വജ്രം ധരിക്കുക. എല്ലാവർ ക്കും ധരിക്കാൻ പറ്റുന്നതാണ് വജ്രം എന്ന വാദത്തിൽ കഴ മ്പില്ല. പരസ്യത്തിൽ ആകൃഷ്ടരായി വജ്രം വാങ്ങി ദാമ്പത്യ ജീവിതത്തിൽ തകർച്ച നേരിട്ട ധാരാളം ആളുകൾ ഉണ്ട്. എന്ന കാര്യം വിസ്മരിക്കരുത്. വജ്രം അനുയോജ്യമെങ്കിൽ ധരിക്കുക. വജ്രാഭരണങ്ങൾ വാങ്ങും മുൻപ് ജ്യോതിഷ ഉപദേശം തേടുക. (ജ്യൂവലറിയിലെ ജ്യോത്സനെ ഈ കാര്യത്തിന് സമീപിക്കുന്നത് നല്ലതാണ് എന്ന അഭിപ്രായം ഇല്ല.)
മഹാലക്ഷ്മീ ക്ഷേത്രത്തിലോ, അന്നപൂർണ്ണേശ്വരി ക്ഷേത്ര ത്തിലോ, സൗമ്യ ഭഗവതി ക്ഷേത്രത്തിലോ പൂജിച്ച് വെള്ളി യാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ധരിക്കാം. (ശുക്രഹോര) സൗഖ്യജീവിതമാണ് ഫലം.
ഇന്ദ്രനീലം (Blue Saphire)
നവഗ്രഹങ്ങളിൽ ഈശ്വരത്ത്വം ഉള്ള ശനീശ്വരന്റെ രത്നം. ജാതകം നോക്കി ഇന്ദ്രനീലം അനുകൂലമാണ് എന്ന് കണ്ടാൽ സ്ഥിരസമ്പത്തിന്റെയും ആജ്ഞാശക്തിയുടെയും രത്നമായ ഇന്ദ്രനീലം ശനിയാഴ്ച ശനിഹോരയിൽ ഉദയം മുതൽ ഒരു മണിക്കൂറിനകം പുരുഷന്മാർ വലത് കയ്യിലെ നടുവിരലിലും, സ്ത്രീകൾ ഇടത് നടുവിരലിലും ധരിക്കുക. ധർമ്മശാസ്താവ്, അയ്യപ്പൻ, വിഷ്ണുമായ എന്നീ ശാസ്താവിന്റെ ക്ഷേത്രങ്ങ ളിൽ പൂജിച്ച് ധരിക്കാം. എന്നാൽ കണ്ടകശനി, അഷ്മശനി, ജന്മശനി, ഏഴരശനി എന്നീ ഗോചരാൽ ഉള്ള ശനിദോഷങ്ങൾ ഉള്ളവർ അത് മാറാനായി ഇന്ദ്രനീലം ധരിക്കരുത്. ജാതകം പരിശോധിച്ച് ലഗ്നാൽ ഇന്ദ്രനീലം അനുകൂലമായാൽ മാത്രം ധരിക്കുക. അല്ലാത്തവർ ധരിച്ചാൽ ശനിദോഷം കൂടും. ഇന്ദ്രനീലം ധരിച്ച് സ്വസ്തരാകുക.
ഗോമേദകം (Grossular Garnet)
ഗ്രഹണകാരകനായ രാഹുവിന്റെതാണ്. ഗോമൂത്രത്തിന്റെ നിറം ഉള്ള ഗോമേദകം. ജാതകം പരിശോധിച്ച് രാഹു അനു കൂലമായവർക്ക് ഗോമേദകം ധരിക്കാം. വ്യാപാര– വ്യവസായ രംഗത്തുള്ളവർക്കും, ചലച്ചിത്ര മേഖലയില്‍ ഉള്ളവർക്കും ഗുണപ്രദമാണ്. രാഹുവിന് ശനിയെപ്പോലെ എന്ന് പ്രമാണ പ്രകാരം ശനിയാഴ്ച രാവിലെ ശനിഹോരയിൽ സർപ്പക്കാവിൽ പൂജ ചെയ്ത് ധരിക്കാം. ദുർ മന്ത്രവാദ ദോഷങ്ങൾ ഫലിക്കാ തിരിക്കാനും ഗോമേദക രത്ന ധാരണം ഫലപ്രദമാണ്.
വൈഢൂര്യം (Cat's Eye)
പൂച്ചയുടെ കണ്ണിന്റെ നിറവും, തിളക്കവുമാണ് വൈഢൂര്യ ത്തിന്, വൈഢൂര്യം കേതുവിന്റെ രത്നമാണ്. ഗ്രഹണത്തിന്റെ കാരകനായ കേതുവിന്റെ ഈ രത്നം ധരിക്കുന്നത് കടബാധ്യ തകൾ ഒഴിയാനും വ്യക്തിത്വവികാസത്തിനും ഉത്തമമാണ്. കേതുവിന് കുജനെപ്പോലെ എന്ന രീതിയിൽ ചൊവ്വാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ഗണപതി ക്ഷേത്രത്തിലോ, ചാമുണ്ഡേശ്വരി ക്ഷേത്രത്തിലോ പൂജിച്ച് കുജഹോരയിൽ ധരിക്കുക. എല്ലാത്തരം വിജയത്തിനും വൈഡൂര്യ രത്നം സഹായിക്കും.
ലേഖകൻ
ആർ. സഞ്ജീവ് കുമാർPGA
ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ
ലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി.ഒ
തിരുവനന്തപുരം 695014
ഫോൺ: 8078908087, 9526480571
E-mail : jyothisgems@gmail.com