ഭാഗ്യരത്നം ധരിക്കുവാൻ ആഗ്രഹിക്കുന്നുവോ? അറിയണം ഈ കാര്യങ്ങൾ
Mail This Article
ഗുണമേന്മയുള്ള രത്നം മാത്രം തെരഞ്ഞെടുത്ത് ധരിക്കുക. സുതാര്യമായ രത്നങ്ങൾ 2 കാരറ്റിന് മുകളിലും (200 മില്ലിഗ്രാം = 1 കാരറ്റ്. 400 മില്ലിഗ്രാം = 2 കാരറ്റ്. സുതാര്യമല്ലാത്ത – മുത്ത്, ചുവന്ന പവിഴം, ടർക്ക്വോയിസ് മുതലായവ 3 മുതൽ 10 വരെ കാരറ്റ് ധരിക്കുന്നതാണ് ഉത്തമം.)
ആളിന്റെ ശരീരഭാരവും രത്നത്തിന്റെ ഭാരവും തമ്മിൽ ബന്ധം ഇല്ല.
കാരറ്റ് എന്നത് രത്നത്തിന്റെ ഭാരം നിശ്ചയിക്കാൻ ഉള്ള അളവു കോൽ ആണ്. അല്ലാതെ സ്വർണ്ണത്തെപ്പോലെ ശുദ്ധിയുടെ അളവുകോൽ അല്ല.
രത്നത്തിന്റെ ഗുണമേന്മ
കളര്‍, കട്ടിംഗ്, ക്ലാരിറ്റി എന്നിവയുടെയും, ഭൂമിക്കുള്ളിലെ അതിന്റെ വിളവിനെയും ആശ്രയിച്ചാണ് കണക്കാക്കുന്നത്. രത്നം ധരിച്ചുകൊണ്ട് ശവശരീരത്തിൽ തൊട്ടാലോ, രത്നം ധരിച്ചശേഷം പുലവാലായ്മ എന്നിവ ഉണ്ടായാലോ രത്നത്തിന് ദോഷം ഇല്ല. രാത്രിയും പകലും തുടർച്ചയായി ധരിക്കുക. ശരാശരി ഒരു മണിക്കൂർ വരെ രത്ന മോതിരം മാറ്റി വയ്ക്കു ന്നതിനും ദോഷമില്ല. ദാമ്പത്യ ബന്ധത്തിനും മത്സ്യ–മാംസങ്ങൾ കഴിക്കുന്നതിനും രത്നധാരണം തടസ്സമല്ല. ഇടിമിന്നൽ, ഗ്രഹണം, മൊബൈൽ റേഡിയേഷൻ എന്നിവയൊന്നും രത്നത്തിന്റെ ശക്തി കുറയ്ക്കില്ല. സൂര്യപ്രകാശത്തിലെ മഴവിൽ നിറങ്ങളും നവഗ്രഹരശ്മികളും ആണ് രത്നങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെടുന്നത്. സ്വർണ്ണം, വെള്ളി, ചെമ്പ്, പ്ലാറ്റിനം എന്നീ ലോഹങ്ങളിൽ രത്നക്കൽ മോതിരം തയ്യാറാക്കാം.
രത്നം അഴുക്ക് പിടിക്കാതെ വൃത്തിയായി സൂക്ഷിക്കുക. എല്ലാ രത്നമോതിരങ്ങളും ലോക്കറ്റുകളും അടിവശം തുറന്ന വിധം നിർമ്മിക്കുക. മോതിരം തയ്യാറാക്കുമ്പോൾ രത്നത്തിന് കേട് വരാതെ നോക്കുക. രത്നത്തിന്റെ ഒറിജിനാലിറ്റി തെളിയിക്കാൻ ഗവ: ലാബുകൾ ആണ് ഉത്തമം. ഒരാള്‍ ധരിച്ച രത്നമോതിരം മറ്റൊരാൾ വാങ്ങി ധരിക്കാതിരിക്കുക. രത്നത്തിന് കാലപ്പഴക്ക ത്താൽ ശക്തിക്ഷയം സംഭവിക്കുന്നില്ല. ആയതിനാൽ രത്നക്കല്ലിന് കേട് പറ്റാത്തിടത്തോളം മാറ്റി ധരിക്കേണ്ടതില്ല.
വിവിധ രത്നങ്ങൾ ഒരുമിച്ച് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
മാണിക്യം, മഞ്ഞപുഷ്യരാഗം, ചുവന്ന പവിഴം എന്നീ രത്നങ്ങൾ പരസ്പരം മിത്രഗ്രഹങ്ങളുടേതായതിനാൽ അവ ഒരുമിച്ച് ധരിക്കാം. അതുപോലെ ഇന്ദ്രനീലം, വജ്രം, മരതകം ഇവയുടെ അധിപന്മാരും പരസ്പരം മിത്രങ്ങളാണ്. ഗോമേദകം, വൈഡൂ ര്യം എന്നീ രത്നങ്ങൾ പ്രത്യേകം പ്രത്യേകം ധരിക്കുക. മേൽപ്പ റഞ്ഞ സൂര്യന്റെ ഗ്രൂപ്പിലേയും ശനിയുടെ ഗ്രൂപ്പിലേയും രത്ന ങ്ങൾ തമ്മിൽ ഒരുമിച്ച് ധരിക്കരുത്. ഉദാഹരണം മരതകം+ മാണിക്യം, മഞ്ഞപുഷ്യരാഗം + വജ്രം, പവിഴം+ഇന്ദ്രനീലം എന്നീ വിധത്തിൽ ധരിക്കരുത്.
രത്നത്തിന്റെ കേടുപാടുകൾ മനസ്സിലാക്കാൻ പരിശീലനം കിട്ടിയ ആൾക്കാരുടെയോ, ജിമോളജിസ്റ്റിന്റെയോ സേവനം തേടുക. മാർക്കറ്റിൽ സിന്തറ്റിക് (കൃത്രിമ രത്നങ്ങൾ) കളർ കയറ്റിയ ഒറിജിനൽ രത്നങ്ങൾ (കളർ ഡൈ ചെയ്ത രത്നങ്ങൾ), ശുദ്ധ രത്നങ്ങൾ, ഹീറ്റ് ട്രീറ്റഡ് രത്നങ്ങൾ എന്നിവ ലഭ്യമാണ്. ഹീറ്റ് ട്രീറ്റഡ് രത്നങ്ങളും, ശുദ്ധ രത്നങ്ങളും ജ്യോതിഷപരമായി ഫലപ്രദമാണ്. നവരത്നങ്ങളെപ്പോലെ ഉപരത്നങ്ങളും ഗുണപ്രദ മാണ്. രത്നങ്ങൾ ധരിച്ച് ജാതക യോഗങ്ങളും പുഷ്ടിപ്പെടു ത്തിയും, ദോഷങ്ങളകറ്റിയും ജീവിതം മെച്ചപ്പെടുത്താമെന്ന് ജ്യോതിഷ രത്നശാസ്ത്രം അനുശാസിക്കുന്നു. ഭാഗ്യരത്നം ധരിച്ച് ഭാവി സുന്ദരമാക്കുക.
ലേഖകൻ
ആർ. സഞ്ജീവ് കുമാർPGA
ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ
ലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി.ഒ
തിരുവനന്തപുരം 695014
ഫോൺ: 8078908087, 9526480571
E-mail : jyothisgems@gmail.com