ജനുവരി ജന്മമാസമായുള്ളവർക്ക് ഭാഗ്യം തെളിയാൻ
Mail This Article
പാശ്ചാത്യ ജ്യോതിഷപ്രകാരം ജനുവരി മാസത്തിൽ ജനിച്ചവർക്ക് ഉള്ള ബർത്ത് സ്റ്റോൺ ആണ് ഗാർനറ്റ്. ഭാഗ്യാനുഭവങ്ങൾ വരാനായി ജനുവരി മാസം ജനിച്ചവർക്ക് ഗാർനറ്റ് ധരിക്കാം.
മാണിക്യത്തിന് പകരം ആയി ഉപയോഗിക്കുന്ന രത്നമാണിത്. മറ്റ് എട്ട് തരം ഗാർനറ്റുകൾ കൂടിയുണ്ട്. ഇവ മാണിക്യത്തിന് പകരം ആയി ഉപയോഗിക്കുവാൻ പാടില്ല.
രാസപരമായി മഗ്നീഷ്യം അലൂമിനിയം സിലിക്കേറ്റാണിത്. ചുവപ്പ് കലർന്ന തവിട്ട് നിറമാണിതിന്. അഗ്നിപർവത ലാവയിൽ നിന്നും ഉണ്ടാകുന്ന രത്നമാണിത്.
ഗ്രീക്ക് ഭാഷയിലെ PYROPE –ന്റെ അർഥം അഗ്നി എന്നാണ്. യുഎസ്എ യിലെ അരിസോണ, ആസ്ട്രേലിയ, അർജന്റീന, ബ്രസീൽ, ബർമ, സ്കോട്‍ലാൻഡ്, താൻസാനിയ എന്നീ രാജ്യങ്ങൾ പൈറോപ്പ് ഗാർനെറ്റിന്റെ ഉല്പാദകരാണ്. കഴിഞ്ഞ 500 വർഷമായി ആഭരണ നിർമാണ രംഗത്ത് ഗാർനറ്റ് ഉപയോഗിക്കുന്നു.
മാണിക്യം ധരിക്കേണ്ടവർക്ക് മാണിക്യത്തിന് പകരം ധരിക്കാം. വില നിലവാരം കുറഞ്ഞ രത്നങ്ങളുടെ പട്ടികയിൽ പെടുന്നു.
നീർവീഴ്ച, നീർക്കെട്ട്, പാദം, മുട്ട് എന്നിവയിലെ നീർവീഴ്ചകൾ എന്നിവയെ തടയും, ശാരീരിക ആരോഗ്യം സംരക്ഷിക്കും. ഇടിമിന്നലിനെ ഭയപ്പെടുന്നവർക്കും രാത്രി യാത്ര ഭയമുള്ളവർക്കും ഗാർനറ്റ് ധരിക്കുന്നത് ഭയം മാറാൻ സഹായിക്കും. ധൈര്യം വീണ്ടെടുത്ത് പ്രതിസന്ധികൾ നേരിടാൻ ഗാർനറ്റ് ധരിക്കാം. ഉത്തരവാദിത്തബോധം, തന്റേടം, കരുത്ത് എന്നിവ നൽകുന്ന രത്നമാണ്.
വലത് അല്ലെങ്കിൽ ഇടത് കയ്യിലെ മോതിരവിരലിൽ ഞായറാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ഗാർനറ്റ് ആദ്യമായി ധരിക്കാവുന്നതാണ്.
ലേഖകൻ
ആർ. സഞ്ജീവ് കുമാർ
ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ
ലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി. ഒ,
തിരുവനന്തപുരം 695014
ഫോൺ: 8078908087, 9526480571
E-mail : jyothisgems@gmail.com
Englisg Summery : Importance of BirthStone Garnet