ശനിദോഷം നീങ്ങാൻ ഈ രത്നം ധരിച്ചോളൂ

HIGHLIGHTS
  • സാധാരണക്കാർക്ക് വാങ്ങാവുന്ന വിലയെ ഈ രത്നത്തിനുള്ളൂ.
Amethyst-845
SHARE

പാശ്ചാത്യ ജ്യോതിഷപ്രകാരം ഫെബ്രുവരിയുടെ (ബർത്ത് സ്റ്റോൺ) രത്നമാണ് അമിഥീസ്റ്റ് (AMETHYST). വളരെ വിലകുറഞ്ഞ രത്നമാണിത്. ഇളം വയലറ്റ് (പർപ്പിൾ) നിറം സിലിക്കോൺ ഡയോക്സൈഡ് ആണ് രാസഘടകം. സാധാരണക്കാർക്ക് പോലും വാങ്ങാവുന്ന വില മാത്രം. ശ്രീലങ്ക, ഇന്ത്യ, ഉറുഗ്വേ, മെഡഗാസ്ക്കർ, ജർമ്മനി, ഓസ്ട്രേലിയ, നബീമിയ, സാംബിയ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നും അമിഥീസ്റ്റ് ലഭിക്കുന്നു.

ജ്യോതിഷപരമായ പ്രയോജനങ്ങൾ

ഇന്ദ്രനീലത്തിനു പകരം ധരിക്കാം. ശനിദോഷം ശമിക്കും. നിങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കും. അമിത മദ്യപാനാസക്തി, ലഹരിമരുന്ന് ഉപയോഗം, അനുസരണ ഇല്ലായ്മ, മടി, അലസത എന്നിവയിൽ നിന്ന് മോചനം. നിശാന്ധത കുറയ്ക്കും, നിയമപരമായ പ്രശ്നങ്ങളിൽ വിജയം വരിക്കും. ഇന്ദ്രനീലം ധരിക്കുന്നത് മൂലം ഉള്ള എല്ലാ ഗുണവും ലഭിക്കും. സ്ത്രീകളിലെ ആർത്തവ തകരാറുകൾ, പരിഹരിക്കാനും അമിഥീസ്റ്റിന് കഴിയും. ജാതകം നോക്കി അനുയോജ്യമാണെങ്കിൽ മാത്രം ധരിക്കുക.

ശനിയാഴ്ച ദിവസം രാവിലെ സൂര്യോദയം മുതൽ ഒരു മണിക്കൂറിനകം വലത് /ഇടത് കയ്യിലെ നടുവിരലിൽ ധരിക്കുക. സിൽവറിൽ ധരിക്കുന്നതാണ് ഉത്തമം. ലോക്കറ്റായും ധരിക്കാം. ശരാശരി 3 കാരറ്റ് എങ്കിലും തൂക്കം ഉള്ളവ ധരിക്കുക.

ലേഖകൻ

ആർ. സഞ്ജീവ് കുമാർ,

ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ

ലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി. ഒ.

തിരുവനന്തപുരം 695014

ഫോൺ: 8078908087, 9526480571

E-mail: jyothisgems@gmail.com

English Summery : Shani Dosha Reducing  Gemstone Amethyst

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ