ADVERTISEMENT

ജാതകം തയ്യാറാക്കി ജാതകത്തിലെ ശനിയുടെ രാശിസ്ഥിതി പഠിച്ച ശേഷം, ഇന്ദ്രനീലം എന്ന രത്നം ധരിക്കുന്നത് ഗോചരാലും, ജാതകാലുമുള്ള ശനി ദോഷത്തിനും ദശാപഹാരകാല ദോഷത്തിനും ശമനം നൽകി ശനീശ്വരന്റെ അനുഗ്രഹത്തിന് ഇടയാക്കും.

 

താഴെ പറയുന്ന ജന്മലഗ്നത്തിൽ ജനിച്ചവർക്ക് ഇന്ദ്രനീലം ഗുണപ്രദമാണ്. ശനിയുടെ സ്വക്ഷേത്രരാശികൾ ആയ മകരം, കുംഭം രാശി ലഗ്നമായി ജനിച്ചവർക്ക് ഇന്ദ്രനീലം അനുകൂലമാണ്. ഇടവം രാശിയിൽ ജനിച്ചവർക്ക് ഇന്ദ്രനീലം തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങൾ പ്രദാനം ചെയ്യും. മിഥുനം ലഗ്നം, കന്നിലഗ്നം, തുലാം ലഗ്നം എന്നീ ലഗ്ന രാശികളിൽ ജനിച്ചവർക്കും ഇന്ദ്രനീലം ഗുണപ്രദമാണ്. മീന ലഗ്നക്കാർക്ക് ഇന്ദ്രനീലം ധരിക്കാൻ സാധിക്കും. മറ്റ് ലഗ്നക്കാർക്ക് ആർക്കും ഇന്ദ്രനീലം ധരിക്കാൻ സാധിക്കില്ല. 'ലഗ്നാധിപയോഗകാരക ലഗ്നാധിപമിത്ര' എന്ന രീതിയിൽ ഇന്ദ്രനീലം ധരിക്കുന്നതാണ് ഉത്തമം.

 

സംഖ്യശാസ്ത്രപ്രകാരം ഇംഗ്ലീഷ് കലണ്ടർ പ്രകാരം 8-17-26 തീയതികളിൽ ഏത് ഇംഗ്ലീഷ് മാസത്തിൽ ജനിച്ചവർക്കും ജാതക വിവരങ്ങൾ അറിയില്ല എങ്കിൽ ശനിദോഷ ശമനത്തിന് ഇന്ദ്രനീലം ധരിച്ച്‌ നോക്കാവുന്നതാണ്. അതുപോലെ ശനിയുടെ നക്ഷത്രങ്ങളായ പൂയം, അനിഴം, ഉതൃട്ടാതി നാളുകാർക്കും ശനിയുടെ ദശാകാലമുള്ളവർക്കും ഉത്തമ ജ്യോത്സ്യന്റെ നിർണ്ണയ പ്രകാരം ഉപാധികളോടെ ഇന്ദ്രനീലം ധരിക്കാൻ സാധിക്കും. മേൽപ്പറഞ്ഞ വിഭാഗത്തിൽ പെടാത്തവർ ഇന്ദ്രനീലം ധരിക്കരുത്.

Amethyst-1200

 

ഇന്ദ്രനീലം ശാസ്ത്രീയമായി AL2O3 അലൂമിനിയം ഓക്സൈഡ് ആണ്. ഇന്ദ്രനീലത്തിന് നിറം നൽകുന്ന രാസമൂലകങ്ങൾ ഇരുമ്പും, ടൈറ്റാനിയവും ആകുന്നു. ഹാർഡ്‌നസ്സ് -9, സ്പെസിഫിക് ഗ്രാവിറ്റി 3, 9-4, മയൂരം എന്ന ജമ്മുകശ്മീരിൽ നിന്ന് ലഭിക്കുന്ന ഇന്ദ്രനീലമാണ് ഏറ്റവും വിലയേറിയതു എന്ന് കരുതുന്നു. ബർമ്മ, ശ്രീലങ്ക, ആസ്‌ട്രേലിയ, USA, നൈജീരിയ, കെനിയ, കംബോഡിയ, തായ്‌ലന്റ്, ഇന്ത്യയിൽ ജമ്മുകശ്മീർ, ഒറീസ്സ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്നു.

 

ശനി മൂലം ഉണ്ടാകുന്ന ജാതകദോഷങ്ങൾ മാറാനും ശനിയുടെ ജാതകഗുണഫലങ്ങൾ വർദ്ധിക്കാനും ഇന്ദ്രനീലം സഹായിക്കും. കടബാധ്യത കുറയ്ക്കാനും ഉന്നതമായ ഔദ്യോഗിക പദവികൾ ലഭിക്കാനും ഭൂമിലാഭം, വാഹനലാഭം, ഭവനലാഭം എന്നിവയ്ക്കും ഇന്ദ്രനീലം ധരിക്കുന്നത് ഗുണപ്രദമാണ്. ശശമഹായോഗത്തിന്റെ ഗുണം പൂർണരൂപത്തിൽ ലഭിക്കാനും മേടരാശിയിൽ ശനി നീചത്ത്വം ഭവിച്ചവർക്കും ജാതകപ്രകാരം ഇന്ദ്രനീലം അനുകൂലം എങ്കിൽ ധരിക്കാം. ശനിദോഷം എന്ന് കേട്ട് ഉടനെപോയി, ജാതകപരിശോധന നടത്താതെ ഇന്ദ്രനീലം വാങ്ങി ധരിക്കരുത്. ഭാരതീയ പുരാണ പ്രകാരം വലൻ (ബലൻ) എന്ന അസുരന്റെ നേത്രത്തിൽ നിന്ന് (കൃഷ്ണമണി) ആണ് ഇന്ദ്രനീലം ഉത്‌ഭവിച്ചത് എന്ന് പറയുന്നു. 

 

രോഗശമനവുമായി ബന്ധപ്പെട്ട്, വാതരോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, നീർവീഴ്ചകൾ, പക്ഷാഘാതം, വന്ധ്യത, വിവിധതരം ട്യൂമറുകൾ, എല്ല്, പല്ല് രോഗങ്ങൾ എന്നിവ മാറാൻ ഇന്ദ്രനീലം ജാതകഗ്രഹനിലപ്രകാരം ധരിക്കാവുന്നതാണ്. ഇന്ദ്രനീലം, വെള്ളയിലോ, സ്വർണത്തിലോ മോതിരമാക്കി ശനിയാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ശനിയുടെ കാലഹോരയിൽ ധരിച്ച്‌ തുടങ്ങുക. മോതിരമായി ധരിക്കാൻ താല്പര്യമില്ലാത്തവർക്ക് ലോക്കറ്റായിട്ടും ധരിക്കാം. മോതിരമാണ് ഉത്തമം. ഇന്ദ്രനീലം ശരാശരി 2 മുതൽ 3 വരെ കാരറ്റ് ധരിക്കാം. വ്യക്തിയുടെ ശരീരഭാരവും രത്നത്തിന്റെ ഭാരവുമായി ബന്ധമില്ല. ജാതകത്തിലെ ശനിയുടെ ഗുണദോഷമാണ് പരിഗണിക്കേണ്ടത്.

 

ഏഴര ശനി, അഷ്ടമ ശനി, കണ്ടക ശനി എന്നീ ശനിയുടെ ഗോചരാലുള്ള ദോഷങ്ങൾക്ക് ജാതകപ്രകാരം ശനി അനുകൂലം അല്ലാത്തവർ ഇന്ദ്രനീലം ധരിക്കുന്നത് ദോഷകരമാവാം. ഉദാഹരണം ചിങ്ങലഗ്നത്തിൽ (ചിങ്ങക്കൂറല്ല)ജനിച്ചയാൾ കണ്ടകശ്ശനിയെ പേടിച്ച് ഇന്ദ്രനീലം ധരിച്ചാൽ ചിങ്ങലഗ്നത്തിന്റെ 6 ഉം 7 ഉം രാശികളുടെ അധിപനായ ശനി മാരകമായ ഫലങ്ങൾ കണ്ടകശ്ശനിക്കാലത്തുണ്ടാകും. ഇങ്ങനെ ഇന്ദ്രനീലം ധരിച്ച്‌ കുഴപ്പത്തിലായ പലർക്കും അത് മാറ്റിവച്ചപ്പോൾ വലിയ ആശ്വാസം ലഭിച്ചു എന്നത് എടുത്തു പറയത്തക്കതാണ്. ഇരുമ്പാണ് ശനിയുടെ ലോഹം ഇന്ദ്രനീലത്തിന്റെ കളറിന് കാരണമായതും ഇരുമ്പിന്റെ അംശമാണ്. സുതാര്യതയുള്ളതും, അർദ്ധസുതാര്യമായുള്ളതുമായ ഇന്ദ്രനീല രത്നങ്ങൾ ധരിക്കാൻ ഉത്തമമാണ്. ഡിഫ്യൂഷൻ ഇന്ദ്രനീലത്തിന് വിലക്കുറവ് ഉണ്ടെങ്കിലും പ്രയോജന രഹിതമായാണ് കാണുന്നത്.

 

ഇന്ദ്രനീലത്തിന് പകരം ധരിക്കാവുന്ന വിലക്കുറവുള്ളതും എന്നാൽ ഏകദേശം ഇന്ദ്രനീലത്തിന് തുല്യമായ ഫലങ്ങൾ നൽകുന്നതുമായ രത്നങ്ങൾ ആണ് (സ്റ്റാർ ബ്ലൂസഫയർ (നക്ഷത്ര ഇന്ദ്രനീലം), അയോലൈറ്റ്‌, ബ്ലൂടോപ്പാസ്, അമിഥീസ്റ്റ്, കരിനീലം എന്നിവ .

ലേഖകൻ

ആർ. സഞ്ജീവ് കുമാർ PGA

ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ

റ്റി.സി. 24/1984, ലുലു അപ്പാർട്ട്മെന്റ്സ്

തൈക്കാട് പൊലീസ് ഗ്രൗണ്ടിന് എതിർവശം

തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014

Mob: 8078908087, 9526480571

e-mail: jyothisgems@gmail.com

 

English Summary : Shani Dosha Remedy in Gemology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT