അഗേറ്റ് സമാധാനത്തിന്റെ രത്നം

Mail This Article
അഗ്നിപർവത ലാവാ സംയുക്തങ്ങളിൽ നിന്നു ലഭിക്കുന്ന രത്നം. മലയാളത്തിൽ അക്കിക്കല്ലു (ഹക്കീക്ക്) എന്ന് വിളിക്കുന്നു. രാസപരമായി സിലിക്കോൺ ഡയോക്‌സൈഡ്. ഒപ്പം ചില അന്യമൂലകങ്ങളും അടങ്ങിയിരിക്കുന്നു.
അഗേറ്റ് (Agate) വിവിധ നിറങ്ങളിൽ ലഭ്യമാണ്. പേർഷ്യൻ, അറബ് സംസ്കാരവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളിൽ, അഗേറ്റ് രത്നം പ്രധാനമാണ്. ഈശ്വരാനുകൂല്യത്തിനും, സമാധാനത്തിനും അഗേറ്റ് ധരിക്കുന്നത് ഗുണപ്രദമാണ് എന്ന് വിശ്വസിച്ചു പോരുന്നു.
അതിവൈകാരികത, ദേഷ്യം, ടെൻഷൻ, ഈർഷ്യ എന്നിവയ്ക്ക് ശാന്തി നൽകുന്ന രത്നം. ജ്യോതിഷ വിശ്വാസപ്രകാരം ചന്ദ്രന്റെ രത്നം. എന്നാൽ നിറത്തിന്റെ അടിസ്ഥാനത്തിൽ മറ്റു ഗ്രഹങ്ങളുമായി ബന്ധപ്പെട്ടും അഗേറ്റ് ധരിയ്ക്കാം എന്ന് വിശ്വസിച്ചു വരുന്നു.
അഗേറ്റയുടെ നിറം അനുസരിച്ചാണ് ഈ സപ്തഗ്രഹ ആനുകൂല്യ വിവരണം
1. പാൽവെള്ള അഗേറ്റ് - ചന്ദ്രന്റെ ആനുകൂല്യം ലഭിക്കാൻ
2 . ചുവന്ന അഗേറ്റ് - ചൊവ്വയുടെ ആനുകൂല്യം ലഭിക്കാൻ
3 . കടും ചുവപ്പ് അഗേറ്റ് - സൂര്യന്റെ ആനുകൂല്യം ലഭിക്കാൻ
4 . മഞ്ഞ അഗേറ്റ് - വ്യാഴത്തിന്റെ ആനുകൂല്യം ലഭിക്കാൻ
5. പച്ച അഗേറ്റ് - ബുധൻറെ ആനുകൂല്യം ലഭിക്കാൻ
6. ക്രിസ്റ്റൽ കളർ അഗേറ്റ് - ശുക്രന്റെ ആനുകൂല്യം ലഭിക്കാൻ
7. കറുപ്പ് അഗേറ്റ് - ശനിയുടെ ആനുകൂല്യം ലഭിക്കാൻ
8. ജ്യോതിഷപരമായ പ്രയോജനങ്ങൾ കുട്ടികളുടെ ബാലാരിഷ്ടത, തുടർച്ചയായ പനി എന്നിവയ്ക്ക് എതിരെ ചുവന്ന അഗേറ്റ് ധരിക്കാവുന്നതാണ്.
കൃഷിരംഗത്തും കാർഷിക ഉല്പന്നങ്ങളുടെ വ്യാപാരമേഖലയിലും പ്രവർത്തിക്കുന്നവർക്കും പുഷ് പ വ്യാപാരികൾ, പച്ചക്കറി വ്യാപാരികൾ, കാർഷിക-ശാസ്ത്ര പഠിതാക്കൾ എന്നിവർക്കും അഗേറ്റ് ഗുണഫലം നൽകും. ചിത്ര രചന, ശില്പ നിർമാണം, ഉപകരണ സംഗീതം എന്നിവയുമായി ബന്ധപ്പെട്ടും അഗേറ്റ് ഗുണപ്രദമായി കാണുന്നു. അഗേറ്റ് ധരിക്കുന്നത് ആയുസ്സിനും ആരോഗ്യത്തിനും മനസ്സിനും ഗുണപ്രദമാണ്. വളരെ വില കുറവുള്ള രത്നം. ശരാശരി 5 കാരറ്റ് മുതൽ 10 കാരറ്റ് വരെ ധരിക്കാം. മോതിരമായും ലോക്കറ്റായും ധരിക്കാം. വെള്ളിയിൽ ധരിക്കുന്നതാണ് ഉത്തമം. പൊതുവിൽ ആർക്കും ധരിക്കാം.
ജാതക പരിശോധനയുടെ ആവശ്യം ഇല്ല. ആഭരണ നിർമാണ രംഗത്ത് ഈ രത്നം വൻതോതിൽ ഉപയോഗിച്ച് വരുന്നു. അഗേറ്റ് പാത്രങ്ങൾ നിർമ്മിക്കാനും ശില്പങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. അഗേറ്റ് ധരിക്കൂ ......ആശ്വാസം നേടൂ ....
ലേഖകൻ
ആർ. സഞ്ജീവ് കുമാർ PGA
ജ്യോതിസ് അസ്‌ട്രോളജിക്കൽ റിസർച് സെന്റർ
ലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി. ഒ
തിരുവനന്തപുരം 695014
ഫോൺ - 8078908087 , 9061850753
E-mail : jyothisgems@gmail.com