ADVERTISEMENT

പാശ്ചാത്യ ജ്യോതിഷ പ്രകാരം ആഗസ്ത് മാസത്തിൽ ജനിച്ചവരുടെ ബർത്ത് സ്റ്റോൺ ആണ് പെരിഡോട്ട്. പാവപ്പെട്ടവരുടെ  മരതകം. ഈജിപ്‌റ്റിന്റെ ദേശീയ രത്‌നമായും പെരിഡോട്ട്  അറിയപ്പെടുന്നു. വിശ്വസുന്ദരിയായി അറിയപ്പെടുന്ന  ക്ലിയോപാട്രയുടെ  രത്‌നശേഖരത്തിൽ ഉണ്ടായിരുന്ന രത്‌നം.

 

ഇളം കറുകപ്പുല്ലിന്റെ നിറം, തത്തമ്മ പച്ച, ഒലീവിന്റെ പച്ച നിറം, ഇളം മഞ്ഞ കലർന്ന പച്ച നിറത്തിൽ ഈ  രത്നം ലഭിക്കുന്നു. മഗ്നീഷ്യം, ഇരുമ്പ്, നിക്കൽ, ക്രോമിയം എന്നിവയുടെ സംയുക്തം.

Peridot-Gem-01

 

മരതകത്തിന് പകരമായി ധരിക്കുന്നു. ഒപ്പം പലവിധത്തിലുള്ള  തനത് ഗുണങ്ങളും  പെരിഡോട്ടിനുണ്ട്. 

 

ശാന്തിയുടെയും സമാധാനത്തിന്റെയും രത്‌നം. നിരാശാബോധം, ഒറ്റപ്പെടൽ എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. സന്തോഷവും ഉല്ലാസവും നൽകുന്നു. പരസ്പര പ്രണയത്തിനും, സൗഹൃദത്തിനും ഊഷ്മളത നൽകുന്നു എന്ന് കാലാതീതമായി വിശ്വസിച്ചു പോരുന്നു. സമ്പാദ്യശീലം വർദ്ധിക്കുന്നു. സമ്പന്നതയിലേയ്ക്ക് വഴിതെളിക്കുന്ന രത്‌നം. 

 

ശ്വാസകോശം, കരൾ, ആമാശയം, സ്വനപേടകം, തൈറോയ്‌ഡ്, വൃക്കകൾ, നാഡികൾ എന്നിവയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. നാഡീസംബന്ധമായ രോഗങ്ങൾക്ക് ശമനം നൽകുന്ന രത്നം. ചർമ്മരോഗങ്ങൾക്കും ശമനം. ഓർമശക്തിയെ വർദ്ധിപ്പിക്കുന്നതിനാൽ വിദ്യാർത്ഥികൾക്കും ഉത്തമഫലം നൽകുന്നു. 

 

ബർമ്മ, പാകിസ്ഥാൻ, ചൈന, വിയറ്റ്‌നാം, യു.എസ്.എ, ഇന്ത്യ, ശ്രീലങ്ക എന്നിവ പ്രധാന ഉല്‌പാദക രാജ്യങ്ങൾ. 

 

ഭാരതീയ ജ്യോതിഷ പ്രകാരം ഇടവം, മിഥുനം, കന്നി, തുലാം, മകരം, കുംഭം ലഗ്നക്കാർക്ക് ധരിക്കാം. ബുധദശാകാലത്ത് ധരിക്കാം. ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രക്കാർക്ക് ധരിക്കാം. ചിങ്ങലഗ്നക്കാർക്ക്  ഉപാധികളോടെ വിദ്യാവിജയത്തിനും  രോഗശമനത്തിനും ധരിക്കാം. ഭാഗ്യസംഖ്യ  5  വരുന്നവർക്കും ധരിക്കാം. അതായത് 5 - 14- 23 തീയതികളിൽ ഏത് ഇംഗ്ലീഷ് മാസത്തിൽ ജനിച്ചവർക്കും ധരിക്കാം. ആഗസ്റ്റ് മാസത്തിൽ ജനിച്ചവർക്ക് ധരിക്കാം. ഇതാണ് പൊതുവിൽ പെരിഡോട്ടിന്റെ  ജ്യോതിഷപരമായ വിവരണം. 

 

പെരിഡോട്ട് 3 മുതൽ 5 കാരറ്റ് വരെ ബുധനാഴ്‌ച രാവിലെ ഉദയം മുതൽ  ഒരു മണിക്കൂറിനകം ബുധൻറെ കാലഹോരയിൽ ധരിക്കുക. വലത് അല്ലെങ്കിൽ  ഇടത് കയ്യിലെ നടുവിരലിലും, ചെറുവിരലിലും ധരിക്കാം. നടുവിരൽ ആണ് കൂടുതൽ  പ്രയോജനപ്രദം. സ്വർണ്ണത്തിലും വെള്ളിയിലും മോതിരമായും ലോക്കറ്റായും  ധരിക്കാം. ലോക്കറ്റായി ധരിക്കുമ്പോൾ ഹൃദയസ്ഥാനത്ത് സ്പർശിക്കുംവിധം വേണം ധരിക്കാൻ. 

 

ജാതകത്തിലെ ശനിയുടെയും ബുധന്റേയും ദോഷങ്ങളെ ഒരുമിച്ച് ശമിപ്പിക്കാൻ പെരിഡോട്ട് ധരിച്ചാൽ ഗുണപ്രദമാകും എന്ന്  വിശ്വസിക്കുന്നവരും ഉണ്ട്.സമ്പാദ്യശീലത്തിനും, മനഃശാന്തിക്കും പെരിഡോട്ട് ധരിക്കുന്നത് ഗുണപ്രദമാണ് എന്ന്  വിശ്വസിച്ചു പോരുന്നു. പെരിഡോട്ട് ജീവിതത്തെ പെരുമയുള്ളതാക്കും.

ലേഖകൻ

ആർ. സഞ്ജീവ് കുമാർ PGA

ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ

റ്റി.സി. 24/1984, ലുലു അപ്പാർട്ട്മെന്റ്സ്

തൈക്കാട് പൊലീസ് ഗ്രൗണ്ടിന് എതിർവശം

തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014

Mob: 8078908087, 9526480571

e-mail: jyothisgems@gmail.com

English Summary : Significance of Peridot Stone in Gemology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com