ADVERTISEMENT

പലരും കരുതുന്നത് ഭാഗ്യരത്നം ധരിച്ചാൽ അവർക്ക് എല്ലാ ഭാഗ്യങ്ങളും ഉണ്ടാകും എന്നാണ്. ഒരു ജോൽസ്യനോട് ഭാഗ്യരത്നം ഏതാണ് എന്ന് ചോദിച്ചാൽ അദ്ദേഹം മറുപടി പറയുന്നത് ജാതകത്തിൽ ഭാഗ്യ സ്ഥാനത്ത് ( ഒമ്പതാം ഭാവം) നിൽക്കുന്ന ഗ്രഹത്തിന്റെ അല്ലെങ്കിൽ ആ ഭാവത്തിന്റെ അധിപന്റെ രത്നം ആയിരിക്കും.എന്നാൽ ധന ലാഭം ആണ് ആവശ്യം എങ്കിൽ രണ്ടാം ഭാവാധിപന്റെ രത്നം ആണ് വേണ്ടത്. തൊഴിൽ ഭാഗ്യം ആണെങ്കിൽ പത്താം ഭാവത്തിന്റെ രത്നമാണ് അനുയോജ്യം. സന്താന ഭാഗ്യം വേണ്ടയാൾ സാമ്പത്തിക നേട്ടത്തിന് ഉള്ള രത്നം അല്ല ധരിക്കേണ്ടത്.

ആവശ്യം എന്താണെന്ന് കൃത്യമായി പറഞ്ഞു അതിനുള്ള രത്നം ധരിക്കണം.

ചിലരോട് എന്ത് പറഞ്ഞാലും അവർ നക്ഷത്രത്തിനുളള രത്നം ആകും പറയുക. അശ്വതി നാളുകാരന് കുട്ടി ഉണ്ടാകാനും ജോലി കിട്ടാനും എല്ലാം വൈഡുര്യം അല്ല ധരിക്കേണ്ടത്. അശ്വതി, മകം, മൂലം- വൈഡൂര്യം എന്ന് നെറ്റ് നോക്കിയപ്പോൾ, പഞ്ചാംഗം നോക്കിപ്പോഴും ജോൽസ്യൻ പറഞ്ഞതും ഒന്നാണ് എന്ന് കരുതി രത്നം തിരഞ്ഞെടുക്കുന്നവരും ഉണ്ട്.  

രത്നശാസ്ത്രം അറിയാത്ത പലരും രത്നം  നിർദേശിക്കുന്നു.

വിവാഹം നടക്കാനും നല്ല ദാമ്പത്യ വിജയത്തിനും ശുക്രന്റെ രത്നമായ വജ്രം ആണ് ഏറ്റവും നല്ലത്. ഏഴാം ഭാവാധിപന്റെ രത്നവും നല്ലതാണ്.

വജ്രം തന്നെ പല വിലയ്ക്ക് പല ഗുണനില വാരം ഉള്ളതാണ് പല കടകളിലും വിൽക്കുന്നത്. തീരെ വിലകുറവിന് കിട്ടുന്നത് ഗുണം കുറഞ്ഞതാണ് എന്ന് പലർക്കും അറിയില്ല.

വിലകൂടിയ രത്നങ്ങൾ വിൽക്കുന്നത് അമിത ലാഭം എടുക്കുന്നത് കൊണ്ടാണ് എന്നാണ് പലരും കരുതുന്നത്.VVS1,e-f colour പകരം VVS1,g -hcolour ആയാൽ പോലും വില മാറും . സാധാരണക്കാരന് അറിയാൻ പറ്റില്ല. അപ്പോൾ VS1 ആയാൽ വിത്യാസം വളരെ കൂടുതൽ ആയിരിക്കും. സർട്ടിഫിക്കറ്റ് ലഭിക്കുമ്പോൾഅതിൽ എഴുതിയിരിക്കുന്നത് എന്താണ് എന്ന് വായിച്ചു നോക്കണം.

 വിലയും ഗുണനിലവാരവും ഒക്കെ താരതമ്യം ചെയ്ത് വേണം വജ്രം വാങ്ങാൻ.നഗ്ന നേത്രം കൊണ്ട് വജ്രം താരതമ്യം ചെയ്യാനും ഗുണനിലവാരം താരതമ്യം ചെയ്യാനും കഴിയില്ല. ക്യാരറ്റ് ( തൂക്കം), ക്ളാരിറ്റി, കളർ, കട്ട് എന്നിവയെ അടിസ്ഥാനമാക്കി ആണ് വജ്രം തരം തിരിക്കുക. റൗണ്ട് ബ്രില്ല്യന്റ് കട്ടിനാണ് ഏറ്റവും വില. കൂടുതൽ തിളക്കവുമി തിനാണ്. വജ്രം സർട്ടിഫിക്കറ്റ് സഹിതം വിൽക്കുന്ന ജുവല്ലറികളിൽ നിന്നും വാങ്ങുക.തിരിച്ചു കൊടുത്താൽ വില കിട്ടുന്ന കല്ലാണ് വജ്രം.

കൃത്യമായി നമ്മുടെ ആവശ്യം നടത്താൻ അനുയോജ്യമായ രത്നം തന്നെ ധരിച്ചാൽ ഫലം ഉറപ്പാണ്.

 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com