ADVERTISEMENT

ഗുരുവായൂർ നിന്നൊരാൾ വിളിച്ചു ചോദിച്ചതാണ് സ്ത്രീകൾക്ക് രത്നം ധരിക്കാമോ എന്ന്. സാധാരണ ഭാര്യയും ഭർത്താവും കൂടി വന്ന് ജാതകം കാണിക്കുമ്പോൾ പലപ്പോഴും അവർ രത്നം ഏതാണെന്ന് ചോദിച്ചാൽ പോലും സ്ത്രീകൾക്ക് വേണ്ടി രത്നം വാങ്ങുക പതിവില്ല. പ്രത്യേകിച്ച് ഭാര്യ ഹൗസ് വൈഫ് ആണെങ്കിൽ. ഭാര്യയ്ക്ക് രത്നം ധരിക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം എന്നാകും പലരും കരുതുക. 

 

ചില സ്ത്രീകളും പറയും 'എനിക്ക് വേണ്ട, അദ്ദേഹത്തിനു മതി, ഞാൻ ജോലിയൊന്നും ചെയ്യുന്നില്ലല്ലോ' എന്ന്  യഥാർഥത്തിൽ ജോലിക്കു പോകാത്ത സ്ത്രീകൾ രത്നം ധരിക്കുന്നത് ഭർത്താവിനാണ് ഗുണം ചെയ്യുന്നത്. പല സ്ത്രീകളുടെയും ജാതകത്തിൽ രാജയോഗം ഉണ്ട് എന്ന് എഴുതിയിട്ടുണ്ടാകും. അത്തരം ആളുകൾ പ്രവർത്തികൾ ഒന്നും ചെയ്യുന്നില്ലെങ്കിൽ അവരുടെ യോഗഫലം ഭർത്താവിനാണ് ലഭിക്കുക എന്ന് ജ്യോതിഷം പറയുന്നു. പുരുഷന്റെ എല്ലാ നേട്ടങ്ങൾക്കും പിന്നിലും ഒരു സ്ത്രീ ഉണ്ടാകും എന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ ജ്യോതിഷവും അതു തന്നെയാണ് പറയുന്നത്. 

 

രത്നങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും മുതിർന്നവർക്കും ജാതി മത വർണ വ്യത്യാസങ്ങളില്ലാതെ ധരിക്കാവുന്നതാണ്. ആരു ധരിച്ചാലും ഗുണഫലം ഉണ്ടാവുകയും ചെയ്യും. 

 

സ്വന്തം ഇഷ്ടപ്രകാരം രത്നം വാങ്ങുന്നതിലും നല്ലത് വിദഗ്ധനായ ഒരു ജ്യോത്സ്യന്റെ നിർദേശപ്രകാരം വാങ്ങുന്നതാണ്. രത്നം ധരിക്കാൻ ആഗ്രഹിക്കുന്നവർ എന്തെങ്കിലും കാര്യസാധ്യത്തിനുവേണ്ടി ആണെങ്കിൽ അത് അദ്ദേഹത്തോട് തുറന്നു പറയുകയും ചെയ്യണം. സാധാരണ പലരും രത്നം നിർദേശിക്കുന്നത് ജനിച്ച രാശിയുടെ അധിപൻ ആയിട്ടുള്ള ഗൃഹത്തിന്റെ രത്നമോ ഇപ്പോൾ നടക്കുന്ന ദശാകാലം കണക്കാക്കിയോ അതുമല്ലെങ്കിൽ ഭാഗ്യാധിപൻ ആയിട്ടുള്ള ഗ്രഹത്തിന് അനുസരിച്ചോ ആയിരിക്കും. നമ്മുടെ ആവശ്യം ജോലി കിട്ടുക, അല്ലെങ്കിൽ ജോലിയിൽ ഉയർച്ച ഉണ്ടാകാനോ സാമ്പത്തിക വർധനവിനു വേണ്ടിയോ ആകും. അങ്ങനെ എങ്കിൽ അതിന് അനുസൃതമായിട്ടുള്ള രത്നം ചിലപ്പോൾ മറ്റൊന്നാകും. ചിലരുടെ ആവശ്യം വിവാഹം നടക്കുന്നത് ആയിരിക്കാം. മറ്റുചിലർക്ക് സന്താനഭാഗ്യം ആയിരിക്കാം. ഓരോ ആൾക്കാരുടെയും ആവശ്യമനുസരിച്ച് അതിന് അനുസൃതമായിട്ടുള്ള രത്നങ്ങൾ നിങ്ങൾ ധരിച്ചാൽ ഗുണഫലം പെട്ടെന്ന് ഉണ്ടാവുന്നതാണ്. ചുരുക്കി പറഞ്ഞാൽ ആഗ്രഹങ്ങൾ സഫലമായി രത്നം ധരിക്കാം.

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

ad image

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

English Summary : Can Women Wear Gemstone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT