Activate your premium subscription today
ശബരിമല ∙ അയ്യപ്പഭക്തരോട് ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുതെന്നും തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കാൻ പാടില്ലെന്നും പൊലീസിനു കർശന നിർദേശം. ജോലിസമയത്ത് മൊബൈൽ ഫോണിലൂടെയുള്ള സമൂഹമാധ്യമ ഉപയോഗവും വിലക്കി. സിസിടിവിയിലൂടെ പൊലീസുകാരുടെ സേവനം നിരീക്ഷിക്കും. ശബരിമല ദർശനത്തിനെത്തുന്നവരെ സ്വാമി എന്ന് അഭിസംബോധന ചെയ്യണം. എന്ത് പ്രകോപനമുണ്ടായാലും ആത്മസംയമനം കൈവിടരുത്.
കൊച്ചി∙ ശബരിമലയില്‍ നടൻ ദിലീപ് വിഐപി ദർശനം നടത്തിയതിനെതിരെ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. പൊലീസ് അകമ്പടിയിൽ ദിലീപ് സന്നിധാനത്ത് എങ്ങനെ എത്തിയെന്നു കോടതി ചോദിച്ചു. ഹരിവരാസനം പാടുന്ന സമയം മുഴുവൻ ദിലീപിന് സന്നിധാനത്ത് നിൽക്കാൻ എങ്ങനെ അവസരം കിട്ടിയെന്നും വിഷയം ചെറുതായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.
ശബരിമല ∙ അയ്യപ്പ ദർശനത്തിന്റെ പുണ്യം നുകരാൻ ശബരിമലയിലേക്ക് തീർഥാടക പ്രവാഹം. ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കനുസരിച്ച് 53,016 പേർ മലകയറി അയ്യപ്പദർശനം നടത്തി. അതിൽ10,462 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. പൊരിയുന്ന വെയിലായിട്ടും ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിൽ 5208 പേർ പമ്പയിൽ നിന്നു സന്നിധാനത്തേക്കു മലകയറി. അതിൽ 767 പേർ സ്പോട് ബുക്കിങ് ആയിരുന്നു.
ശബരിമല ∙ സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. വ്യാഴാഴ്ച രാത്രി 9 മണി വരെ 74,974 പേർ ദർശനം നടത്തി. അതിൽ 13,790 പേർ സ്പോട്ട് ബുക്കിങ് വഴി എത്തിയവരാണ്. പുലർച്ചെ 3 മണി മുതൽ 6.30 വരെ മാത്രമാണ് തിരക്ക് ഉണ്ടായിരുന്നത്. പിന്നീട് വലിയ നടപ്പന്തലിൽ ഒരു വരി മാത്രമായി ചുരുങ്ങി. എന്നാൽ ഉച്ചയ്ക്കു ശേഷം സ്ഥിതി മാറി.
കോട്ടയം ∙ അയ്യപ്പദർശനത്തിന് വഴികാട്ടിയാകുന്ന കേരള പൊലീസിന്റെ ഗൈഡ് സൈറ്റ് പുറത്തിറക്കി. മലകയറാൻ എത്തുന്ന അയ്യപ്പഭക്തർക്ക് യാത്ര തുടങ്ങുന്നതു മുതൽ ദർശനം പൂർത്തിയാക്കി മടങ്ങുന്നതു വരെയുളള കാര്യങ്ങൾ വ്യക്തമാക്കുന്നതാണ് പൊലീസിന്റെ ഗൈഡ് സൈറ്റ്. ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർക്കുള്ള ഇടത്താവളങ്ങൾ, യാത്രാവഴികൾ, പൊലീസ് സ്റ്റേഷനുകൾ, പമ്പ മുതൽ സന്നിധാനം വരെയുള്ള വഴികളിലെ സഹായ കേന്ദ്രങ്ങൾ, വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട ഇടങ്ങൾ, ആശുപത്രികളുടെ വിവരങ്ങൾ എന്നിവയാണ് സൈറ്റിലുള്ളത്.
ശബരിമല∙ പുല്ലുമേട് - സന്നിധാനം കാനനപാതയിൽ വനത്തിനുള്ളിൽ കുടുങ്ങിയ മാളികപ്പുറങ്ങളെ അഗ്നിരക്ഷാസേന രക്ഷിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽനിന്നു ദർശനത്തിനായി എത്തിയ തീർഥാടക സംഘത്തോടൊപ്പം ഉണ്ടായിരുന്ന രാധ (58), ശാന്ത (60) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ആയിരുന്നു സംഭവം. തീർഥാടക സംഘത്തോടൊപ്പം സന്നിധാനത്തേക്ക് വരികയായിരുന്ന ഇരുവരും ശാരീരിക അവശതയെ തുടർന്ന് വനത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു.
ശബരിമല∙ വണ്ടിപ്പെരിയാർ-സത്രം-മുക്കുഴി-പുല്ലുമേട് കാനനപാതയിലൂടെയുള്ള തീർഥാടനം പുനരാരംഭിച്ചു. ബുധനാഴ്ച 581 പേരെയാണ് കടത്തിവിട്ടത്. കനത്ത മഴയെത്തുടർന്ന് തീർഥാടകരുടെ സുരക്ഷ മുൻനിർത്തി കാനനപാതയിൽ ഇടുക്കി ജില്ലാ കലക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നു.
വീണ്ടും മണ്ഡലകാലം. വഴികളെല്ലാം ശബരിമലയിലേക്ക്. ശരണം വിളിച്ചു സ്വാമിപാദം തേടി നീങ്ങുന്ന തീർഥാടകരാണ് ഇനി എവിടെയും. സമുദ്ര നിരപ്പിൽനിന്ന് 1,260 മീറ്റർ (4,134 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണു ശബരിമല ക്ഷേത്രം. കുത്തനെയുള്ള മലകൾ കയറി വേണം സന്നിധാനത്തെത്താൻ. യാത്ര തുടങ്ങും മുൻപ് മനസ്സിനെയും
കൊച്ചി ∙ ശബരിമലയിൽ ഡോളി തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തിയതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ശബരിമല ആരാധനയ്ക്കുള്ള സ്ഥലമാണെന്നും അവിടെ ഇത്തരം കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് നിർദേശിച്ചു.
ആര്യങ്കാവ്∙ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് സേലം സ്വദേശി ധനപാലൻ മരിച്ചു. 16 പേർക്ക് പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ പുനലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സേലത്തുനിന്നു വന്ന തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
ശബരിമല: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഇതുവരെ കെ.എസ്.ആർ.ടി. സി. 8657 ദീർഘദൂര ട്രിപ്പുകൾ നടത്തി. പമ്പ-നിലയ്ക്കൽ റൂട്ടിൽ 43,241 ട്രിപ്പാണ് നടത്തിയതെന്ന് കെ.എസ്.ആർ.ടി.സി. പമ്പ സ്പെഷൽ ഓഫീസർ കെ.പി. രാധാകൃഷ്ണൻ പറഞ്ഞു. ശരാശരി പ്രതിദിന വരുമാനം 46 ലക്ഷം രൂപയാണ്.
നവംബർ 15ന് വൈകിട്ട് 5ന് നടതുറക്കൽ പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം നവംബർ 16ന് പുലർച്ചെ 3ന് പുതിയ മേൽശാന്തി നടതുറക്കുന്നു. മണ്ഡല കാല പൂജകൾക്കു തുടക്കം ഡിസംബർ 22 രാവിലെ 7ന് തങ്കഅങ്കി ഘോഷയാത്ര ആറന്മുള പാർഥസരാഥി ക്ഷേത്രത്തിൽനിന്നു പുറപ്പെടുന്നു. ഡിസംബർ 25ന് ഉച്ചയ്ക്ക് 12.30ന് തങ്കഅങ്കി ഘോഷയാത്ര
ശബരിമല∙ കാനനപാത നാളെ (ഡിസംബർ 4) മുതൽ തീർത്ഥാടകർക്കായി തുറന്നു നൽകുമെന്ന് പത്തനംതിട്ട ജില്ല കലക്ടർ. സത്രം മുക്കുഴി വഴിയുള്ള കാനനപാതയാണ് ശബരിമല തീർത്ഥാടകർക്കായി തുറന്നുകൊടുക്കുക.
ശബരിമല∙ മഴയും വെയിലും മഞ്ഞുമൊന്നും കൂസാതെ സന്നിധാനത്ത് തീർഥാടകർക്ക് സുരക്ഷയൊരുക്കി ദ്രുതകർമസേന (ആർഎഎഫ്). കേന്ദ്ര റിസർവ് പൊലീസ് സേനയുടെ ഭാഗമായ ആർഎഎഫിന്റെ ഡിപ്ലോയ്മെന്റ് കമാൻഡന്റ് ജി. വിജയന്റെ നേതൃത്വത്തിൽ 105-ാം ബറ്റാലിയനിലെ 125 സേനാംഗങ്ങളാണ് ശബരിമലയ്ക്ക് സുരക്ഷയൊരുക്കുന്നത്.
ശബരിമല ∙ വെർച്വൽ ക്യൂ സംവിധാനം വഴി ശബരിമല തീർഥാടകർക്ക് ആദ്യ ദിനത്തിൽ സുഗമമായ ദർശനം സാധ്യമായതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ. 30,000 പേരാണ് വെള്ളിയാഴ്ച ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്. ഇതിൽ 26,942 പേർ ദർശനം നടത്തി.
ശബരിമല∙ ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ് റജിസ്റ്റർ ചെയ്തു. 3.91 ലക്ഷം രൂപ പിഴ ചുമത്തി. സന്നിധാനത്ത് 187 കടകളിലും ഹോട്ടലുകളിലും പരിശോധന നടന്നു.
ശബരിമല∙ കനത്ത മഴയെ തുടർന്ന് കരിമല, പുല്ലുമേട് എന്നീ രണ്ട് കാനന പാതകളിലൂടെയുള്ള ശബരിമല തീർഥാടകരുടെ കാൽനട യാത്രയ്ക്കു നിരോധനം. കരിമല വഴിയുള്ള കാനന പാതയിൽ അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളിൽ വനപാലകർ തീർഥാടകരെ തടഞ്ഞു മടക്കി അയയ്ക്കുകയാണ്. എരുമേലി പേട്ട തുള്ളിയാണ് തീർഥാടകർ കരിമല വഴിയുള്ള കാനനപാതയിലൂടെ യാത്ര ചെയ്യുന്നത്.
ശബരിമല∙ പുല്ലുമേട് പാതയിലൂടെ ശബരിമലയിലേക്ക് എത്തിയ തീർഥാടകർ കനത്ത മഴയെ തുടർന്ന് വഴിയിൽ കുടുങ്ങി. കഴുതക്കുഴി ഭാഗത്ത് ഞായറാഴ്ച വൈകിട്ടാണ് സംഭവം. 12 പേർ ആണ് കുടുങ്ങിയത്. പാതയിൽ വഴുക്കിവീണ് ഇതിൽ 2 പേർക്ക് സാരമായി പരുക്കേറ്റു. ഈ പ്രദേശത്തുള്ള വനം വകുപ്പ് ജീവനക്കാർ വിവരം വനം വകുപ്പ് കൺട്രോൾ ഓഫിസിൽ അറിയിച്ചു. സന്നിധാനത്ത് നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേനയും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഇവരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു . സാരമായി പരുക്കേറ്റവരെ സ്ട്രക്ചറിലാണ് ആശുപത്രിയിൽ എത്തിച്ചത്.
ശബരിമല ∙ ശബരിമലയിൽ ശനിയാഴ്ച ചാറ്റൽ മഴ പെയ്തു. വൈകിട്ട് ആറരയോടെയാണ് മഴ പെയ്തത്. സന്നിധാനത്ത് ഭക്തരുടെ തിരക്കുണ്ടായിരുന്നെങ്കിലും മഴ ദർശനത്തെ ബാധിച്ചില്ല. സന്നിധാനത്ത് വിവിധയിടങ്ങളിൽ ഭക്തർക്ക് മഴയും വെയിലും കൊള്ളാതെ വിശ്രമിക്കാൻ താൽക്കാലിക പന്തലുകൾ സ്ഥാപിച്ചത് ഗുണകരമായി.
ശബരിമല ∙ ദർശനത്തിനായുള്ള വെർച്വൽ ക്യു എണ്ണം കൂട്ടില്ല. പകരം ദർശനത്തിനെത്തുന്ന എല്ലാവർക്കും സ്പോട് ബുക്കിങ് നൽകി സന്നിധാനത്തേക്ക് കടത്തി വിടാൻ ദേവസ്വം ബോർഡ് തീരുമാനം. വെർച്വൽ ക്യു ബുക്ക് ചെയ്യുന്നവരിൽ 12,500 മുതൽ 15,000 പേർ വരെ മിക്ക ദിവസവും എത്തുന്നില്ല. ഇതു പരിഗണിച്ചാണ് വെർച്വൽ ക്യു കൂട്ടേണ്ടതില്ലെന്ന തീരുമാനത്തിൽ ദേവസ്വം ബോർഡ് എത്തിയത്.
പത്തനംതിട്ട∙ ശബരിമല സന്നിധാനത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ വനപാലകരെത്തി പിടികൂടി. സന്നിധാനം ദേവസ്വം മെസ്സിന് സമീപത്തുനിന്നു വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പാമ്പിനെ പിടികൂടിയത്.
പത്തനംതിട്ട∙ മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിടുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വർധിച്ചിട്ടും സുഗമമായ ദർശനം ഉറപ്പാക്കാനായത് നേട്ടമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഇരുപത്തിലധികമുള്ള വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സംയുക്തപ്രവർത്തനങ്ങളുടെ ഫലമാണ് ഇതിന് കാരണം. മുഖ്യമന്ത്രിയും മന്ത്രിമാരും നൽകിയ പിന്തുണയും നിർണായകമായെന്ന് അദ്ദേഹം പറഞ്ഞു. സന്നിധാനം കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല∙ ശബരിമലയിൽ ഇക്കുറി വരുമാനത്തിൽ വൻ വർധനവെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്. കഴിഞ്ഞ വർഷം ആദ്യ 12 ദിവസത്തെ വരുമാനം 47,12,01,536 ( നാൽപത്തി ഏഴ് കോടി പന്ത്രണ്ടു ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയാറ് ) രൂപയായിരുന്നു. എന്നാൽ ഇത്തവണ ആദ്യ 12 ദിവസം 63,01,14,111( അറുപത്തി മൂന്ന് കോടി ഒരു ലക്ഷത്തി പതിനാലായിരത്തി ഒരുന്നൂറ്റി പതിനൊന്ന്) രൂപയാണ് ലഭിച്ചിരിക്കുന്നത്.
ശബരിമല ∙ കുട്ടികൾ, മാളികപ്പുറങ്ങൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ദർശനം സുഗമമാക്കാൻ പ്രത്യേക ഗേറ്റ്. ശ്രീകോവിലിനു സമീപം ക്രമീകരിച്ച ഗേറ്റിലൂടെ ആദ്യത്തെ വരിയിലെത്തി ഇവർക്കു ദർശനം നടത്താം. കുട്ടികൾക്കൊപ്പം ഒരു രക്ഷിതാവിനെയും ഇതുവഴി കടത്തിവിടും. പമ്പയിൽനിന്നു മല കയറിയ ശേഷം കുട്ടികളുമായി ഏറെ സമയം കാത്തുനിൽക്കുന്നത് ഒഴിവാക്കാനാണു പ്രത്യേക ക്രമീകരണം. നേരത്തേ, വലിയ നടപ്പന്തലിൽനിന്നു പതിനെട്ടാംപടിക്കു സമീപത്തേക്കെത്താൻ കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക വരി ക്രമീകരിച്ചിരുന്നു. ഇന്നലെ വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 60,785 പേർ ദർശനം നടത്തി. 10,921 പേർ സ്പോട് ബുക്കിങ് ഉപയോഗിച്ചു.
പത്തനംതിട്ട∙ ശബരിമല ദർശനത്തിനെത്തിയ മൂന്ന് തീർഥാടകർ മല കയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ വേൽപ്പുരി വെങ്കയ്യ (65), നീലം ചന്ദ്രശേഖർ (55), ബെംഗളൂരു സ്വദേശി സി.പി.കുമാർ (44) എന്നിവരാണ് മരിച്ചത്.
കൊച്ചി ∙ ശബരിമല മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രത്തിനു ചുറ്റും മഞ്ഞൾ വിതറുന്നതും മറ്റ് ഭക്തർക്ക് അസൗകര്യമാകരുതെന്ന് ഹൈക്കോടതി. ഈ ചടങ്ങുകൾ ആചാരത്തിന്റെ ഭാഗമല്ല. അതുകൊണ്ടു തന്നെ മറ്റുള്ള ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. ഇക്കാര്യം സംബന്ധിച്ച് അവബോധമുണ്ടാക്കാനുള്ള കാര്യങ്ങൾ പരസ്യപ്പെടത്തണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ശബരിമല ∙ ശബരിമല അയ്യപ്പ ദർശനപുണ്യം തേടി സന്നിധാനത്തേക്ക് തീർഥാടകരുടെ പ്രവാഹം. ശബരിമലയിൽ ഇന്ന് 83933 പേർ പതിനെട്ടാംപടി കയറി ദർശനം നടത്തി. അത്താഴ പൂജ കഴിഞ്ഞു നട അടച്ചപ്പോൾ പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ട് യു ടേൺ വരെ ഉണ്ടായിരുന്നു. ആദ്യമായാണ് നട അടയ്ക്കുമ്പോൾ ഇത്രയും വലിയ തിരക്ക് വരുന്നത്.
തിരുവനന്തപുരം∙ പതിനെട്ടാംപടിയിലെ പൊലീസുകാരുടെ ഫോട്ടോ എടുപ്പില്‍ അതൃപ്തി വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പൊലീസുകാരുടെ നടപടി അനുചിതമായെന്ന് ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ ശബരിമല ചീഫ് പൊലീസ് കോ–ഓര്‍ഡിനേറ്റര്‍ എഡിജിപി എസ്.ശ്രീജിത്തിനെ ദേവസ്വം ബോര്‍ഡ് അതൃപ്തി അറിയിച്ചു.
തിരുവനന്തപുരം ∙ ശബരിമല പതിനെട്ടാംപടിയിൽനിന്ന് പൊലീസുകാർ ഫോട്ടോ എടുത്തതിനെതിരെ നടപടി. എസ്എപി ക്യാംപിലെ 23 പൊലീസുകാരെ നല്ലനടപ്പ് പരിശീലനത്തിന് അയയ്ക്കാനാണ് തീരുമാനം. കണ്ണൂർ കെഎപി - 4 ക്യാംപിൽ നല്ല നടപ്പ് പരിശീലനത്തിന് ഇവരെ അയയ്ക്കാൻ എഡിജിപി എസ്.ശ്രീജിത്ത് നിര്‍ദേശം നൽകി.
ശബരിമല∙ ശബരിമലയിൽ ഇന്ന് പതിനെട്ടാം പടി കയറി ദർശനം നടത്തിയത് 63,242 പേർ. അതിൽ 10124 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. രാത്രിയോടെ തിരക്ക് കുറഞ്ഞു.
ശബരിമല ∙ പതിനെട്ടാംപടിയില്‍ നിന്നുള്ള പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമായതിനു പിന്നാലെ റിപ്പോർട്ട് തേടി എഡിജിപി എസ്.ശ്രീജിത്. പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചിത്രമെടുത്തതിലാണ് നടപടി. തിങ്കളാഴ്ചയാണു വിവാദഫോട്ടോ എടുത്തത്. സന്നിധാനം സ്പെഷല്‍ ഓഫിസര്‍ കെ.ഇ. ബൈജുവിനോടാണു റിപ്പോര്‍ട്ട് തേടിയത്.
കൊച്ചി ∙ ശബരിമല സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ഓർക്കിഡ് പൂക്കളും ഇലകളും വേണ്ടെന്ന് ഹൈക്കോടതി. പകരം ആചാരപ്രകാരമുള്ള പുഷ്പങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഓരോ ദിവസവും പുഷ്പങ്ങൾ മാറ്റണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, മുരളീ കൃഷ്ണ എന്നിവർ ഉൾപ്പെട്ട ദേവസ്വം
കോട്ടയം∙ ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങിയവർ ദേശീയപാത 183ൽ അപകടത്തിൽ പെട്ടു. പുലർച്ചെ 4ന് പുളിക്കൽ കവലയിലാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് കരുതുന്നത്.
ശബരിമല ∙ പതിനെട്ടാംപടി കയറിവരുന്ന ഭക്തർക്ക് ശ്രീകോവിലിനു മുന്നിലേക്കു നേരേയെത്തി തൊഴാൻ സൗകര്യമൊരുക്കുന്നതു ചർച്ച ചെയ്യുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. അടുത്ത മണ്ഡലകാലത്തിനു മുൻപായി ഇക്കാര്യത്തിൽ വ്യക്തത വരുത്തും.
മൂലമറ്റം ∙ ഓൺലൈൻ മാപ്പ് വഴിതെറ്റിച്ചതിനെത്തുടർന്ന് തമിഴ്നാട്ടിലെ കാട്ടിലകപ്പെട്ട ശബരിമല തീർഥാടകനായ കർണാടക സ്വദേശി പരശുരാമനു (25) കേരള പൊലീസ് രക്ഷകരായി. ഭിന്നശേഷിക്കാരനായ ദക്ഷിണ കന്നഡ ബൈക്കംപടി ഇൻഡസ്ട്രിയൽ ഏരിയയിലെ പരശുരാമൻ ശബരിമലയിലേക്ക് സ്വന്തം മുച്ചക്രവാഹനത്തിലാണ് എത്തിയത്. കഴിഞ്ഞ ദിവസം പമ്പയിൽ നിന്ന് ഓൺലൈൻ മാപ്പിന്റെ സഹായത്താൽ മടക്കയാത്ര തുടങ്ങി.
കോട്ടയം ∙ ശബരിമല സന്നിധാനത്ത് പതിനെട്ടാംപടിയിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം 20 മിനിറ്റിൽ നിന്നു 15 മിനിറ്റായി ചുരുക്കിയെന്ന് മന്ത്രി വി.എൻ.വാസവൻ. പൊലീസ് ഉദ്യോഗസ്ഥർ ഒരു മിനിറ്റിൽ 35 പേരെ കയറ്റിവിടുന്നുണ്ട്. വലിയ സഹകരണമാണ് പൊലീസിന്റെ ഭാഗത്തു നിന്നു ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ശബരിമല ∙ മണ്ഡലകാലം 9 ദിവസം പിന്നിട്ടപ്പോൾ നടവരവിലും തീർഥാടകരുടെ എണ്ണത്തിലും വർധനയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. 41.64 കോടി രൂപയാണ് നവംബർ 23 വരെയുള്ള നടവരവ്. മുൻ വർഷത്തേക്കാൾ 13.33 കോടി രൂപയുടെ വ്യത്യാസം.
കണ്ണൂർ∙ ചെറുതാഴം അമ്പല റോഡ് കവലയിൽ അയ്യപ്പൻമാർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. കർണാടക ഹാസൻ സ്വദേശികളായ 19 അംഗ തീർഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് സാരമായ പരുക്കേറ്റു. പരിയാരം മെഡിക്കൽ കോളജിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു.
ശബരിമല∙ ഭക്തജന പ്രവാഹത്തിൽ ശബരിമല. ഇന്ന് രാത്രി 9 മണി വരെ 66,456 പേർ ദർശനം നടത്തി. ഇതിൽ 9,822 പേർ സ്പോട് ബുക്കിങ്ങിലൂടെയാണ് എത്തിയത്. രാത്രിയിലും വലിയ നടപ്പന്തലിൽ ദർശനം കാത്ത് ഭക്തരുടെ നിരയുണ്ട്. തിരക്ക് പരിഗണിച്ച് മരക്കൂട്ടത്തിനു സമീപം മൂന്നിടത്ത് ഭക്തരെ നിയന്ത്രിച്ചിരുന്നു. ഒട്ടേറെ പേർ ഒരേ സമയം സന്നിധാനത്ത് എത്തുന്നത് ഒഴിവാക്കാനാണ് നിയന്ത്രണമെന്ന് പൊലീസ് അധികൃതർ പറഞ്ഞു.
ശബരിമല∙ സന്നിധാനത്ത് പതിനെട്ടാം പടിക്കു സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടികൂടി. ഇന്നു രാവിലെ ഒൻപതരയോടെ പതിനെട്ടാം പടിക്കു താഴെ മഹാ കാണിയ്ക്ക ഭാഗത്തുനിന്ന് അപ്പം, അരവണ കൗണ്ടറുകളിലേക്കു പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിന്റെ തുടക്കഭാഗത്തെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. നൂറുകണക്കിനു ഭക്തർ കടന്നുപോകുന്ന പടിക്കെട്ടിന്റെ തുടക്ക ഭാഗത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണു കൈവരിയിൽ നീണ്ടു നിവർന്നു കിടക്കുന്ന നിലയിൽ രണ്ടടിയോളം നീളം വരുന്ന പാമ്പിനെ കണ്ടത്.
കൊച്ചി ∙ ശബരിമല ദർശനത്തിന് വെർച്വൽ ക്യു സംവിധാനം വഴി ബുക്ക് ചെയ്തിട്ട് എത്താത്തവർ തങ്ങളുടെ ബുക്കിങ് ക്യാൻസൽ ചെയ്യണമെന്ന് സാധ്യമാകുന്ന എല്ലാ മാർഗങ്ങളിലൂടെയും പരസ്യം ചെയ്യാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യത്തിന് വ്യാപകമായ പ്രചരണം കൊടുക്കാനാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീ കൃഷ്ണ തുടങ്ങിയവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിർദേശം.
രക്തബന്ധത്തിൽ പെട്ടവർ മരിച്ചാൽ ഒരു വർഷത്തിനകം മലയ്ക്ക് പോകാമോ ഇല്ലയോ എന്ന സംശയം പലർക്കുമുണ്ട്. പണ്ട് കാലത്ത് അമ്മയോ അച്ഛനോ മറ്റോ മരിച്ചു കഴിഞ്ഞാൽ പിണ്ഡം മുതലായ ക്രിയകൾ കഴിഞ്ഞാലും സംവത്സര ശ്രാദ്ധം കഴിയും വരെ ദീക്ഷയെടുത്ത് പിതൃപൂജ നടത്തി വൈതരണീ നദി കടത്തി വിട്ട് സ്വർഗത്തിലെത്തിക്കുന്ന ചടങ്ങ്
ശബരിമല∙ അയ്യപ്പ ദർശനത്തിന്റെ പുണ്യം നുകരാൻ സന്നിധാനത്തേക്ക് തീർഥാടക പ്രവാഹം. വൈകിട്ട് 3ന് നട തുറന്നപ്പോൾ മുതൽ തീർഥാടകരുടെ തിരക്കാണ്. സന്നിധാനം വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് തീർഥാടകർ പതിനെട്ടാംപടി കയറാനായി കാത്തു നിൽക്കുകയാണ്. മണ്ഡലകാല തീർഥാടനത്തിനായി നട തുറന്ന ശേഷമുള്ള വലിയ തിരക്കാണ് രാത്രി അനുഭവപ്പെട്ടത്.
അയ്യപ്പദർശന പുണ്യംതേടി ശബരിമലയിലേക്കു തീർഥാടകപ്രവാഹം തുടങ്ങിക്കഴിഞ്ഞു. യാത്രാക്ലേശവും നീളുന്ന കാത്തുനിൽപിന്റെ കഷ്ടപ്പാടുമെല്ലാം തീർഥാടകർ മറക്കുന്നത് അയ്യപ്പദർശനത്തിലാണ്. അതുകൊണ്ടുതന്നെ, ഭക്തലക്ഷങ്ങൾക്കു സുഗമദർശനം ഉറപ്പുവരുത്തുന്നതിൽ ഒരു കുറവും വന്നുകൂടാ.
ശബരിമല∙ തീർഥാടനകാലം ആരംഭിച്ചശേഷം ഏറ്റവും കുറവ് തീർഥാടകർ ദർശനത്തിന് എത്തിയ ദിവസമായിരുന്നു ബുധനാഴ്ച. രാത്രി 10 വരെയുള്ള കണക്കനുസരിച്ച് 51,223 പേരാണ് ദർശനം നടത്തിയത്. ഇതിൽ 2350 പേരാണ് സ്പോട് ബുക്കിങ് വഴി എത്തിയത്. സ്പോട് ബുക്കിങ് വഴി എത്തുന്നവരുടെ എണ്ണവും കുറഞ്ഞു. കരിമല, പുല്ലുമേട് കാനന പാതകളിലൂടെ എത്തുന്ന തീർഥാടകരും കുറഞ്ഞു. അഴുതക്കടവ്, കരിമല വഴി 2632 പേരും സത്രം, പുല്ലുമേട് വഴി 1172 പേരുമാണ് ഇതുവരെ ദർശനത്തിനു കാൽ നടയായി എത്തിയത്. അഴുതക്കടവ് വഴി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2.30 വരെയും സത്രം വഴി രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയുമാണ് തീർഥാടകരെ കടത്തിവിടുന്നത്.
പത്തനംതിട്ട∙ ശബരിമലയിൽ ഇന്ന് ദർശനം നടത്തിയത് 55,719 പേർ. പുലർച്ചെ 3 മണി മുതൽ രാത്രി 8 വരെയുള്ള കണക്കുപ്രകാരം ദർശനം നടത്തിയവരിൽ 4435 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. വെർച്വൽ ക്യൂ വഴി ദിവസം 70,000 പേർക്കും സ്പോട് ബുക്കിങ് വഴി 10,000 പേർക്കും ദർശനം അനുവദിച്ചിട്ടുള്ളതാണ്. വെർച്വൽ ക്യൂവിൽ നല്ലൊരു ഭാഗവും ദർശനത്തിന് എത്തുന്നില്ലെന്ന് ദേവസ്വം ബോർഡ് അധികൃതർ പറയുന്നു.
കൊച്ചി∙ ശബരിമല തീർഥാടകർക്കായി എത്തിച്ച ബസ് കത്തിനശിച്ച സംഭവത്തിൽ ഹൈക്കോടതി കെഎസ്ആർടിസിയിൽ നിന്ന് റിപ്പോർട്ട് തേടി. കൂടാതെ, തീർഥാടകരുമായി എത്തുന്ന വാഹനങ്ങളിൽ അനധികൃതമായി എൽഇഡി ബൾബുകൾ ഉൾപ്പെടെയുള്ള അധിക ഫിറ്റിങ്ങുകൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഇക്കാര്യത്തിൽ ഡ്രൈവർമാർക്കു ബോധവൽക്കരണം നടത്തണമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശം നൽകി.
ശബരിമല∙ തീർഥാടന വഴികളിൽ പോക്കറ്റടിപോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക അനുഭവ പരിചയമുള്ള പൊലീസ് സ്ക്വാഡിനെ നിയോഗിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നും പ്രവർത്തിച്ച് അനുഭവ പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരടങ്ങിയ ടീമിനെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളതെന്ന് ശബരിമല സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ കെ.ഇ.ബൈജൂ അറിയിച്ചു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന,കർണാടക സംസ്ഥാനങ്ങളിൽ പോക്കറ്റടിപോലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം നേടിയവരാണിവർ
കോട്ടയം ∙ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് തീർഥാടകരുടെ വാഹനങ്ങൾ അപകടങ്ങളിൽ പെടുന്നതു തടയുന്നതിനു മുന്നറിയിപ്പ് വിഡിയോ തയാറാക്കി പൊലീസ്. പ്രത്യേക ക്യുആർ കോഡ് സ്കാൻ ചെയ്താൽ ജില്ലാ അതിർത്തിയായ കണമല വരെയുള്ള ശബരിമല പാതയിലെ അപകടസാധ്യതാ മേഖലകൾ വിഡിയോ രൂപത്തിൽ കാണാൻ സാധിക്കും. ശബരിമലപാതയിലെ പൊലീസ് പരിശോധനാ
പമ്പ ,നിലയ്ക്കൽ എന്നിവിടങ്ങളിലും കാനനപാതയിലും ഹോട്ടൽ അനുബന്ധ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് സംഘടിപ്പിച്ചു നൽകുന്ന റാക്കറ്റ് സജീവം. ആരോഗ്യ വകുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്വകാര്യ ലാബുകളുടെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘം പിടിയിലായത്.