കൈനോക്കാം, പക്ഷേ പ്രതികൂല കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കരുത്!

എന്റെ മകൻ 1989 നവംബർ 11ന് ഉച്ചയ്ക്കു 2.45നു ജനിച്ചു. ബെംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് കഴിഞ്ഞ് മൂന്നുവർഷമായി. ഇപ്പോൾ ഒരു കോളജിൽ ലക്ചറർ ആയി വർക്ക് ചെയ്യുന്നു. അവന് വിവാഹം വേണ്ട എന്ന നിലപാടാണ്.

എനിക്ക് ഭയങ്കര സങ്കടമാണ്. ഞാൻ മരിച്ചാൽ അവന് ആരുമില്ലാതാകും. അക്ഷരാർഥത്തിൽ അനാഥനാകും.

അവന്റെ വിവാഹം എന്നു നടക്കും? ആ ഒരു ഭാഗ്യമുണ്ടോ? കുട്ടികൾ ഉണ്ടാകുമോ. ആരോ കൈനോക്കി പറഞ്ഞുവത്രേ കല്യാണം കഴിക്കില്ല, അഥവാ കഴിച്ചാൽ തന്നെ കുട്ടികളുണ്ടാവില്ല എന്നും. ഇതു സത്യമാണോ?

രേവതിയാണ് നക്ഷത്രം. ഇപ്പോൾ വിവാഹത്തിന് അനുകൂലമായ സമയമാണ്. എന്നു കരുതി ധ‍ൃതിപിടിക്കേണ്ട ആവശ്യവുമില്ല.

വിവാഹം വേണ്ട എന്നു പറയുന്നതിന് അയാളുടേതായ എന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് സമാധാനമായി ചോദിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക. കൈനോക്കിയാലും ജ്യോതിഷം നോക്കി ആയാലും പ്രതികൂലമായ കാര്യങ്ങൾ കേട്ട് അതു മനസ്സിൽ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. എപ്പോഴും നമ്മൾ ചിന്തിച്ചിരിക്കുന്ന കാര്യങ്ങൾ മിക്കപ്പോഴും നമ്മുടെ ജീവിതത്തിൽ സംഭവിക്കും. കുട്ടികൾ ആകില്ലെന്നും മറ്റും ആരെങ്കിലും പറയുന്നതു കേട്ട് അതും ചിന്തിച്ചു വിവാഹ ജീവിതത്തിലേക്കു കടന്നാൽ ശുഭകരമാകില്ല.

ഇയാളുടെ ജാതകപ്രകാരം തീർച്ചയായും വിവാഹം നടക്കും. ആശങ്കകൾ മാറ്റിക്കോളൂ.

Read On Yearly Predictions 2018 
Read On Malayalam Varshaphalam 2018 
Read On Malayalam Astrology Predictions 2018 

MORE IN PALMISTRY